Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മനസ്സിൽ ആർത്തലയ്ക്കുന്ന സങ്കടക്കടലുമായി മുഖ്യമന്ത്രിയെ കാണാൻ അഴീക്കോടുകാരൻ എത്തിയത് സൈക്കിളിൽ; ബുദ്ധിമാന്ദ്യമുള്ള അഞ്ചു വയസ്സുകാരിയുമായി നൗഷാദ് എത്തിയത് തന്റെ കുടുംബത്തിന്റെ ദുരവസ്ഥ അധികാരികാരികളുടെ മുന്നിൽ തുറന്ന് കാട്ടാൻ: സെക്രട്ടേറിയറ്റിന് മുന്നിലെ ആ മനോഹരമായ സൈക്കിളിന്റെ ഉടമയുടെ ജീവിത കഥ അത്ര മനോഹരമൊന്നുമല്ല

മനസ്സിൽ ആർത്തലയ്ക്കുന്ന സങ്കടക്കടലുമായി മുഖ്യമന്ത്രിയെ കാണാൻ അഴീക്കോടുകാരൻ എത്തിയത് സൈക്കിളിൽ; ബുദ്ധിമാന്ദ്യമുള്ള അഞ്ചു വയസ്സുകാരിയുമായി നൗഷാദ് എത്തിയത് തന്റെ കുടുംബത്തിന്റെ ദുരവസ്ഥ അധികാരികാരികളുടെ മുന്നിൽ തുറന്ന് കാട്ടാൻ: സെക്രട്ടേറിയറ്റിന് മുന്നിലെ ആ മനോഹരമായ സൈക്കിളിന്റെ ഉടമയുടെ ജീവിത കഥ അത്ര മനോഹരമൊന്നുമല്ല

ആർ പീയൂഷ്

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ കൂടി പോകുന്നവർക്ക് ഒരു സൈക്കിൾ കാണാൻ കഴിയും. സൈക്കിൾ കണ്ടാൽ ആരായാലും ഒന്നു നോക്കി പോകും. കാരണം ചില സിനിമയിൽകൂടി മാത്രം നമ്മൾ കണ്ടിട്ടുള്ള വലിയ പിൻ ചക്രമുള്ള മനോഹരമായ ഒരു സൈക്കിളാണിത്. സൈക്കിളിന്റെ തൊട്ടടുത്തായി ഒരാൾ ഇരിക്കുന്നത് കാണാം. തൃശ്ശൂർ അഴീക്കോട് സ്വദേശിയായ നൗഷാദാണ് ആ മനുഷ്യൻ. സൈക്കിളിന്റെ മനോഹാരിതയൊന്നും അദ്ദേഹത്തിന്റെ ജീവിതത്തിൽ ഇല്ല. കാരണം ഒരുപാട് സങ്കടങ്ങളുമായി മുഖ്യമന്ത്രിയെ കാണാൻ എത്തിയതായിരുന്നു നൗഷാദ്. ഏറെ ദുരിതത്തിൽ വലയുന്ന തന്റെ കുടുംബത്തിന്റെ കഥ അദ്ദേഹത്തെ അറിയിച്ച് വേണ്ട സഹായം നേടിയെടുക്കാൻ എത്തിയതായിരുന്നു.

തൃശ്ശൂരിൽ നിന്നും സൈക്കിൾ ചവിട്ടിയാണ് മത്സ്യ തൊഴിലാളിയായാ നൗഷാദ് സെക്രട്ടറിയേറ്റിന് മുന്നിൽ എത്തിയത്. സ്വന്തമായി ഒരു കിടപ്പാടം അനുവദിക്കണം എന്നും രോഗാതുരയായ തന്റെ മകൾക്ക് ചികിത്സാ സഹായം ലഭ്യമാക്കണമെന്നുമുള്ള അപേക്ഷയുമായിട്ടാണ് ഇവിടെ എത്തിയത്. ഹ്യദ്രോഗവും ബുദ്ധിമാന്ദ്യവും വലയ്ക്കുന്ന അഞ്ചു വയസ്സുള്ള കുട്ടി ഉൾപ്പെടുന്ന തന്റെ കുടുംബത്തിന്റെ ദുരവസ്ഥ അധികാരികാരികളുടെ മുന്നിൽ തുറന്ന് കാട്ടാനാണ് അഴീക്കോട് നിന്നു സെക്രട്ടേറിയറ്റിനു മുന്നിലേക്ക് സൈക്കിൾ ചവിട്ടി നൗഷാദ് എത്തിയിരിക്കുന്നത്.

മത്സ്യത്തൊഴിലാളി കുടുംബമായ നൗഷാദും ഭാര്യ നജ്മയും രണ്ടു മക്കളും ഇതുവരെ വാടകവീടുകളിലാണ് കഴിഞ്ഞത്. ഒരു കുട്ടിയുടെ വിവാഹം ഒരു സന്നദ്ധ സംഘടന നടത്തി. സാമ്പത്തികസ്ഥിതി മോശമായതോടെ വാടക വീട്ടിൽ നിന്ന് ഇറക്കിവിട്ടു. ഇപ്പോൾ കിടക്കാൻ സ്ഥലമില്ല. ഫിഷറീസ് വകുപ്പോ, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡോ മുഖ്യമന്ത്രിയോ ഇടപെട്ട് കിടപ്പാടം ഒരുക്കാൻ സഹായിക്കണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം. ഇതിനായി അഴിക്കോട് നിന്നു മൂന്നു ദിവസമെടുത്തു സൈക്കിൾ ചവിട്ടി ഇന്നലെ രാവിലെയോടെ സെക്രട്ടേറിയറ്റിനു മുന്നിൽ എത്തി.

സാധാരണ സൈക്കിളിൽനിന്നും വ്യത്യസ്തമായ സൈക്കിളിലാണ് നൗഷാദ് തലസ്ഥാനത്ത് എത്തിയത്. സൈക്കിളിന്റെ മുൻ ടയർ സാധാരണ പോലെയും പുറകിലേതു വലുപ്പം കൂടിയതുമാണ്. സർക്കസുകളിലും മറ്റും ഉപയോഗിക്കുന്നതിനു സമാനമായ സൈക്കിളിൽ തന്റെ ആവശ്യവും നൗഷാദ് രേഖപ്പെടുത്തിയിട്ടുണ്ട്. അഞ്ചു ദിവസത്തിലേറെയായി നൗഷാദ് തലസ്ഥാനത്തെത്തിയിട്ട്. മുഖ്യമന്ത്രിയെ കാണാനെത്തിയെങ്കിലും അദ്ദേഹം സ്ഥലത്തില്ലാത്തതിനാൽ ചുമതലയുള്ള ഇ.പിയെ കാണാൻ ഇതുവരെയും അവസരം കിട്ടിയില്ല. മന്ത്രിയെ കണ്ടിട്ടേ മടങ്ങൂ എന്നാണ് നൗഷാദ് പറയുന്നത്. തന്റെ സങ്കടങ്ങൾ നേരിട്ട് അറിയിച്ചതിന് ശേഷം ഒരു ഉറപ്പ് വാങ്ങിയിട്ടേ മടങ്ങുകയുള്ളൂ.

സ്വന്തമായി വീടില്ലാത്തതിനാലും കൊടും പട്ടിണിമൂലവും മൂത്ത കുട്ടിയായ നൗഫിദയെ അടൂരിലെ ദിശ എന്ന അഭയ കേന്ദ്രം ഏറ്റെടുക്കുകയും വിവാഹം നടത്തി കൊടുക്കുകയും ചെയ്തു. ഇളയ കുട്ടിയാണ് ഡൗൺ സിൻഡ്രം എന്ന രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. കൂടാതെ ഹൃദയഭിത്തിയിൽ ഒരു സുഷിരവുമുണ്ട്. ചികിത്സയ്ക്കുള്ള പണം പോലുമില്ലാതെ വലയുമ്പോഴാണ് വാടക കുടിശ്ശിക മൂലം നൗഷാദിനെയും കുടുംബത്തെയും വാടകക്കാരൻ പെരുവഴിയിലിറക്കി വിട്ടത്. സ്വന്തമായി ഒരു വീടെന്ന സ്വപ്നത്തിനായി നിരവധി തവണ അധികാരികളുടെ മുന്നിൽ നിവേദനങ്ങളുമായി കയറി ഇറങ്ങുന്നു. എന്നാൽ എല്ലാവരും മുഖം തിരിച്ചു നിൽക്കുകയായിരുന്നു. അതിനാലാണ് സെക്രട്ടറിയേറ്റിൽ നേരിട്ട് വന്ന് മുഖ്യ മന്ത്രിക്ക് പരാതി നൽകാൻ തീരുമാനിച്ചത്.

മത്സ്യത്തൊഴിലാളിയായ നൗഷാദ് പ്രത്യേകം നിർമ്മിച്ച സൈക്കിളിൽ അഭ്യാസ പ്രകടനങ്ങൾ കാട്ടിയും ഉപജീവനത്തിനുള്ള പണം കണ്ടെത്തുന്നുണ്ട്. ഇപ്പോൾ തലസ്ഥാനത്തെത്തിയതോടെ ബന്ധുവീട്ടിലാണ് ഭാര്യയെയും സുഖമില്ലാത്ത കുട്ടിയെയും നിർത്തിയിരിക്കുന്നത്. ഒരു നേരത്തെ ആഹാരത്തിന് പോലും കൈയിൽ പണം ഇല്ലാത്ത നൗഷാദ് സെക്രട്ടറിയേറ്റിന് മുന്നിൽ കൂടി കടന്നു പോകുന്നവർ നൽകുന്ന ചെറിയ തുകകൾ കൊണ്ടാണ് ഭക്ഷണം കഴിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP