Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

റാഡിയ ടേപ്പിന്റെ നഷ്ടം നികത്താൻ സ്ഥാപകനെ ഒതുക്കിയ ഔട്ട് ലുക്കിൽ ചരിത്രം ആവർത്തിക്കുന്നു; ആർഎസ്എസിനെതിരെ വാർത്ത വന്നതോടെ കൃഷ്ണ പ്രസാദിന്റെ കസേര തെറിച്ചു; ഔട്ട്‌ലുക്കിന്റെ മൂന്നാമത്തെ പത്രാധിപരാകുന്നത് മലയാളിയായ രാജേഷ് രാമചന്ദ്രൻ

റാഡിയ ടേപ്പിന്റെ നഷ്ടം നികത്താൻ സ്ഥാപകനെ ഒതുക്കിയ ഔട്ട് ലുക്കിൽ ചരിത്രം ആവർത്തിക്കുന്നു; ആർഎസ്എസിനെതിരെ വാർത്ത വന്നതോടെ കൃഷ്ണ പ്രസാദിന്റെ കസേര തെറിച്ചു; ഔട്ട്‌ലുക്കിന്റെ മൂന്നാമത്തെ പത്രാധിപരാകുന്നത് മലയാളിയായ രാജേഷ് രാമചന്ദ്രൻ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ടു ജി വിവാദവുമായി ബന്ധപ്പെട്ട് രാജ്യത്ത് ഏറെ കോളിളക്കമുയർത്തിയ നീര റാഡിയ ടേപ്പ് വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് മുമ്പ് തെറ്റായ വാർത്ത പ്രസിദ്ധീകരിച്ചതിലൂടെ വിവാദത്തിലായ ഔട്ട്‌ലുക്ക് മാഗസിൻ വീണ്ടും കുഴപ്പത്തിൽ. സംഘപരിവാർ സംഘടനകൾ അസമിൽ നിന്ന് അനധികൃതമായി പെൺകുട്ടികളെ കടത്തുന്നു എന്ന വാർത്ത പ്രസിദ്ധീകരിച്ചതിനു പിന്നാലെ ഔട്ട്‌ലുക്കിൽ എഡിറ്റർ കൃഷ്ണ പ്രസാദിന്റെ കസേര തെറിച്ചു.

മലയാളിയായും എക്കണോമിക് ടൈംസിൽ പൊളിറ്റിക്കൽ എഡിറ്ററായ രാജേഷ് രാമചന്ദ്രനെ പുതിയ ചീഫ് എഡിറ്ററായി നിയമിച്ച വിവരം കഴിഞ്ഞദിവസം ഔട്ട്‌ലുക്ക് ഗ്രൂപ്പിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടറും പബഌഷറുമായ ഇന്ദ്രനീൽ റോയി ട്വിറ്ററിലൂടെ അറിയിച്ചു. രാജേഷ് രാമചന്ദ്രൻ നാളെ ചുമതലയേൽക്കുമെന്നാണ് അറിയിപ്പെങ്കിലും പുറത്തുപോകുന്ന ചീഫ് എഡിറ്റർ കൃഷ്ണ പ്രസാദിന്റെ റോളെന്തായിരിക്കുമെന്ന കാര്യത്തിൽ ട്വീറ്റ് മെസേജ് മൗനം പാലിക്കുന്നു.

സംഘപരിവാർ സംഘടനകൾ പെൺകുട്ടികളെ കടത്തുന്നുവെന്ന വാർത്തയുടെ പേരിൽ മാസികയുടെ പബ്ലീഷർ ഇന്ദ്രനീൽ റോയി, എഡിറ്ററായിരുന്നു കൃഷ്ണ പ്രസാദ്, വാർത്ത തയാറാക്കിയ ഫ്രീലാൻസ് റിപ്പോർട്ടർ നേഹാ ദീക്ഷിത് എന്നിവർക്കെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കൃഷ്ണപ്രസാദിനു പകരം മലയാളിയായ രാജേഷ് രാമചന്ദ്രനെ എഡിറ്റർ ഇൻ ചീഫ് ആയി നിയമിച്ചത്. എഡിറ്റോറിയൽ നയം സംബന്ധിച്ച് കൃഷ്ണപ്രസാദുമായി മാനേജ്‌മെന്റിന് അഭിപ്രായഭിന്നത രൂക്ഷമായതോടെയാണ് പുതിയ നീക്കമെന്നാണ് സൂചനകൾ.

ഓപ്പേേറഷൻ ബേബി ലിഫ്റ്റ് എ്ന്ന പേരിലാണ് കുട്ടികളെ കടത്തുന്നതായുള്ള റിപ്പോർ്ട്ട് ഔട്ട് ലുക്കിൽ പ്രസിദ്ധീകരിച്ചത്. ഇതിന്റെ പേരിലാണ് ഇപ്പോൾ കേസുണ്ടായതും എഡിറ്റർക്ക് സ്ഥാനചലനം ഉണ്ടായതും. ഇതിനെ അപലപിച്ച് ആർഎസ്എസിന്റെ വനിതാവിഭാഗം കടുത്ത പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. തങ്ങൾ പ്രസിദ്ധീകരിച്ച അന്വേഷണാത്മക റിപ്പോർട്ടിന്റെ പേരിലുള്ള യാതൊരു നടപടിയും അംഗീകരിക്കില്ലെന്നും കേസിനെ നിയമപരമായി നേരിടുമെന്നും കൃഷ്ണപ്രസാദ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഇതിനുപിന്നാലെയാണ് ശനിയാഴ്ച വൈകീട്ട് പുതിയ എഡിറ്റർ ചുമതലയേൽക്കുന്ന വിവരവുമായി ട്വീറ്റ് എത്തിയത്. മാസികയുടെ സ്ഥാപക എഡിറ്റർ വിനോദ് മേത്ത 2012 ഫെബ്രുവരി ഒന്നിന് എഡിറ്റോറിയൽ ചെയർമാൻ സ്ഥാനത്തേക്ക് മാറിയതോടെയാണ് കൃഷ്ണപ്രസാദ് ഈ പദവിയിലെത്തിയത്. ഇപ്പോൾ കൃഷ്ണപ്രസാദിന്റെ സ്ഥാനം തെറിച്ചതോടെ ഔട്ട്‌ലുക്ക് മാസികയുടെ മൂന്നാമത്തെ എഡിറ്റർ ഇൻ ചീഫ് ആയാണ് രാജേഷ് രാമചന്ദ്രൻ നാളെ ചുമതലയേൽക്കുന്നത്.

അതേ സമയം, രാജേഷ് രാമചന്ദ്രന്റെ നിയമനം പുതിയ വിവാദങ്ങളുമായി ബന്ധമില്ലെന്നും കഴിഞ്ഞ ഒരു വർഷമായി നിയമനം സംബന്ധിച്ച് ഔട്ട്‌ലുക്ക് മാനേജ്‌മെന്റുമായി ചർച്ച നടന്നു വരികയായിരുന്നുവെന്നുമാണ് സ്ഥാപനവുമായി ബന്ധപ്പെട്ടവർ പറയുന്നത്. താനുമായി ഇക്കാര്യത്തിൽ ഒരു വർഷത്തിലേറെയായി ചർച്ച നടന്നു വരികയാണെന്ന് രാജേഷ് വാർത്താ പോർട്ടലായ സ്‌ക്രോളിനോട് വ്യക്തമാക്കിയിട്ടുണ്ട്.

തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്ന് കോളേജ് പഠനം പൂർത്തിയാക്കിയ രാജേഷ് രാമചന്ദ്രൻ ദി വീക്കിൽ ജേർണലിസ്റ്റ് ട്രെയിനിയായാണ് മാദ്ധ്യമ ജീവിതം തുടങ്ങിയത്. ഹിന്ദുസ്ഥാൻ ടൈംസ്, ടൈംസ് ഓഫ് ഇന്ത്യ, എൻ.ഡി.റ്റി.വി തുടങ്ങിയ സ്ഥലങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്.

നീരാ റാഡിയ ടേപ്പുമായി ബന്ധപ്പെട്ടും ടുജി ഇടപാടുമായി ബന്ധപ്പെട്ടും ഫിനാൻഷ്യൽ എക്സ്‌പ്രസ് മാനേജിങ് എഡിറ്റർ എംകെ വേണുവിനെതിരെ റിപ്പോർട്ട നൽകിയത് മുമ്പ് ഔട്ട്‌ലുക്കിന് വൻ ക്ഷീണമാണുണ്ടാക്കിയത്. ഔട്ട്‌ലുക്കിന്റെ കവർചിത്രത്തിൽ വേണുവിന്റെ ചിത്രവും അച്ചടിച്ചുവന്നതിൽ പിന്നീട് മാസികയിലൂടെതന്നെ ക്ഷമാപണം പ്രസിദ്ധീകരിച്ചാണ് മാസിക അധികൃതർ തടിയൂരിയത്. 'ദി ഹിന്ദു'വിന്റെ നാഷണൽ സെക്യൂരിറ്റി എഡിറ്റർ ജോസി ജോസഫിന്റെ ഈയിടെ പുറത്തിറങ്ങിയ 'എ ഫീസ്റ്റ് ഓഫ് വാൾചേഴ്‌സ്' എന്ന പുസ്തകത്തിൽ ജെറ്റ് എയർവേസിനെ പരാമർശിക്കുന്ന ഭാഗം ഔട്ട്‌ലുക്ക് പ്രസിദ്ധീകരിച്ചതും നിയമ നടപടികൾക്ക് വഴിവച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP