Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പാലക്കാട് ജില്ലയിൽ അഞ്ച് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; ഇതര സംസ്ഥാനങ്ങളിൽ നിന്നു വന്ന നാലുപേർക്കും വിദേശത്തു നിന്നെത്തിയ ഒരാൾക്കും കോവിഡ്; ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നത് 53 പേർ; ക്വാറന്റൈനിൽ പോകേണ്ടവർ നിർദ്ദേശം ലംഘിച്ചു പുറത്തു കറങ്ങി നടന്നു; സമൂഹ വ്യപന സാധ്യതയും വർദ്ധിച്ചതോടെ പ്രശ്‌നം രൂക്ഷം; പഞ്ചായത്ത് തലത്തിൽ നിരീക്ഷണം ശക്തിപ്പെടുത്തും; നിരോധനാജ്ഞ വീണ്ടും നീട്ടാൻ സാധ്യതയെന്ന് മന്ത്രി എ കെ ബാലൻ

പാലക്കാട് ജില്ലയിൽ അഞ്ച് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; ഇതര സംസ്ഥാനങ്ങളിൽ നിന്നു വന്ന നാലുപേർക്കും വിദേശത്തു നിന്നെത്തിയ ഒരാൾക്കും കോവിഡ്; ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നത് 53 പേർ; ക്വാറന്റൈനിൽ പോകേണ്ടവർ നിർദ്ദേശം ലംഘിച്ചു പുറത്തു കറങ്ങി നടന്നു; സമൂഹ വ്യപന സാധ്യതയും വർദ്ധിച്ചതോടെ പ്രശ്‌നം രൂക്ഷം; പഞ്ചായത്ത് തലത്തിൽ നിരീക്ഷണം ശക്തിപ്പെടുത്തും; നിരോധനാജ്ഞ വീണ്ടും നീട്ടാൻ സാധ്യതയെന്ന് മന്ത്രി എ കെ ബാലൻ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: പാലക്കാട് ജില്ലയിൽ അഞ്ച് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന നാലു പേർക്കും വിദേശത്തുനിന്നെത്തിയ ഒരാൾക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ 53 പേരാണ് രോഗബാധിതരായി ചികിൽസയിലുള്ളത്. മന്ത്രി എ.കെ.ബാലനാണ് വിവരം പുറത്തുവിട്ടത്. ജില്ലയിലുള്ളവർ ക്വാറന്റൈനിൽ ഉള്ളവർ നിർദേശങ്ങൾ ലംഘിച്ചതായും സമൂഹവ്യാപനത്തിന്റെ സാധ്യത വർധിച്ചതായും മന്ത്രി പറഞ്ഞു. ജില്ലയിൽ കൂടുതൽ ഇടപെടൽ ആവശ്യമാണ്. ഈ സാഹചര്യത്തിൽ പഞ്ചായത്ത് തലത്തിൽ ഇടപെടലുകൾ ഉണ്ടാകവണം. ഇതരസംസ്ഥാനത്ത് നിന്ന് വരുന്നവർ ആശങ്കയുണ്ടാക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

നിരീക്ഷണത്തിൽ പോവേണ്ടവർ നിർദേശങ്ങൾ ലംഘിച്ചു. നിരീക്ഷണത്തിലുള്ളവർ വീട്ടിലുള്ളവരുമായി ഇടപെട്ടതും ഇവർ പുറത്തുപോയതും പ്രശ്‌നം വർധിപ്പിച്ചിട്ടുണ്ട്. ചെക്‌പോസ്റ്റിൽ കുറഞ്ഞസമയം ചെലവഴിച്ചവർക്കും അൽപനേരം നിന്ന ആരോഗ്യപ്രവർത്തകർക്കും രോഗം പിടിപ്പെട്ടിട്ടുണ്ട്. അതിർത്തി ജില്ലയായതിനാൽ പാലക്കാട് പ്രത്യേക ഇടപെടലുകൾ ആവശ്യമുണ്ട്.

പഞ്ചായത്ത് കമ്മിറ്റികൾ കാര്യക്ഷമമായി ഇടപെടണം. പ്രവാസികളേക്കാൾ മറ്റു ജില്ലകളിൽനിന്നെത്തുന്നവരെയാണ് സൂക്ഷിക്കേണ്ടത്. നിരീക്ഷണത്തിലുള്ളവർ വീട്ടിലുള്ളവരുമായി ഇടപെട്ടതും ഇവർ പുറത്തുപോയതും പ്രശ്‌നത്തിലാണ്. സമ്പർക്കത്തിലൂടെ ജില്ലയിൽ രോഗം പടരുന്ന സാഹചര്യമാണ്, സമൂഹവ്യാപനത്തിന്റെ ആശങ്ക ജില്ലയിൽ നിലനിൽക്കുന്നു. ജില്ലയിൽ നിരോധനാജ്ഞ നിലനിൽക്കുന്നുണ്ട്. ആവശ്യമെങ്കിൽ ഇതു വീണ്ടും നീട്ടേണ്ടി വരുമെന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ.

ആകെ എട്ട് ഹോട്സ്പോട്ടുകളാണ് ജില്ലയിലുള്ളത്. ജില്ലയിൽ മൂന്ന് ആരോഗ്യ പ്രവർത്തകർക്ക് രോഗബാധയുണ്ടായതിനെ ഗൗരവമായാണ് ജില്ലാഭരണ കൂടം സമീപിക്കുന്നത്. ജില്ലയിൽ 19 പേർക്കാണ് ശനിയാഴ്ച മാത്രം കോവിഡ് സ്ഥിരീകരിച്ചത്. ഞായറാഴ്ച നാല് പേർക്കും. ഈമാസം 11ന് ഇൻഡോറിൽ നിന്നെത്തിയ ചാലിശ്ശേരി സ്വദേശി, ചെന്നൈയിൽ നിന്ന് 13 ന് എത്തിയ മലമ്പുഴ സ്വദേശി, തൊട്ടടുത്ത ദിവസ ചെന്നൈിൽ നിന്നെത്തിയ കഞ്ചിക്കോട് സ്വദേശി എന്നിവർക്കാണ് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചത്.

അതിനിടെ കോട്ടയം ജില്ലയിൽ രണ്ടു പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇരുവരും വിദേശത്തുനിന്നു മടങ്ങിയെത്തിയവരാണ്. ഒരാൾ സ്ഥാപന ക്വാറന്റീനിലും രണ്ടാമത്തെയാൾ പായിപ്പാട് വീട്ടിലുമാണ് ക്വാറന്റീനിൽ. ഇന്നു ക്വാറന്റീൻ കഴിയേണ്ടതാണ്. 5 പേരാണ് ഒരുമിച്ചു ദുബായിൽ നിന്നു മടങ്ങിയത്. ഇവർ ഒരുമിച്ച് ഒരു വീട്ടിൽ കഴിയുകയായിരുന്നു. മറ്റ് നാലു പേർക്കും രോഗമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP