Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇതുവരെ മലയാളികൾ മീനിനൊപ്പം തിന്നു തീർത്തത് ആയിരക്കണക്കിന് ലിറ്റർ കൊടിയ വിഷം; ചന്തകളിലും വഴിയരുകിലും വിറ്റവയും വീടുകളിൽ കൊണ്ട് തന്നിരുന്നവയുമെല്ലാം വിഷം കലർത്തിയ മത്സ്യങ്ങൾ തന്നെ; സഹികെട്ട സർക്കാർ മായം ചേർത്ത മീൻ വിൽക്കുന്നവരെ ജയിലിലാക്കാൻ നിയമം കൊണ്ടു വരുന്നു

ഇതുവരെ മലയാളികൾ മീനിനൊപ്പം തിന്നു തീർത്തത് ആയിരക്കണക്കിന് ലിറ്റർ കൊടിയ വിഷം; ചന്തകളിലും വഴിയരുകിലും വിറ്റവയും വീടുകളിൽ കൊണ്ട് തന്നിരുന്നവയുമെല്ലാം വിഷം കലർത്തിയ മത്സ്യങ്ങൾ തന്നെ; സഹികെട്ട സർക്കാർ മായം ചേർത്ത മീൻ വിൽക്കുന്നവരെ ജയിലിലാക്കാൻ നിയമം കൊണ്ടു വരുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മീനിൽ എന്തുതരം വിഷമോ മായമോ കലർത്തിയാൽ ഇനി രണ്ട് കൊല്ലം ജയിലിൽ കിടക്കാം. വിഷം കലർത്തി മത്സ്യം വിൽപ്പന നടത്തിയാൽ രണ്ടു വർഷം വരെ തടവും രണ്ടു ലക്ഷം രൂപ പിഴയും ലഭിക്കുന്ന വ്യവസ്ഥയും ഉൾപ്പെടുത്തി പുതിയ നിയമം ഉടൻ സർക്കാർ കൊണ്ടു വരും. മീനിൽ വിഷം കലർത്തുന്നത് സാധാരണയാണെന്ന ഞെട്ടിക്കുന്ന വിവരങ്ങളെ തുടർന്നാണഅ ഇത്. ഫോർമലിൻ, അമോണിയ, സോഡിയം ബെൻസോവേറ്റ് തുടങ്ങി ഏതു രാസവസ്തു മീനിൽ ചേർത്താലും ശിക്ഷ ഉറപ്പാക്കും.

മത്സ്യത്തിൽ വിഷം കലർത്തിയാൽ 10,000 രൂപ പിഴ ഒടുക്കുകയും മത്സ്യം എവിടെ നിന്നാണോ കയറ്റി അയച്ചത് അവിടെ എത്തിച്ചു നശിപ്പിക്കുകയും ചെയ്യണമെന്ന വ്യവസ്ഥയാണ് ഇപ്പോഴുള്ളത്. അതുകൊണ്ട് തന്നെ കുറ്റവാളിക്ക് മതിയായ ശിക്ഷ ലഭിക്കുന്നില്ല. അതിനാൽ ട്രോളിങ് കാലത്ത് ഫോർമാലിൻ കലർത്തിയ മീൻ വിപണിയിലെത്തുന്നു. ഈ സാഹചര്യത്തിലാണ് പുതിയ നിയമ നിർമ്മാണത്തിന് നീക്കം. മത്സ്യബന്ധന- വിപണന മേഖലയിൽ സമഗ്ര അഴിച്ചുപണി നിർദേശിച്ചുകൊണ്ടു ഫിഷറീസ് വകുപ്പു തയാറാക്കിയ കേരള മത്സ്യ ലേല വിപണന ഗുണനിലവാര നിയന്ത്രണ ബില്ലിലാണു (കേരള ഫിഷ് ഓക്ഷനിങ് ആൻഡ് മാർക്കറ്റിങ് ക്വാളിറ്റി കൺട്രോൾ ബിൽ) പുതിയ വ്യവസ്ഥകളുള്ളത്. ബിൽ ധനവകുപ്പിന്റെ പരിഗണനയ്ക്കു സമർപ്പിച്ചു.

തുറമുഖങ്ങളിലെ മത്സ്യലേലത്തിൽ നിന്ന് ഇടനിലക്കാരെ പൂർണമായി ഒഴിവാക്കാൻ ബില്ലിൽ വ്യവസ്ഥയുണ്ട്. ഇതരസംസ്ഥാന ബോട്ടുകൾ ഹാർബറുകളിലെത്തിക്കുന്ന മത്സ്യം വിഷപരിശോധനയ്ക്കു ശേഷം ഉന്നത ഉദ്യോഗസ്ഥരും ട്രേഡ് യൂണിയൻ നേതാക്കളും അടങ്ങുന്ന മാനേജിങ് കമ്മിറ്റിയുടെ നിയന്ത്രണത്തിലാകും ലേലം നടത്തുക. സംശയം തോന്നുന്ന എല്ലാ മത്സ്യവും പരിശോധനയ്ക്കു വിധേയമാക്കും. ഇതിലൂടെ മായം കലർത്തുന്നത് തടയാമെന്നാണ് പ്രതീക്ഷ. പിടിച്ചെടുക്കൽ വ്യവസ്ഥയില്ലാത്തതിനാൽ സംസ്ഥാനത്തേക്ക് അന്യ സംസ്ഥാനങ്ങളിൽ നിന്നു ഫോർമലിൻ കലർത്തിയ മത്സ്യം കൊണ്ടു വരുന്നതു വ്യാപകമാണ്.

മൃതദേഹം കേടുകൂടാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുവുമായ ഫോർമലിൻ കലർത്തിയ മത്സ്യം അടുത്തിടെ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ വ്യാപകമായിപിടിച്ചെടുത്തിരുന്നു. സംസ്ഥാനത്തു റോഡ് മാർഗമെത്തിക്കുന്ന വിഷമത്സ്യമാണു ഭക്ഷ്യസുരക്ഷാ വിഭാഗം പിടികൂടുന്നത്. എന്നാൽ, ഇതരസംസ്ഥാനങ്ങളിൽ നിന്നു ബോട്ടുകളിൽ എത്തിച്ച് ഇവിടത്തെ തുറമുഖങ്ങൾ വഴി വിൽപന നടത്തുന്ന മത്സ്യം ഉണ്ട്. ഇത് തിരിച്ചറിഞ്ഞാണ് നടപടികൾ.

നിയമവകുപ്പു സമർപ്പിച്ച കരടിന്റെ അടിസ്ഥാനത്തിൽ ഫിഷറീസ് വകുപ്പു തയാറാക്കിയ ബിൽ ധനവകുപ്പിനു കൈമാറി. ധനവകുപ്പിന്റെ പരിശോധനയ്ക്കു ശേഷം സമർപ്പിക്കുന്ന ബിൽ അന്തിമ പരിശോധനയ്ക്കായി നിയമ വകുപ്പിനു കൈമാറും. അടുത്ത നിയമസഭാസമ്മേളനത്തിൽ കേരള മത്സ്യലേല വിപണന ഗുണനിലവാര നിയന്ത്രണ ബിൽ അവതരിപ്പിക്കാനാണു ഫിഷറീസ് വകുപ്പിന്റെ തയ്യാറെടുപ്പ്.

മീനിലെ വിഷാംശം കണ്ടെത്താനുള്ള പരിശോധനകൾ പ്രാദേശിക ചന്തകളിലേക്കും ഫിഷ് സ്റ്റാളുകളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം. ഫോർമലിന്റെ സാന്നിധ്യം പരിശോധിക്കാനുള്ള കിറ്റുകൾ തീർന്നുപോയതിനാൽ താൽക്കാലികമായി നിർത്തിവച്ച പരിശോധന തിങ്കളാഴ്ച വീണ്ടും തുടങ്ങും. കൊച്ചിയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയിൽനിന്നു പരിശോധനാ കിറ്റുകൾ രണ്ടുദിവസത്തിനകം ലഭിക്കുമെന്നാണു ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രതീക്ഷ.

കിറ്റുകൾ വ്യാവസായിക അടിസ്ഥാനത്തിൽ ഉൽപാദിപ്പിക്കാനുള്ള കരാർ മുംബൈയിലെ സ്വകാര്യ കമ്പനിയുമായി തിങ്കളാഴ്ച ഒപ്പിടും. മൂന്നാഴ്ചയ്ക്കകം കുറഞ്ഞ വിലയിൽ കിറ്റുകൾ വിപണിയിൽ ലഭ്യമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP