Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉന്നത സമ്മർദ്ദം മൂലം ആദ്യം പൊലീസ് മെല്ലെ പോയി; ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടും എയർപോർട്ടിൽ പിടിവീണില്ല; സഭാ നേതൃത്വവും കുറ്റക്കാരമായ മൗനം തുടർന്നു; അഴിക്കുള്ളിൽ അടക്കുന്നത് ജാമ്യം പോലും ലഭിക്കാതെ; അഞ്ച് തവണ ജാമ്യം തള്ളിയ ഹൈക്കോടതിയും നീതി നടപ്പിലാക്കാൻ തുണയായി

ഉന്നത സമ്മർദ്ദം മൂലം ആദ്യം പൊലീസ് മെല്ലെ പോയി; ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടും എയർപോർട്ടിൽ പിടിവീണില്ല; സഭാ നേതൃത്വവും കുറ്റക്കാരമായ മൗനം തുടർന്നു; അഴിക്കുള്ളിൽ അടക്കുന്നത് ജാമ്യം പോലും ലഭിക്കാതെ; അഞ്ച് തവണ ജാമ്യം തള്ളിയ ഹൈക്കോടതിയും നീതി നടപ്പിലാക്കാൻ തുണയായി

മറുനാടൻ മലയാളി ബ്യൂറോ

ആലുവ: പള്ളിമേടയിൽ 14 കാരിയെ ലൈംഗികമായി പീഡിപ്പിച്ച പുത്തൻവേലിക്കര ലൂർദ്ദ് മാത പള്ളിയിലെ മുൻ വികാരി ഫാ. എഡ് വിൻ ഫിഗരിസിനെ പൊലീസ് കീഴടങ്ങാൻ നിർബന്ധിതമാക്കിയത് അതി നാടകീയ നടപടികളിലൂടെയായിരുന്നു. പരാതി ഉയർന്നപ്പോൾ വിദേശത്ത് പോലും അനായാസം പോകാൻ ഫാദറിന് അവസരമൊരുക്കിയ അതേ പൊലീസാണ് പിന്നീട് നിലപാട് കടുപ്പിച്ചത്. ജാമ്യം തള്ളിയ കോടതികളുടെ ഇടപെടലും ഹൈക്കോടതിയുടെ നിരീക്ഷണവും ഇതിന് തുണയായി. വിദേശത്താകും ഫാദർ പോവുകയെന്നായിരുന്നു പൊലീസിന്റെ നിഗമനം. അതുകൊണ്ടാണ് ലുക്ക് ഔട്ട് നോട്ടിസിറക്കി വിമാനത്തവളങ്ങൾ കേന്ദ്രീകരിച്ച് അറസ്റ്റിന് പൊലീസ് ശ്രമിച്ചത്. എന്നാൽ പൊലീസ് ബുദ്ധിയെ കടത്തിവെട്ടുന്നതായിരുന്നു ഫാദറിന്റെ ഒളിച്ചോട്ടം.

സംഭവം നടന്ന് രണ്ട് വർഷത്തിന് മുമ്പ് തന്നെ ഫാദറിന് ഇരട്ട ജീവപര്യന്തം ശിക്ഷ വിധി എത്തി. ഇതിന് കാരണം ഹൈക്കോടതിയുടെ നിർദ്ദേശമായിരുന്നു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കീഴ്‌ക്കോടതിയിൽ എഡ്വിൻ നൽകിയ അപേക്ഷ രണ്ടു മാസത്തിനുള്ളിൽ പരിഗണിച്ച് തീർപ്പാക്കണമെന്നും കേസ് തുടരാമെന്നാണ് തീരുമാനമെങ്കിൽ തുടർന്നുള്ള ആറു മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്നും ജസ്റ്റിസ് പി. ഉബൈദ് നിർദ്ദേശിച്ചിരുന്നു. എഡ് വിന്റെ് അഞ്ചാമത്തെ ജാമ്യാപേക്ഷ തള്ളിയായിരുന്നു കോടതിയുടെ ഈ നിർദ്ദേശം. ഇതോടെ കേസ് നടപടികൾ വേഗത്തിലായി. കുറ്റം തെളിയുകയും ചെയ്തു. ജീവപര്യന്തം ശിക്ഷയായതിനാൽ ഫിഗരിസിന് അപ്പീൽ നൽകാൻ ജാമ്യവുമില്ല.

2015 മാർച്ചിലാണ് ഇത് സംബന്ധിച്ച പരാതി ഉയർന്നത്. സംഭവം കേസായതോടെ ഒളിവിൽ പോയ ഇയാൾ 2015 ഡിസംബർ എട്ടിന് കീഴടങ്ങി. 2016 ഫെബ്രുവരി 27ന് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ തന്നെ കസ്റ്റഡിയിൽ വയ്ക്കുന്നത് മൗലികാവകാശ ലംഘനമാണെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം. എന്നാൽ അഞ്ചാം തവണയാണ് എഡ്വിൻ ഫിഗാരേസ് ജാമ്യാപേക്ഷയുമായി കോടതിയിലെത്തുന്നതെന്നും പ്രതിയെ ജാമ്യത്തിൽ വിട്ടാൽ തെളിവുകൾ നശിപ്പിക്കാൻ സാദ്ധ്യതയുണ്ടെന്നും സാക്ഷികളെ ഭീഷണിപ്പെടുത്തുമെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഇതംഗീകരിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്. ഈ വിധിയാണ് കേസിൽ അതിനിർണ്ണായകമായത്.

2015 ജനുവരി മാർച്ച് കാലത്ത് വൈദികൻ പള്ളിമേടയിലേക്കു വിളിച്ചു വരുത്തി പെൺകുട്ടിയെ പീഡിപ്പിച്ചതായുള്ള അമ്മയുടെ പരാതിയിലാണു പുത്തൻവേലിക്കര പൊലീസ് കേസെടുത്തത്. ഒളിവിൽ പോയ വൈദികനെ രൂപതാ നേതൃത്വം മതപരമായ ചുമതലകളിൽ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ പ്രതിയെ നിയമത്തിന് മുമ്പിൽ കൊണ്ടുവരാൻ ഒന്നും ചെയ്തില്ല. ഒളിവിലായ ശേഷവും ധ്യാനഗുരു കൂടിയായിരുന്നു ഫാ. എഡ്വിൻ ഫിഗറസ്. ധ്യാനത്തിനായി ഇടയ്ക്കിടെ വിദേശസന്ദർശനവും നടത്തിയിരുന്നു. സുപ്രീംകോടതിയിൽനിന്ന് മുൻകൂർ ജാമ്യത്തിനായി ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടതോടെയാണ് പൊലീസിൽ കീഴടങ്ങിയത്. ദുബായിൽ നടത്താനിരുന്ന ധ്യാനത്തിനു വേണ്ടി നേരത്തെ തന്നെ സംഘടിപ്പിച്ച വീസ ഉപയോഗിച്ച് ഫാ. എഡ്വിൻ അങ്ങോട്ടേക്കു കടന്നിരുന്നു. നോർക്കയുടെയും ഇന്റർപോളിന്റെയും സഹായത്തോടെ അറസ്റ്റിനുള്ള ശ്രമങ്ങൾ ആരംഭിച്ചതോടെ രണ്ടു തവണ ഹൈക്കോടതിയിലും ഒരു തവണ സുപ്രീം കോടതിയിലും മുൻകൂർ ജാമ്യഹർജി നൽകി. ഇത് പാളുകളയും ചെയ്തു.

ഇതിനിടെ വൈദികനെ ഒളിപ്പിച്ച കുറ്റത്തിന് എഡ്വിന്റെ അടുത്ത ബന്ധുക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇത് അറിഞ്ഞതോടെയാണ് കീഴടങ്ങൽ. മഥുരയിലെ ആശ്രമത്തിൽ കഴിയുന്നതിനിടെയാണു കേസിന്റെ വിവരങ്ങളറിയാൻ അഭിഭാഷകനുമായി ബന്ധപ്പെട്ടത്. അപ്പോഴാണ് സഹോദരന്റെയും സഹോദരപുത്രന്റെയും അറസ്റ്റ് വിവരം അറിഞ്ഞത്. തുടർന്ന് അഭിഭാഷകനുമായി ആലോചിച്ച് ആലുവ ഡിവൈഎസ്‌പി ഓഫിസിലെത്തി കീഴടങ്ങുകയായിരുന്നുവെന്നാണ് സൂചന. സഹോദരനെ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് നിർണ്ണായകമായത്. അതുകൊണ്ട് മാത്രമാണ് കേസിൽ അതിവേഗം നടപടി പൂർത്തിയാക്കാൻ കഴിഞ്ഞത്. ഫാദർ പിടിയിലായതോടെ അതിവേഗം തെളിവെടുപ്പ് പൂർത്തിയാക്കി. പോസ്‌കോ പ്രകാരമുള്ള കുറ്റമായതിനാൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മൊഴിയും നിർണ്ണായകമായി.

പുത്തൻവേലിക്കര പറങ്കിനാട്ടിയ കുരിശിങ്കൽ പള്ളിയിൽ വികാരിയായിരുന്ന എഡ്വിൻ ഫിഗരസ് ഇടവക കുടുംബാംഗമായ ഒമ്പതാം കൽസുകാരിയെ കഴിഞ്ഞ ജനുവരി മുതൽ പലതവണ ലൈംഗികമായി പീഡിപ്പിച്ചതായാണ് കേസ്. ബലാത്സംഗക്കുറ്റത്തിനാണ് ഇയാൾക്കെതിരെ കേസെടുത്തിട്ടുള്ളത്. മാർച്ചിൽ കുട്ടിയുടെ അമ്മ പുത്തൻവേലിക്കര പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് തൊട്ടടുത്ത ദിവസം ബംഗളൂരു വഴി ദുബായിലേക്ക് കടന്നു. ഷാർജയിൽ മുൻനിശ്ചയിച്ച പരിപാടിയിൽ പങ്കെടുക്കുന്നതിനായിരുന്നു യാത്ര. ഇതിനിടെ, തങ്ങളെ പീഡിപ്പിക്കുന്നതായി കാട്ടി എഡ്വിൻ ഫിഗരസിന്റെ മാതാപിതാക്കൾ കോടതിയിൽ ഹരജി നൽകിയിരുന്നു. മെയ് അഞ്ചുവരെ എഡ്വിൻ ഫിഗരസിനെ പൊലീസ് അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദ്ദേശിച്ചിരുന്നു.

ഈ ഉത്തരവ് വന്നതിന് പിന്നാലെ ഫാ. ഫിഗരസ് ഷാർജയിൽനിന്ന് തിരിച്ചത്തെുകയും വടക്കേക്കര സി.ഐ മുമ്പാകെ ഹാജരാവുകയും ചെയ്തു. വിശദമായ ചോദ്യം ചെയ്യലിനുശേഷം പാസ്‌പോർട്ട് പിടിച്ചുവച്ചാണ് പൊലീസ് ഇയാളെ വിട്ടയച്ചത്. ഒരാഴ്ചക്കുള്ളിൽ ഹൈക്കോടതി ഇയാളുടെ മാതാപിതാക്കളുടെ ഹർജി തള്ളിയെങ്കിലും പൊലീസിന് പിന്നീട് ഫാ. ഫിഗരസിനെ പിന്തുടർന്ന് കണ്ടത്തൊനായിരുന്നില്ല. ചോദ്യം ചെയ്യലിന് ഹാജരായി തിരിച്ചുപോയ ഇയാളെ പിന്തുടരുന്നതിൽ രഹസ്യാന്വേഷണ വിഭാഗത്തിന് വീഴ്ച സംഭവിച്ചെന്ന വിലയിരുത്തലുമെത്തി. പിന്നീട് പൊലീസ് ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. ലുക്കൗട്ട് ഇറക്കിയതിനാൽ ഇയാൾ ഇനി വിദേശത്തേക്ക് കടക്കാനുമായില്ല. ഇതോടെയാണ് ജാമ്യഹർജികളുമായി കോടതിയിലെത്തിയത്. അതും തള്ളി. ഇതിനിടെ പല ഉന്നതരും ഫാദറിനെ രക്ഷിക്കാനെത്തി. എന്നാൽ കോടതി നിലപാടുകൾ നിർണ്ണായകമായതോടെ ആരും പിന്നീട് സഹായിക്കാനായില്ല.

ധ്യാനഗുരുവും സംഗീതജ്ഞനുമായ ഇയാൾ തന്റെ ഒൻപതാം കൽസുകാരി മകളെ പീഡിപ്പിച്ചതായി അമ്മയാണ് പൊലീസിൽ പരാതി നൽകിയത്. മാർച്ച് 29 നാണ് പീഡനവിവരം പുറത്തറിഞ്ഞത്. 30 ന് ഫാദർ എഡ്വിൻ മുങ്ങി. ഏപ്രിൽ ഒന്നിന് പെൺകുട്ടിയുടെ മാതാവ് പുത്തൻവേലിക്കര പൊലീസിൽ പരാതി നൽകി. അന്നു തന്നെ കേസ്സെടുക്കകയും പെൺകുട്ടിയെ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കി രഹസ്യ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. രൂപത നടത്തിയ പ്രാഥമിക അന്വേഷണത്തിലെ നിഗമനം ഫാ.എഡ്‌വിന് എതിരായിരുന്നു. സഭയുടെ എല്ലാ ചുമതലകളിൽ നിന്നും ഇയാളെ നീക്കം ചെയ്തു. പൗരോഹിത്യം റദ്ദാക്കുന്നതിന് നടപടികളും രൂപത തുടങ്ങി. അപ്പോഴും സഭയുടെ ഉന്നതരുടെ പിന്തുണ ആവോളം കിട്ടി.

ജനുവരി മാസം മുതൽ പല തവണ പീഡനം നടന്നതായി പരാതിയിൽ പറയുന്നു. പീഡനവിവരം പെൺകുട്ടി ആദ്യം അമ്മയോടാണ് വെളിപ്പെടുത്തിയത്. പിന്നീട് നാട്ടിലെ പൊതുപ്രവർത്തകരുടേയും പള്ളിയിലെ ഒരു വിഭാഗത്തിന്റേയും നേതൃത്വത്തിൽ പൊലീസിനെ സമീപിക്കുകയായിരുന്നുവെന്നാണ് വിവരം. അപ്പോൾ മുതൽ കേസ് ഇല്ലാതാക്കാൻ ശ്രമം തുടങ്ങി. പരാതിക്കാരെ പിൻവലിക്കാനും നീക്കമുണ്ടായി. എന്നാൽ അവരതിന് വഴങ്ങാതിരുന്നതോടെ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കങ്ങളിലേക്കും കാര്യങ്ങളെത്തി. ഓശാന ഞായറിന് തലേന്ന് കും്ബസാരം കഴിഞ്ഞ് പെൺകുട്ടി വീട്ടിലെത്താത്തതിനെ തുടർന്ന് അമ്മ പള്ളിയിൽ ചെന്നപ്പോൾ കുട്ടി പള്ളിമേടയിലായിരുന്നു. പലപ്പോഴും പെൺകുട്ടിയെ അച്ചൻ മേടയിലേക്ക് വിളിച്ചുകൊണ്ടുപോകാറുമുണ്ടത്രെ. ഇതിനെ ചോദ്യം ചെയ്ത് അമ്മയും വികാരിയുമായി വാക്കുതർക്കമുണ്ടായപ്പോഴാണ് ഇടവകക്കാർ വിവരം അറിഞ്ഞത്.

പരാതി നൽകുന്നതിന് മുമ്പേ ഇടവകയിലെ പ്രമുഖ വ്യവസായിയുടെ സഹായത്തോടെ മുങ്ങുകയായിരുന്നു. അതിനിടെ വികാരിയുടെ പീഡനത്തിനെതിരെ ഫേസ് ബുക്കിൽ പ്രതികരിച്ച പള്ളിയിലെ ഗായകസംഘത്തിൽപ്പെട്ട യുവാവിനും കുടുംബത്തിനും ഇടവകയിലെ പ്രമുഖന്റെ നേതൃത്വത്തിൽ പള്ളിയിൽ വിലക്കേർപ്പെടുത്തിയിരുന്നു. ദുഃഖവെള്ളിയാഴ്ച ഇവർക്ക് പള്ളിയിലെ ചടങ്ങുകളിൽ പങ്കെടുക്കാനായിരുന്നില്ല. ഇതോടെ പ്രതിഷേധം ശക്തമായി. പള്ളിയുടെ കള്ളക്കളികൾ വിശ്വാസികൾ തിരിച്ചറിഞ്ഞു. ഇതോടെയാണ് വികാരിയെ ചുമതലയിൽ നിന്നും മാറ്റിയത്. ലത്തീൻ സഭയുടെ കീഴിലാണ് കുരിശ് ലൂർദ് മാതാ പള്ളി. ജനുവരി മാസത്തിൽ ഒരുതവണ പീഡിപ്പിച്ച ശേഷം പിന്നീട് പള്ളിയിൽ വിളിച്ചുവരുത്തിയായിരുന്നുവത്രെ ഉപദ്രവം. ധ്യാന ഗുരുരു കൂടിയാണു വികാരി. രണ്ടു മാസക്കാലം ഇതേ തരത്തിൽ വികാരി പെരുമാറിയിരുന്നതായും പറയപ്പെടുന്നു.

പരാതി രേഖാമൂലം പൊലീസിൽ എത്തുന്നതിനു മുൻപുതന്നെ ഈ വിവരം പള്ളി അധികൃതർ അറിഞ്ഞിരുന്നതായും വികാരിയെ രഹസ്യമായി പള്ളിയിൽനിന്ന് സ്ഥലം മാറ്റിയതായും ആരോപണമുയർന്നിരുന്നു. ഇതുകൊണ്ടാണ് പരാതി കിട്ടിയപ്പോൾ പൊലീസിന് വികാരിയെ പിടികൂടാൻ കഴിയാതെ പോയത്. സംഗീതജ്ഞനും ഗായകനും മികച്ച പ്രഭാഷകനുമായ ഫാ. എഡ്‌വിൻ സിഗ്രേസ് സഭയിലെ പുരോഹിതർക്കുൾപ്പെടെ ധ്യാനങ്ങൾ സംഘടിപ്പിക്കുന്നയാളാണ്. നിരവധി ക്രിസ്തീയഭക്തിഗാന ആൽബങ്ങൾ ഇദ്ദേഹം ഇറക്കിയിരുന്നു. വിദേശത്തും സുഹൃത്തുക്കളുണ്ടായിരുന്നു. ഇത് തുണയായി രക്ഷപ്പെടാനുള്ള നീക്കം പൊളിച്ചതും കേസിൽ നിർണ്ണായകമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP