Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാലാ രൂപത കൈവിട്ടതോടെ ഫാ.തോമസ് താന്നിനിൽക്കും തടത്തിൽ കീഴടങ്ങി; വൈക്കം കോടതിയിൽ ഹാജരായ മണിയന്തുരുത്ത് സെന്റ് മാത്യൂസ് പള്ളി വികാരിയെ ജയിലിലടക്കും; അച്ചനെ കുടുക്കിയത് ബംഗ്ലാദേശിൽ ജനിച്ച് ബ്രിട്ടണിൽ താമസിക്കുന്ന 42 വയസ്സുകാരിയുടെ പരാതി; കുമരകത്തെ റിസോർട്ടിൽ കുളിക്കാൻ കയറിയ യുവതിയെ മുറിയിൽ പൂട്ടിയിട്ട ശേഷം വൈദീകൻ മുങ്ങിയെന്ന് ആരോപണം; അച്ചന്റെ കൗണ്ടർ കേസ് ഫലം കണ്ടില്ല

പാലാ രൂപത കൈവിട്ടതോടെ ഫാ.തോമസ് താന്നിനിൽക്കും തടത്തിൽ കീഴടങ്ങി; വൈക്കം കോടതിയിൽ ഹാജരായ മണിയന്തുരുത്ത് സെന്റ് മാത്യൂസ് പള്ളി വികാരിയെ ജയിലിലടക്കും; അച്ചനെ കുടുക്കിയത് ബംഗ്ലാദേശിൽ ജനിച്ച് ബ്രിട്ടണിൽ താമസിക്കുന്ന 42 വയസ്സുകാരിയുടെ പരാതി; കുമരകത്തെ റിസോർട്ടിൽ കുളിക്കാൻ കയറിയ യുവതിയെ മുറിയിൽ പൂട്ടിയിട്ട ശേഷം വൈദീകൻ മുങ്ങിയെന്ന് ആരോപണം; അച്ചന്റെ കൗണ്ടർ കേസ് ഫലം കണ്ടില്ല

പ്രകാശ് ചന്ദ്രശേഖർ

കടുത്തുരുത്തി : വിദേശ വനിതയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന വൈദീകൻ കീഴടങ്ങി. കല്ലറ മണിയന്തുരുത്ത് സെന്റ് മാത്യൂസ് പള്ളി വികാരി ഫാ.തോമസ് താന്നിനിൽക്കും തടത്തിൽ (44) ആണ് കീഴടങ്ങിയത്. വൈക്കം കോടതിയിലായിരുന്നു കീഴടങ്ങൽ.

ബംഗ്ലാദേശിൽ ജനിച്ച് ബ്രിട്ടണിൽ താമസിക്കുന്ന 42 വയസ്സുകാരിയെ ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട് വിവാഹവാഗ്ദാനം നൽകി വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. കടുത്തുരുത്തി പൊലീസിനാണ് ഇതുസംബന്ധിച്ച പരാതി കിട്ടിയത്. വികാരിയുടെ നിർദ്ദേശം അനുസരിച്ച് കഴിഞ്ഞ മാസം ഏഴിനാണ് യുവതി സുഹൃത്തുമൊത്ത് കല്ലറയിൽ എത്തിയത്. കല്ലറയിൽ വൈദീകന്റെ സുഹൃത്തിന്റെ വീട്ടിൽ വച്ചും പല സ്ഥലങ്ങളിൽ കൊണ്ടുപോയും തന്നെ പീഡിപ്പിച്ചതായി യുവതി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ഇതിനു പുറമേ 16,000 രൂപയും ഏഴരപ്പവനോളം സ്വർണ്ണവും വൈദീകൻ തട്ടിയെടുത്തതായും യുവതിയുടെ പരാതിയിൽ പറയുന്നു.

ഇതിനിടെ, കുമരകത്തെ റിസോർട്ടിൽ കുളിക്കാൻ കയറിയ യുവതിയെ മുറിയിൽ പൂട്ടിയിട്ട ശേഷം വൈദീകൻ മുങ്ങുകയായിരുന്നു. കുളി കഴിഞ്ഞ് ഇറങ്ങിയ യുവതി ബഹളം വച്ചപ്പോൾ ഹോട്ടലുകാർ വൈദീകരനെ വിളിച്ചുവെങ്കിലും ഉടൻ വരാമെന്ന മറുപടി മാത്രമാണ് ലഭിച്ചത്. ഇതേതുടർന്ന് താൻ വഞ്ചിക്കപ്പെടുകയാണെന്ന് തിരിച്ചറിഞ്ഞ യുവതി പൊലീസിൽ സമീപിക്കുകയായിരുന്നുവെന്നാണ് പരാതി. സിംബാബ് വെക്കാരനൊപ്പമാണ് യുവതി കേരളത്തിലെത്തിയത്. തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് കാട്ടി അച്ചനും പൊലീസിൽ പരാതി നൽകിയിരുന്നു. രജിസ്റ്റേർഡായാണ് ഈ പരാതി നൽകിയത്. എന്നാൽ രൂപത കൈവിട്ടതോടെ അച്ചൻ നിയമ പോരാട്ടത്തിന്റെ സാധ്യതകൾ അവസാനിപ്പിച്ച് കീഴടങ്ങുകയായിരുന്നു.

കേസിലെ പ്രതിയായതോടെ വൈദികനെ വൈദിക വൃത്തിയിൽ നിന്ന് രൂപത പുറത്താക്കിയിരുന്നു. എല്ലാ പൗരോഹിത്യ കർമ്മങ്ങളിൽ നിന്നും വൈദികനെ നീക്കം ചെയ്തതായി പാലാ രൂപത വ്യക്തമാക്കി. അപ്പോഴും വികാരി ഒളിവിലായിരുന്നു. ഇതോടെ സഭ സംരക്ഷിക്കുന്നുവെന്ന ആരോപണം ശക്തമായി. കൊട്ടിയൂർ പീഡനത്തിൽ റോബൻ വടക്കാഞ്ചേരിയെ സഭ സംരക്ഷിക്കാൻ ശ്രമിച്ചുവെന്ന ആരോപണം ഏറെ പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ പാല രൂപത കരുതലോടെ നീങ്ങി. ചങ്ങനാശ്ശേരി ഫാത്തിമാപുരം സ്വദേശിയായ് ഫാ തോമസ് താന്നിനിൽക്കും തടത്തിലിനോട് കോടതിയിൽ കീഴടങ്ങാൻ നിർദ്ദേശിക്കുകയും ചെയ്തു.

കഴിഞ്ഞ  മാസം ഏഴിനാണ് സുഹൃത്തുമൊത്ത് യുവതി കല്ലറയിലെത്തിയത്. 12 ന് മടങ്ങി പോയ യുവതി ഈ മാസം എട്ടിന് വീണ്ടും നാട്ടിൽ എത്തിയെന്നാണ് പറയുന്നത്. കുമരകത്തെ റിസോർട്ടിൽ വച്ച് തന്നെ മുറിക്കകത്താക്കിയ ശേഷം വൈദികൻ മുങ്ങുകയായിരുന്നുവെന്നാണ് പരാതിയിലുള്ളത്. യുവതിയുടെ പതിനാറായിരം രൂപയും ഏഴരപവൻ സ്വർണ്ണാഭരണങ്ങളും നഷ്ടപെട്ടതായും പരാതിയിൽ പറയുന്നു. പീഡനത്തിനും മോഷണത്തിനും മാണ് പരാതി നൽകിയത്. യുവതി കടുത്തുരുത്തി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ഈ രണ്ട് വകുപ്പുകളും അച്ചനെതിരെ പൊലീസ് ചുമത്തിയിട്ടുണ്ട്.

മുമ്പ് കേരളത്തിലെ സ്വാമിക്കെതിരെയും വിദേശ വനിത സമാന പീഡന പരാതി നൽകിയിരുന്നു. എന്നാൽ കേസ് എങ്ങുമെത്തിയില്ല. അതുപോലെ മാത്രം കാണേണ്ട കേസാണിതെന്നും വിശ്വാസികളിൽ ഒരു വിഭാഗം പറയുന്നുണ്ടായിരുന്നു. സ്വാമിക്കെതിരായ പരാതിയിൽ ആശ്രമം നിയമയുദ്ധം നടത്തി. സുപ്രീംകോടതി കേസെല്ലാം റദ്ദാക്കുകയും ചെയ്തു. സമാനമായ നിയമപോരാട്ടം കല്ലറ മണിയന്തുരുത്ത് പള്ളി വികാരി ഫാ. തോമസ് താന്നിനിൽക്കും തടത്തിലും നടത്തണമെന്നായിരുന്നു ഉയർന്ന നിർദ്ദേശം. എന്നാൽ പേരു ദോഷമുണ്ടാക്കാൻ ഇല്ലെന്ന നിലപാട് പാലാ രൂപതയെടുത്തു. ഇതോടെ ഫാദർ കീഴടങ്ങുകയായിരുന്നു

ഒരു വർഷം നീണ്ടുനിന്ന ഫെയ്സ് ബുക്ക് ചാറ്റിംഗിനിടെയാണ് ബ്രിട്ടീഷ് യുവതി വികാരിയുമായി പ്രണയത്തിലാകുന്നത്. പ്രണയത്തിലായ തന്നെ കേരളത്തിലേക്ക് കഷണിച്ചത് ഫാ. തോമസായിരുന്നു. അദ്ദേഹം ആവശ്യപ്പെട്ട പ്രകാരമാണ് താൻ കേരളത്തിലെത്തിയതെന്നും യുവതി മൊഴിൽ വിശദീകരിക്കുന്നുണ്ട്. പള്ളിമേടയിലേക്കാണ് ആദ്യം ക്ഷണിച്ചത്. ബലമായി ആദ്യം ലൈംഗികമായി പീഡിപ്പിച്ചതും ഇവിടെ വച്ചാണ് കഴിഞ്ഞ ജനുവരി 5-നാണ് ആദ്യമായി പള്ളിയിലെത്തി വികാരിയെ കാണുന്നത്. കഴിഞ്ഞ മാസം 12-ാം തീയതി വരെ വൈദികന്റെ സംരക്ഷണയിൽ തന്നെയാണ് യുവതി കഴിഞ്ഞത്.

യുവതി വീണ്ടും ഈ മാസം എട്ടിന് സെന്റ മാത്യൂസ് പള്ളി വികാരി തോമസ് താന്നിനിൽക്കും തടത്തിലിന്റെ അടുക്കലെത്തി. ദിവസങ്ങൾ കൂടെ താമസിച്ചപ്പോഴും മുൻ അനുഭവം ആവർത്തിച്ചെന്നും സഹിക്കാൻ കഴിയാതെ വന്നപ്പോഴാണ് താൻ പരാതി നൽകാൻ എത്തിയതെന്നുമാണ് യുവതി പൊലീസിൽ നൽകിയ മൊഴിയിൽ വ്യക്തമാക്കിയത്. സ്നേഹം കൊണ്ടാണ് ആദ്യാ സാമാഗമത്തിൽ ദുരനുഭവം നേരിട്ടത് വെളിപ്പെടുത്താതെ രാജ്യം വിട്ടതെന്നും വീണ്ടും ഉണ്ടായ ദുരനുഭവം മനസിനെ വല്ലാതെ വേദനിപ്പിച്ചെന്നും ഇത്തരം ദുഷ്ടന്മാർ ശിക്ഷിക്കപ്പെടണമെന്ന് തോന്നിയതിനാലാണ് പരാതി നൽകാൻ തയ്യാറായതെന്നുമാണ് യുവതി മൊഴിയിൽ സൂചിപ്പിച്ചിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP