1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Mar / 2019
26
Tuesday

കൊളുക്കുമലൈയിലെ അഗ്നിബാധയിൽ വെന്തു മരിച്ചവരുടെ എണ്ണം എട്ടായി; പത്ത് പേർ കാട്ടിനുള്ളിൽ കുടുങ്ങി കിടക്കുന്നു; 19 പേർ നിസാര പരിക്കുകളോടെ രക്ഷപെട്ടതു പാറക്കൂട്ടത്തിനിടയിൽ ഒളിച്ചിരുന്നതു കൊണ്ട്; ചുറ്റിനും തീ പടർന്നപ്പോൾ സാരമായി പൊള്ളലേറ്റ് വീണവരുടെ നിലവിളിയിൽ മൂകമായി ചോലവനം; കാട്ടുതീ പതിവായ കൊരങ്ങിണി വന മേഖലയിൽ വിദ്യാർത്ഥി സംഘം കയറിയത് നിരോധനം ലംഘിച്ച്

March 12, 2018 | 06:43 AM IST | Permalinkകൊളുക്കുമലൈയിലെ അഗ്നിബാധയിൽ വെന്തു മരിച്ചവരുടെ എണ്ണം എട്ടായി; പത്ത് പേർ കാട്ടിനുള്ളിൽ കുടുങ്ങി കിടക്കുന്നു; 19 പേർ നിസാര പരിക്കുകളോടെ രക്ഷപെട്ടതു പാറക്കൂട്ടത്തിനിടയിൽ ഒളിച്ചിരുന്നതു കൊണ്ട്; ചുറ്റിനും തീ പടർന്നപ്പോൾ സാരമായി പൊള്ളലേറ്റ് വീണവരുടെ നിലവിളിയിൽ മൂകമായി ചോലവനം; കാട്ടുതീ പതിവായ കൊരങ്ങിണി വന മേഖലയിൽ വിദ്യാർത്ഥി സംഘം കയറിയത് നിരോധനം ലംഘിച്ച്

മറുനാടൻ മലയാളി ബ്യൂറോ

തേനി: കൊളുക്കുമലൈയിൽ വനയാത്രക്ക് പോയ വിദ്യാർത്ഥി സംഘത്തിൽ പൊള്ളലേറ്റ് മരിച്ചത് എട്ട് പേർ. അഞ്ചു സ്ത്രീകൾ അക്കം എട്ടുപേരാണ് അഗ്നിബാധയിൽ മരിച്ചത്. മരിച്ച ആരെയും തിരിച്ചറിഞ്ഞിട്ടില്ല. പത്ത് പേർ ഇപ്പോഴും കാട്ടിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. 15ഓളം പേരെ രക്ഷാസേന പുറത്തെത്തിച്ചു. പൊള്ളലേറ്റ നിലയിലാണ് വിദ്യാർത്ഥികളെ പുറത്തെത്തിച്ചത്. സംഘത്തിൽ ഒരു മലയാളിയും ഉൾപ്പെട്ടിരുന്നതായാണ് വിവരം.

ഇന്നലെ ഉച്ചക്ക് ശേഷം മൂന്ന് മണിയോടെയാണ് കാട്ടുതീ പടർന്നുപിടിച്ചത്. ചിതറിയോടിയ സംഘം മലയിടുക്കിൽ കുടുങ്ങിപ്പോകുകയായിരുന്നു. വ്യോമസേനയുടെ രണ്ടു ഹെലികോപ്റ്ററുകൾ രക്ഷാപ്രവർത്തനത്തിനെത്തി. ചെന്നൈ ട്രക്കിങ് ക്ലബ്ബിൽനിന്നുള്ള 24 പേരും ഈറോഡ്, തിരുപ്പൂർ മേഖലയിൽനിന്നുള്ള 13 പേരുമടക്കം 37 പേരാണു ഇന്നലെ രാവിലെ വനയാത്ര പോയത്. 26 സ്ത്രീകളും മൂന്നു കുട്ടികളും എട്ടുപുരുഷന്മാരും അടങ്ങുന്നതായിരുന്നു സംഘം. തമിഴ്‌നാട്ടിലെ ബോഡിനായ്ക്കന്നൂർ വഴി രാവിലെ കൊരങ്ങിണിയിൽ എത്തിയ യാത്രാസംഘം, രണ്ടായി തിരിഞ്ഞാണു പുറപ്പെട്ടത്.

തീനാളങ്ങൾ പടർന്നപ്പോൾ ചിതറിയോടി സംഘം

കൊടൈക്കനാൽകൊളുക്കുമല വഴി കൊരങ്ങിണി വനമേഖലയിലേക്ക് ഒരു സംഘം പോയപ്പോൾ, മറു സംഘം എതിർദിശയിലാണു യാത്രചെയ്തത്. കാട്ടുതീ പടർന്നതോടെ എങ്ങനെ സുരക്ഷിതമായി യാത്ര ചെയ്യണമെന്ന് സംഘത്തിന് അറിവുണ്ടായിരുന്നില്ല. ഇവർ നാലുപാടും ചിതറി ഓടിയതാണ് പ്രശ്‌നം വളഷാക്കിയകത്. പലർക്കും വഴിതെറ്റി. സംഘത്തിനൊപ്പം ഒരു വഴികാട്ടി മാത്രമാണുണ്ടായിരുന്നത്. നാട്ടുകാരും വനം വകുപ്പധികൃതരും ഫയർഫോഴ്‌സും സ്ഥലത്തെത്തിയാണ് പൊള്ളലേറ്റവരെ ആശുപത്രിയിലെത്തിച്ചത്. വൈകിട്ട് ഏഴോടെ കാറ്റിൽ കാട്ടുതീ ശക്തമായതോടെ രക്ഷാപ്രവർത്തനം ദുഷ്‌കരമായി. മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയുടെ അഭ്യർത്ഥനയെത്തുടർന്നു ദക്ഷിണ വ്യോമസേനയുടെ രണ്ടു ഹെലികോപ്റ്ററുകൾ രാത്രി എട്ടോടെ സ്ഥലത്തെത്തി തിരച്ചിലിൽ പങ്കുചേരുകായിരുന്നു.

പരുക്കേറ്റവർ ബോഡിനായ്ക്കന്നൂരിലും തേനിയിലുമുള്ള സർക്കാർസ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്. തിരുപ്പൂരിൽനിന്നുള്ള രാജശേഖർ (29), ഭാവന (12), മേഘ (ഒൻപത്), ഈറോഡ് സ്വദേശി സാധന (11), തിരുപ്പൂർ സ്വദേശി മോനിഷ (30), മടിപ്പാക്കം ചെന്നൈ സ്വദേശി പൂജ (27) ചെന്നൈ സഹാന (20) തുടങ്ങിയവരാണു പൊള്ളലേറ്റു ബോഡിനായ്ക്കന്നൂർ ഗവ. ആശുപത്രിയിലുള്ളത്. അനുമതി വാങ്ങാതെയാണു ട്രക്കിങ് സംഘം കാട്ടിനുള്ളിൽ പ്രവേശിച്ചതെന്നു പൊലീസ് പറയുന്നു.

നിലവിളിച്ച് ചിതറിയോടി, നാട്ടുകാരെ അറിയിച്ചത് റേഞ്ച് കിട്ടിയപ്പോൾ മൊബൈലിൽ വിളിച്ച്

ജീവൻ തിരിച്ചു കിട്ടിയവർ രംഗം വിശദീകരിച്ചത് വളരെ ഭീതിയോടെ ആയിരുന്നു. തീനാളങ്ങൾ പാഞ്ഞടുക്കുന്നതു കണ്ട് വിജയലക്ഷ്മി ഓടിയത് സ്വന്തം ജീവൻ രക്ഷിക്കാൻ മാത്രമല്ല, ഒപ്പമുള്ള മുപ്പതിലേറെ ജീവനുകൾ കൂടി കയ്യിൽപ്പിടിച്ചായിരുന്നു. തീയിൽനിന്നു പുറത്തെത്തി വിവരം അറിയിച്ചില്ലായിരുന്നുവെങ്കിൽ ഒരു പക്ഷേ, എല്ലാം ചാരമായശേഷമാകും വിവരം പുറംലോകമറിയുക. 'കൊടൈക്കനാൽകൊളുക്കുമല വഴി കൊരങ്ങിണി വനമേഖലയിലേക്കു മടങ്ങുകയായിരുന്നു ഞങ്ങൾ. കൊരങ്ങിണിയിലേക്ക് എട്ടു കിലോമീറ്റർ മാത്രമുള്ളപ്പോഴാണു കാട്ടുതീ പടർന്നത് ' ബോഡിനായ്ക്കന്നൂർ ഗവ. ആശുപത്രിക്കിടക്കയിലിരുന്നു ചെന്നൈ സ്വദേശി വിജയലക്ഷ്മി (26) പറഞ്ഞു.

'നിലവിളിച്ച് ഞങ്ങൾ ചിതറിയോടി. കൂട്ടത്തിലുള്ള ചിലർ കാട്ടിൽ അകപ്പെട്ടു. ഒപ്പമുണ്ടായിരുന്ന വഴികാട്ടി ചിതറിയോടി. മൊബൈൽഫോണിലൂടെ സഹായത്തിനു വിളിക്കാൻ നോക്കിയെങ്കിലും ആദ്യം റേഞ്ച് കിട്ടിയില്ല. പിന്നീടും ശ്രമിച്ചു റേഞ്ച് ലഭിച്ച സമയത്താണ് ഞാൻ പൊലീസിനെയും വനംവകുപ്പിനെയും വിവരം അറിയിച്ചത്. എട്ടു കിലോമീറ്റർ നടന്ന് കാടിനു പുറത്തെത്തി. നാട്ടുകാരാണ് എന്നെ ബോഡിനായ്ക്കന്നൂർ ഗവ. ആശുപത്രിയിലെത്തിച്ചത്.' വിജയലക്ഷ്മി പറഞ്ഞു. നിസ്സാര പരുക്കുള്ള വിജയലക്ഷ്മിയെ ഇന്നലെ രാത്രി പത്തോടെ തേനി കലക്ടറേറ്റിനോടു ചേർന്നുള്ള ഗെസ്റ്റ് ഹൗസിലേക്കു മാറ്റി.

രക്ഷപെട്ടത് പാറയിടുക്കിൽ പതുങ്ങിയതു കൊണ്ട്

കത്തിയാളുന്ന അഗ്നിനാളത്തിൽ നിന്നും പലരും രക്ഷപെട്ടത് പാറയിടുക്കിൽ ഒളിച്ചതു കൊണ്ടാണ്. ദേഹമാകെ പൊള്ളി എഴുന്നേൽക്കാൽ പോലുമാവാതെ കിടക്കുകയായിരുന്നു വിദ്യാർത്ഥഇനികൾ. തീയിൽപ്പെട്ടപ്പോൾ വസ്ത്രം നഷ്ടമായതിനെത്തുടർന്ന് രക്ഷാപ്രവർത്തകർ നൽകിയ മുണ്ടുകൊണ്ട് നാണം മറയ്ക്കാൻ പാടുപെട്ടു ചിലർ.

മീശപ്പുലിമലയിൽ കാട്ടുതീയിൽ അകപ്പെട്ട വിദ്യാർത്ഥിനികളുടെ തേടിയിറങ്ങിയ രക്ഷാപ്രവർത്തകർ പകർത്തിയ വീഡിയോ ദൃശ്യങ്ങളിലെ രംഗങ്ങൾ ഇതാണ്. കരളലിയിക്കുന്നതാണ് ദൃശ്യങ്ങൾ. സാരമായി പൊള്ളലേറ്റ് അവശ നിലയിൽ കാണപ്പെട്ട യുവതി വെള്ളം ആവശ്യപ്പെട്ടിട്ട് നൽകാൻ കഴിയാത്തതിൽ രക്ഷാപ്രവർത്തകൻ വിഷമം പങ്കിടുന്നതും ദൃശ്യത്തിൽ കാണാ. എത്ര പേർ മരിച്ചെന്ന കാര്യത്തിൽ ഇനിയും ഔദ്യോഗീക സ്ഥിരീകരണമായിട്ടില്ല. പുറത്തു വന്ന ദൃശ്യങ്ങളിൽ കാണുന്നവരിൽ നിരവധി പേർ അവശരാണ്.

രക്ഷാപ്രവർത്തനത്തിന് ഉടനടി നിർദ്ദേശം നൽകി പ്രതിരോധ മന്ത്രി

രാത്രി വൈകിയും 25ഓളം പേർ കുടുങ്ങിക്കിടക്കുന്നതായ വിവരത്തെ തുടർന്ന് തേനി കലക്ടറും പൊലീസും വൈകി സംഭവസ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. തുടക്കത്തിൽ ഇരുട്ടും പുകയും കാരണം രക്ഷാപ്രവർത്തനം സാധ്യമായില്ല. പിന്നീട്, അടിയന്തര രക്ഷാപ്രവർത്തത്തിന് കേന്ദ്ര പ്രതിരോധന മന്ത്രി നിർമല സീതാരാമൻ നിർദ്ദേശം നൽകി. ഇതോടെ വ്യോമസേന ഹെലികോപ്റ്ററുകളും കമാൻഡോകളും സ്ഥളത്തെത്തി.

തമിഴ്‌നാട് സർക്കാറിന്റെ അഭ്യർത്ഥനയെ തുടർന്ന് കോയമ്പത്തൂരിൽനിന്ന് നാവികസേനാംഗങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്. തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ. പന്നീർസെൽവം, തേനി കലക്ടർ എന്നിവർ സ്ഥലത്ത് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്. തീയണക്കാൻ എയർഫോഴ്സും രംഗത്തുണ്ട്. ചോലവനമായതിനാൽ രാത്രിയിലുള്ള തിരച്ചിൽ സാഹസമായിരുന്നതും അപകടത്തിന്റെ തീവ്രത വർദ്ധിക്കാൻ ഇടയാക്കി.

തമിഴ്‌നാട് വനംവകുപ്പുമായി സഹകരിച്ചു രക്ഷാപ്രവർത്തനം നടത്താൻ വനം മന്ത്രി കെ. രാജു ഉദ്യോഗസ്ഥർക്കു നിർദ്ദേശം നൽകയിരുന്നു. ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാലും മൂന്നാർ ഡിവൈഎസ്‌പി: എസ്.അഭിലാഷും സ്ഥലത്തുണ്ട്. തമിഴ്‌നാട് ഡിജിപിയുമായി സംസാരിച്ചു സ്ഥിതി വിലയിരുത്തിയതായും ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ. പനീർശെൽവം, തേനി കലക്ടർ പല്ലവി പൽദേവ് തുടങ്ങിയവർ ആശുപത്രി സന്ദർശിച്ചു.

തമിഴ്‌നാട്ടിലെ അറിയപ്പെടുന്ന ട്രക്കിങ് കേന്ദ്രമായാണ് ഇടതൂർന്ന വനപ്രദേശമായ കൊളുക്കുമലൈ അറിയപ്പെടുന്നത്. സമുദ്രനിരപ്പിൽനിന്ന് 8,000 അടി ഉയരത്തിലാണ് പ്രദേശം സ്ഥിതിചെയ്യുന്നത്. ലോക വനിത ദിനവുമായി ബന്ധപ്പെട്ട് ചെന്നൈയിൽനിന്ന് സ്വകാര്യ ട്രക്കിങ് പരിശീലന കേന്ദ്രം മുഖേനയാണ് 36 അംഗസംഘം തേനിയിലെത്തിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവിടുത്തെ എല്ലാ വനമേഖലയിലും കാട്ടുതീ ശക്തമാണ്. ഇതറിയാതെയാണ് ഈ സാഹസിക സംഘം ഇവിടെയെത്തിയത്. ഈ പ്രദേശത്ത് ശക്തമായ കാറ്റു വീശിയതോടെ നാലു ഭാഗത്തു നിന്നും തീ പടർന്നതോടെ ഇതിനുള്ളിൽ പെടുകയായിരുന്നു.

മറുനാടൻ മലയാളി ബ്യൂറോ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ഇടത് സാംസ്‌കാരിക മൂലധനത്തിൽ കഞ്ഞി കുടിക്കുന്ന മാളികപ്പുറത്തമ്മയുടെ അയൽക്കൂട്ട മീറ്റിങ്ങിലെ അസ്വസ്ഥത; ദീപ പങ്കെടുക്കുന്നത് കൂടിപ്പോയാൽ ആർത്തവ-ഡിവൈഎഫ്ഐ സെമിനാറുകളിൽ; രമ്യ പങ്കെടുത്തത് രാജ്യത്തെ ഏറ്റവും വലിയ ദേശീയ പാർട്ടിയുടെ ഉന്നത വേദികളിലും; കണ്ണിലെ കമ്പെടുക്കാതെ മറ്റുള്ളവന്റെ കണ്ണിലെ കരടെടുക്കാൻ മത്സരിക്കുന്ന സ്ഥിരം കപട: ആലത്തൂരിലെ രമ്യാ ഹരിദാസിനെ ചൊറിയാനെത്തി കിട്ടിയത് എട്ടിന്റെ പണി; ദീപാ നിശാന്തിന്റെ പോസ്റ്റിൽ തിരിച്ചടിച്ച് സോഷ്യൽ മീഡിയ
ആലത്തൂരിൽ അമ്പലക്കമ്മിറ്റി തിരഞ്ഞെടുപ്പല്ല നടക്കുന്നതെന്ന് ഓർക്കണമെന്ന് ദീപ നിശാന്ത്; കോപ്പിയടിച്ചല്ല രമ്യ ഹരിദാസ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായതെന്ന് കെഎസ് യു; കോപ്പിയടിക്കൽ ഒരു കലയും അത് പാട്ടുപാടുന്നതിനേക്കാൾ ബുദ്ധിമുട്ടാണെന്ന് തോന്നുന്നു; ആലത്തൂരിലെ ജനങ്ങൾക്ക് ഒരു കോപ്പിയടിക്കാരിയുടെ സർട്ടിഫിക്കറ്റും വേണ്ടെന്ന് കെഎസ് യു സംസ്ഥാന വൈസ് പ്രസിഡന്റ്; ആലത്തൂർ സ്ഥാനാർത്ഥിയെ പരിഹസിച്ച ദീപ നിശാന്തിനെ വീണ്ടും 'ദീപ'യടി ഓർമ്മിപ്പിച്ച് സോഷ്യൽ മീഡിയ
ഓച്ചിറയിൽ നിന്ന് തട്ടിക്കൊണ്ടുപോയ നാടോടി പെൺകുട്ടിയെയും യുവാവിനെയും മുംബൈയിൽ നിന്നും കണ്ടെത്തി; കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച കേസിലെ പ്രതി മുഹമ്മദ് റോഷനെയും അറസ്റ്റു ചെയ്ത് കേരളാ പൊലീസ് സംഘം; നാട്ടിലെത്തിച്ച ശേഷം പ്രതിയെ വിശദമായി ചോദ്യം ചെയ്യലിന് വിധേയനാക്കും; പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കും; ഇരുവരും മഹാരാഷ്ട്രയിൽ എത്തിയത് നാല് ദിവസം മുമ്പ്
പണ്ടത്തെ സുകുമാരൻ നായരല്ല... ഇപ്പോഴത്തേത്; ആചാര സംരക്ഷണത്തിനായി നട്ടെല്ല് നിവർത്തി രംഗത്തെത്തിയതോടെ ജനറൽ സെക്രട്ടറി എന്തു പറഞ്ഞാലും കേൾക്കാൻ അണികളും തയ്യാർ; മാവേലിക്കര യൂണിയൻ പെട്ടുപോയത് വോട്ട് ചോദിച്ച് ഓഫീസിൽ എത്തിയാലും ഇടത് സ്ഥാനാർത്ഥികളെ ഇരിക്കാൻ സമ്മതിക്കരുതെന്ന ഉത്തരവ് പാലിക്കാതെ പോയതിന്; പത്തനംതിട്ടയിലും തിരുവനന്തപുരത്തും ഒഴികെ ബാക്കിയെല്ലായിടത്തും യുഡിഎഫിനെ പിന്തുണക്കാൻ ജനറൽ സെക്രട്ടറി നിർദ്ദേശം നൽകിയതായും വെളിപ്പെടുത്തൽ
വിവാഹമോചനത്തോടെ കാവ്യയും ദിലീപും കൂടുതലായി അടുക്കുന്നുവെന്ന് മഞ്ജുവിന് വ്യക്തമായി; കൂട്ടുകാരികളായ ഭാവനയോടും സംയുക്തയോടും ശ്വേതയോയും പൂർണിമയോടും കാര്യങ്ങളെല്ലാം പങ്കുവച്ചു; കാവ്യയുമായും ദിലീപുമായും കൂടുതൽ അടുപ്പമുള്ള ഭാവനയെ എല്ലാം അറിയാൻ ചുമതലപ്പെടുത്തി; മഞ്ജുവാര്യർ നൃത്തം അവതരിപ്പിക്കുന്നതും ശ്രീകുമാർ മേനോനുമായുള്ള അടുപ്പത്തിലൂടെ ബച്ചന്റെ പരസ്യ ചിത്രത്തിലേക്ക് എത്തുന്നതും വിവാദങ്ങളെ തുടർന്ന്; പല്ലിശ്ശേരി പരമ്പര തുടരുന്നു
ഗുണ്ടാപകയിൽ ആരോരുമില്ലാതെ അനാഥയായത് കേൾവിശക്തിയും സംസാരശേഷിയും കുറഞ്ഞ സീമ; പ്രണയിനിയെ സഹോദരിമാരുടെ എതിർപ്പ് അവഗണിച്ച് മിന്നുകെട്ടിയതോടെ ഗുണ്ടാപണി വിട്ട് ഓട്ടോക്കാരനായി; പത്തുകൊല്ലത്തെ ഊരുവിലക്കിനെ മറികടന്ന് വീണ്ടും കുടുംബത്തിലെത്തിയത് ജീവിക്കാനുള്ള മോഹം കലശലായപ്പോൾ; അനിയുടെ ജീവനെടുത്തത് പഴയ പ്രതികാരം തന്നെ; ജീവനേയും ഞങ്ങൾ ഇതു പോലെ കിടത്തുമെന്ന് പൊലീസിനെ വെല്ലുവിളിച്ച് മറുവിഭാഗം; ഗുണ്ടൂകാട്ടിലെ കൊലപാതകം തിരുവനന്തപുരത്തെ വീണ്ടും ചോരക്കളമാക്കും
വിഭജനത്തിന് ശേഷം പാക് ഗ്രാമങ്ങൾ സന്ദർശിച്ച് അവരെ ഒപ്പം കൂട്ടാൻ ഗാന്ധിജി പദ്ധതിയിട്ടിരുന്നു; വർഗീയ വാദിയായ ഗോഡ്സേ അതിന് അനുവദിച്ചില്ല; എന്നെ ചിന്മയാ മിഷനും വിട്ടില്ല; പാക്കിസ്ഥാനിൽ ഉള്ളതും സാധാരണ മനുഷ്യർ; പാക്കിസ്ഥാനെ എതിർക്കുന്നത് കപട ദേശീയത പ്രചരിപ്പിക്കുന്ന ഇന്ത്യയിലെ ചില വർഗീയ വാദികൾ; പരിവാറിനോടുള്ള എതിർപ്പ് പാക് സ്നേഹമാക്കി മാറ്റി സ്വാമി സന്ദീപാന്ദഗിരി; പൊതുവേദിയിലെ പാക്കിസ്ഥാൻ പുകഴ്‌ത്തൽ ചർച്ചയാകുമ്പോൾ
നിവിൻ പോളിയുടെ ചാപ്‌റ്റേഴ്‌സും ജയറാമിന്റെ ഒന്നും മിണ്ടാതെയും നിർമ്മിച്ചു; മേരാ നാം ഷാജിയിൽ അഭിനേതാവായി; കഥ പറയുമ്പോഴും പരുന്തും ഗദ്ദാമയും അടക്കമുള്ള നിരൂപക പ്രശംസ നേടിയ സിനിമകളുടെ പ്രൊഡക്ഷൻ കൺട്രോളർ; വിടവാങ്ങുന്നത് ജോഷിയുടെ പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിൽ സജീവമായി പ്രവർത്തിക്കുന്നതിനിടെ; നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ ഷഫീർ സേട്ടിന്റെ ആകസ്മിക മരണം ഹൃദയാഘാതത്തെ തുടർന്ന്
ജെട്ടിയുടെ ഇലാസ്റ്റിക്കിന്റെ ഭാഗത്ത് നുള്ളാൻ വിദഗ്ധരായ ഉസ്താദുമാരെ പേടിച്ചായിരുന്നു എന്റെ മദ്രസാകാലം; കരിഞ്ചീരകം മരണം ഒഴികെയുള്ള എല്ലാറ്റിനും പ്രതിവിധിയാണ്.. ഈച്ചയുടെ ഒരു ചിറകിൽ രോഗശമനവും മറുചിറകിൽ രോഗവുമാണെന്ന ഹദീസുകളൊക്കെ മനസ്സുമാറ്റി; കൂടുതൽ പഠിച്ചപ്പോൾ മതത്തിലെ വൈരുധ്യങ്ങളും ക്രൂരതയും സ്ത്രീവിരുദ്ധതയും ബോധ്യമായി; ചേകന്നൂർ മൗലവിയെപ്പോലെ ഒരിക്കൽ ഞാനും കൊല്ലപ്പെട്ടേക്കാം; പക്ഷേ അതുവരെ ഞാൻ പൊരുതും; താൻ എങ്ങനെയാണ് യുക്തിവാദിയായതെന്ന് വിശദീകരിച്ച് ജാമിദ ടീച്ചർ
ആ ചന്തികഴുകൽ തന്നെയല്ലേ നികേഷേ പിണറായിക്ക് വേണ്ടി താങ്കളും ചെയ്തുകൊണ്ടിരിക്കുന്നത്? താൻ ചെയ്യുന്ന പ്രവൃത്തി മറ്റുള്ളവർ ചെയ്തു കഴിയുമ്പോൾ തനിക്ക് നാണം എങ്കിലും തോന്നരുത്; കേരളത്തിലെ ഒരു പാർട്ടിക്ക് വേണ്ടി വെള്ളം കോരാൻ കിണറ്റിൽ ഇറങ്ങിയ ആളുടെ പേരൊന്ന് പറഞ്ഞേ? ഇന്ത്യയിലെ ദേശീയ ചാനലുകൾ നരേന്ദ്ര മോദിയുടെ ചന്തി കഴുകികൊണ്ടിരിക്കുകയാണ് എന്ന് വികാര വിക്ഷുബ്ധനായി പറഞ്ഞ നികേഷ് കുമാറിനെ ചാനലിൽ ചോദ്യംചെയ്ത് ശ്വാസം മുട്ടിച്ച് ടിജി മോഹൻദാസ്
ഇതര സംസ്ഥാന തൊഴിലാളിയുടെ മകളെ തട്ടിക്കൊണ്ടുപോയത് സിപിഐ ബ്രാഞ്ച് സെക്രട്ടറിയുടെ മകന്റെ നേതൃത്വത്തിൽ; പ്രതിമ നിർമ്മിച്ച് വിൽക്കുന്ന രാജസ്ഥാൻ സ്വദേശിയുടെ പതിമൂന്നുകാരിയായ മകളെ കടത്തിയതിന് പിന്നാലെ പൊലീസും; കുട്ടിയെ കടത്തിയത് പിതാവിനെ ആക്രമിച്ച് കൈമുറിച്ച ശേഷം; നിലവിളികേട്ട് നാട്ടുകാർ ഓടിക്കൂടിയെങ്കിലും കുട്ടിയെ കടത്തി; രാത്രി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ പരാക്രമം
സെക്‌സ് വീഡിയോ ചാറ്റ് ചെയ്തിട്ടുണ്ടോ ? എങ്കിൽ ഇതും കൂടി കണ്ടോളൂ ! സമൂഹ മാധ്യമത്തിലെ ചതിക്കുഴികൾ ഓർമ്മിപ്പിച്ച് 'ഗോഡ്‌സ് ഐ' ഹ്രസ്വചിത്രം; അവതരണ ശൈലിയിൽ പ്രേക്ഷകരെ പിടിച്ചിരുത്തിയ ഹ്രസ്വചിത്രം റിലീസ് ചെയ്ത് മണിക്കുറുകൾക്കകം കണ്ടത് ലക്ഷക്കണക്കിനാളുകൾ; 'ദൈവത്തിന്റെ കണ്ണുകൾ' തുറക്കുമ്പോൾ കാണുന്നതിങ്ങനെ
വിവാഹമോചനത്തോടെ കാവ്യയും ദിലീപും കൂടുതലായി അടുക്കുന്നുവെന്ന് മഞ്ജുവിന് വ്യക്തമായി; കൂട്ടുകാരികളായ ഭാവനയോടും സംയുക്തയോടും ശ്വേതയോയും പൂർണിമയോടും കാര്യങ്ങളെല്ലാം പങ്കുവച്ചു; കാവ്യയുമായും ദിലീപുമായും കൂടുതൽ അടുപ്പമുള്ള ഭാവനയെ എല്ലാം അറിയാൻ ചുമതലപ്പെടുത്തി; മഞ്ജുവാര്യർ നൃത്തം അവതരിപ്പിക്കുന്നതും ശ്രീകുമാർ മേനോനുമായുള്ള അടുപ്പത്തിലൂടെ ബച്ചന്റെ പരസ്യ ചിത്രത്തിലേക്ക് എത്തുന്നതും വിവാദങ്ങളെ തുടർന്ന്; പല്ലിശ്ശേരി പരമ്പര തുടരുന്നു
അച്ഛൻ മരിച്ചപ്പോൾ രണ്ട് പേർക്കും തുല്യമായി എല്ലാം നൽകി; ബുദ്ധിമാനായ ചേട്ടൻ മിതവ്യയം നടത്തി ലോക സമ്പന്നരിൽ ഇടം പിടിച്ചപ്പോൾ എടുത്തു ചാട്ടക്കാരനായ അനിയന് എല്ലാം പോയി; എന്നിട്ടും ചേട്ടനോടുള്ള വിരോധം തുടർന്ന് കൊണ്ടേയിരുന്നു; ഒടുവിൽ ജയിലിലാകുമെന്നായപ്പോൾ പൊട്ടിക്കരഞ്ഞ് സഹായം ചോദിച്ചു; ഒരു പുഞ്ചിരിയിൽ എല്ലാം ഒതുക്കി ചേട്ടന്റെ ഭാര്യ മാസ് എൻട്രി നടത്തിയപ്പോൾ അനിൽ അംബാനി കുറ്റവിമുക്തൻ; എല്ലാം പോയ അനിയനെ കൂടെ കൂട്ടി നല്ല ജീവിതം നൽകാനുറച്ച് മുകേഷ് അംബാനി
കേരളം യുഡിഎഫിനൊപ്പമെന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയും; തിരുവനന്തപുരത്തും പത്തനംതിട്ടയിലും കോട്ടയത്തും ത്രികോണ പോര് തീപാറും; തിരുവനന്തപുരത്ത് കുമ്മനവും പത്തനംതിട്ടയിൽ കെ സുരേന്ദ്രനും അട്ടിമറിക്ക് പ്രാപ്തിയുള്ളവർ; കോട്ടയത്തും തോമസ് ഞെട്ടിച്ചേക്കും; ഇടതിന് പാലക്കാട് വ്യക്തമായ മുൻതൂക്കം; സിപിഎമ്മിന് നേരിടേണ്ടി വരിക കടുത്ത മത്സരം; മലബാറിലെ ലീഗ് കോട്ടകൾ തകരില്ല; കേരളത്തിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ അമിത് ഷായെ സ്വാധീനിച്ച രഹസ്യാന്വേഷണ റിപ്പോർട്ട് ഇങ്ങനെ
പറ്റിയ പ്രാഞ്ചിമാരെ കിട്ടിയാൽ ഒപ്പം കൂടി അവസരങ്ങൾ ഒരുക്കി ചിത്രങ്ങൾ പകർത്തും; ഒരുമിച്ചു മദ്യപിച്ചു ലഹരി പിടിപ്പിക്കും; ഒടുവിൽ 10,000വും 50,000വും ചോദിച്ചു തുടങ്ങി ലക്ഷങ്ങളിലേക്ക് വളരും; വീട്ടിൽ എത്തിയും ഭീഷണിപ്പെടുത്തും; തേൻകെണി തട്ടിപ്പ് പതിവാക്കിയ കൊടുങ്ങല്ലൂരിലെ ഷമീന ഇത്തവണ പെട്ടുപോയത് തിരുവമ്പാടിയിലെ റിസോർട്ട് ഉടമ മാനം പോയാൽ പോകട്ടെ എന്നുവെച്ച് പരാതി നൽകിയപ്പോൾ; ഷമീനയുടെ കഥകൾ കേട്ടു ഞെട്ടി പൊലീസുകാരും
'യു ഷുഡ് ഇമ്മീഡിയറ്റ്‌ലി ആസ്‌ക് ദി ഓഫീസർ..വാട് സ്റ്റെപ്പ് ഹീ ഹാഡ് ടേക്കൺ തെൻ? ഐ നീഡ് ടു നോ': ഓച്ചിറയിലെ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥനെ പഴയ കമ്മീഷണർ സ്‌റ്റൈലിൽ ചോദ്യം ചെയ്ത് സുരേഷ് ഗോപി എംപി; ഗുരുതര വീഴ്ചയാണ് പൊലീസ് വരുത്തിയതെന്നും കൃത്യമായ മറുപടി കിട്ടും വരെ പെൺകുട്ടിയുടെ വീട്ടിൽ തുടരുമെന്നും എംപി; വീഡിയോ വൈറലാകുന്നു; കേസിൽ നാലുപ്രതികൾക്കെതിരെ പോക്‌സോ ചുമത്തി
യന്ത്രത്തോക്ക് ക്യാമറയിൽ ഘടിപ്പിച്ചെത്തി തുരുതുരാ വെടിവച്ചു; എല്ലാം ലൈവ് സ്ട്രീമിങ്ങിലൂടെ സോഷ്യൽ മീഡിയയിലുമെത്തി; വെടികൊണ്ട് വീണത് വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് പള്ളിയിലെത്തിയ നൂറുകണക്കിന് പേർ; ന്യൂസിലണ്ടിലെ മുസ്ലിം പള്ളികളിൽ അക്രമം നടത്തിയത് ഓസ്‌ട്രേലിയൻ വംശജനെന്ന് സൂചന; ലോകത്തെ നടുക്കി പുറത്തു വരുന്നത് അനേകം പേരുടെ മരണ വാർത്ത; എല്ലാ പള്ളികളും അടയ്ക്കാനും അതീവ ജാഗ്രത പുലർത്താനും നിർദ്ദേശം നൽകി ന്യൂസിലണ്ട് സർക്കാർ; ബംഗ്ലാദേശ് ക്രിക്കറ്റ് ടീം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ജെട്ടിയുടെ ഇലാസ്റ്റിക്കിന്റെ ഭാഗത്ത് നുള്ളാൻ വിദഗ്ധരായ ഉസ്താദുമാരെ പേടിച്ചായിരുന്നു എന്റെ മദ്രസാകാലം; കരിഞ്ചീരകം മരണം ഒഴികെയുള്ള എല്ലാറ്റിനും പ്രതിവിധിയാണ്.. ഈച്ചയുടെ ഒരു ചിറകിൽ രോഗശമനവും മറുചിറകിൽ രോഗവുമാണെന്ന ഹദീസുകളൊക്കെ മനസ്സുമാറ്റി; കൂടുതൽ പഠിച്ചപ്പോൾ മതത്തിലെ വൈരുധ്യങ്ങളും ക്രൂരതയും സ്ത്രീവിരുദ്ധതയും ബോധ്യമായി; ചേകന്നൂർ മൗലവിയെപ്പോലെ ഒരിക്കൽ ഞാനും കൊല്ലപ്പെട്ടേക്കാം; പക്ഷേ അതുവരെ ഞാൻ പൊരുതും; താൻ എങ്ങനെയാണ് യുക്തിവാദിയായതെന്ന് വിശദീകരിച്ച് ജാമിദ ടീച്ചർ
ലേറ്റായാണ് സ്വയം ഭോഗം ചെയ്തു തുടങ്ങിയത്: തുടങ്ങാൻ കാരണം യൂട്യൂബിൽ കണ്ട സിനിമയിലെ സെക്സ് രംഗങ്ങൾ; സ്റ്റഡി ലീവിന്റെ സമയത്ത് ബോറടി മാറ്റാൻ സ്വയംഭോഗം ശീലമാക്കി; അതോടെ കാമുകന്റെ തേപ്പിൽ നിന്ന് കരകയറി; പരീക്ഷയിൽ നല്ല മാർക്ക് വാങ്ങാനും സാധിച്ചു; സ്വയംഭോഗത്തെക്കുറിച്ചുള്ള മലയാളി യുവതിയുടെ തുറന്നെഴുത്ത് ചർച്ചയാകുമ്പോൾ
കൃത്രിമ പല്ലുനിർമ്മാണ സ്ഥാപനത്തിലെ ഉടമയുടെയും ഗോവക്കാരി ജീവനക്കാരിയുടെയും മൃതദേഹം കാണപ്പെട്ടത് തൊട്ടുരുമ്മി നഗ്നരായ നിലയിൽ; ഇരുവരും തമ്മിൽ വളരെ അടുത്തബന്ധമെന്നും മരണത്തിൽ ദുരൂഹതകൾ ഇല്ലെന്നും പൊലീസ്; മരണം സംഭവിച്ചത് ജനറേറ്ററിൽ നിന്നുള്ള കാർബൺ മോണോക്‌സൈഡ് ശ്വസിച്ച്; ട്രെയിനിയായി എത്തിയ പൂജാ രാത്തോഡ് ബിനുവുമായി അടുത്ത് ഇടപഴകിയിരുന്നതായി ജീവനക്കാരുടെ മൊഴിയും
അർദ്ധരാത്രി ചതിക്കാനുള്ള ഫോൺ സന്ദേശം അയച്ചത് വിവാഹിതയായ കാമുകിയുടെ വീട്ടുകാർ; സ്‌കൂട്ടർ വീടിന് പുറത്തു വച്ച് മതിൽ ചാടിക്കടന്ന് അടുക്കള വാതിൽ വഴി എത്തിയ യുവാവിനെ കാത്തു നിന്നത് ഗൾഫുകാരനായ ഭർത്താവ് അടക്കമുള്ള ബന്ധുക്കൾ; സ്റ്റെയർകേയ്‌സ് ഗ്രില്ലിൽ കയറു കൊണ്ട് കെട്ടിയിട്ട് തല്ലിച്ചതച്ചത് രണ്ട് മണിക്കൂർ; മൃതദേഹം ഉപേക്ഷിച്ചത് മരണം ഉറപ്പാക്കിയ ശേഷം; ചക്കരപറമ്പ് ജിബിന്റെ കൊലപാതകത്തിന് കാരണം അവിഹിതം; പാലച്ചോട്ടിലെ തെളിവുകൾ സത്യം പുറത്തുകൊണ്ടു വന്നപ്പോൾ
പാക് വിമാനങ്ങളെ ചെറുക്കുന്നതിനിടെ ഇന്ത്യൻ മിഗ് വിമാനം പാക് സേന വെടിവച്ചിട്ടെന്ന് സ്ഥിരീകരണം; തകർന്ന വിമാനത്തിന്റെ ചിത്രങ്ങളും പിടിയിലായ പൈലറ്റിന്റെ വീഡിയോയും പുറത്തുവിട്ട് പാക് മാധ്യമങ്ങൾ; മിഗ്-21 വിമാനവുമായി പറന്നുയർന്ന വൈമാനികൻ തിരിച്ചെത്തിയില്ലെന്ന് സമ്മതിച്ച് ഇന്ത്യയും; പാക് കസ്റ്റഡിയിലുള്ളത് മിഗ് 21 ബൈസൺ ജെറ്റിലെ വിങ് കമാൻഡർ അഭിനന്ദൻ വർധമാനെന്ന് പാക് സ്ഥിരീകരണം; മുഖത്ത് രക്തംവാർന്ന പൈലറ്റിനെ പാക് സൈന്യം പ്രദർശിപ്പിച്ചത് കൈകാലുകൾ കെട്ടിയ നിലയിൽ
ഇരുപത്തഞ്ചു വർഷത്തെ വിവാഹ ജീവിതത്തിൽ രതിസുഖം എന്താണെന്നറിയാത്തവർ! അമർത്തിവച്ച മോഹങ്ങളെ ഷവറിനു കീഴിൽ തണുപ്പിക്കുന്ന പെണ്ണുങ്ങളുടെ നാട്; ദാമ്പത്യത്തിലെ ഏകപക്ഷീയമായ രതി പോലെ അറപ്പുളവാക്കുന്ന എന്തുണ്ട് മറ്റൊരു പീഡനം ഭൂമിയിൽ! കേരളത്തിലെ മധ്യവയസ്‌കരായ പല സ്ത്രീകളുടെയും നഷ്ടബോധത്തെ കുറിച്ച് തുറന്നെഴുതുന്നു അദ്ധ്യാപികയായ ഗീത തോട്ടം
അസിസ്റ്റന്റ് ഡയറക്ടറുമായി സംവിധായകന് അടുത്ത ബന്ധം; പെൺ സുഹൃത്തിനെ സംവിധാന സഹായിയായി ഒപ്പം കൂടിയ നിർമ്മാതാവിന്റെ മകൻ വളച്ചെടുത്തോയെന്ന് സംശയം; പലകുറി താക്കീത് ചെയ്തിട്ടും സൗഹൃദം തുടരുന്നുവെന്ന് തോന്നിയപ്പോൾ കലി മൂത്ത് പ്രതികാരം; മകനെ മാറ്റി നിർത്തി സംരക്ഷണമൊരുക്കിയതും വെറുതെയായി; ആൽവിൻ ആന്റണിയേയും ഭാര്യയേയും മകന്റെ സുഹൃത്തിനേയും വീട്ടിലെത്തി തല്ലിചതച്ച് കായംകുളം കൊച്ചുണ്ണിയുടെ സംവിധായകൻ; റോഷൻ ആൻഡ്രൂസ് മലയാള സിനിമയിലെ വില്ലനാകുമ്പോൾ
പ്ലസ് ടുവിന് ഒരുമിച്ച് പഠിച്ചു എന്നല്ലാതെ ഒരു ബന്ധവും എന്റെ മോൾക്ക് അവനോടില്ല; 19 വയസ്സായെങ്കിലും 5വയസ്സുകാരിയുടെ പ്രകൃതമാണ്; മുമ്പിൽ വന്നിരുന്ന് എഴുതി പഠിച്ച് അമ്മയോടും എന്നോടും യാത്ര പറഞ്ഞാണ് അവൾ വീട്ടിൽ നിന്നിറങ്ങിയത്; കൂലിപ്പണി വരുമാനം കൊണ്ടാണ് കഴിയുന്നത്; കൊച്ചിന്റെ ജീവൻ രക്ഷിക്കാൻ പോലും കൈയിൽ കാശില്ല; ഒരിടത്തും നിന്നും ഒരു സഹായവും ലഭിക്കുന്നില്ല; എന്ത് ചെയ്യണമെന്ന് പിടിയുമില്ല; തിരുവല്ലയിൽ നരാധമന്റെ ക്രൂരതയ്ക്കിരയായ പെൺകുട്ടിയുടെ അച്ഛൻ കണ്ണീരോടെ പറയുന്നത് കേൾക്കൂ...