Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിസാമിനെ ജയിലിൽ നിന്ന് പുറത്തിറക്കാൻ സർക്കാരും കൂട്ടുനിൽക്കുമെന്ന് തുറന്നുപറഞ്ഞ് ചന്ദ്രബോസിന്റെ കുടുംബം; നിസാമിന്റെ പേര് ശിക്ഷയിളവുകാരുടെ പട്ടികയിൽ ഉൾപ്പെടുത്തിയത് ഭയപ്പെടുത്തുന്ന നീക്കം; നിസാമിന്റെ പച്ചനോട്ടുകൾ കണ്ട് മഞ്ഞളിച്ചവർ രക്ഷകരായി യോഗം ചേർന്നതിന് പിന്നാലെ കൊലയാളിയെ രക്ഷിക്കരുതെന്ന ആവശ്യപ്പെട്ട് നാട്ടുകാരും രംഗത്ത്

നിസാമിനെ ജയിലിൽ നിന്ന് പുറത്തിറക്കാൻ സർക്കാരും കൂട്ടുനിൽക്കുമെന്ന് തുറന്നുപറഞ്ഞ് ചന്ദ്രബോസിന്റെ കുടുംബം; നിസാമിന്റെ പേര് ശിക്ഷയിളവുകാരുടെ പട്ടികയിൽ ഉൾപ്പെടുത്തിയത് ഭയപ്പെടുത്തുന്ന നീക്കം; നിസാമിന്റെ പച്ചനോട്ടുകൾ കണ്ട് മഞ്ഞളിച്ചവർ രക്ഷകരായി യോഗം ചേർന്നതിന് പിന്നാലെ കൊലയാളിയെ രക്ഷിക്കരുതെന്ന ആവശ്യപ്പെട്ട് നാട്ടുകാരും രംഗത്ത്

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: ചന്ദ്രബോസ് എന്ന സെക്യൂരിറ്റി ജീവനക്കാരനെ തൃശൂർ ശോഭാ സിറ്റിയിൽ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന പ്രതി നിസാമിന് സർക്കാരിൽ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്ന് വ്യക്തമാക്കി ചന്ദ്രബോസിന്റെ കുടുംബം. കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിസാമിന് ശിക്ഷായിളവ് നൽകണമെന്ന ആവശ്യമുയർത്തി ഒരു വിഭാഗം കഴിഞ്ഞദിവസം യോഗം ചേർന്നിരുന്നു.

ഇതിന് പിന്നാലെയാണ് സർക്കാരും ഇക്കാര്യത്തിൽ പ്രതിക്കൊപ്പം നിലകൊള്ളുന്നുവെന്ന് സംശയമുയർത്തി കൊല്ലപ്പെട്ട ചന്ദ്രബോസിന്റെ കുടുംബം എത്തുന്നത്. ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാമിന് ശിക്ഷായിളവ് നൽകണമെന്ന ആവശ്യം ഭയപ്പെടുത്തുന്നതായി അവർ പറയുന്നു. ജയിൽ വകുപ്പ് തയാറാക്കിയ ശിക്ഷായിളവ് നൽകുന്നവരുടെ പട്ടികയിൽ നിസാമിന്റെ പേരും ഉണ്ടായിരുന്നവെന്നും ഇതും കുടുംബത്തെ ആശങ്കപ്പെടുത്തുന്നതായും ചന്ദ്രബോസിന്റെ സഹോദരൻ പ്രതികരിച്ചു.

കീഴ്ക്കോടതി പ്രോസിക്യൂട്ടറായ ഉദയഭാനുവിനെ ഹൈക്കോടതിയിൽ നിയമിക്കണമെന്ന കുടുംബത്തിന്റെ ആവശ്യം സർക്കാർ പരിഗണിച്ചിരുന്നില്ല. ഇതും കുടുംബത്തെ ആശങ്കയിലാഴ്‌ത്തുന്നു. ചന്ദ്രബോസിന് അനുകൂലമായ സാഹചര്യം സർക്കാർ സൃഷ്ടിക്കുകയാണോയെന്ന ഭയം കുടൂംബത്തിനുണ്ട്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് കേസ് ശരിയാംവണ്ണം നടന്നിരുന്നു.

തൃശ്ശൂർ ശോഭ സിറ്റിയിൽ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസ് നിസാമിന്റെ ക്രൂരതയെ തുടർന്നാണ് മരിച്ചത്. ഗെയിറ്റ് തുറക്കാൻ താമസിച്ചതിന് ചന്ദ്രബോസിനെ നിസാം വണ്ടിയിടിച്ച് വീഴ്‌ത്തുകയായിരുന്നു. ആരംഭത്തിലെ വേണ്ടരീതിയിൽ തെളിവുകൾ ശേഖരിക്കാതിരുന്നും മറ്റും നിസാമിനെ രക്ഷപ്പെടുത്താൻ ശ്രമമുണ്ടായിരുന്നു. പ്രതി നിസാം കുറ്റക്കാരനാണെന്നു കണ്ടെത്തിയ കോടതി ജീവപര്യന്തവും 24 വർഷം തടവും വിധിച്ചിരുന്നു.

പണത്തിന്റെ ഹുങ്കിന്റെ ബലത്തിൽ ചന്ദ്രബോസ് വധക്കേസിലെ പ്രതിയായി ശിക്ഷയനുഭവിക്കുന്ന നിസാമിനെ രക്ഷിക്കാൻ നീക്കം ശക്തമാക്കിയിരിക്കുകയാണ്. ചന്ദബോസ് എന്ന സെക്യൂരിറ്റി ജീവനക്കാരെ ക്രൂരമായി കൊലപ്പെടുത്തി നിഷാമിനെ പുറത്തിറക്കാൻ വേണ്ടി അരയും തലയും മുറുക്കിയാണ് കഴിഞ്ഞദിവസം പൊതുയോഗം സംഘടിച്ചത്. നാട്ടുകാരുടെ പൊതുകാര്യ പ്രിയനെന്നും കാരുണ്യവാനെന്നുമെല്ലാം വിശേഷിപ്പിച്ചാണ് കുറ്റവാളിക്കുവേണ്ടി യോഗം സംഘടിപ്പിച്ചതെന്നതും വലിയ ചർച്ചയായി മാറിയിരുന്നു.

റംസാൻ മാസക്കാലമായതിനാൽ ഇതിന്റെ മറവിൽ സർക്കാരിനെ സമീപിച്ച് ശിക്ഷായിളവ് നേടി പുറത്തിറങ്ങാനാണ് നീക്കം നടക്കുന്നതെന്ന് ഇതോടെ വിമർശനവും ഉയർന്നു. 22 സ്ത്രീകൾ അടക്കം 109 പേർ ക്രൂരനായ കൊലയാളിക്ക് വേണ്ടി രംഗത്തെത്തി എന്നത് കേരളത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുകയായിരുന്നു.

നിഷാമിന്റെ നാടായ അന്തിക്കാട്ടെ മുറ്റിച്ചൂർ സെന്റർ മൻഹൽ പാലസിൽ വച്ചായിരുന്നു പൊതുയോഗം നടന്നത്. നിഷാമിന് നീതി നിഷേധിച്ചു എന്നാരോപിച്ചായിരുന്നു ഒരു വിഭാഗം ആളുകൾ യോഗം സംഘടിപ്പിച്ചത്. നിഷാം പരോപകാരിയും നിരപരാധിയാണെന്നും പറഞ്ഞ് രംഗത്തെത്തിയ ഇവർ മുഖ്യമന്ത്രിയെ കണ്ട് നിഷാമിന് പരോൾ അനുവദിക്കണമെന്ന് ആവശ്യപ്പെടാനുള്ള ഒരുക്കത്തിലാണ്. ഇക്കാര്യം കഴിഞ്ഞദിവസം ചേർന്ന യോഗത്തിൽ തീരുമാനിക്കുകയും ചെയ്തു.

അതേസമയം കൊലയാളിക്ക് വേണ്ടി ഒത്തുചേർന്നവർക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്. നീക്കത്തെ എതിർക്കുന്നവരും ഇതേസമയം ഹാളിന് പുറത്തായി ഒത്തുകൂടി. ചന്ദ്രബോസിന്റെ സുഹൃത്തുക്കളായിരുന്നു എതിർപ്പുമായി എത്തിയവരിൽ പ്രധാനികൾ. ഇതിന് പിന്നാലെയാണ് ഇപ്പോൾ ചന്ദ്രബോസിന്റെ കുടുംബംതന്നെ സർക്കാരും നിസാമിനെ സഹായിക്കാനുള്ള നിലപാടാണെന്ന സംശയമുയർത്തി രംഗത്ത് എത്തിയിരിക്കുന്നത്.

വിവിധ രാഷ്ട്രീയ പാർട്ടികളോട് അനുഭാവമുള്ളവരും നിഷാമിന്റെ ബന്ധുക്കളും നിയമോപദേശകരും ചേർന്നാണ് യോഗം സംഘടിപപിച്ചത്. നിഷാമിന്റെ ബന്ധുവിന്റെ ഹാളിലാണ് യോഗം സംഘടിപ്പിച്ചതും. യോഗത്തിന് മൈക്കിന് അനുമതി നൽകിയിരുന്നില്ല. ജിഷ, സൗമ്യ കേസുകളിലെ പ്രതികൾക്ക് ലഭിക്കുന്ന ഇളവ് പോലും നിഷാമിന് ലഭിക്കുന്നില്ലെന്നാണ് യോഗത്തിൽ പങ്കെടുത്തവർ പരാതിപ്പെട്ടത്.

പുണ്യമാസമായ റമദാനിൽ തന്നെ ഇത്തരമൊരു യോഗം സംഘടിപ്പിച്ചതിന് പിന്നിൽ മറ്റു ചില ഉദ്ദേശങ്ങളുമുണ്ടെന്ന് യോഗത്തിനോട് എതിർപ്പുമായി എത്തിയവർ വ്യക്തമാക്കിയിരുന്നു. എല്ലാ വിഷയങ്ങളും സാമുദായിക വൽക്കരിക്കുന്നവരും കൊലയാളിക്ക് വേണ്ടിയുള്ള യോഗത്തിന് പിന്നിലുണ്ടെന്നും അറിയുന്നു.

പണം നൽകിയാണ് യോഗത്തിലേക്ക ആളെ കൂട്ടിയതെന്നും സൂചനയുണ്ട്. നിഷാമിപ്പോൾ കണ്ണൂർ ജയിലിൽ ജീവപര്യന്തം തടവു ശിക്ഷ അനുഭവിക്കുകയാണ്. പുറത്ത് നിന്ന് സമ്മർദ്ദമുണ്ടായാൽ നിഷാമിന് പരോൾ അനുവദിക്കാൻ നോക്കാമെന്ന് ഒരു പ്രമുഖ രാഷ്ട്രീയകക്ഷി നിഷാമിന്റെ കുടുംബത്തിന് ഉറപ്പ് കൊടുത്തുവെന്ന വിവരങ്ങളും ഇതിനിടെ പുറത്തുവന്നിരുന്നു. ഇതിന്റെ മുന്നോടിയായാണ് യോഗം സംഘടിപ്പിച്ചതെന്നും ആരോപണം ഉയർന്നിരുന്നു. ഇതോടെയാണ് ഇത്തരം നീക്കങ്ങളിൽ പ്രതിഷേധിച്ച് ചന്ദ്രബോസിന്റെ ബന്ധുക്കളും രംഗത്തെത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP