Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്‌മൈലി ഫീലിങ്! ഹാട്രിക്ക് അടിക്കാത്തത് ഭാഗ്യം! ഫാറൂക്ക് കോളേജിന്റെ ആദ്യ 'ചെയർവുമണി'ന്റെ വിജയത്തിൽ സ്റ്റാറ്റസ് മാറി എം എസ് എഫ്; ആണും പെണ്ണും ഒരുമിച്ചിരുന്നതിന് വിദ്യാർത്ഥികളെ പുറത്താക്കിയ കോളേജിന്റെ ചരിത്രത്തിലാദ്യമായി ചെയർപേഴ്‌സണായി മിന ജലീൽ; ആശംസകളോടെ വിദ്യാർത്ഥി ലോകം

സ്‌മൈലി ഫീലിങ്! ഹാട്രിക്ക് അടിക്കാത്തത് ഭാഗ്യം! ഫാറൂക്ക് കോളേജിന്റെ ആദ്യ 'ചെയർവുമണി'ന്റെ വിജയത്തിൽ സ്റ്റാറ്റസ് മാറി എം എസ് എഫ്; ആണും പെണ്ണും ഒരുമിച്ചിരുന്നതിന് വിദ്യാർത്ഥികളെ പുറത്താക്കിയ കോളേജിന്റെ ചരിത്രത്തിലാദ്യമായി ചെയർപേഴ്‌സണായി മിന ജലീൽ; ആശംസകളോടെ വിദ്യാർത്ഥി ലോകം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ആണും പെണ്ണും ഒരുമിച്ചിരുന്നതിന് വിദ്യാർത്ഥികളെ പുറത്താക്കിയ കോളേജിന്റെ ചരിത്രത്തിലാദ്യമായി ചെയർപേഴ്സൺ. എംഎസ്എഫ് പ്രവർത്തകയായ മിന ജലീൽ കോഴിക്കോട് ഫാറുഖ് കോളേജിന്റെ ചയർ പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു. ക്ളാസ് പ്രതിനിധിയായി മത്സരിച്ച കഴിഞ്ഞ രണ്ടുവർഷവും പരാജയപ്പെട്ട മിന ഹാട്രിക്ക് അടിച്ചില്ല. ജയിച്ചു കയറിയത് ചരിത്രത്തിലേയ്ക്ക്. ആ സന്തോഷത്തിൽ മിനയുടെ എഫ് ബിയിൽ സ്റ്റാററസ് വന്നതിങ്ങനെ:

നന്ദി, ഒരുപാട് ഒരുപാട് നന്ദി
കൂടെ നിന്നവരോട്,
വോട്ട് ചെയ്തവരോട്.
മറക്കില്ല, ഒരിക്കലും മറക്കില്ല
പണി തന്നവരെ,
തളർത്താൻ ശ്രമിച്ചവരെ.
നന്ദി, ഒരുപാട് ഒരുപാട് നന്ദി
എനിക്ക് വേണ്ടി പ്രാർത്ഥിച്ചവരോട്.
എന്റെ ജയം ആഗ്രഹിച്ചവരോട്.
പ്രതീക്ഷയോടെ, ഏറെ പ്രതീക്ഷയോടെ ഉറ്റു നോക്കുന്നു
ടൗൃല ഹശേെ ൽ നിങ്ങൾ എഴുതിയ ആളുകളുടെ ഇനിയുള്ള ദിനങ്ങൾ.
നന്ദി, ഒരുപാട് ഒരുപാട് നന്ദി
കഴിഞ്ഞ രണ്ട് വർഷം ചാമ്പിയവരോട്,
കളിയാക്കലുകൾ കൊണ്ട് അഭിഷേകം ചെയ്തവരോട്.
കൃതജ്ഞത, ഹൃദയം നിറഞ്ഞ കൃതജ്ഞത
അവകാശങ്ങളേയും ആശയങ്ങളേയും വിവേകം കൊണ്ട് നേരിട്ടതിന്

പിന്നെ ഒരു സത്യം എന്താന്ന് വച്ചാൽ... കഴിഞ്ഞ രണ്ട് വർഷം പൊട്ടിയതോണ്ടാന്ന് തോന്നുണു ഇക്കൊല്ലം ജൈച്ചപ്പൊ വല്ലാത്തൊരു സന്തോഷം.

വൈസ് ചെയർപേഴ്‌സൻ സ്ഥാനം വനിതകൾക്ക് സംവരണം ചെയ്തിട്ടുള്ളതു കൊണ്ട് ചെയർമാൻ സ്ഥാനത്തേയ്ക്കു മത്സരിക്കുക ആൺകുട്ടികളായിരുന്നു. കോളേജിൽ കൂടുതൽ പെൺകുട്ടികളാണ് പഠിക്കുന്നതെങ്കിലും ചെയർമാനാണ് ഉണ്ടാവാറുള്ളത്. ഫാറൂക്ക് കോളേജിൽ സോഷ്യാേളജി വിഭാഗത്തിലെ അവസാന വർഷ വിദ്യാർത്ഥിയായ മിന ചെയർപേഴ്‌സനാവുന്നതിലൂടെ ഈ രീതിക്കൊരു മാറ്റമാവുകയാണ്.

'കഴിവും പ്രാപ്തിയും നിലപാടുമുള്ള പെൺകുട്ടികൾക്ക് അംഗീകാരത്തിന്റെ ഇടമുള്ള സംഘടന തന്നെയാണ് എം.എസ്.എഫ്' തെരഞ്ഞെടുപ്പു വിജയികളെ അഭിനന്ദിച്ച് എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് ടി പി അഷറഫ് അലി പറയുന്നു. നാദാപുരം എം.ഇ.ടി കോളേജിലെ ഒരു തെരഞ്ഞടുപ്പ് പ്രചരണ ബോർഡിലെ പെൺകുട്ടികളുടെ ഫോട്ടോ വെക്കാത്ത ചിത്രം കാണിച്ച് അത് എം.എസ്.എഫ് നിലപാടായി ആരും വ്യാഖ്യാനിക്കേണ്ട. ആ ബോർഡ് തലക്കകത്ത് ആൾ താമസമില്ലാത്ത ഏതോ ഒരു വിഡ്ഡിയുടെ ഉൽപന്നം മാത്രമാണെന്നും അഷറഫ് അലി കൂട്ടിച്ചേർക്കുന്നു.

ലിംഗ വിവേചനത്തിനെതിരെ ശബ്ദമുയർത്തിയതിന്റെ പേരിൽ വിദ്യാർത്ഥിയെ കോളേജ് അധികാരികൾ പുറത്താക്കിയ നടപടിയിൽ എം എസ് എഫിന്റെ നിലപാട് ഏറെ വിമർശിക്കപ്പെട്ടിരുന്നു. പുറത്താക്കപ്പെട്ട ദിനുവിന്റെ സഹപാഠി കൂടിയാണ് മിന. ദിനുവിനു പിന്തുണ നൽകാതെയിരുന്ന ഫാറൂക്ക് കോളേജിലെ എംഎസ്എഫിന്റെ നയങ്ങളിലെ തിരുത്തലായി മാറുകയാണ് മിന ജലീലിന്റെ ചരിത്രവിജയം. മലപ്പുറം സ്വദേശിയായ മിന ജലീൽ എംഎസ്എഫ് വനിതാ വിങ്ങായ ഹരിതയുടെ ഫാറൂക്ക് കോളേജിലെ ഭാരവാഹി കൂടിയാണ്.

ലിംഗ വിവേചനത്തിനെതിരെ ശബ്ദമുയർത്തിയതിന്റെ പേരിൽ കോളേജ് അധികാരികൾ നടപടിയെടുത്ത ദിനുവിന്റെ സഹപാഠി കൂടിയാണ് മിന. കോളേജിൽ ഇസ്ലാം മതവിശ്വാസം ഹനിക്കുന്ന ഒരു പ്രവർത്തിയും അനുവദിക്കാനാവില്ലെന്നായിരുന്നു ദിനുവിനെതിരെ നടപടിയെടുത്ത സമയത്ത് കോളേജിലെ എംഎസ്എഫിന്റെ നിലപാട്. കഴിഞ്ഞ കുറച്ചുകാലങ്ങളായി ക്യാമ്പസിൽ നല്ല രീതിയിൽ വിദ്യാർത്ഥി ഇടപെടലുകൾ നടക്കുന്നുണ്ടെന്നും ഇത് കോളേജിനെ കൂടുതൽ സർഗാത്മകമാക്കുമെന്നും മിന പറയുന്നു. രാഷ്ട്രീയ വിഷയം വരുമ്പോഴാണ് കലാലയത്തിനു കൂടുതൽ ഊർജം ലഭിക്കുക. ചർച്ചകളും പ്രതിഷേധങ്ങളുമെല്ലാം കോളേജിന്റെ ഊർജമാണ്.

ഈ സമയങ്ങളിലാണ് കോളേജിൽ കൂടുതൽ സംസാരം ഉണ്ടാവുന്നതെന്നും മിന ജലീൽ പറയുന്നു. കോളേജിൽ ഒരുപാട് സ്ത്രീ സൗഹൃദ പരിപാടികൾ വിദ്യാർത്ഥി യൂണിയന്റേയും വനിത സെല്ലിന്റേയും കോളേജിന്റേയും നേതൃത്വത്തിൽനടക്കുന്നുണ്ട്. ഇതിനെയെല്ലാം കൂടുതൽ മികവാർന്ന രീതിയിൽ നടത്തുകയെന്നതാണ് പ്രധാന ഉദ്ദേശമെന്ന് മിന പറയുന്നു. വെറുതെ പേരിനു പരിപാടികൾ നടത്തുകയെന്നതിനപ്പുറം ഇതിനെല്ലാം ഫലമുണ്ടാക്കാനാണ് ശ്രമം.

ലിംഗ വിവേചനത്തിനെതിരെ ശബ്ദമുയർത്തിയതിന്റെ പേരിൽ വിദ്യാർത്ഥിയെ കോളേജ് അധികാരികൾ പുറത്താക്കിയ നടപടിയിൽ എം എസ് എഫിന്റെ നിലപാട് ഏറെ വിമർശിക്കപ്പെട്ടിരുന്നു. പുറത്താക്കപ്പെട്ട ദിനുവിന്റെ സഹപാഠി കൂടിയാണ് മിന. ദിനുവിനു പിന്തുണ നൽകാതെയിരുന്ന ഫാറൂക്ക് കോളേജിലെ എംഎസ്എഫിന്റെ നയങ്ങളിലെ തിരുത്തലായി മാറുകയാണ് മിന ജലീലിന്റെ ചരിത്രവിജയം. മിനയുടെ വിജയത്തിൽ വിദ്യാർത്ഥിസമൂഹവും ആവേശത്തിലാണ് . സമൂഹമാധ്യമങ്ങളിൽ ആശംസകൾ നിറയുന്നു.പ്രതിച്ഛായ മാറുന്നതിൽ എംഎസ് എഫ് നേതാക്കൾക്കും സന്തോഷം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP