Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ വിവാഹമോചനത്തിനു ഹർജി നൽകിയോ? വിവാദപ്രസ്താവനയുമായി എസ്‌വൈഎസ് സംസ്ഥാന നേതാവ്; പരാമർശം ചർച്ചയായപ്പോൾ മാപ്പു പറഞ്ഞ് അബ്ദുൾ സമദ് പൂക്കോട്ടൂർ

മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ വിവാഹമോചനത്തിനു ഹർജി നൽകിയോ? വിവാദപ്രസ്താവനയുമായി എസ്‌വൈഎസ് സംസ്ഥാന നേതാവ്; പരാമർശം ചർച്ചയായപ്പോൾ മാപ്പു പറഞ്ഞ് അബ്ദുൾ സമദ് പൂക്കോട്ടൂർ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ വിവാഹമോചനത്തിനു ഹർജി നൽകിയെന്ന പരാമർശവുമായി എസ്‌വൈഎസ് സംസ്ഥാന നേതാവ് അബ്ദുൾ സമദ് പൂക്കോട്ടൂർ. കൊല്ലം ചടയമംഗലത്തു നടന്ന ശരീഅത്ത് സമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു വിവാദ പരാമർശം.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ തിരുവനന്തപുരത്തെ കോടതിയിൽ വിവാഹമോചനത്തിനായി സംയുക്ത ഹർജി നൽകിയിട്ടുണ്ടെന്നായിരുന്നു സമസ്ത ഇ.കെ വിഭാഗം സുന്നി നേതാവും എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറിയുമായ അബ്ദുൾ സമദ് പൂക്കോട്ടൂറിന്റെ പ്രസ്താവന. ഏക സിവിൽകോഡ് നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി നടന്ന ശരീഅത്ത് സമ്മേളനത്തിലായിരുന്നു പരാമർശം. മുത്വലാഖിനെ ന്യായീകരിക്കാൻ വേണ്ടി നടത്തിയ പ്രസ്താവനയിലാണ് ഈ അഭിപ്രായം അബ്ദുൾ സമദ് പൂക്കോട്ടൂർ പറഞ്ഞത്.

മുസ്ലിം വ്യക്തിനിയമ ബോർഡിന്റെ ആഹ്വാനപ്രകാരം മുസ്ലിം കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സമ്മേളനം നടന്നത്. വിവാഹമോചനം മുസ്ലിങ്ങൾ നടത്തിയാൽ മാത്രമാണു വാർത്തയാകുന്നതെന്നും മറ്റുള്ളവർ നടത്തിയാൽ മാദ്ധ്യമങ്ങൾ കണ്ട ഭാവം നടിക്കില്ലെന്നുമായിരുന്നു പൂക്കോട്ടൂർ പ്രസംഗിച്ചത്. മാദ്ധ്യമപ്രവർത്തകരോട് ഇസ്ലാമിന്റെ ത്വലാഖിനെക്കുറിച്ച് പഠിച്ചിട്ട് എഴുതിയാൽ മതിയെന്നാണ് തങ്ങൾക്ക് പറയാനുള്ളതെന്നും പ്രസംഗത്തിൽ പറയുന്നു.

വിവാഹമോചന പ്രശ്നം പറഞ്ഞ് പേടിപ്പിക്കേണ്ട. കാരണം കേരളത്തിൽ ഒരുപാട് വിവാഹമോചനം നടക്കുന്നുണ്ട്. സെലിബ്രിറ്റി വിവാഹങ്ങളിലും പണ്ട് വിവാഹ മോചനങ്ങൾ നടന്നിട്ടില്ലേ. ഈ അടുത്തകാലത്ത് ഒരുപാട് വിവാഹ മോചനങ്ങൾ നടക്കുന്നുണ്ടല്ലോ. കേരള നിയമസഭയിൽ തന്നെ ഒരുപാടാളുകളുണ്ട്. നിയമസഭാ സാമാജികരായ മുകേഷിന്റെയും ഗണേശിന്റെയും വിവാഹമോചനത്തിലൊന്നും ആർക്കും പരാതിയില്ലല്ലോ. എന്തിനധികം കഴിഞ്ഞ വർഷം ബഹുമാന്യനായ ഉമ്മൻ ചാണ്ടിയുടെ മകൾ വിവാഹമോചിതയായി, ഇപ്പോൾ വേറെ വിവാഹം കഴിച്ചു. ഇതൊന്നും വാർത്തയാകില്ലെന്നും മുസ്ലിം ത്വലാഖ് ചൊല്ലിയാലെ പ്രശ്നമാകൂ'- എന്ന തരത്തിലായിരുന്നു പൂക്കോട്ടൂരിന്റെ പരാമർശം.

സംഭവം വിവാദമായതോടെ ഇക്കാര്യത്തിൽ ആർക്കെങ്കിലും ഖേദമുണ്ടായിട്ടുണ്ടെങ്കിൽ മാപ്പു ചോദിക്കുന്നുവെന്നു പുക്കോട്ടുർ പറഞ്ഞു. പ്രസംഗം അതിവേഗം അവസാനിപ്പിക്കുന്നതിനിടെ അബദ്ധത്തിൽ വന്ന തെറ്റായ പരാമർശമായിരുന്നുവെന്നാണു പൂക്കോട്ടൂർ പറയുന്നത്. മുഖ്യമന്ത്രിയുടെ മകൾ എന്ന് പറയുന്നതിന് പകരം മുഖ്യമന്ത്രിയുടെ ഭാര്യ എന്ന് പറഞ്ഞു പോയതാണെന്നും പൂക്കോട്ടൂർ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP