Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇതാണ് മാതൃക.. ഇതാണ് മനുഷ്യൻ!!! സംഹാര താണ്ഡവമാടിയ തീഗോളത്തിൽ നിന്നും സ്വന്തം ജീവൻ പോലും തൃണവത്ഗണിച്ച് രാജേഷ് ശുക്ല രക്ഷപെടുത്തിയത് 11 പേരെ; ഡൽഹിയിലെ ഫയർമാന്റെ അസാധാരണ ധൈര്യത്തെയും കർത്തവ്യ ബോധത്തെയും പുകഴ്‌ത്തി രാജ്യം

ഇതാണ് മാതൃക.. ഇതാണ് മനുഷ്യൻ!!! സംഹാര താണ്ഡവമാടിയ തീഗോളത്തിൽ നിന്നും സ്വന്തം ജീവൻ പോലും തൃണവത്ഗണിച്ച് രാജേഷ് ശുക്ല രക്ഷപെടുത്തിയത് 11 പേരെ; ഡൽഹിയിലെ ഫയർമാന്റെ അസാധാരണ ധൈര്യത്തെയും കർത്തവ്യ ബോധത്തെയും പുകഴ്‌ത്തി രാജ്യം

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: സ്വന്തം എല്ലുകൾ തകർന്നിട്ടും വെന്തുപോയേക്കാവുന്ന 11 ജീവനുകളെ തീയിൽ നിന്നും പിടിച്ചു കയറ്റിയ ഫയർമാനെ രാജ്യം അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ്. ഡൽഹിയിൽ ഇന്ന് രാവിലെ അഗ്നിബാധയുണ്ടായ കെട്ടിടത്തിൽ നിന്നും സ്വന്തം ജീവൻ പോലും തൃണവത്ഗണിച്ച് രാജേഷ് ശുക്ലയെന്ന ഫയർമാൻ രക്ഷിച്ചത് 11 പേരെയാണ്. തീപിടുത്തത്തിൽ 43 പേർ മരിച്ചിരുന്നു. ഇന്ന് രാവിലെ 5.30 നാണ് ഡൽഹി റാണി ഝാൻസി റോഡിലെ ഫാക്ടറിയിൽ തീപിടുത്തമുണ്ടായത്. സംഭവ സ്ഥലത്ത് ആദ്യമെത്തിയ ഫയർമാനാണ് രാജേഷ് ശുക്ല.

ആറ് നിലകളിലുള്ള കെട്ടിടത്തിന്റെ ആദ്യത്തെ നിലയിലായിരുന്നു തീ പിടിച്ചത്. തുടർന്ന് തീ ആളിപിടിക്കുകയായിരുന്നു. പ്ലാസ്റ്റിക്ക് കത്തിയുണ്ടായ വിഷവായു ശ്വസിച്ചാണ് പലരും മരിച്ചത്. തീപിടിച്ച സ്ഥലത്ത് ആദ്യമെത്തിയ ഫയർമാൻ രാജേഷ് 11 പേരെ രക്ഷിച്ചു. പരിക്കേറ്റിട്ടും അദ്ദേഹം രക്ഷാപ്രവർത്തനം തുടർന്നു.

തൊഴിലാളികളെ രക്ഷിക്കുന്നതിനിടെ ശുക്ലയുടെ എല്ലുകൾക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. എന്നാൽ ഫാക്ടറിയിൽ കുടുങ്ങി കിടന്ന അവസാനത്തെ ആളെയും രക്ഷപ്പെടുത്തുന്നതു വരെ രാജേഷ് തന്റെ രക്ഷാപ്രവർത്തനം തുടരുകയായിരുന്നു. ഏറ്റവും ഒടുവിലാണ് രാജേഷിനെ സഹപ്രവർത്തകർ ആശുപത്രിയിലെത്തിച്ചത്.

ഡൽഹി എൽഎൻജെപി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രാജേഷ് ശുക്ലയെ ആഭ്യന്തര മന്ത്രി സത്യേന്ദ്ര ജയിൻ ആശുപത്രിയിൽ സന്ദർശിച്ച് അഭിനന്ദിച്ചു. അദ്ദേഹമാണ് യാഥാർഥ നായകൻ. ഞാൻ സല്യൂട്ട് ചെയ്യുന്നു. സത്യേന്ദ്ര ജെയിൻ ട്വീറ്റ് ചെയ്തു. ഇതോടെ നിരവധി പേർ സോഷ്യൽമീഡിയയിൽ രാജേഷ് ശുക്ലയുടെ ധൈര്യത്തെയും അർപ്പണബോധത്തെയും പ്രകീർത്തിച്ച് രംഗത്തെത്തി.

അതിനിടെ, തീപിടുത്തത്തിൽ 43 പേർ മരിച്ച സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തുമെന്ന് ഡൽഹി സർക്കാർ പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് സർക്കാർ 10 ലക്ഷം രൂപ ധനസഹായം നൽകും. പരിക്കേറ്റവരുടെ ചികിത്സ സഹായം സർക്കാർ ഏറ്റെടുക്കും. സംഭവത്തിന് അന്വേഷണത്തിന് ഡൽഹി സർക്കാർ ഉത്തരവിട്ടു. രാഷ്ട്രപതി രാം നാഥ് ഗോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കേന്ദ്ര നഗര വികസന മന്ത്രി ഹർദീപ് സിങ് പുരി സംഭവസ്ഥലം സന്ദർശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP