Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഈ നന്മയ്ക്ക് മുന്നിൽ കൈകൂപ്പണം; ആകെയുള്ള ഒൻപതര സെന്റിൽ നിന്ന് പ്രളയബാധിതർക്ക് വീടൊരുക്കാൻ നാലു സെന്റ് നൽകി ബൈജുവും കുടുംബവും; സ്വന്തം വീടിന്റെ നിർമ്മാണം പാതിവഴിലായിട്ടും ഉറച്ച തീരുമാനത്തിൽ ബൈജുവിന് കരുത്തേകിയത് ഭാര്യ ഷാജിതയും മക്കളും; ഒരാൾക്കെങ്കിലും വീടൊരുക്കാനായാൽ അതു തന്നെ വലിയ കാര്യമെന്ന് ബൈജുവിന്റെ മക്കൾ

ഈ നന്മയ്ക്ക് മുന്നിൽ കൈകൂപ്പണം; ആകെയുള്ള ഒൻപതര സെന്റിൽ നിന്ന് പ്രളയബാധിതർക്ക് വീടൊരുക്കാൻ നാലു സെന്റ് നൽകി ബൈജുവും കുടുംബവും; സ്വന്തം വീടിന്റെ നിർമ്മാണം പാതിവഴിലായിട്ടും ഉറച്ച തീരുമാനത്തിൽ ബൈജുവിന് കരുത്തേകിയത് ഭാര്യ ഷാജിതയും മക്കളും; ഒരാൾക്കെങ്കിലും വീടൊരുക്കാനായാൽ അതു തന്നെ വലിയ കാര്യമെന്ന് ബൈജുവിന്റെ മക്കൾ

മറുനാടൻ ഡെസ്‌ക്‌

അത്തോളി; ഈ നന്മയ്ക്ക് മുന്നിൽ കൈകൂപ്പണം. സ്വന്തം വീടിന്റെ നിർമ്മാണ് പാതി വഴിയിലായിട്ടും ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് ആകെയുള്ള 9.5 സെന്റിൽ നിന്ന് 4 സെന്റ് നൽകാൻ തയാറായ കുടുംബം പ്രളയക്കാഴ്ചയിലെ അത്ഭുതമാകുന്നു. കൊങ്ങന്നൂരിലെ അരിയാട്ടുമ്മൽ ബൈജുവും ഷജിതയുമാണ് കഷ്ടപ്പാടിന്റെ ഞെരുക്കത്തിലും കാരുണ്യത്തിന്റെ വഴിയൊരുക്കുന്നത്.കുടുംബ സ്വത്തിൽ നിന്നും കിട്ടിയ മൂന്ന് സെന്റ് സ്ഥലത്താണ് ഇവർ വീടുവെച്ചു താമസിക്കുന്നത്. വീടിന്റെ നിർമ്മാണമാകട്ടെ പാതി വഴിയിലാണ്. കൂലിപ്പണിയെടുത്താണ് ബൈജു കുടുംബം പുലർത്തുന്നത്.

കൽപറ്റ നഗരസഭയിലെ കോട്ടാംച്ചിറയിൽ ഷജിതയുടെ പേരിലുള്ള 9.5 സെന്റിൽ നിന്നാണ് 4 സെന്റ് വീടു നഷ്ടപ്പെട്ടവർക്ക് നൽകുന്നത്. കൃഷ്ണഗീത, കൃഷ്ണദേവ്, അഭിനന്ദ് കൃഷ്ണ, അജയ് കൃഷ്ണ എന്നിവരാണ് മക്കൾ. ഉരുൾപ്പൊട്ടലിൽ വീടു നഷ്ടപ്പെട്ടവരുടെ നടുക്കുന്ന കാഴ്ചകളും ദുരിതവും പത്രത്തിൽ വായിച്ചറിഞ്ഞോടെയാണ് കുട്ടികൾക്കിടയിൽ നിന്ന് ആദ്യം നിർദ്ദേശം വന്നത്. നമുക്ക് വയനാട്ടിൽ ഒൻപതര സെന്റില്ലേ?. ആർക്കെങ്കിലും ഒരാൾക്ക് വീടൊരുക്കാൻ കഴിഞ്ഞെങ്കിൽ തന്നെ അതല്ലെ വലിയ കാര്യമെന്നാണ് കുട്ടികൾ പറയുന്നത്. നമുക്ക് ജീവിക്കാൻ സ്വന്തമായി വീടെങ്കിലും ഉണ്ട്. ഉള്ളതൊക്ക നഷ്ടപ്പെട്ടവരുടെ അത്രയും വരില്ലെല്ലോ നമ്മുടെ വിഷമം എന്നാണ് അവർ പറയുന്നത്.

ഉടനെ കൂടിയാലോചന നടത്തി നാലു സെന്റ് ഭൂമി നൽകാൻ കടുംബം ഒന്നിച്ച് തീരുമാനിക്കുകയായിരുന്നു. കൽപറ്റയിൽ നിന്നും അഞ്ചു കിലോമീറ്റർ അകലെ കോട്ടാം ചിറയിൽ റോഡരുകിലാണ് സ്ഥലം.വയനാട്ടുകാരിയായ ഭാര്യ ഷജിതയുടെ പേരിൽ വാങ്ങിയ ഭൂമിയാണിത്. ഇവിടെയാണിവർ മനുഷ്യസ്നേഹത്തിന്റെ ചിറകെട്ടാൻ നൽകിയിരിക്കുന്നത്. വയനാട് ജില്ലാ കലക്ടറെ കണ്ടപ്പോൾ ആദ്യം തീരുമാനം പുനഃപരിശോധിക്കാൻ ആവശ്യപ്പെടുകയാണുണ്ടായത്.

എന്നാൽ നാലു കുട്ടികളുമായി മൂന്നു സെന്റിൽ താമസിക്കുന്ന കൂലി പണിക്കാരനായ നിർധനരായ കുടുംബത്തിന്റെ തീരുമാനം ഉറച്ചതായിരുന്നു. പൂർണ പിന്തുണയുമായി ഭാര്യയും കുട്ടികളും ഒറ്റക്കെട്ടായി നിന്നതോടെ ബൈജു തീരുമാനവുമായി മുന്നോട്ടു പോയി. അവിടെ വീട് വെക്കാനായിരുന്നു ബൈജുവിനും കുടുംബത്തിനും ആഗ്രഹം.

മറ്റൊരു ആ്രഗഹം കൂടെ ഈ കുടുംബത്തിനുണ്ട്, ഈ അവസ്ഥ കണ്ട് സഹായത്തിനായി ആരും ഇങ്ങോട്ട് വരരുതെന്ന്. ആരെങ്കിലും അങ്ങനെ ആഗ്രഹിക്കുന്നെങ്കിൽ പ്രളയത്തിൽ ഉൾപ്പെട്ട് തന്നെക്കാൾ ദുരിതം പേറുന്നവർ ഏറെയാണ്. അവർക്ക് കൈത്താങ്ങാവണമെന്നും ബൈജു പറയുന്നുസ്ഥലത്തിന്റെ രേഖകളെല്ലാം കലക്ടർക്ക് കൈമാറി. സ്ഥലം അളന്ന് തിട്ടപ്പെടുത്തി വസ്തുവിന്റെ രേഖകൾ റവന്യൂ അധികൃതർ ഏറ്റുവാങ്ങിയിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP