1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Jul / 2019
16
Tuesday

ഒന്നരലക്ഷം രൂപ മാത്രം മുടക്കുമുതൽ; 12 ദിനം കൊണ്ട് പൂർത്തീകരിക്കാം; ഈ കാബിൻ ഹൗസുകൾ വാസ്തു വിദ്യാ അത്ഭുതം; ഒരു ചെറിയ വീടു നിർമ്മിക്കാൻ എട്ടു മുതൽ പത്തുലക്ഷം രൂപവരെ ചെലവാകുമ്പോൾ ഇതിന് വേണ്ടത് ഒന്നര ലക്ഷം ബജറ്റും; അടച്ചുറുപ്പുള്ള വീട്ടിൽ സ്വാതന്ത്ര്യത്തോടെ കഴിയാൻ നിരാലംബർക്കായി ഇത് ഫാദർ ജിജോ കുര്യന്റെ നിശ്ബദ വിപ്ലവം; പ്രളയാനന്തര കേരള നിർമ്മാണത്തിന് ക്രൗണ്ട് ഫണ്ടിങിന് ഇറങ്ങുന്നവർ കാണാനും കേൾക്കാനും ഇതാ ഒരു നന്മയുടെ വികസന വഴി

June 16, 2019 | 11:08 AM IST | Permalink



ഒന്നരലക്ഷം രൂപ മാത്രം മുടക്കുമുതൽ; 12 ദിനം കൊണ്ട് പൂർത്തീകരിക്കാം; ഈ കാബിൻ ഹൗസുകൾ വാസ്തു വിദ്യാ അത്ഭുതം; ഒരു ചെറിയ വീടു നിർമ്മിക്കാൻ എട്ടു മുതൽ പത്തുലക്ഷം രൂപവരെ ചെലവാകുമ്പോൾ ഇതിന് വേണ്ടത് ഒന്നര ലക്ഷം ബജറ്റും; അടച്ചുറുപ്പുള്ള വീട്ടിൽ സ്വാതന്ത്ര്യത്തോടെ കഴിയാൻ നിരാലംബർക്കായി ഇത് ഫാദർ ജിജോ കുര്യന്റെ നിശ്ബദ വിപ്ലവം; പ്രളയാനന്തര കേരള നിർമ്മാണത്തിന് ക്രൗണ്ട് ഫണ്ടിങിന് ഇറങ്ങുന്നവർ കാണാനും കേൾക്കാനും ഇതാ ഒരു നന്മയുടെ വികസന വഴി

എം മനോജ് കുമാർ

ഇടുക്കി: അടച്ചുറപ്പുള്ള വീട്ടിൽ സ്വാതന്ത്ര്യത്തോടെ കഴിയാൻ നിരാലംബരെ സഹായിക്കാൻ കഴിയുമെങ്കിൽ ലോകം വാഴ്‌ത്തുന്ന മഹത്തായ വിപ്‌ളത്തിന്റെ പട്ടികകളിലാണ് ഈ പുണ്യപ്രവർത്തി ഗണിക്കപ്പെടുക. ഈ രീതിയിലുള്ള നിശബ്ദവിപ്‌ളത്തിന്റെ വഴിയിലൂടെ മഹത്തായ ലക്ഷ്യത്തിലേക്ക് സഞ്ചരിക്കുകയാണ് ഇടുക്കി നാടുകാണി ആശ്രമാംഗമായ ഫാദർ ജിജോ കുര്യൻ. പ്രളയത്തിൽ വീട് നഷ്ടമായവർക്ക്‌സഹായം എത്തിക്കാതെ ഇടത് സർക്കാർ പുറംതിരിഞ്ഞു നിൽക്കുമ്പോൾ ഒറ്റയ്ക്ക് ധനസമാഹരണം നടത്തി വീട് നിർമ്മിച്ച് നൽകി നിരാലംബരുടെ കണ്ണീരൊപ്പുന്ന യത്‌നത്തിലാണ് ഫാദർ.

മഹാപ്രളയത്തിനു ശേഷം നവകേരളം കെട്ടിപ്പടുക്കുമെന്നുള്ള സർക്കാർ പ്രഖ്യാപനം കടലാസിലും വാക്കുകളിലും ഒതുങ്ങി നിൽക്കവേയാണ് ഒറ്റയ്ക്ക് നവകേരളം നിർമ്മിച്ച് ഫാദർ വിസ്മയമായി മാറുന്നത്. പ്രളയത്തിൽ വീട് നശിച്ചവർക്ക് വീട് വച്ച് നൽകുമെന്ന് വാഗ്ദാനം നൽകി ലോകമാസകലം നിന്ന് കോടികൾ പിരിച്ച ഇടത് സർക്കാർ സഹായം എത്തിക്കാൻ കഴിയാതെ പിഴയ്ക്കുന്നിടത്താണ് ഒരു രൂപ പോലും കൈവശമില്ലാതിരുന്ന ഫാദർ തുടങ്ങുന്നത്. പ്രളയബാധിതർക്കും വീടില്ലാത്തവർക്കുമായി ചുരുങ്ങിയ സമയം കൊണ്ട് ഫാദർ നിർമ്മിച്ച് നൽകിയത് 15 കാബിൻ ഹൗസുകളാണ്.

വീടിന്റെ രൂപവും ഭാവവുമുള്ളതാണ് അടച്ചുറപ്പുള്ള കാബിൻ ഹൗസുകൾ. വീടില്ലാത്തവർക്ക് ആലംഭവും തല ചായ്ക്കാനൊരു കൂരയുമാവുകയാണ് ഈ കാബിൻ ഹൗസുകൾ. വെറും ഒന്നരലക്ഷം രൂപ മാത്രം മുടക്കുമുതലിൽ 12 ദിനങ്ങൾക്കൊണ്ട് പൂർത്തീകരിച്ച വാസ്തുവിദ്യാ അത്ഭുതം കൂടിയാണ് ഈ കാബിൻ ഹൗസുകൾ. ഒരു കിടപ്പുമുറി മാത്രമുള്ള വീടിന് 220 സ്‌ക്വയർ ഫീറ്റും രണ്ട് കിടപ്പുമുറിയുള്ള കാബിൻ വീടിന് 300 സ്‌ക്വയർ ഫീറ്റുമാണ് വലുപ്പം. ഫേസ്‌ബുക്ക് വഴിയും അറിയുന്ന ആളുകൾ വഴിയും പണം സമാഹരിച്ചാണ് കാബിൻ ഹൗസുകൾ നിർമ്മിച്ച് നൽകിയത്. ജീവിതത്തിന്റെ ആഘോഷ വേളകളിലെ ആർഭാടങ്ങൾ മാറ്റിവച്ചാണ് ഈ യത്‌നത്തിനു സുമനസുകൾ സഹായധനം നൽകുന്നത്. വിവാഹത്തിന്റെ ആഘോഷവും വിവാഹ വാർഷിക ആഘോഷവും മാറ്റിവച്ചാണ് പലരും കാബിൻ വീടുകൾ നിർമ്മിക്കാൻ പണം നൽകിയത്. ഇതുതന്നെ ലോകത്തെ മഹത്തായ പുണ്യപ്രവർത്തികളിലൊന്നായി ഈ വീട് നിർമ്മാണത്തെ മാറ്റുകയാണ്.

ഒരു ചെറിയ വീടു നിർമ്മിക്കാൻ എട്ടു മുതൽ പത്തുലക്ഷം രൂപവരെ ചെലവാകുന്നിടത്താണ് വെറും ഒന്നരലക്ഷം രൂപയ്ക്ക് കാബിൻ ഹൗസുകൾ പൂർത്തീകരിക്കപ്പെടുന്നത്. കാബിൻ ഹൗസ് ആണെങ്കിലും അടിസ്ഥാന സൗകര്യങ്ങൾക്ക് ഒരു കുറവുമില്ലാത്ത വീടുകളാണിത് അറ്റാച്ച്ഡ് ബാത്ത് റൂമും കിച്ചൺ സിങ്കും ജനാലകളും സിറ്റൗട്ടുമെല്ലാം ഇതിന്റെ ഉള്ളിലുണ്ട്. 'പ്രളയത്തിൽ വീട് തകർന്നവർക്ക് പുതിയ വീട് നിർമ്മിക്കാൻ സർക്കാർ നൽകുന്നത് വെറും 4 ലക്ഷം രൂപയാണ്. ഈ തുകയുടെ തന്നെ വിതരണം എങ്ങുമെത്തിയിട്ടില്ല. നാലു ലക്ഷം കൊണ്ട് എങ്ങിനെ വീട് എന്ന ചോദ്യം ഉയരുമ്പോഴാണ് വെറും ഒന്നരലക്ഷം രൂപയ്ക്കും രണ്ടു ലക്ഷം രൂപയ്ക്കും വീടുകൾ ജിജോ അച്ചൻ നിർമ്മിച്ച് നൽകുന്നത്.

പ്രളയബാധിതർക്ക് വീട് നിർമ്മിക്കാൻ സർക്കാർ വാഗ്ദാനം നൽകുന്നത് നാലു ലക്ഷം രൂപയാണ്.ഇതു തന്നെ വാഗ്ദാനമായി നിലനിൽക്കുകയാണ്. ഈ വാഗ്ദാനം സർക്കാർ നിരത്തുമ്പോൾ തന്നെയാണ് റീബിൽഡ് കേരളയുടെ ഓഫീസിന്റെ വാതിലിന് മാത്രം 4,57,000 രൂപ സർക്കാർ മുടക്കിയത്. ജിജോ അച്ചന്റെ കണക്കിൽ ഈ വാതിലിന്റെ തുക അച്ചനു നൽകിയാൽ അത് മിനിമം മൂന്നു കുടുംബങ്ങൾക്കുള്ള വീടാകുമായിരുന്നു. കഴിഞ്ഞ മഹാ പ്രളയമാണ് വീടുള്ള കുടുംബങ്ങളിൽ പലരെയും വീടില്ലാത്തവരില്ലാത്തവരാക്കി മാറ്റിയത്. ഇവർക്ക് നേരെ സർക്കാർ പുറംതിരിഞ്ഞു നിൽക്കുമ്പോഴാണ് സാമൂഹ്യവിപ്‌ളവത്തിന്റെ ഇളംകാറ്റായി വീട് നഷ്ടമായവർക്ക് വീടെന്ന ലക്ഷ്യവുമായി അച്ചൻ ഒറ്റയ്ക്ക് മുന്നോട്ടു പോകുന്നത്.

ഒരു ബെഡ്റൂം, അറ്റാച്ച്ഡ് ബാത്റൂം, ഹാൾ, കിച്ചൻ. അങ്ങനെ പരിമിതമായ സൗകര്യങ്ങൾ മാത്രമാണ് വീടുകൾക്കുള്ളത്. ഒരു കിടപ്പുമുറിയിൽ തുടങ്ങിയപ്പോൾ പിന്നീട് കുടുംബങ്ങളുടെ എണ്ണം കണക്കാക്കി കിടപ്പുമുറിയുടെ എണ്ണം ഒന്നുകൂടി കൂട്ടുകയായിരുന്നു. അങ്ങിനെയാണ് ഒരു കിടപ്പുമുറി മാത്രമുള്ള കാബിൻ ഹൗസുകൾ രണ്ടു കിടപ്പുമുറികൾ ഉള്ളവയായി മാറിയത്. കിടപ്പുമുറി രണ്ടായപ്പോൾ ഒന്നരലക്ഷം രൂപ എന്നത് രണ്ട് ലക്ഷം രൂപയായി മാറി.അത് മാത്രമാണ് കാബിൻ ഹൗസിൽ ആർഭാടമാകുന്നത്. ഇങ്ങിനെയാണ് ഒരു കിടപ്പുമുറി ഉള്ളതും രണ്ടു കിടപ്പുമുറികൾ ഉള്ളതുമായ കാബിൻ ഹൗസുകൾ പ്രത്യക്ഷമായത്. വീടുകളുടെ നിർമ്മാണ ചെലവുകുറയ്ക്കാൻ ഭിത്തികൾക്കു പകരം വി ബോർഡ് ആണ് ഉപയോഗിക്കുന്നത്. ഭൂമി നിരപ്പാക്കി തറകെട്ടിയ ശേഷം ഭിത്തിയും ബാക്കി നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയാക്കി ഓടുമേയുന്നു. വീടിന്റെ മേൽക്കൂരയ്ക്കായി പഴയ ഓടുകൾ ഉപയോഗിക്കുന്നു. ചെലവു കുറയ്ക്കാൻ വേണ്ടിയാണ് മേൽക്കൂര ഓടാക്കിയത്. വീടിനുള്ള പണം നൽകുന്നവർക്കും വീട് ആവശ്യമുള്ളവർക്കും പരസ്പരം അറിയാം.

വീടു നിർമ്മാണം പൂർത്തിയായാൽഅതുടനെ കൈമാറുകയാണ്. പ്രത്യേകം ചടങ്ങുകളൊന്നുമില്ല. അതുകൊണ്ട് തന്നെ ഈ നിശബ്ദ വിപ്ലവം നാടറിഞ്ഞു തുടങ്ങുന്നതേയുള്ളൂ.വീടില്ലാത്ത ആളുകളുടെ എണ്ണം കൂടിവരുന്നതും പലർക്കും വാടക കൊടുക്കൽ കൂടി ദുസ്സഹമായി വരുന്നതുമായ അവസ്ഥ തിരിച്ചറിഞ്ഞാണ് വല്ലാതെ ചെലവ് കുറഞ്ഞതും സൗജന്യമായി നൽകാൻ കഴിയുന്നതുമായ വീടുകളുടെ നിർമ്മാണത്തിലേക്ക് ഫാദർ രണ്ടും കൽപ്പിച്ച് നീങ്ങിയത്. ഒന്നരലക്ഷം രൂപയ്ക്ക് വീടുകൾ പൂർത്തീകരിക്കാൻ കഴിഞ്ഞപ്പോഴുണ്ടായ ആത്മവിശ്വാസത്തിലാണ് മറ്റു വീടുകൾ കൂടി ഫാദർ പൂർത്തീകരിച്ച് നൽകിയത്. കാബിൻ ഹൗസുകൾ എന്ന് പറയാമെങ്കിലും ഈ വീടുകൾ അത് ലഭിച്ചവർക്ക് സ്വർഗമാണ്. ഇങ്ങിനെ പതിനഞ്ചു സ്വർഗ്ഗങ്ങളാണ് ഇതുവരെ ഫാദറിന്റെ കൂട്ടായ്മയിൽ നിർമ്മിതങ്ങളായത്.

പ്രളയത്തിനു ശേഷം വീടില്ലാത്തവരുടെ അവസ്ഥ പരിതാപകരമായെന്നു തിരിച്ചറിഞ്ഞാണ് കാബിൻ ഹൗസുകളുടെ കാര്യത്തിനു ഫാദർ മുന്നിട്ടിറങ്ങിയത്.ഭർത്താവ് നഷ്ടമായവർ, പ്രായമായവർ. സാമ്പത്തികമില്ലാത്ത ആളുകൾ തുടങ്ങി ഇവരുടെ പശ്ചാത്തലം തിരിച്ചറിഞ്ഞാണ് വീടുകൾ ഇവർക്കായി നിർമ്മിച്ചത്. സ്വന്തമായി സ്ഥലമുള്ളവരുടെ കാര്യത്തിൽ എളുപ്പം കാബിൻ ഹൗസുകളുടെ നിർമ്മാണം നടന്നപ്പോൾ സ്ഥലമില്ലാത്തവർക്ക് മൂന്നു സെന്റോളം സ്ഥലം വാങ്ങി നൽകേണ്ടി വന്നശേഷം ഈ ഭൂമിയിൽ കാബിൻ ഹൗസ് നിർമ്മിക്കേണ്ടി വന്നു. ഫാദറിന്റെ സംരംഭം അറിഞ്ഞപ്പോൾ പണം നൽകാൻ തയ്യാറായ സുമനസുകളെയാണ് ഓരോ വീട് നിർമ്മിച്ച് കഴിയുമ്പോഴും ജിജോ കുര്യൻ വാഴ്‌ത്തുന്നത്.

'' വീടില്ലാത്തവരും പുറമ്പോക്കിൽ താമസിക്കുന്നവരും എണ്ണത്തിൽ കൂടിവരുകയാണ്.കഴിഞ്ഞ മഹാ പ്രളയം ഈ ദുരിതം കൂട്ടിയിട്ടുമുണ്ട്. വാടകയ്ക്ക് താമസിക്കുന്നവർക്ക് വാടക നൽകാൻ കഴിയാത്ത അവസ്ഥയുമുണ്ട്. ഈ ദുരിതം നേരിട്ട് കണ്ടു മനസിലാക്കിയപ്പോഴാണ് വീടില്ലാത്തവർക്ക് വീടെന്ന സ്വപ്നവുമായി ഞാൻ രംഗത്തിറങ്ങിയത്-ജിജോ അച്ചൻ മറുനാടൻ മലയാളിയോട് പറഞ്ഞു. വീടില്ലാത്തവർ ആണെന്ന് ബോധ്യമായാൽ പിന്നെ വീട് നിർമ്മിച്ച് നൽകുകതന്നെയാണ് ചെയ്യുന്നത്. ഈ യത്‌നം അറിഞ്ഞു സുഹൃത്തുക്കളും പരിചയക്കാരുമാണ് പണം നൽകി സഹായിച്ചത്. പണം ലഭിച്ചപ്പോൾ അങ്ങിനെ മുന്നോട്ടു പോയി എന്ന് മാത്രം. എത്ര കാലം ഇത് തുടർന്ന് കൊണ്ടുപോകാൻ കഴിയും എന്ന് അറിയില്ല. ചില വീടുകൾക്ക് ഒരാൾ മാത്രം പണം നൽകിയിട്ടുണ്ട്. ചില വീടുകൾ കൂട്ടായ യത്‌നത്തിന്റെ ഭാഗവുമാണ്.

സ്ഥലമുള്ളവർക്ക് അവരുടെ സ്ഥലത്തും സ്ഥലം ഇല്ലാത്തവർക്ക് സ്ഥലം വാങ്ങി നൽകിയും വീടുകൾ നിർമ്മിച്ചു നൽകിയിട്ടുണ്ട്. രണ്ടു വീടുകൾ നിർമ്മാണത്തിന്റെ അവസ്ഥയിലുമാണ്. അത് ഉടൻ തന്നെ ഉടമസ്ഥർക്ക് കൈമാറും. മൂന്നു വീടുകൾക്ക് ആലോചനയുമുണ്ട്. തുടർച്ചയായുള്ള 12 വർക്കിങ് ദിനങ്ങൾക്കൊണ്ടാണ് വീട് നിർമ്മാണം പൂർത്തീകരിക്കുന്നത്. ഇടുക്കിയുടെ പരിസ്ഥിതിക്ക് യോജിച്ച വീടുകളാണ് ഞങ്ങൾ നിർമ്മിച്ച് നൽകിയിട്ടുള്ളത്. ഒരു ലക്ഷത്തിനു വീട് നിർമ്മിക്കാം എന്നാണ് തീരുമാനിച്ചിരുന്നത്. പക്ഷെ പിന്നീട് മനസിലായി ഒന്നരലക്ഷം രൂപ വേണമെന്ന്. പക്ഷെ രണ്ടു ബെഡ് റൂം വന്നപ്പോൾ അത് രണ്ടു ലക്ഷവുമായി മാറിയത്. ഫാമിലി മെമ്പേഴ്‌സിന്റെ എണ്ണം കൂടിയത് കണ്ടപ്പോൾ രണ്ടു ബെഡ് റൂം തന്നെ വേണമെന്ന് മനസിലായി. അങ്ങിനെയാണ് രണ്ടു ബെഡ് റൂം വീടുകൾ ചെയ്ത് തുടങ്ങിയത്. ഇപ്പോൾ കൂടുതൽ പേർ ആവശ്യപ്പെടുന്നത് രണ്ടു ബെഡ് റൂം വീടുകളാണ്. കൂടുതൽ ഫണ്ട് ലഭിച്ചു തുടങ്ങിയാൽ ഈ സദുദ്യമം വിപുലപ്പെടുത്തും-ഫാദർ ജിജോ പറയുന്നു.

സർക്കാർ പരാജയപ്പെട്ടിടത്താണ് ഈ വൈദികൻ വിജയിക്കുന്നത് എന്ന് വരുമ്പോൾ ഈ സദുദ്യമത്തിന്റെ തിളക്കം വർധിക്കുകയും യശസ്സ് ഉയരുകയുമാണ്. പ്രളയത്തിന്റെ കെടുതികൾ അനുഭവിച്ചവരുടെ മനസുകളിൽ പ്രളയം പേടിസ്വപ്നവും തകർന്ന വീടുകൾ ബാധ്യതയുമായി മാറിയിരിക്കുകയാണ്. സഹായത്തിനു ഇവർ സർക്കാരിനു നേരെ പ്രതീക്ഷയോടെ കണ്ണോടിക്കുന്നുണ്ടെങ്കിലും റീ ബിൽഡ് കേരളം ഒരു സ്വപ്നമായി തന്നെ മാറുകയാണ്. പക്ഷെ റീ ബിൽഡ് കേരളയ്ക്ക് ഓഫീസിനായി ഫ്‌ളാറ്റ് നൽകിയവർ രക്ഷപ്പെട്ടും പോയിട്ടുണ്ട്.പക്ഷെ പ്രളയ സഹായവും പുതിയ ഭവനവും ലഭിക്കേണ്ട യഥാർത്ഥ ഗുണഭോക്താക്കൾ സങ്കടങ്ങളുടെ നടുക്കടലിൽ തന്നെയാണ്. ഈ ഘട്ടത്തിൽ തന്നെയാണ് നിരാലംബരുടെ കണ്ണീരൊപ്പാൻ കാബിൻ ഹൗസുകളുമായി ഫാദർ ജിജോ എത്തുന്നത്. അതുകൊണ്ട് തന്നെ ഈ ഒറ്റയാൾ വിപ്‌ളത്തിന്റെ മാറ്റ് റീ ബിൽഡ് കേരളയ്ക്കും മുകളിൽ ഉയർന്നു നിൽക്കുകയാണ്.

എം മനോജ് കുമാര്‍    
മറുനാടന്‍ മലയാളി സീനിയര്‍ സബ് എഡിറ്റര്‍.

mail: news@marunadan.in

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

Loading...

MNM Recommends

TODAYLAST WEEKLAST MONTH
മരണ വീട്ടിലേക്കുള്ള യാത്രയിൽ പോലും ശിഷ്യന് മുസ്ലിം പണ്ഡിതന്റെ പ്രകൃതി വിരുദ്ധ പീഡനം; സ്വവർഗ രതി നടത്തിയപ്പോൾ മൂത്രസംബന്ധമായ അസുഖം മാറി എന്ന് പറയുന്നവർ എന്തറിഞ്ഞിട്ടാണ്? മുസ്ലിംങ്ങൾ ഏറ്റവും ചീത്തപ്പേര് കേൾക്കുന്നത് തീവ്രവാദത്തിനും പ്രകൃതി വിരുദ്ധത്തിനും; മുസ്ലിംമത നേതാക്കൾക്കും പണ്ഡിതർക്കും എതിരെയുള്ള ആരോപണമല്ല വസ്തുതയാണ്; പൊതുപ്രവർത്തകൻ ജിഷാൻ മാഹിയുടെ ഫേസ്‌ബുക്ക് വീഡിയോ വൈറൽ
കന്യാസ്ത്രീ മഠത്തിലേക്ക് കൊണ്ടു പോകാമെന്ന് വിശ്വസിപ്പിച്ച് 12കാരിയെ ബൈക്കിൽ കയറ്റിയത് അമ്മ വീട്ടിൽ ഇല്ലാത്തപ്പോൾ; മാസമുറയെ കുറിച്ച് ചോദിച്ച് ചർച്ച അശ്ലീലത്തിലെത്തി; ജനനേന്ദ്രീയം ഉരസിയും കപ്യാരുടെ കാമകേളി; പള്ളിയിൽ പോകാൻ മടിച്ച അനുജത്തിയോട് കാര്യങ്ങൾ ചോദിച്ച സഹോദരി കേട്ടത് ഞെട്ടിക്കുന്ന ക്രൂരത; ചൈൽഡ് ലൈനും പൊലീസും എത്തിയപ്പോൾ നാട്ടിൽ നിന്ന് മുങ്ങി പോളും; കപ്യാരായ ബോട്ട് മേസ്തിരിയുടെ കഥ കേട്ട് ഞെട്ടി വിശ്വാസികൾ
വിനു വി ജോണിന് സിപിഎം വിരുദ്ധത ബാധിച്ചത് കെ.എസ്.യു കാലം മുതലെന്ന് സൈബർ സഖാക്കൾ; `നാല് കോളേജുകളിൽ പഠിച്ചിട്ടും ഒരു സംഘടനയുടേയും നേതാവായിരുന്നില്ല`; ഒരു സംഘടനയ്ക്ക് വേണ്ടിയും മത്സരിച്ചിട്ടുമില്ല; പെരും നുണകൾ ഉദ്പാതിപ്പിക്കുന്നവർ നട്ടെല്ലുണ്ടെങ്കിൽ തെളിയിക്കട്ടെ; സത്യമെന്ന് തെളിഞ്ഞാൽ പണി നിർത്തി പോകും; സിപിഎമ്മിനെ വെല്ലുവിളിച്ച് വിനു വി ജോൺ
നമ്പി നാരായണനെ പീഡിപ്പിച്ച ചാരക്കേസ് സൃഷ്ടിച്ചത് സിഐഐ ചാരനായിരുന്ന മുൻ ഐബി ഉദ്യോഗസ്ഥൻ; ഐഎസ് ആർഒ ശാസ്ത്രജ്ഞനെ കേസിൽ കുടുക്കിയത് ഇന്ത്യയുടെ മുഖം അന്താരാഷ്ട്രതലത്തിൽ വികൃതമാക്കാൻ; കൊടുംപാതകം ചെയ്ത രത്തൻ സെയ്ഗാൾ ഇന്ന് അമേരിക്കയിൽ സുരക്ഷിതൻ; രക്ഷപ്പെടാൻ അനുവദിച്ചത് കോൺഗ്രസ് എന്നും മുൻ റോ ഉദ്യോഗസ്ഥൻ; സൂദിന്റെ വെളിപ്പെടുത്തലുകൾ വിരൽ ചൂണ്ടുന്നത് നമ്പി നാരായണനെ കുടുക്കിയ അന്താരാഷ്ട്ര ഗൂഢാലോചന
കുടുബസമേതം എത്തുന്നവർക്ക് ബുഹാരി വിളമ്പുന്നത് ഈച്ച അരിച്ച ആടിന്റെ രോമം കളയാത്ത മട്ടൻ കറി; എംആർഎയിലും സം സം റസ്റ്റോറന്റിലും പഴകിയ പൊറോട്ടയും ചപ്പാത്തിയും സൂക്ഷിക്കുന്നത് മാലിന്യവും ദുർഗന്ധവും നിറഞ്ഞ സ്ഥലത്ത്; പങ്കജ് ഹോട്ടലിൽ സ്‌പെഷ്യൽ പഴകിയ ചോറും ചീഞ്ഞ മുട്ടയും എകസ്‌പൈറി കഴിഞ്ഞ ചിക്കനും; പുളിമൂട്ടിലെ ആര്യാസിലെ അടുക്കളയിൽ പക്ഷി കാഷ്ടവും പ്രാണികളും; പണം വാങ്ങി കീശ വീർപ്പിച്ചിട്ട് വയറ് കേടാക്കുന്ന മുതലാളിമാരുടെ തലയിൽ ഇടിത്തീ വീഴട്ടെ എന്ന് പ്രാകി പൊതുജനം
ആത്മഹത്യ ചെയ്ത സാജൻ പാറയിലിന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സ്ഥാപിച്ച് ആന്തൂരിൽ നഷ്ടമായ മാനം തിരിച്ചു പിടിക്കാൻ പെടാപാടുപെട്ട് സിപിഎം; പൊലീസ് അന്വേഷണത്തിൽ സാജന്റെ ഡ്രൈവറും ഭാര്യയും തമ്മിൽ 2400 തവണ ഫോണിൽ സംസാരിച്ചെന്ന് കണ്ടെത്തിയെന്ന പരോക്ഷ സൂചനയുമായി ദേശാഭിമാനി; അന്വേഷണ സംഘത്തെ ഉദ്ദരിച്ച് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത് ആന്തൂരിൽ പാർട്ടിയുടെ അടിത്തറ പുനഃസ്ഥാപിക്കാൻ; ആത്മഹത്യ പ്രേരണ ചുമത്തി സാജന്റെ ഭാര്യയെ അറസ്റ്റ് ചെയ്യാനും ആലോചനയെന്ന് റിപ്പോർട്ടുകൾ
25000 രൂപ പേയ്മെന്റ് നടത്തിയില്ലെങ്കിൽ... എന്നെ കൊണ്ട് കടുംകൈ ചെയ്യിപ്പിക്കരുത്....; ദിലീപേട്ടനെ അറിയുമോ ആവൊ? ലൊക്കാന്റോ സൈറ്റിൽ കയറി യുവതികളെ തിരഞ്ഞപ്പോഴാണ് കിട്ടിയത് നീതു എന്ന വിളിപ്പേരുകാരിയെ; ബുക്ക് ചെയ്ത ശേഷം മുൻകൂർ പണം അടയ്ക്കുകയോ ഹോട്ടൽ മുറിയിലേക്ക് പോവുകയോ ചെയ്യാത്ത യുവാവിനെതിരെ കുപിതയായ യുവതി നടത്തിയതുകൊലവിളി; ഭീഷണിക്ക് ഉപയോഗിച്ചത് നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടന്റെ പേരും; ജീവഭയത്താൽ യുവാവ് പൊലീസിനെ സമീപിക്കുമ്പോൾ
കരഞ്ഞു കലങ്ങിയ കണ്ണുമായി മകനുമൊത്ത് രാത്രി തന്നെ നളന്ദയിൽ എത്തിയ എംഎൽഎ; ഭർതൃമാതാവിനെ ആശ്വസിപ്പിച്ച് ഉറക്കമിളച്ചിരിക്കൽ; സാന്ത്വനിപ്പിക്കാൻ ഓടി എത്തിയവരിൽ മന്ത്രി സുധാകരനും; ചടങ്ങുകൾക്കായി മൃതദേഹമെടുത്തപ്പോൾ നിറ കണ്ണുകളോടെ പ്രതിഭാ ഹരിയുടെ വിതുമ്പൽ; പൊട്ടിക്കരഞ്ഞുകൊണ്ട് അച്ഛന്റെ ചിതയ്ക്ക് തീ കൊളുത്തി മകൻ കനിവും; ഒളിച്ചോട്ടത്തിന് ആത്മഹത്യാ വഴി തേടിയ ഹരിക്ക് തകഴി നൽകിയത് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
കാസർഗോഡ് സെന്റർ വച്ചവർക്ക് എങ്ങനെ യൂണിവേഴ്‌സിറ്റി കോളേജിൽ പരീക്ഷ എഴുതുവാൻ സാധിച്ചു? അഖിലിനെ കുത്തിയതിനു പിന്നിൽ പാട്ടു പാടൽ മത്രമാണോ അതോ പി എസ് സി പരീക്ഷാ ക്രമക്കേടുകൾ ഉണ്ടോ എന്നും സംശയം; കത്തി ഈരിക്കൊടുത്തവനും കുത്തിയവനും പിടിച്ചു വച്ചവനും പൊലീസ് റാങ്ക് ലിസ്റ്റിൽ ഉള്ളവർ: പൊലീസ് നിയമന പട്ടികയെ സംശയ നിഴലിലാക്കി യൂണിവേഴ്‌സിറ്റി കോളേജ് സംഘർഷം; പി എസ് സിയ്‌ക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ; മറുനാടൻ വാർത്ത ചർച്ചയാക്കി സോഷ്യൽ മീഡിയ
'ആമേനി'ലെ ഫാദർ അബ്രഹാം ഒറ്റപ്ലാക്കനെപ്പോലെ പള്ളി പുതുക്കിപ്പണിയണമെന്ന് ഇടവക യോഗത്തിൽ വികാരി; പത്ത് വർഷം മുൻപ് ബജറ്റ് ഇട്ടത് ഏഴു കോടി രൂപ; പിരിച്ചത് ഇരുപത് കോടിയിലേറെ; പള്ളി വെഞ്ചരിച്ചത് ഓസ്ട്രിയൻ ബിഷപ്പും; മുഴുവൻ പണവും സ്‌പോൺസർ ചെയ്തത് ഓസ്ട്രിയൻ ബിഷപ്പും അവിടുത്തെ ഇടവകയുമെന്ന് കാഞ്ഞിരപ്പള്ളി മെത്രാൻ മാത്യു അറയ്ക്കലും; പ്രസംഗം കേട്ട് ഞെട്ടി വിശ്വാസികൾ; ഇടുക്കി സെന്റ് തോമസ് ഫൊറോനാ പള്ളി ഇടവകയെ ചതിച്ച തോമസ് വയലുങ്കലിനും കൂട്ടാളികളും കേസിൽ കുടുങ്ങുമ്പോൾ
ജോലിക്ക് കയറുമ്പോൾ പിഴിഞ്ഞെടുക്കാൻ ക്യൂ നിന്ന് കമ്പനികൾ; സ്വപ്‌ന ശമ്പളമെങ്കിലും സീനിയോരിറ്റി വർദ്ധിക്കുമ്പോൾ അവസരങ്ങൾ കുറയും; 'ക്രെഡിറ്റ് കാർഡ്' ലൈഫിലേക്ക് നീങ്ങുമ്പോൾ അപ്രതീക്ഷിത പിരിച്ചുവിടലിൽ എല്ലാം തകരും; ദിവസവും മാറുന്ന ടെക്‌നോളജി അപ്‌ഡേറ്റ് ചെയ്തില്ലെങ്കിലും ജോലി തെറിക്കും; സർവൈവ് ദി ഫിറ്റസ്റ്റ് തിയറി മാനദണ്ഡമാക്കി മിക്ക ഐടി കമ്പനികളും; ജോലിത്തിരക്കിൽ താളം തെറ്റി കുടുംബ ജീവിതവും; പിരിമുറുക്കങ്ങൾ താങ്ങാനാവാതെ ആത്മഹത്യയിൽ അഭയം തേടുന്ന ടെക്കികളുടെ എണ്ണം കൂടുന്നു
വീട്ടിൽ ആരുമില്ലാത്തപ്പോൾ മുറിയിൽ അതിക്രമിച്ച് കടന്ന് ബലാൽസംഗം ചെയ്തു; കിടപ്പറയിൽ വച്ച് നഗ്നചിത്രങ്ങൾ പകർത്തി; പൊലീസിൽ പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ ഇടഞ്ഞ കൊമ്പനോട് കളിക്കരുതെന്ന് ഭീഷണി; ഭർത്താവിനെ വിളിച്ച് അറിയിക്കുമെന്ന് ബ്ലാക്ക് മെയിൽ ചെയ്ത് തട്ടിയെടുത്തത് 300 പവനോളം സ്വർണവും കണക്കില്ലാത്ത പണവും; ഗർഭിണിയായിട്ടും ക്രൂരമർദ്ദനവും; വൈക്കം സ്വദേശിക്കെതിരെ കൊച്ചി കമ്മീഷണർക്ക് പരാതിയുമായി പ്രവാസി യുവതി
ആഭ്യന്തര മന്ത്രിയുടെ മകൻ എന്ന നിലയിൽ ദുബായിൽ കഴിഞ്ഞപ്പോൾ തുടങ്ങിയ ബന്ധം; ബാർ ഡാൻസുകാരി എല്ലിന് പിടിച്ചപ്പോൾ ഒരുമിച്ച് ജീവിക്കാമെന്നേറ്റ് ചെലവിന് കൊടുത്തത് പുലിവാലായി; അവിഹിത ബന്ധത്തിൽ കുഞ്ഞ് പിറന്നത് അറിഞ്ഞ് ഡോക്ടറായ ഭാര്യ ഉപേക്ഷിച്ച് പോയിട്ടും കുലുങ്ങിയില്ല; പിണറായി അധികാരത്തിൽ എത്തിയ ശേഷം ഇടപാടുകൾ നടക്കാതെ പോയതോടെ സാമ്പത്തിക ഞെരുക്കം ബുദ്ധിമുട്ടിച്ചത് കുഴപ്പത്തിലാക്കി; വിവാദത്തിന് തുടക്കം കോടിയേരിയും ഭാര്യയും നടത്തിയ ഒത്തുതീർപ്പ് പൊളിഞ്ഞപ്പോൾ തന്നെ
കുടുബസമേതം എത്തുന്നവർക്ക് ബുഹാരി വിളമ്പുന്നത് ഈച്ച അരിച്ച ആടിന്റെ രോമം കളയാത്ത മട്ടൻ കറി; എംആർഎയിലും സം സം റസ്റ്റോറന്റിലും പഴകിയ പൊറോട്ടയും ചപ്പാത്തിയും സൂക്ഷിക്കുന്നത് മാലിന്യവും ദുർഗന്ധവും നിറഞ്ഞ സ്ഥലത്ത്; പങ്കജ് ഹോട്ടലിൽ സ്‌പെഷ്യൽ പഴകിയ ചോറും ചീഞ്ഞ മുട്ടയും എകസ്‌പൈറി കഴിഞ്ഞ ചിക്കനും; പുളിമൂട്ടിലെ ആര്യാസിലെ അടുക്കളയിൽ പക്ഷി കാഷ്ടവും പ്രാണികളും; പണം വാങ്ങി കീശ വീർപ്പിച്ചിട്ട് വയറ് കേടാക്കുന്ന മുതലാളിമാരുടെ തലയിൽ ഇടിത്തീ വീഴട്ടെ എന്ന് പ്രാകി പൊതുജനം
ബന്ധുവായ 17കാരനെ ആദ്യം ലൈംഗികമായി ഉപയോഗിച്ചത് വിരുന്നിന് വന്നപ്പോൾ; 45കാരി ആന്റിയെ കാണാൻ വിദ്യാർത്ഥി നിരന്തരം പോയി തുടങ്ങിയത് ക്ലാസുകളിൽ പോലും പോകാതെ; ആന്റിയുടെ വീട്ടിൽ നിന്ന് സ്‌കൂളിൽ പൊക്കോളാം എന്ന് പറഞ്ഞത് വീട്ടുകാർ എതിർത്തപ്പോൾ ടി.വി തല്ലിപ്പൊട്ടിച്ച് പ്രതിഷേധം; ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിങ്ങിൽ തെളിഞ്ഞത് രണ്ടു വർഷമായി നടന്നു വന്ന ലൈംഗിക ചൂഷണത്തിന്റെ കഥ
അനുവദിച്ച പ്ലാനിൽ ആകെ മാറ്റം വരുത്തിയത് ഗ്രൗണ്ട് ഫ്‌ളോറിലെ ഒരു സ്ലാബിന്റെ കാര്യത്തിൽ മാത്രം; സ്ലാബ് മുറിച്ച് മാറ്റി അപേക്ഷ നൽകിയപ്പോഴേക്കും പാർട്ടിയിലെ വിഭാഗീയത വിഷയമായി മാറി; പണി പൂർത്തിയായ ശേഷം നഗരസഭ ഓഫീസ് കയറി ഇറങ്ങിയത് അനേകം തവണ; സാധാരണ കരുണ കാട്ടാത്ത ഉദ്യോഗസ്ഥർക്ക് പോലും മനസ്സലിഞ്ഞെങ്കിലും ശ്യാമളയ്ക്ക് മാത്രം ദയ തോന്നിയില്ല; പലിശ കയറി മുടിഞ്ഞതോടെ മരണം തെരഞ്ഞെടുത്തു; ഗോവിന്ദൻ മാസ്റ്ററുടെ ഭാര്യയ്‌ക്കെതിരെ വേറെയും പരാതി
ബീഹാറിലെ ദരിദ്ര കുടുംബാംഗം നൃത്തം പഠിച്ചത് അതിജീവനത്തിന്; ദുബായിലെ സൂപ്പർ ബാർ ഡാൻസറായി ജീവിതം പച്ച പിടിക്കുമ്പോൾ മോഹന വാഗ്ദാനവുമായി കെട്ടിട നിർമ്മാണ ബിസിനസ് ചെയ്യുന്ന മലയാളി എത്തി; വിലകൂടിയ സമ്മാനവും പണവും നൽകി മനസ്സും ശരീരവും സ്വന്തമാക്കി; ദുബായിലെ വീട്ടിലെ നിത്യ സന്ദർശകയായപ്പോൾ 2010ൽ ആൺകുട്ടി ജനിച്ചു: കുട്ടിയുടെ അച്ഛനെ ഉറപ്പിക്കാൻ ഇനി ഡിഎൻഎ ടെസ്റ്റ്; ഭീഷണി ആരോപണത്തിൽ കോടിയേരിയും ഭാര്യയും കുടുങ്ങും; ബിനോയിയെ അറസ്റ്റ് ചെയ്യാൻ മഹാരാഷ്ട്രാ പൊലീസ്
നൈജീരിയയിൽ 15 കൊല്ലം പണിയെടുത്ത് നേടിയ 15 കോടിക്ക് നാട്ടിൽ പണിതത് അത്യാധുനിക കൺവെൻഷൻ സെന്റർ; മന്ത്രി ഇപിക്കും പി ജയരാജനും പരാതി നൽകിയത് ചെയർമാന്റെ വൈരാഗ്യം വളർത്തി; ഹാളിലെ കല്യാണത്തിന് വിവാഹ സർട്ടിഫിക്കറ്റ് പോലും നൽകാതെ പ്രതികാരം; പാർട്ടി ഗ്രാമത്തിൽ ഒറ്റപ്പെട്ടെന്ന തിരിച്ചറിവിൽ സ്വയം മരണം വരിച്ചത് സ്വപ്നങ്ങൾ തകർന്നതോടെ; എംവി ഗോവിന്ദന്റെ ഭാര്യയുടെ പക എടുത്തത് ഫയലിൽ ഉറങ്ങിയ ജീവിതത്തെ; സാജൻ പാറയിൽ ചുവപ്പു നാടയുടെ രക്തസാക്ഷി; ആന്തൂരിൽ പ്രതിഷേധം അതിശക്തം
അനേകം വേശ്യകളെ ക്ഷണിച്ച് വരുത്തി മയക്കുമരുന്നിൽ ആറാടി സെക്സ് പാർട്ടി നടത്തി സുൽത്താന്റെ മകൻ മരണത്തിലേക്ക് നടന്ന് പോയി; ലണ്ടനിലെ ആഡംബര ബംഗ്ലാവിൽ ഷാർജ സുൽത്താന്റെ മകൻ മരണത്തിന് കീഴടങ്ങിയത് സെക്സ്-ഡ്രഗ് പാർട്ടിക്കിടയിൽ തന്നെയെന്ന് സ്ഥിരീകരിച്ച് ബ്രിട്ടീഷ് പൊലീസ്; യുഎഇയിൽ എത്തിച്ച ഷെയ്ഖ് ഖാലിദ് ബിൻ സുൽത്താൻ അൽ ഖ്വാസിമിക്ക് കണ്ണീരോടെ അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തിയത് അനേകം അറബ് രാജാക്കന്മാർ
ആത്മഹത്യ ചെയ്ത സാജൻ പാറയിലിന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സ്ഥാപിച്ച് ആന്തൂരിൽ നഷ്ടമായ മാനം തിരിച്ചു പിടിക്കാൻ പെടാപാടുപെട്ട് സിപിഎം; പൊലീസ് അന്വേഷണത്തിൽ സാജന്റെ ഡ്രൈവറും ഭാര്യയും തമ്മിൽ 2400 തവണ ഫോണിൽ സംസാരിച്ചെന്ന് കണ്ടെത്തിയെന്ന പരോക്ഷ സൂചനയുമായി ദേശാഭിമാനി; അന്വേഷണ സംഘത്തെ ഉദ്ദരിച്ച് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത് ആന്തൂരിൽ പാർട്ടിയുടെ അടിത്തറ പുനഃസ്ഥാപിക്കാൻ; ആത്മഹത്യ പ്രേരണ ചുമത്തി സാജന്റെ ഭാര്യയെ അറസ്റ്റ് ചെയ്യാനും ആലോചനയെന്ന് റിപ്പോർട്ടുകൾ
പാർട്ടി ഫണ്ടായി ആവശ്യപ്പെട്ടത് 25,000; നൽകിയത് 10,000; കുറഞ്ഞു പോയതിന് ഭീഷണി; രാവിലെ കട തുറന്നപ്പോൾ പ്രവേശന മാർഗം അടച്ച് കാർ പാർക്ക് ചെയ്തു; ജീവനക്കാർക്ക് പോലും പ്രവേശനം നിഷേധിച്ചത് സിസിടിവിയിൽ തത്സമയം കണ്ട മുതലാളി സംസ്ഥാന നേതാക്കളെ വിളിച്ചു; ജില്ലാ സെക്രട്ടറി പാഞ്ഞെത്തി പാർക്ക് ചെയ്ത കാറുകൾ മാറ്റിച്ചും മാപ്പു പറഞ്ഞും തലയൂരി; അടൂരിലെ കല്യാൺ ജൂവലറിയെ പൂട്ടാനിറങ്ങിയ സിപിഎം പ്രാദേശിക നേതൃത്വത്തിന് കിട്ടിയത് എട്ടിന്റെ പണി
കടമായി നൽകിയ ഒന്നേമുക്കാൽ ലക്ഷം തിരിച്ചു വാങ്ങാതെ നിർബന്ധിച്ചത് കല്യാണം കഴിക്കാൻ; കാശ് അക്കൗണ്ടിലിട്ടിപ്പോൾ തിരിച്ചും അക്കൗണ്ടിലേക്ക് തന്നെ ഇട്ടു; ഭർത്താവിനേയും കുട്ടികളേയും വകവരുത്തുമെന്നും ഭീഷണിപ്പെടുത്തി; കുടുംബത്തിനൊപ്പം ഉറച്ചു നിൽക്കുന്ന പൊലീസുകാരിയുടെ ഉറച്ച മനസ്സ് ക്രൂരതയുടെ കനൽ ആളിക്കത്തിച്ചു; മുമ്പും കൊല്ലാൻ ശ്രമിച്ചു; ശല്യം അതിരുവിട്ടപ്പോൾ വള്ളിക്കുന്നം എസ് ഐയെ എല്ലാം അറിയിച്ചത് മൂന്ന് മാസം മുമ്പ്; സൗമ്യയെ ചുട്ടെരിച്ച അജാസിന്റെ പകയുടെ ചുരുൾ അഴിയുമ്പോൾ