Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അറയ്ക്കൽ രാജവംശത്തിലെ 38ാമത് സുൽത്താനയായി അറക്കൽ ആദിരാജാ ഫാത്തിമാ മുത്തുബീവി അധികാരമേൽക്കും; കണ്ണൂർ സിറ്റിയിലെ അറയ്ക്കൽ കെട്ടിൽ പരമ്പരാഗത ചടങ്ങോടെ സ്ഥാനമേൽക്കുന്നത് ജൂലൈ ഒന്നിന് വൈകീട്ട് മൂന്ന് മണിക്ക്; അറയ്ക്കൽ കുടുംബം പരമ്പരാഗതമായി പിന്തുടരുന്നത് മരുമക്കത്തായ സമ്പ്രദായം

അറയ്ക്കൽ രാജവംശത്തിലെ 38ാമത് സുൽത്താനയായി അറക്കൽ ആദിരാജാ ഫാത്തിമാ മുത്തുബീവി അധികാരമേൽക്കും; കണ്ണൂർ സിറ്റിയിലെ അറയ്ക്കൽ കെട്ടിൽ പരമ്പരാഗത ചടങ്ങോടെ സ്ഥാനമേൽക്കുന്നത് ജൂലൈ ഒന്നിന് വൈകീട്ട് മൂന്ന് മണിക്ക്; അറയ്ക്കൽ കുടുംബം പരമ്പരാഗതമായി പിന്തുടരുന്നത് മരുമക്കത്തായ സമ്പ്രദായം

രഞ്ജിത്ത് ബാബു

കണ്ണൂർ: അറയ്ക്കൽ രാജവംശത്തിലെ 38 ാമത് സുൽത്താനയായി അറക്കൽ ആദി രാജാ ഫാത്തിമാ മുത്തുബീവി അധികാരമേൽക്കും. ജൂലായ് 1 ന് ഞായറാഴ്‌ച്ച വൈകീട്ട് മൂന്ന് മണിക്ക് കണ്ണൂർ സിറ്റിയിലെ അറയ്ക്കൽ കെട്ടിൽ പരമ്പരാഗത ചടങ്ങോടെയാണ് ഫാത്തിമ മുത്തുബീവി സ്ഥാനമേൽക്കുക. കഴിഞ്ഞ ദിവസം നിര്യാതയായ അറക്കൽ ബീവി സുൽത്താൻ ആദിരാജ സൈനബാ ആയിഷാ ബീവിയുടെ ഇളയ സഹോദരിയാണ് ഫാത്തിമാ മുത്തുബീവി. അറക്കൽ രാജവംശം പരമ്പരാഗതമായി മരുമക്കത്തായ സമ്പ്രദായമാണ് ആചരിച്ചു പോന്നത്. ഇസ്ലാമിക ദായക്രമത്തിൽ കേട്ടുകേൾവി പോലുമില്ലാത്ത പിൻതുടർച്ചയാണിത്.

കുടുംബത്തിലെ ഏറ്റവും പ്രായം കൂടിയ ആളാണ് പുരുഷനായാലും സ്ത്രീയായാലും രാജവംശത്തിന് നായകത്വം ഏൽക്കുക എന്നതും ഈ മുസ്ലിം രാജവംശത്തിന്റെ സവിശേഷതയായി നിലനിൽക്കുന്നു. ഇത്തരത്തിൽ അറയ്ക്കൽ രാജവംശത്തിന്റെ പല ഘട്ടങ്ങളിലും സ്ത്രീകളുടെ നേതൃത്വത്തിൽ ഭരണം തുടർന്നിരുന്നു. മൂത്ത അംഗം സ്ത്രീയണെങ്കിൽ പോലും അവർക്കാണ് രാജ്യാധികാര ചുമതല. അവരെ വലിയ ബീവി എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. 1770 ൽ സുൽത്താന ജൂനുമ്മയായിരുന്നു അറയ്ക്കലിന്റെ ഭരണാധിപ. ഇംഗ്ലീഷ്-മൈസൂർ യുദ്ധകാലങ്ങളിൽ അവർ നിർണ്ണായക നേതൃത്വം വഹിച്ചിട്ടുണ്ട്.

സൈന്യങ്ങളുടെ നേതൃത്വവും ദൈനംദിന ഭരണവും അവരുടെ ഭർത്താവായ ആലിരാജാവിനായിരുന്നു. അറയ്ക്കൽ രാജവംശത്തിലെ സ്ഥാപകൻ മുഹമ്മദാലി എന്നാണ് ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത്. തുടർന്ന് ഉസ്സാൻ ആലി, ആലി മൂസ, കുഞ്ഞിമൂസ, എന്നിവരും പിൻതുടർച്ചാവകാശികളായി. പുരുഷനാണ് രാജാവാകുന്നതെങ്കിൽ ആലിരാജാവെന്നും സ്ത്രീയാണെങ്കിൽ അറയ്ക്കൽ ബീവി എന്നും വിളിക്കപ്പെടുന്നു.

തലശ്ശേരി കായ്യത്തെ അറയ്ക്കൽ ക്വാട്ടേജിലെ പരേതനായ സി.പി. കുഞ്ഞഹമ്മദിന്റെ ഭാര്യയാണ് അധികാരമേൽക്കുന്ന ആദിരാജാ ഫാത്തിമാ മുത്തുബീവി. പരേതരായ ആലുപ്പി ഇളയയുടേയും ആദിരാജാ മറിയുമ്മയുടേയും മകളാണ് ഫാത്തിമാ മുത്തുബീവി. കദീജാസോഫിയ ഏക മകളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP