Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നാലു മാസം അച്ഛനെ നോക്കി കഷ്ടപ്പെട്ട മകൾ ജന്മം നൽകിയ പിതാവിനെ കയറ്റി അയച്ചത് മകന്റെ കൈയിൽ; പിതാവിനെ കണ്ടപ്പോൾ മുറ്റത്ത് നിർത്തി ഭക്ഷണം കൊടുത്ത് കതക് അടച്ചു പൂട്ടി സ്ഥലം വിട്ട് മകനും; രണ്ട് ആൺമക്കളും രണ്ട് പെൺമക്കളും ഉണ്ടായിട്ടും ആരും നോക്കാനില്ലാതെ ഒരു വൃദ്ധപിതാവ്; മാറുന്ന കേരളത്തിന്റെ പുത്തൻ മുഖം കണ്ട് നമുക്കും ആനന്ദമടയാം...

നാലു മാസം അച്ഛനെ നോക്കി കഷ്ടപ്പെട്ട മകൾ ജന്മം നൽകിയ പിതാവിനെ കയറ്റി അയച്ചത് മകന്റെ കൈയിൽ; പിതാവിനെ കണ്ടപ്പോൾ മുറ്റത്ത് നിർത്തി ഭക്ഷണം കൊടുത്ത് കതക് അടച്ചു പൂട്ടി സ്ഥലം വിട്ട് മകനും; രണ്ട് ആൺമക്കളും രണ്ട് പെൺമക്കളും ഉണ്ടായിട്ടും ആരും നോക്കാനില്ലാതെ ഒരു വൃദ്ധപിതാവ്; മാറുന്ന കേരളത്തിന്റെ പുത്തൻ മുഖം കണ്ട് നമുക്കും ആനന്ദമടയാം...

മറുനാടൻ മലയാളി ബ്യൂറോ

വരാപ്പുഴ: വയോജന ദിനത്തിൽ അച്ഛനെ വീട്ടുമുറ്റത്ത് ഉപേക്ഷിച്ച് മക്കൾ മലയാളികൾക്ക് മുമ്പിൽ ചർച്ചായാക്കുന്നത് മാറുന്ന കേരളത്തിന്റെ പുത്തൻ മുഖമാണ്. വരാപ്പുഴയിലാണ് സംഭവം. വരാപ്പുഴ മണ്ണംതുരുത്തിൽ വാടകയ്ക്ക് താമസിക്കുന്ന ഇളയ മകന്റെ വീടിന്റെ മുറ്റത്താണ് മുത്ത മകൾ എൺപതുകാരനെ ഉപേക്ഷിച്ചത്. അച്ഛനെ കണ്ട മകൻ വീടും പൂട്ടി രക്ഷപ്പെട്ടു. ഇനിയും രണ്ട് മക്കളുണ്ട്. അവർക്കും അച്ഛനെ വേണ്ട.

വയോധികനോട് അയൽവാസികൾ ചോദിച്ചപ്പോഴാണ് അച്ഛനെ വീടിന് പുറത്തുനിർത്തി മകനും ഭാര്യയും വീട് പൂട്ടിപ്പോയ വിവരം അറിയാനായത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. മൂത്ത മകളുടെ മകനാണ് ആലുവയിൽനിന്ന് വയോധികനെ വരാപ്പുഴയിലെ വീട്ടിലെത്തിച്ചത്. അച്ഛനെ കണ്ടെങ്കിലും വാതിൽ തുറക്കാൻ ഇളയ മകനും ഭാര്യയും തയ്യാറായില്ല. വീടിനു പുറത്ത് ഭക്ഷണം നൽകി. വാതിൽ പൂട്ടി പുറത്തേക്ക് പോകുകയും ചെയ്തു. ഒഴിവാക്കാനായിരുന്നു ഈ തന്ത്രം.

ഏറെ നേരം കഴിഞ്ഞിട്ടും ആരെയും കാണാതായതോടെ വൃദ്ധൻ പ്രതിസന്ധിയിലായി. അയൽവാസികൾ കാര്യം അന്വേഷിച്ചതോടെയാണ് സത്യം പുറത്തു വന്നത്. തുടർന്ന് വരാപ്പുഴ പൊലീസിൽ വിവരം അറിയിച്ചു. വരാപ്പുഴ എസ്‌ഐ. ഷിബുവിന്റെ നേതൃത്വത്തിൽ പൊലീസ് എത്തി വയോധികനോട് കാര്യങ്ങൾ തിരക്കി. ആലുവ എൻ.എ.ഡി.ക്ക് സമീപം മൂത്ത മകളുടെ വാടക വീട്ടിലായിരുന്നു വയോധികൻ താമസിച്ചിരുന്നത്. അവിടെ നിർത്താൻ അസൗകര്യമുണ്ടെന്നു പറഞ്ഞാണ് വരാപ്പുഴയിലെ ഇളയ മകന്റെ വീട്ടിലേക്ക് കൊണ്ടുവിടുന്നത്. വീടിന്റെ മുമ്പിൽ ഇറക്കിവിട്ട് ഒപ്പം വന്ന കൊച്ചുമകൻ പോയി.

രണ്ട് ആൺമക്കളും രണ്ട് പെൺമക്കളുമാണ് ഇദ്ദേഹത്തിന്. ഇവർക്കാർക്കുംതന്നെ നോക്കാനാകില്ലെന്ന നിലപാടാണുള്ളതെന്ന് വയോധികൻ പൊലീസിനോട് പറഞ്ഞു. മക്കളെ ഫോണിൽ ബന്ധപ്പെടാൻ പൊലീസ് ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ സമീപത്തുള്ള വീട്ടിലേക്ക് മാറ്റി ഇരുത്തി. വൈകീട്ടോടെ മൂത്ത മകളെ ഫോണിൽ കിട്ടി. തീർപ്പുണ്ടാകുന്നതുവരെ അച്ഛനെ കൊണ്ടുപോകാൻ മൂത്ത മകളോട് പൊലീസ് നിർദ്ദേശിച്ചു. തൊട്ടടുത്ത ദിവസം തന്നെ മക്കളെയെല്ലാവരെയും വിളിച്ചുവരുത്തി തീരുമാനം ഉണ്ടാക്കുമെന്ന് വരാപ്പുഴ എസ്‌ഐ. ഷിബു പറഞ്ഞു.

മരുന്നു കമ്പനിയിൽ ജോലിയുണ്ടായിരുന്നയാളാണ് വയോധികൻ. ഇടപ്പള്ളി ടോളിനു സമീപം നാല് സെന്റ് സ്ഥലവും വീടും സ്വന്തമായിട്ടുണ്ട്. ഒമ്പത് വർഷം മുമ്പ് ഭാര്യ മരിച്ചതോടെ അവിടത്തെ സ്ഥിര താമസം നിർത്തി മക്കളുടെ വീടുകളിൽ മാറി മാറി താമസിക്കുകയായിരുന്നു. അച്ഛനെ ആര് നോക്കും എന്നതിനെച്ചൊല്ലി മക്കൾ തമ്മിൽ ഇതോടെ തർക്കമായി. നാലു മാസമായി അച്ഛനെ നോക്കുന്നത് തങ്ങളാണെന്നും ഇനിയും നോക്കുന്നതിൽ പല അസൗകര്യങ്ങളുമുണ്ടെന്നും മൂത്ത മകൾ നിലപാട് എടുക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP