Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഒൻപത് മാസം മുൻപ് വിവാഹിതയായ 19കാരി ഫെയ്‌സ് ബുക്കിലൂടെ പരിചയപ്പെട്ട 20കാരനൊപ്പം ഒളിച്ചോടി; പൊലീസ് വിളിച്ച് വരുത്തിയപ്പോൾ കൂക്കുവിളികളുമായി നാട്ടുകാർ; ഒടുവിൽ കാമുകിയുടെ വാശിക്ക് മുമ്പിൽ കാമുകനൊപ്പം പെൺകുട്ടിയെ അയച്ചു പൊലീസ്; പാവം ഭർത്താവ് ഒന്നുമറിയാതെ ഗൾഫിലും

ഒൻപത് മാസം മുൻപ് വിവാഹിതയായ 19കാരി ഫെയ്‌സ് ബുക്കിലൂടെ പരിചയപ്പെട്ട 20കാരനൊപ്പം ഒളിച്ചോടി; പൊലീസ് വിളിച്ച് വരുത്തിയപ്പോൾ കൂക്കുവിളികളുമായി നാട്ടുകാർ; ഒടുവിൽ കാമുകിയുടെ വാശിക്ക് മുമ്പിൽ കാമുകനൊപ്പം പെൺകുട്ടിയെ അയച്ചു പൊലീസ്; പാവം ഭർത്താവ് ഒന്നുമറിയാതെ ഗൾഫിലും

മറുനാടൻ മലയാളി ബ്യൂറോ

അമ്പലപ്പുഴ: ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ട കാമുകനൊപ്പം യുവതി പോകൂമ്പോൾ ഒന്നും അറിയാതെ ഭർത്താവ് ഗൾഫിലാണ്. പുന്നപ്രയിലാണ് സംഭവം. ഭർത്താവിന്റെ ബന്ധുക്കളുടെ പരാതിയെത്തുടർന്ന് യുവതിയെയും കാമുകനെയും പൊലീസ് വിളിച്ചുവരുത്തിയെങ്കിലും യുവതിക്ക് താൽപ്പര്യം കാമുകനൊപ്പം പോകാനായിരുന്നു.

ഒൻപതുമാസം മുൻപ് വിവാഹിതയായ പത്തൊൻപതുകാരിയാണ് ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയത്. ഇത് ബന്ധുക്കൾ തിരിച്ചറിഞ്ഞു. പൊലീസിൽ പരാതിയും കൊടുത്തു. ഇതോടെയാണ് കാമുകനും കാമുകിയും സ്‌റ്റേഷനിൽ എത്തിയത്. ഇവരെത്തിയപ്പോൾ പൊലീസ് സ്റ്റേഷൻ പരിസരം ബഹളത്തിനും കൂക്കിവിളികൾക്കും വേദിയായി. ചാവ്വാഴ്ചയാണ് ഇവർ ഇടുക്കി സ്വദേശിയായ ഇരുപതുകാരനുമൊത്ത് കടന്നത്. പൊലീസ് കാമുകീകാമുകന്മാരെയും കാമുകന്റെ രക്ഷിതാക്കളെയും ബുധനാഴ്ച സ്റ്റേഷനിൽ വിളിച്ചുവരുത്തി.

ഭർത്താവിന്റെ ബന്ധുക്കളും നാട്ടുകാരുമെത്തിയതോടെ പൊലീസ് സ്റ്റേഷന് പുറത്ത് ആൾക്കൂട്ടവും ബഹളവുമായി. കാമുകനൊപ്പം പോയാൽ മതിയെന്നായിരുന്നു യുവതിയുടെ നിലപാട്. പിന്നീട്, കാമുകീകാമുകന്മാരെ പൊലീസ് കോടതിയിൽ ഹാജരാക്കി. യുവതിയുടെ ബന്ധുക്കളാരും എത്താതിരുന്നതിനാൽ ഇവരെ കോടതി സ്വയം പോകാനനുവദിച്ചു. യുവതി കാമുകനൊപ്പം പോകുകയും ചെയ്തു. പൊലീസിന് ഇത് അംഗീകരിക്കേണ്ടിയും വന്നു.

യുവതിക്ക് പ്രായപൂർത്തിയായ സാഹചര്യത്തിലാണ് ഇത്. ഈയിടെയാണ് ഗൾഫുകാരനുമായി യുവതിയുടെ വിവാഹം കഴിഞ്ഞത്. അതിന് ശേഷം യുവാവ് ഗൾഫിൽ പോയി. ഇതിനിടെയാണ് കഥയിലേക്ക് വീണ്ടും കാമുകൻ എത്തുന്നത്. കാമുകിയേയും കൊണ്ട് പോകുന്നതും. കാമുകന് 21 വയസ്സായിട്ടില്ല.

എന്നാൽ പ്രായപൂർത്തിയായവർക്ക് സ്വന്തം കാര്യത്തിൽ തീരുമാനം എടുക്കാമെന്ന സുപ്രീംകോടതി വിധിയുണ്ട്. ഈ സാഹചര്യത്തിലാണ് പൊലീസ് യുവതിയുടെ തീരുമാനത്തെ അംഗീകരിക്കുന്നതും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP