Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എറണാകുളത്ത് പാരഗണിന്റെ ഗോഡൗണിലെ തീകെടുത്തി; അഗ്‌നിബാധയുണ്ടായത് ജനത്തിരക്കേറിയ എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷന് സമീപം; ആറുനില കെട്ടിടത്തിന്റെ മുകളിലെ അഞ്ചുനിലകളും നിന്നുകത്തി; തീപിടിച്ചത് ചെരുപ്പും പ്ളാസ്റ്റിക്കും നിറച്ച ഗോഡൗണിൽ നിന്ന്; അഗ്നിബാധയിൽ കേടുപാടുണ്ടായതോടെ കെട്ടിടം തകർന്നു വീഴുമെന്ന് ആശങ്ക

എറണാകുളത്ത് പാരഗണിന്റെ ഗോഡൗണിലെ തീകെടുത്തി; അഗ്‌നിബാധയുണ്ടായത് ജനത്തിരക്കേറിയ എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷന് സമീപം; ആറുനില കെട്ടിടത്തിന്റെ മുകളിലെ അഞ്ചുനിലകളും നിന്നുകത്തി; തീപിടിച്ചത് ചെരുപ്പും പ്ളാസ്റ്റിക്കും നിറച്ച ഗോഡൗണിൽ നിന്ന്; അഗ്നിബാധയിൽ കേടുപാടുണ്ടായതോടെ കെട്ടിടം തകർന്നു വീഴുമെന്ന് ആശങ്ക

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി:കൊച്ചിയിൽ പാരഗൺ ഷോറൂമിലെ അഗ്‌നിബാധ നിയന്ത്രിച്ചു. ആളപായമില്ല.കെട്ടിടത്തിൽ ഇപ്പോൾ ഒരു ഭാഗത്തും തീ ആളിക്കത്തുന്നതായി കാണുന്നില്ല.പുക ഉയരുന്ന സാഹചര്യത്തിൽ കെട്ടിടത്തിന് ഉള്ളിൽ പ്രവേശിച്ച് കാര്യ- കാരണങ്ങൾ വിലയിരുത്തുന്നതിനുള്ള നീക്കത്തിലാണ് ഫയർഫോഴ്‌സ് സംഘം.മാസ്‌കും മറ്റ് സുരക്ഷ ഉപകരണങ്ങളും ധരിച്ച് റിഫൈനറിയിൽ നിന്നുള്ള വിദഗ്ധരുൾപ്പെടുന്ന സംഘം കെട്ടിടത്തിനുള്ളിൽ പ്രവേശിക്കുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. തീപിടുത്തത്തെത്തുടർന്ന് പല ഭാഗത്തും പൊട്ടലുണ്ടാവുകയും കോൺക്രീറ്റ് ഭാഗങ്ങൾ അടർന്നു വീഴുകയും ചെയ്തതിനാൽ 5 നില കെട്ടിടം തകർന്നു വീഴുമോ എന്ന ആശങ്കയും നിലനിൽക്കുന്നു.

11 മണിയോടെയാണ് തീപിടുത്തമുണ്ടായത്. കൊച്ചിൻ റിഫൈനറിയിൽ നിന്നുൾപ്പെടെ എത്തിയ 15- ളം വരുന്ന ഫയർഫോഴ്‌സ് യൂണിറ്റിലെ അംഗങ്ങളും പൊലീസും ഒറ്റക്കെട്ടായി പ്രവർത്തിച്ചാണ് 2.30 തോടടുത്ത് തീയണച്ചത്

ആറു നിലയുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയ്ക്ക് മുകളിലാണ് തീ പടർന്നത്‌.സമീപത്തെ കെട്ടിടങ്ങളിൽ നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അവയിൽ നിന്ന് ആളുകളെ മാറ്റി. റെയിൽവെ സ്റ്റേഷന് സമീപം ആയതിനാൽ വൻ ജനത്തിരക്കുള്ള മേഖലയിലാണ് തീപിടിത്തം ഉണ്ടായിട്ടുള്ളത്. 

സമീപത്തെ കെട്ടിടങ്ങളിൽ തീ പടരാൻ സാധ്യതയുള്ള സാമഗ്രികളും മാറ്റി.ബഹുനില കെട്ടിടമായതിനാലും കാറ്റ് ഉള്ളതിനാലും തീ ആളിപ്പടർന്നു. സമീപത്തെ കെട്ടിടങ്ങളിലെ ആളുകളേയും ഒഴിപ്പിച്ചു. 

തീകെടുത്താൻ അകത്തേക്ക് കടക്കാൻ അഗ്നിശമനസേനയ്ക്ക് സൗകര്യമില്ലാത്തത് വലിയ തടസ്സം സൃഷ്ടിച്ചു.  കെട്ടിടത്തിന്റെ മുകൾ നിലയിൽ നിന്നാകാം തീ താഴേക്ക് പടർന്നതെന്നാണ് സംശയിക്കുന്നത്.ടിൻ ഷീറ്റ് ഉപയോഗിച്ച് കെട്ടിടത്തിന്റെ വശങ്ങൾ മറച്ചിരിക്കുകയാണ്. കൂടുതലും റബർ പ്‌ളാസ്റ്റിക് ഉത്പന്നങ്ങളാണ് ഗോഡൗണിൽ ഉള്ളത്.

 താഴത്തെ നിലകളിലേക്കും ഇതോടെ തീപിടിത്തം ഉണ്ടായതിന് പിന്നാലെ അതിവേഗം തീ പടരുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP