Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എൻസിപി എംഎൽഎമാരെ പാർപ്പിച്ച ഹോട്ടലിൽ മഫ്തിയിൽ എത്തിയ പൊലീസുകാരനെ പിടികൂടി; ബിജെപിയുടെ ചാരനാണെന്ന് ആരോപിച്ചു എൻസിപി; റിനൈസൻസ് ഹോട്ടലിൽ താമസിപ്പിച്ചിരുന്ന എംഎൽഎമാരെ ഹയാത്ത് ഹോട്ടലിലേക്ക് മാറ്റുന്നു; കോൺഗ്രസ് എംഎൽഎമാരെ പാർപ്പിച്ചിരിക്കുന്നത് ജെ ഡബ്ല്യു മാരിയറ്റിൽ; ശിവസേന എംഎൽഎമാരെ പാർപ്പിച്ചിരിക്കുന്നത് ലളിത് ഹോട്ടലിൽ; മഹാരാഷ്ട്രയിലെ ചാക്കിട്ടുപിടുത്തം തടയാൻ പാർട്ടികൾ എംഎൽഎമാരെ സൂക്ഷിക്കുന്നത് ബാറും പൂളും മസാജ് സെന്ററുകളും ഉള്ള പഞ്ചനക്ഷത്ര ഹോട്ടലുകളിൽ

എൻസിപി എംഎൽഎമാരെ പാർപ്പിച്ച ഹോട്ടലിൽ മഫ്തിയിൽ എത്തിയ പൊലീസുകാരനെ പിടികൂടി; ബിജെപിയുടെ ചാരനാണെന്ന് ആരോപിച്ചു എൻസിപി; റിനൈസൻസ് ഹോട്ടലിൽ താമസിപ്പിച്ചിരുന്ന എംഎൽഎമാരെ ഹയാത്ത് ഹോട്ടലിലേക്ക് മാറ്റുന്നു; കോൺഗ്രസ് എംഎൽഎമാരെ പാർപ്പിച്ചിരിക്കുന്നത് ജെ ഡബ്ല്യു മാരിയറ്റിൽ; ശിവസേന എംഎൽഎമാരെ പാർപ്പിച്ചിരിക്കുന്നത് ലളിത് ഹോട്ടലിൽ; മഹാരാഷ്ട്രയിലെ ചാക്കിട്ടുപിടുത്തം തടയാൻ പാർട്ടികൾ എംഎൽഎമാരെ സൂക്ഷിക്കുന്നത് ബാറും പൂളും മസാജ് സെന്ററുകളും ഉള്ള പഞ്ചനക്ഷത്ര ഹോട്ടലുകളിൽ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ജനാധിപത്യത്തെ താങ്ങി നിർത്തുന്ന അഞ്ചാമത്തെ തൂണാണ് പഞ്ചനക്ഷത്ര ഹോട്ടലുകൾ.. കർണാടക മോഡലിൽ റിസോർട്ട് രാഷ്ട്രീയം മഹാരാഷ്ട്രയിലു കൊഴുക്കുമ്പോൾ സോഷ്യൽ മീഡിയയിൽ ട്രോളായി വന്ന ഒരു പോസ്റ്ററാണ് ഇത്. രാഷ്ട്രീയ പിരിമുറുക്കങ്ങൾ ഏറെയുണ്ടെങ്കിലും മഹാരാഷ്ട്രയിലെ എല്ലാ പാർട്ടികളിലെയും എംഎൽഎമാർ സംരക്ഷിക്കുന്നത് നക്ഷത്ര സൗഹകര്യങ്ങൾ ഉള്ള ഹോട്ടലുകളെ ഉപയോഗപ്പെടുത്തിയതാണ്. പതിനായിരക്കണക്കിന് മുറിവാടക വരുന്ന തീർത്തും ലക്ഷ്വറിയുള്ള ഹോട്ടലുകളാണ് എംഎൽഎമാർക്കായി രാഷ്ട്രീയ കക്ഷികൾ ഒരുക്കിയിരിക്കുന്നത്. ബിജെപി റാഞ്ചാതിരിക്കാൻ വേണ്ടി പ്രവർത്തകരുടെ കാവലും എൻസിപി, ശിവസേന, കോൺഗ്രസ് എംഎൽഎമാർക്ക് ഒരുക്കിയിട്ടുണ്ട്.

മുംബൈയിലെ റിനൈസൻസ് ഹോട്ടലായിരുന്നു എൻസിപിയുടെ രാഷ്ട്രീയനീക്കങ്ങളുടെ ചുക്കാൻ പിടിച്ചിരുന്ന കേന്ദ്രം. ഇവിടെയാണ് എൻസിപി എംഎൽഎമാരെ പാർപ്പിച്ചിരുന്നത്. ബിജെപി നോട്ടമിട്ടു തുടങ്ങിയപ്പോൾ മുതൽ എംഎൽഎമാരെ ഇവിടേക്ക് മറ്റിയിരുന്നു സ്വിമ്മിങ് പൂളും ആഡംബര ബാറും മസാജ് സെന്ററുമെല്ലാം റിനൈസൻസ് ഹോട്ടലിൽ ഉണ്ടായിരുന്നു. എന്നാൽ, ഇവിടേക്ക് മഫ്തിയിൽ പൊലീസുകാർ എത്തിയെന്ന വാർത്ത വന്നതോടെ എംഎൽഎമാരെ മറ്റൊരു ഹോട്ടലിലേക്ക് മാറ്റുകയാണ് എൻസിപി അധികൃതർ ചെയ്തത്. മുംബൈയിലെ റെനൈസൻസ് ഹോട്ടലിൽ താമസിപ്പിച്ചിരുന്ന എംഎൽഎമാരെയാണ് മുംബൈയിലെ തന്നെ ഹയാത്ത് ഹോട്ടലിലേക്ക് മാറ്റുന്നത്. സുരക്ഷാകാരണങ്ങൾ മുൻനിർത്തിയാണ് ഇതെന്നാണ് വിവരം.

അതിനിടെ, ഹോട്ടലിനുള്ളിൽ ഞായറാഴ്ച വൈകീട്ടോടെ നാടകീയ രംഗങ്ങളുണ്ടായെന്നും റിപ്പോർട്ടുകളുണ്ട്. ഹോട്ടലിനുള്ളിൽ സാധാരണ വേഷത്തിലെത്തിയ ഒരു പൊലീസ് ഉദ്യോഗസ്ഥനെ എൻസിപി എംഎൽഎമാർ പിടികൂടി. പൊലീസ് ഉദ്യോഗസ്ഥൻ ബിജെപിയുടെ ചാരനാണെന്നാണ് എൻസിപി എംഎൽഎമാരുടെ ആരോപണം. നേരത്തെ ശിവസേന നേതാക്കളായ ഉദ്ധവ് താക്കറെ, സഞ്ജയ് റാവത്ത്, ആദിത്യ താക്കറെ എന്നിവർ റെനൈസൻസ് ഹോട്ടലിലെത്തി എൻസിപി നേതാക്കളെ കണ്ടിരുന്നു. എംഎൽഎമാരുടെ യോഗത്തിൽ ശിവസേന നേതാക്കളും പങ്കെടുത്തിരുന്നു.

അതേസമയം, വിശദമായ ചർച്ചകൾക്കായി കോൺഗ്രസിന്റെ മുതിർന്ന നേതാവ് അഹമ്മദ് പട്ടേൽ മുംബൈയിലെ മാരിയറ്റ് ഹോട്ടലിലെത്തി. അശോക് ചവാൻ, അഹമ്മദ് പട്ടേൽ, സുശീൽ കുമാർ ഷിൻഡെ, മല്ലികാർജുൻ ഖാർഗെ തുടങ്ങിയ നേതാക്കളും കോൺഗ്രസ് എംഎൽഎമാരും ഇവിടെയാണ് തങ്ങുന്നത്. തെ ഡബ്ല്യൂ മാരിയറ്റ് ഹോട്ടൽ ഇന്ത്യയിലെ തന്നെ പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടൽ സൃംഖലയാണ്. ഇവിടെയും എംഎൽഎമാർക്ക് മാനസിക ഉല്ലാസത്തിനുള്ള എല്ലാ സൗകര്യങ്ങളും ഉണ്ട് താനും. രാഷ്ട്രീയ പിരിമുറുക്കങ്ങൾ ഗൗനിക്കാതെ രണ്ടെണ്ണം വീശി കിടന്നുറങ്ങാനും എക്‌സർസൈസ് ചെയ്യാനുമുള്ള സൗകര്യങ്ങളുമെല്ലാം ഈ ഹോട്ടലിൽ ഉണ്ടത്.

ശിവസേന എംഎൽഎമാരെ പാർപ്പിച്ചിരിക്കുന്നത് ദ ലളിത് ഹോട്ടലിലാണ്. ഇതും പഞ്ചനക്ഷത്ര സൗകര്യങ്ങളോടു കൂടിയ ഹോട്ടലാണ്. ബിജെപി നേതാക്കളുമായിഎംഎൽഎമാർ ബന്ധപ്പെടാതിരിക്കാനുള്ള മുൻകരുതരും ശിവസേനക്കാർ നടത്തുന്നുണ്ട്. നേരത്തെ ശിവസേന തങ്ങളുടെ എംഎൽഎമാരെ മാദ് ഐലൻഡിലുള്ള റിട്രീറ്റ് ഹോട്ടലിലായിരുന്നു താമസിപ്പിച്ചിരുന്നത്. ഇവിടെ സൗകര്യങ്ങൾ പോരെന്ന പരാതി ഉയർന്നതോടെ വിശാലമായ ലളിത് ഹോട്ടലിലേക്കും മാറി. ഇപ്പോഴത്തെ നിലയിൽ മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലുകാർക്ക് കൊയ്ത്തിനുള്ള വകയാണ് റിസോർട്ട് രാഷ്ട്രീയം നൽകുന്നത്.

അതിനിടെ ട്വിറ്ററിൽ വാക്‌പോരുമായി ഉപമുഖ്യമന്ത്രി അജിത് പവാറും എൻസിപി അധ്യക്ഷൻ ശരദ് പവാറും രംഗത്തെത്തി. ബിജെപി എൻസിപി സർക്കാർ അഞ്ച് വർഷം ഭരിക്കുമെന്ന അജിത് പവാറിന്റെ പ്രസ്താവനയെ തള്ളി ശരദ് പവാർ രംഗത്തെത്തി. ബിജെപിക്കൊപ്പം ചേർന്ന് എൻസിപി സർക്കാർ രൂപീകരിക്കുന്ന കാര്യത്തെക്കുറിച്ച് ആലോചിക്കുക പോലും വേണ്ടെന്ന് ശരദ് പവാർ പറഞ്ഞു. ബിജെപി നിയമസഭാകക്ഷി യോഗം ചേരുകയാണ്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ അധ്യക്ഷതയിലാണ് യോഗം. കേന്ദ്രമന്ത്രി പിയൂഷ് ഗോയലും യോഗത്തിൽ പങ്കെടുക്കുന്നു. ഞായറാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ശിവസേനകോൺഗ്രസ്എൻസിപി സഖ്യത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു.

ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യപ്പെട്ട് ഗവർണർ നൽകിയ കത്തും ഫഡ്‌നാവിസ് ഭൂരിപക്ഷം അവകാശപ്പെട്ട് നൽകിയ കത്തും തിങ്കളാല്ച രാവിലെ 10.30ന് ഹാജരാക്കാൻ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് കോടതി ആവശ്യപ്പെട്ടു. രേഖകൾ പരിശോധിക്കാൻ സമയം വേണമെന്ന സോളിസിറ്റർ ജനറലിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. കേന്ദ്ര സർക്കാരിനു വേണ്ടിയാണ് തുഷാർ മേത്ത ഹാജരായത്. ബിജെപി സർക്കാർ രൂപീകരിക്കാൻ അനുവദിച്ച ഗവർണറുടെ നടപടി ചോദ്യം ചെയ്തു നൽകിയ ഹർജിയാണ് സുപ്രീം കോടതി ഇന്ന് പരിഗണിച്ചത്. ജസ്റ്റിസുമാരായ എൻ.വി.രമണ, അശോക് ഭൂഷൺ, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹർജിയിൽ വാദം കേട്ടത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP