Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോഴിക്കോട്ട് കനത്ത നാശം വിതച്ച് വീണ്ടും മഴക്കെടുതി; ചാലിയാർ നിറഞ്ഞു കവിഞ്ഞ് താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിൽ; കക്കയം ഡാം ഷട്ടറുകൾ ആറടിയോളം ഉയർത്തുന്നു; മുപ്പൂരാംപാറ മുറിപ്പുഴ വനത്തിൽ വീണ്ടും ഉരുൾപൊട്ടൽ; മിക്ക റോഡുകളിലും വെള്ളം കയറി; ഓണം-ബക്രീദ് വ്യാപാരവും വെള്ളത്തിലായ അവസ്ഥയിൽ; കടകൾ തുറക്കാതെ മിഠായിത്തെരുവ്

കോഴിക്കോട്ട് കനത്ത നാശം വിതച്ച് വീണ്ടും മഴക്കെടുതി; ചാലിയാർ നിറഞ്ഞു കവിഞ്ഞ് താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിൽ; കക്കയം ഡാം ഷട്ടറുകൾ ആറടിയോളം ഉയർത്തുന്നു; മുപ്പൂരാംപാറ മുറിപ്പുഴ വനത്തിൽ വീണ്ടും ഉരുൾപൊട്ടൽ; മിക്ക റോഡുകളിലും വെള്ളം കയറി; ഓണം-ബക്രീദ് വ്യാപാരവും വെള്ളത്തിലായ അവസ്ഥയിൽ; കടകൾ തുറക്കാതെ മിഠായിത്തെരുവ്

ജാസിം മൊയ്‌ദീൻ

കോഴിക്കോട് : ചെറിയ ഇടവേളക്ക് ശേഷം മഴ വീണ്ടും കനത്തതോടെ മലബാർ വീണ്ടും മഴക്കെടുതികളിൽ. ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനാൽ കക്കയം ഡാം ആറടിയോളം ഉയർത്തും. പൂനൂർ പുഴയുടെയും കുറ്റ്യാടി പുഴയുടെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാകളക്ടർ അറയിച്ചു.

ചക്കിട്ടപ്പാറ, കൂരാച്ചുണ്ട്, ചങ്ങരോത്ത്, കുറ്റ്യാടി പഞ്ചായത്തിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. ആവശ്യപ്പെടുന്ന സയമയത്ത് മാറിത്താമസിക്കാനും തയ്യാറാകണം. കക്കയം തലയാട് റോഡിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. പുല്ലൂരാംപാറ മുറിപ്പുഴ വനത്തിലും ഇന്ന് വീണ്ടും ഉരുൾപൊട്ടലുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉരുൾപൊട്ടലുണ്ടായി പുഴ ഗതിമാറി ഒഴുകിയ കണ്ണപ്പൻകുണ്ടിലും സ്ഥിതിഗതികൾ രൂക്ഷമാണ്. കോഴിക്കോട് നഗരത്തിലും മഴ കനത്തതോടെ ഓണം ബക്രീദ് വ്യാപാരവും വെള്ളത്തിലായ അവസ്ഥയാണ്. നഗരത്തിൽ മിഠായിത്തെരുവിലടക്കം പല കടകളും തുറന്നിട്ടില്ല. ആളുകളും കുറവാണ്.

നിലമ്പൂരിൽ ഇന്നലെ രാത്രി വീണ്ടും ഉരുൾപൊട്ടലുണ്ടായതോടെ ചാലിയാർ പുഴ കരകവിഞ്ഞു. നിമിഷങ്ങൾക്കകമാണ് പുഴയിൽ ജലനിരപ്പ് ഉയരുന്നത്. ചാലിയാറിന് തീരത്തുള്ള താഴ്ന്ന പ്രദേശങ്ങളിൽ ഇതോടെ വെള്ളം കയറി. റോടുകളിൽ വെള്ളക്കെട്ടുണ്ടായതിനെ തുടർന്ന് ചിലയിടങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു. വാഴക്കാട് പഞ്ചായത്തിന്റെ നൂഞ്ഞിക്കര, തിരുവാലൂർ, എടശ്ശേരിക്കുന്ന് ഭാഗങ്ങളിലേക്കുള്ള റോടുകളിൽ വെള്ളം കയറി ഗതാഗതം പൂർണ്ണമായും നിലച്ചു.

വാഴക്കാട് ടൗണിലെ കടകളിൽ നിന്ന് സാധനങ്ങൾ ഒഴിവാക്കി തുടങ്ങി. രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് വെള്ളക്കെട്ടുണ്ടായതിനെ തുടർന്ന് ഒഴിപ്പിച്ച കടകളിലെ സാധനങ്ങൾ വീണ്ടും കടകളിൽ പുനർസ്ഥാപിച്ചത്. അവ ഇന്ന് വീണ്ടും ഒഴിവാക്കി തുടങ്ങിയിട്ടുണ്ട്. ചിലായാറിലെ ഇപ്പോഴത്തെ അവസ്ഥ തുടരുകയാണെങ്കിൽ എടവണ്ണപ്പാറ കോഴിക്കോട് റോട്ടിൽ ഗതാഗതം പൂർണ്ണമായും നിലക്കും. ഊർക്കടവിൽ നിന്ന് മാവൂരിലേക്കുള്ള റോട്ടിൽ വെള്ളം കയറിയിട്ടുണ്ട്.

ഊർക്കടവ് റഗുലേറ്റർ കം ബ്രിഡ്ജിന് സമീപം വെള്ളത്തിന്റെ കുത്തൊഴുക്ക് കാണാൻ നിരവധി ആളുകളാണ് തടിച്ച് കൂടിയിരിക്കുന്നത്. ഒഴുക്ക് കൂടിയതിനെ തുടർന്ന് ചാലിയാറിലെ എളമരം കടവിലുള്ള ബോട്ട് സർവ്വീസ് ഇന്ന് വീണ്ടും നിർത്തിവെച്ചു. ഇന്നലെ വെള്ളം ഇറങ്ങിയതിന്റെ അടിസ്ഥാനത്തിൽ വീടുകളിലേക്ക് പോയവരെ ആവശ്യമെങ്കിൽ വീണ്ടും ക്യാമ്പുകളിലേക്കെത്തിക്കുമെന്നും ഇതിനായി വാഴക്കാട് യുപി സ്‌കൂളിൽ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ഹാജറുമ്മ ടിച്ചർ അറിയിച്ചു.

ഇന്നലെ വീണ്ടും ഉരുൾപൊട്ടലുണ്ടായതിനെ തുടർന്ന് നിലമ്പൂരിൽ കാഞ്ഞിരപ്പുഴ വീണ്ടും ഗതിമാറി ഒഴുകാൻ തുടങ്ങി. ചാലിയാറിന് തീരത്ത് മമ്പാടും വെള്ളം കയറി ഭീഷണിയിലാണ്. പ്രദേശത്ത് കഴിഞ്ഞ ദിവസം ചെറിയ ശബ്ദത്തോട് കൂടി ഭൂചലനമുണ്ടായിരുന്നു. എന്നാൽ ഭയപ്പെടാനുള്ള സാഹചര്യമില്ലെന്നാണ് ജിയോളജി വകുപ്പ് അറിയിച്ചിരിക്കുന്നത്.

മഴ കൂടിയതിനാളുള്ള ഭൂഗർഭ ജലത്തിന്റെ ഒഴുക്കാണ് കാരണമെന്നാണ് ജിയോളജി വകുപ്പ് അറിയിച്ചിരിക്കുന്നത്. നാടുകാണി ചുരത്തിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. കരവാരക്കുണ്ടിലും വീണ്ടും ഉരുൾെപാട്ടലുണ്ടായതായാണ് വിവരം. കൽക്കുണ്ട് മേഖലയിലാണ് ഇന്ന് വീണ്ടും ഉരുൾപൊട്ടലുണ്ടായിരിക്കുന്നത്.

മലപ്പുറം ജില്ലയിൽ മഴക്കെടുതികൾ തുടരുന്ന സാഹചര്യത്തിൽ ഡിവൈഎഫ്ഐ സ്വാതന്ത്ര്യ ദിനത്തിൽ നടത്താനിരുന്ന പരിപാടികൾ ഒഴിവാക്കിയിട്ടുണ്ട്. പരിപാടിക്കായി സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനും തീരുമാനമായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP