Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഏത് നിമിഷവും നിലം പൊത്താവുന്ന വിധത്തിൽ വലിയ കരിങ്കൽ മതിൽ; കനത്ത മഴയിൽ തകർന്ന മതിൽ കല്ലുകൾ വീണുകിടക്കുന്നത് വീടിനു മുന്നിലും; മൊത്തം ഇടിഞ്ഞു വീണാൽ കെട്ടാൻ പറയാമെന്നു അധികാരികൾ; മതിൽ വീണാൽ കുടുംബം ബാക്കി കാണില്ല പിന്നെയെന്തിന് പരാതിയെന്ന് വിളവൂർക്കലിലെ രാജീവ്; മനം മടുത്ത് കുടുംബത്തിന്റെ ദുരിതം വ്യക്തമാക്കി സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്ത് യുവാവ്; സ്വമേധയാ ഇടപെടുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് മറുനാടനോട്

ഏത് നിമിഷവും നിലം പൊത്താവുന്ന വിധത്തിൽ വലിയ കരിങ്കൽ മതിൽ; കനത്ത മഴയിൽ തകർന്ന മതിൽ കല്ലുകൾ വീണുകിടക്കുന്നത് വീടിനു മുന്നിലും; മൊത്തം ഇടിഞ്ഞു വീണാൽ കെട്ടാൻ പറയാമെന്നു അധികാരികൾ; മതിൽ വീണാൽ കുടുംബം ബാക്കി കാണില്ല പിന്നെയെന്തിന് പരാതിയെന്ന് വിളവൂർക്കലിലെ രാജീവ്; മനം മടുത്ത് കുടുംബത്തിന്റെ ദുരിതം വ്യക്തമാക്കി സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്ത് യുവാവ്; സ്വമേധയാ ഇടപെടുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് മറുനാടനോട്

എം മനോജ് കുമാർ

വിളവൂർക്കൽ: ഇടിഞ്ഞു വീണു തുടങ്ങിയ മതിൽ വീടിനെ അപകടപ്പെടുത്തുമെന്ന ഭീതിയിൽ ഒരു കുടുംബം. തിരുവനന്തപുരം വിളവൂർക്കൽ തുടുപ്പോട്ടുകോണം വാർഡിൽ രാജീവും കുടുംബവുമാണ് എപ്പോൾ വേണമെങ്കിലും ഇടിഞ്ഞുവീഴാവുന്ന കരിങ്കൽ മതിലിനെ ഭയക്കുന്നത്. കനത്ത മഴ ഇടവിട്ട് പെയ്തുകൊണ്ടിരിക്കുമ്പോൾ ഇവരുടെ കുടുംബത്തിനു വലിയ ഭീഷണിയായാണ് മതിലുള്ളത്. മഴ കാരണം മതിലിന്റെ അടിഭാഗത്ത് നിന്നും വലിയ കരിങ്കൽ കല്ലുകൾ രാജീവിന്റെ വീടിനു മുന്നിലേക്ക് വീണിട്ടുണ്ട്. ഇങ്ങനെ മതിൽ ഭീഷണിയാകാൻ തുടങ്ങിയിട്ട് തന്നെ ആറുമാസമായി.

അയൽക്കാരന്റെ വീടിരിക്കുന്ന സ്ഥലത്തിനു ചുറ്റും കെട്ടിയ കൂറ്റൻ മതിലാണ് രാജീവിനും കുടുംബത്തിനും ഭീഷണിയാകുന്നത്. വലിയ മതിലിന്റെ അടിഭാഗത്ത് നിന്നും കരിങ്കൽ കല്ലുകളാണ് രാജീവിന്റെ ചെറിയ വീടിനു സമീപത്തേക്ക് അടർന്നു വീണിട്ടുള്ളത്. കരിങ്കൽ മതിലിന്റെ ഒരു ഭാഗം അടർന്നു വീണാൽ പോലും വീട് അതിനു അടിയിലാകും. രാജീവ് ജോലിക്ക് പോയാൽ ഭാര്യയും കുട്ടികളുമാണ് ഈ വീട്ടിലുള്ളത്. മതിൽ ഇടിഞ്ഞുവീഴുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ മനസമാധാനത്തോടെ ജോലിക്ക് പോകാൻ പോലും രാജീവിന് കഴിയുന്നില്ല.

മതിൽ ഉയർത്തുന്ന സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി പഞ്ചായത്തിനും പൊലീസിനുമൊക്കെ പരാതി നൽകിയിട്ടും മറുപടിയില്ലാ എന്നാണ് രാജീവ് പറയുന്നത്. തന്റെ ചെറിയ വീടിനു മുന്നിലുള്ള വലിയ മതിലും അത് ഇടിഞ്ഞു വീണതിന്റെ ദൃശ്യങ്ങളും വീഡിയോയിൽ രാജീവ് പുറത്തു വിട്ടിട്ടുണ്ട്. ഇടിഞ്ഞുവീഴാവുന്ന മതിൽ തന്റെ വീടിനു വലിയ ഭീഷണിയാണെന്നാണ് രാജീവ് വീഡിയോയിൽ പറയുന്നത്. ആറുമാസംകൊണ്ട് മതിൽ ഇടിഞ്ഞിരിക്കുകയായിരുന്നു. വില്ലേജിൽ പരാതി നൽകിയിരുന്നു. പഞ്ചായത്തിലും പൊലീസ് സ്റ്റെഷനിലും പരാതി നൽകിയിരുന്നു.

മഴ കാരണം മതിൽ വീണ്ടും ഇടിഞ്ഞു വീഴുകയാണ്. ഭാര്യയും കുട്ടികളുമാണ് വീട്ടിൽ ഉണ്ടാകാറുള്ളത്. മൊത്തം ഇടിഞ്ഞുവീണാലേ ചെയ്യാൻ കഴിയൂ എന്നാണ് പറയുന്നത്. ഞങ്ങളുടെ ജീവൻ അപകടത്തിലാണ്. വീഡിയോവിൽ രാജീവ് പറയുന്നു. മതിൽ ഇടിഞ്ഞു വീണു പുതുക്കിക്കെട്ടാൻ കാത്ത് നിന്നാൽ വീട് തന്നെ പിന്നെ കാണില്ല. അതിനൊപ്പമുള്ള ജീവിതങ്ങളും. അത്ര വലിയ മതിലാണ് രാജീവിന്റെ ചെറിയ വീട്ടിനു മുന്നിലുള്ളത്. ഇതാണ് രാജീവ് വീഡിയോയിൽ എത്തി പ്രതിസന്ധി ചൂണ്ടിക്കാട്ടുന്നത്.

രാജീവിന്റെ വീടിനു ചുറ്റുമുള്ള മതിൽ അടിഭാഗം തകർന്നിട്ടും അത് പൊളിച്ചു പണിയാൻ അതിന്റെ ഉടമ മടിക്കുകയാണ്. ഇതാണ് പ്രശ്‌നം സൃഷ്ടിക്കുന്നത്. മതിലിനു മുകളിലായി ഒരു ഷെഡ് ഈ വ്യക്തി പണികഴിപ്പിച്ചിട്ടുണ്ട്. മതിൽ ഇടിക്കുമ്പോൾ ആ ഷെഡ് കൂടി പൊളിയും. വലിയ പണച്ചെലവ് വരും. ഇതിനാലാണ് ഇയാൾ മതിൽ പൊളിച്ചു പണിയാൻ തയ്യാറാകാത്തത്. പഞ്ചായത്ത് പല തവണ ഈ വ്യക്തിയെ വിളിച്ച് മതിൽ പുതുക്കി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷെ ഇതുവരെ മതിൽ പുതുക്കിപ്പണിതിട്ടില്ല. ഇതാണ് രാജീവ് വീഡിയോയിൽ ചൂണ്ടിക്കാട്ടുന്നത്. മതിൽ പ്രശ്‌നം രാജീവിനും കുടുംബത്തിനും ഭീഷണിയായ മാറിയതിനാലാണ് മറുനാടൻ വിളവൂർക്കൽ പഞ്ചായത്ത് പ്രസിഡന്റ് വി.അനിൽകുമാറുമായി ബന്ധപ്പെട്ടത്. മതിൽ പ്രശ്‌നം അറിയാമെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞത്. രാജീവ് പഞ്ചായത്തിന് പരാതി നൽകിയിട്ടുണ്ട്.

മതിൽ ഒരു സുരക്ഷാഭീഷണിയാണ്. മതിൽ പൊളിച്ച് പുതുക്കിപ്പണിയാൻ ആവശ്യപ്പെട്ടു സ്ഥലമുടമയ്ക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. മതിൽ പൊളിക്കുമ്പോൾ ഷെഡ് കൂടി പൊളിക്കണം. എന്നിട്ട് രണ്ടാമതും കെട്ടണം. അതിനാലാണ് ഉടമ മടിച്ചു നിൽക്കുന്നത്. എന്തായാലും നോട്ടീസ് നൽകിയ പ്രകാരം അവർ അത് പുതുക്കിപ്പണിതില്ലെങ്കിൽ പഞ്ചായത്ത് തന്നെ പൊളിച്ച് മാറ്റും. പഞ്ചായത്തിന് അതിനു അധികാരമുണ്ട്. എന്തായാലും സ്ഥലമുടമ എന്ത് ചെയ്യും എന്നാണ് ഞങ്ങൾ ശ്രദ്ധിക്കുന്നത്. പ്രശ്‌നം പരിഹരിക്കുക തന്നെ ചെയ്യും-അനിൽകുമാർ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP