Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തുണികൾ വീശിയും ടോർച്ച് തെളിയിച്ചും നാട്ടുകാർ അലറിവിളിച്ചു; ഹെലികോപ്ടർ എത്തി വട്ടം കറങ്ങി തിരിച്ചു പോയി; ജീവൻ രക്ഷിക്കണേ എന്ന് സോഷ്യൽ മീഡിയയിൽ യാചിച്ച് നിരവധി കുടുംബങ്ങൾ; ചെങ്ങന്നൂരിൽ കുടുങ്ങികിടക്കുന്ന ജനങ്ങൾക്ക് ആശങ്ക ഏറുന്നു; രക്ഷാ പ്രവർത്തനം എങ്ങുമെത്തുന്നില്ല എന്നാരോപണം

തുണികൾ വീശിയും ടോർച്ച് തെളിയിച്ചും നാട്ടുകാർ അലറിവിളിച്ചു; ഹെലികോപ്ടർ എത്തി വട്ടം കറങ്ങി തിരിച്ചു പോയി; ജീവൻ രക്ഷിക്കണേ എന്ന് സോഷ്യൽ മീഡിയയിൽ യാചിച്ച് നിരവധി കുടുംബങ്ങൾ; ചെങ്ങന്നൂരിൽ  കുടുങ്ങികിടക്കുന്ന ജനങ്ങൾക്ക് ആശങ്ക ഏറുന്നു; രക്ഷാ പ്രവർത്തനം എങ്ങുമെത്തുന്നില്ല എന്നാരോപണം

ആർ പീയൂഷ്

ചെങ്ങന്നൂർ: രക്ഷാപ്രവർത്തനം സൈന്യം നടത്തുന്നുണ്ടെങ്കിലും ചെങ്ങന്നൂരിലെ വിവിധ പ്രദേശങ്ങളിലെ പല വീടുകളിലും ഇനിയും നിരവധിപേർ കുടുങ്ങി കിടക്കുന്നു. രണ്ടു നിലയുള്ള വീടുകളുടെ മുകൾ നിലയിൽ സമീപവാസികളടക്കം ഒരു വീട്ടിൽ തന്നെ പത്തിലധികം ആളുകളാണ് കുടുങ്ങി കിടക്കുന്നത്. റസ്‌ക്യൂ ടീമിന്റെ നമ്പരുകളിൽ വിളിച്ചാൽ കിട്ടാത്ത അവസ്ഥയും കിട്ടിയാൽ തന്നെ ലൊക്കേഷൻ കണ്ടെത്താൻ കഴിയുന്നില്ല എന്ന വിവരമാണ് മറുപടി. ഇതോടെ ചെങ്ങന്നൂരിലെ ജനങ്ങൾ ഏറെ പരിഭ്രാന്തരാണ്.

പുത്തൻകാവ് ഇടനാട് പള്ളിയുടെ തയ്യിൽ ബാബു, ടീന എന്നിവരുടെ വീടുകളിൽ ഇരുപതിനടുത്ത് ആളുകളാണ് കുടുങ്ങി കിടക്കുന്നത്. ഈ ഭാഗത്ത് റെസ്‌ക്യൂ ഹെലികോപ്ടർ വട്ടമിട്ട് പറന്ന് തിരിച്ചു പോകുകയാണ് ചെയ്തത്. ഹെലികോപ്ടർ വരുന്നത് കണ്ട ഇവർ തുണികൾ വീശിയും കൈയിലുണ്ടായിരുന്ന ടോർച്ചുകൾ തെളിയിച്ചും ശ്രദ്ധ തിരിക്കാൻ നോക്കിയിട്ടും ഫലമുണ്ടായില്ല. ഇതോടെ ഏറെ ആശങ്കാകുലരാണ് ഇവർ. കൂടാതെ റെസ്‌ക്യൂ ടീമിന്റെ നമ്പരുകളിൽ വിളിച്ചപ്പോൾ ലൊക്കേഷൻ കണ്ടെത്താൻ സാധിക്കുന്നില്ല എന്ന മറുപടിയാണ് ലഭിച്ചത്.

റാന്നിയിലെ വെള്ളപ്പൊക്കത്തിന് സമാനമായി തന്നെ തിരുവല്ലയിലും പ്രാന്ത പ്രദേശങ്ങളിലും വെള്ളം കയറുകയാണ്. പമ്പാ നദി കവിഞ്ഞൊഴുകുന്നതിനാൽ പെരിങ്ങൂർ, ചാത്തങ്കേരി,മേപ്ര, നിരണം, പൊടിയാടി, നെടുമ്പറം എന്നീ പ്രദേശങ്ങളിലെ വീടുകളിലും വെള്ളം ഇരച്ചു കയറുകയാണ്. ഈ ഭാഗങ്ങളിലേക്ക് ഇത് വരെയും രക്ഷാ പ്രവർത്തകർ എത്തിയിട്ടില്ല. നൽകിയിരിക്കുന്ന നമ്പരുകളിലൊന്നും വിളിച്ചിട്ട് കിട്ടുന്നില്ല എന്ന പരാതിയാണ് എങ്ങു നിന്നും. എല്ലാവരും മാധ്യമ സ്ഥാപനങ്ങളിൽ വിളിച്ചു പറഞ്ഞും സോഷ്യൽ മീഡിയയിൽ വിവരങ്ങൾ പങ്കുവച്ചുമാണ് ദുരിതം പുറത്തറിയിക്കുന്നത്. എത്രയുമ വേഗം ഈ ഭാഗങ്ങളിൽ എൻെങ്കിലും ചെയ്തില്ലെങ്കിൽ വലിയ ദുരന്തം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാരണം റാന്നിയിൽ ഉയർന്ന വെള്ളം ഒഴുകി വരുന്നത് ഈ ഭാഗത്തേക്കാണ്. ഇവിടെയും ജനങ്ങൾ ആശങ്കാകുലരാണ്.

പലരുടെയും ചില പോസ്റ്റുകളാണ് ചുവടെ

എന്റെ,ആന്റിയും,കുടുബവും ചെങ്ങന്നൂർ....പുത്തന്കാവ്...അടുത്തു,ഇടനാട് സെന്റ്,മേരീസ് പള്ളിയുടെ,അടുത്തുള്ള അവരുടെ വീട്ടിൽ കുടുങ്ങി കിടക്കുകയാണ്....എത്രയും പെട്ടെന്ന് അവരെ ഒന്നു രക്ഷപ്പെടുത്തനമേ.... ഒന്നു....രീക്ഷിക്കു ഇതു എല്ലാവരിലും വെമൃല ചെയ്യുക....ബാബു തയ്യിൽ....വിളിച്ചാൽ കിട്ടുന്ന നമ്പർ എല്ലാംസ്വിച്ച് ഓഫ് ആണ്....ഇതു അടുത്തുള്ള ഒരു ആളുടെ നമ്പർ ആണ്...പേര് ഫെബിൻ...7838187422

അവരെ സഹായിക്കാൻ ഇതുവരെ ആരും എത്തിയിട്ടില്ല. എന്റെ കൂട്ടുകാരൻ അരുൺ ബാബുവിന്റേതടക്കം ഒരുപാട് കുടുംബങ്ങളുണ്ട്. ലഭ്യമായിരുന്ന മൂന്ന് നമ്പരും സ്വിച്ച് ഓഫ് ആയി. ഇനി ഒരു നമ്പർ കൂടിയുണ്ട്. അതിൽ ഞാൻ ഇപ്പോൾ വിളിച്ചിരുന്നു. വെള്ളം രണ്ടാം നിലയിലേക്ക് കയറുകയാണെന്നാണ് പറഞ്ഞത്. രക്ഷിക്കൂ.. ചെങ്ങന്നൂർ പുത്തൻകാവ് ഇടനാട് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിക്കടുത്ത്.  9744547140

റെസ്‌ക്യൂ ടീം വന്നില്ലെങ്കിൽ ദുരന്തത്തിൽ അവസാനിക്കും
എന്ന് പറഞ്ഞു. ഫോൺ കട്ടായി.
ചെങ്ങന്നൂർ
രക്ഷിക്കണം pls
M.Abraham ,panicker villa ,Mangalam po , chengannur (just near to mangalam palliyodam(vallapura)they couldnt get out from house,they stuck in the house since yesterday,plse help them ,phone number

9447663258,9605937576

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP