Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിൽ തമിഴ്‌നാട് തീരത്ത് ആഞ്ഞു വീശാൻ 'ഫാനി' എത്തിയേക്കും; ന്യൂന മർദ്ദം രൂപപ്പെടുന്നത് ശ്രീലങ്കയുടെ തെക്കു കിഴക്ക് ഭാഗത്ത്; ഇന്ത്യൻ മഹാസമുദ്രത്തിന്റെ പ്രദേശത്തും തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും മത്സ്യബന്ധനത്തിന് പോകരുതെന്ന് കർശന നിർദ്ദേശം; തിരമാലകൾ 1.5 മീറ്റർ മുതൽ 2.2 മീറ്റർവരെ ഉയരാനും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിൽ തമിഴ്‌നാട് തീരത്ത് ആഞ്ഞു വീശാൻ 'ഫാനി' എത്തിയേക്കും; ന്യൂന മർദ്ദം രൂപപ്പെടുന്നത് ശ്രീലങ്കയുടെ തെക്കു കിഴക്ക് ഭാഗത്ത്; ഇന്ത്യൻ മഹാസമുദ്രത്തിന്റെ പ്രദേശത്തും തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും മത്സ്യബന്ധനത്തിന് പോകരുതെന്ന് കർശന നിർദ്ദേശം; തിരമാലകൾ 1.5 മീറ്റർ മുതൽ 2.2 മീറ്റർവരെ ഉയരാനും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മണിക്കൂറിൽ 90 കിലോ മീറ്റർ വരെ വേഗതയിൽ ആഞ്ഞു വീശി തമിഴ്‌നാട്ടിൽ 'ഫാനി' ചുഴലിക്കാറ്റ് എത്തിയേക്കുമെന്ന് മുന്നറിയിപ്പ്. ശ്രീലങ്കയുടെ തെക്ക് കിഴക്ക് ഭാഗത്താണ് ന്യൂന മർദ്ദം രൂപപ്പെടുന്നത്. വ്യാഴാഴ്‌ച്ചയോടെ രൂപപ്പെടുന്ന ന്യൂനമർദ്ദം തമിഴ്‌നാട് തീരത്ത് ചൂഴലിക്കാറ്റായി എത്തുമെന്നാണ് കാലാവസ്ഥാ വകുപ്പ് ഇപ്പോൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. എന്നാൽ ചുഴിലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെന്നും അധികൃതർ പറയുന്നു. എന്നാൽ ഇതിന്റെ പ്രതിഫലനമെന്നവണ്ണം കേരളത്തിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്.

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഈ മാസം 29,30 എന്നീ തീയതികളിലും മെയ് ഒന്നിനും മഴ പെയ്യുമെന്നാണ് കരുതുന്നത്. ന്യൂന മർദ്ദം ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചതിന് പിന്നാലെ ബംഗ്ലാദേശാണ് ഇതിന് 'ഫാനി' എന്ന പേര് നിർദ്ദേശിച്ചത്. ഓഖിക്കും പേരു് നൽകിയത് ബംഗ്ലാദേശ് തന്നെയായിരുന്നു. ചുഴലിക്കാറ്റിനുള്ള സാധ്യത ുപരിഗണിച്ച് 27 മുതൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാപ്രദേശത്തും അതിന് പടിഞ്ഞാറുള്ള തെക്കുപടിഞ്ഞാറൻ ബംഗാൾഉൾക്കടലിലും തമിഴ്‌നാടുതീരത്തും മത്സ്യബന്ധനത്തിന് പോകരുത്.

27-ന് പുലർച്ചെ 12 മണിയോടെ മത്സ്യത്തൊഴിലാളികൾ ഏറ്റവും അടുത്തുള്ള തീരത്തെത്തണം.വ്യാഴാഴ്ച രാത്രി 11.30 വരെ തീരത്ത് തിരമാലകൾ 1.5 മീറ്റർ മുതൽ 2.2 മീറ്റർവരെ ഉയരാനും സാധ്യതയുണ്ട്. കടലും പ്രക്ഷുബ്ധമായിരിക്കും. ന്യൂനമർദം രൂപപ്പെടുന്ന വ്യാഴാഴ്ച കാറ്റിന്റെ വേഗത മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗത്തിലാവും. 28-ാം തീയതിയോടെ ഇത് 80-90 കിലോമീറ്റർ വേഗം കൈവരിക്കാം. തമിഴ്‌നാട് തീരത്ത് 40-50 കിലോമീറ്റർ വേഗത്തിലാകും. 30-ന് -ന്യൂനമർദം ചുഴലിക്കാറ്റായി തമിഴ്‌നാട് തീരം കടക്കുമെന്നാണ് കരുതുന്നത്.

ഇക്കഴിഞ്ഞ നവംബറിലാണ് ഓഖി ദുരന്തമുണ്ടായി ഒരു വർഷം തികഞ്ഞത്. 2017 നവംബർ 29ന് എല്ലാം തകർത്ത് ഓഖിയെന്ന രൗദ്രക്കാറ്റ് വീശിയടിച്ചു. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ വാഗ്ദാനം ചെയ്ത നഷ്ടപരിഹാരം ലഭിച്ചു. പക്ഷേ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ ഇപ്പോഴും സഹായത്തിനുള്ള കാത്തിരിപ്പ് തുടരുകയാണ്.ഓഖിക്ക് ശേഷം വരുന്ന ഓരോ കാലാവസ്ഥാ മുന്നറിയിപ്പുകളും ഇവരുടെ നെഞ്ചിടിപ്പ് കൂട്ടുകയാണ്. മതിയായ കേന്ദ്രസഹായം ലഭിക്കാതിരുന്നിട്ടും സംസ്ഥാനം ഫലപ്രദമായ ദുരിതാശ്വാസ പ്രവർത്തനം നടത്തിയെന്നാണ് ഫിഷറീസ് വകുപ്പിന്റെ അവകാശവാദം.

മുന്നറിയിപ്പുമായി കേരള സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി

കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ പുറപ്പെടുവിച്ചിരുന്ന മത്സ്യത്തൊഴിലാളി ജാഗ്രത മുന്നറിയിപ്പ് പുതുക്കി. മത്സ്യത്തൊഴിലാളികൾ ഈ മാസം 26 മുതൽ ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും, തമിഴ്‌നാട് തീരത്തും ഈ കാലയളവിൽ മത്സ്യബന്ധനത്തിന് പോകരുത് എന്ന് അറിയിച്ചിരിക്കുന്നു.

ഈ മേഖലകളിൽ കടൽ പ്രക്ഷുബ്ധമോ അതി പ്രക്ഷുബ്ധമോ ആകാൻ സാധ്യതയുള്ളതിനാൽ ആഴ കടലിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ 26-04-2019ന് അതിരാവിലെ 12 മണിയോടെ തന്നെ ഏറ്റവും അടുത്തുള്ള തീരത്തു എത്തണമെന്ന് കർശനമായി നിർദ്ദേശിക്കുന്നു. പുതുക്കിയ അറിയിപ്പ് അതിന്റെ ഗൗരവത്തോടു കൂടി തന്നെ ദൃശ്യ മാധ്യമങ്ങൾ പരസ്യപ്പെടുത്തണമെന്നു അഭ്യർത്ഥിക്കുന്നു.

മത്സ്യത്തൊഴിലാളി മേഖലകളിലെ പള്ളികൾ, ക്ഷേത്രങ്ങൾ, മുസ്ലിം പള്ളികൾ, മറ്റ് പൊതു സംവിധാനങ്ങൾ തുടങ്ങിയവ ഉപയോഗിച്ച് മുന്നറിയിപ്പ് വിളിച്ചു പറയാനും മത്സ്യ തൊഴിലാളികളിലേക്ക് എത്തിക്കുവാനും മത്സ്യബന്ധനത്തിന് പോയ മത്സ്യ തൊഴിലാളികൾക്ക് വിവരം കൈമാറാനും മുന്നറിയിപ്പ് നിലനിൽക്കുന്ന ദിവസങ്ങളിൽ ഇനി മത്സ്യബന്ധനത്തിന് ആരും പോകുന്നില്ല എന്ന് ഉറപ്പ് വരുത്താനും മുഴവൻ സംവിധാനങ്ങളുടെയും വ്യക്തികളുടെയും പ്രസ്ഥാനനങ്ങളുടെയും സഹകരണം അഭ്യർത്ഥിക്കുന്നു. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP