1 usd = 71.20 inr 1 gbp = 88.85 inr 1 eur = 78.61 inr 1 aed = 19.39 inr 1 sar = 18.98 inr 1 kwd = 234.39 inr

Sep / 2019
19
Thursday

നമ്മൾ അതിജീവിക്കും; പ്രളയം ദുരന്തം വിതച്ച കേരളത്തിന് നാനാ തുറകളിൽനിന്നും സഹായ ഹസ്തങ്ങൾ; യൂസഫലി അഞ്ചുകോടി; കാന്തപുരം 10കോടി; കവളപ്പാറയിൽ വീട് നിർമ്മിക്കാൻ ഇഖ്ബാൽ അരീക്കോട് രംഗത്തുവന്നപ്പോൾ പുത്തുമലയിൽ വീട് നിർമ്മിക്കാൻ ആസാദ് മൂപ്പനും രംഗത്ത്

August 21, 2019 | 04:48 PM IST | Permalinkനമ്മൾ അതിജീവിക്കും; പ്രളയം ദുരന്തം വിതച്ച കേരളത്തിന് നാനാ തുറകളിൽനിന്നും സഹായ ഹസ്തങ്ങൾ; യൂസഫലി അഞ്ചുകോടി; കാന്തപുരം 10കോടി; കവളപ്പാറയിൽ വീട് നിർമ്മിക്കാൻ ഇഖ്ബാൽ അരീക്കോട് രംഗത്തുവന്നപ്പോൾ പുത്തുമലയിൽ വീട് നിർമ്മിക്കാൻ ആസാദ് മൂപ്പനും രംഗത്ത്

ജംഷാദ് മലപ്പുറം

മലപ്പുറം: നമ്മൾ അതിജീവിക്കുകതന്നെ ചെയ്യും. പ്രളയം ദുരന്തം വിതച്ച കേരളത്തിന് കൈത്താങ്ങാകാൻ നാനാതുറകളിൽനിന്നും സഹായ ഹസ്തങ്ങൾ എത്തിത്തുടങ്ങി. വ്യക്തികളും സംഘടനകളും സ്വന്തനമായും, കൂട്ടായുമാണ് കേരളത്തിലെ ദുരന്തമേഖലകലെ കൈപ്പിടിച്ചുയർത്താൻ സഹായങ്ങൾ നൽകുന്നത്. പ്രളയം ദുരന്തം വിതച്ച കേരളത്തിന് കൈത്താങ്ങാകാൻ ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം എ യൂസുഫലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ നൽകിയതിന് പിന്നാലെ
പ്രളയബാധിതർക്ക് ആദ്യഘട്ട സഹായമായി 10 കോടി രൂപ നൽകുമെന്ന് ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ല്യാരും പ്രഖ്യാപിച്ചു.

കവളപ്പാറ ഉരുൾപൊട്ടലിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ ആവശ്യമായ സ്ഥലം വാഗ്ദാനംചെയ്ത് പ്രവാസി വ്യവസായിയായ ഖത്തറിലെ ഇഖ്ബാൽ അരീക്കോട്, പുത്തുമലയിൽ വീട് നഷ്ടപ്പെട്ടവർക്ക് സഹായ വാഗ്ദാനവുമായി ഡി എം വിംസ് മെഡിക്കൽ കോളേജ് ചെയർമാൻ ഡോ. ആസാദ് മൂപ്പനും രംഗത്തുവന്നു. ഇത്തരത്തിൽ വൻതോതിലുള്ള സഹായങ്ങളാണു എത്തിക്കൊണ്ടിരിക്കുന്നത്. പ്രളയം ദുരന്തം വിതച്ച നിലമ്പൂരിനെ പുതുക്കിപ്പണിയാൻ റീബിൾഡ് നിലമ്പൂർ പദ്ധതിയും നടപ്പാക്കുന്നുണ്ട്. പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ ഭൂമി കണ്ടെത്തുകയും വീടും പാലങ്ങളും പുനർ നിർമ്മിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.പി വി അബ്ദുൾ വഹാബ് എംപി മുഖ്യ രക്ഷാധികാരിയും പി വി അൻവർ എംഎൽഎ ചെയർമാനുമായാണ് റീബിൽഡ് നിലമ്പൂർ രൂപീകരിച്ചത്.
എം.എ യൂസുഫലിക്ക് വേണ്ടി ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടർ എം എ നിഷാദാണ് അഞ്ച് കോടിയുടെ ഡി ഡി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്. ലുലു റീജ്യനൽ ഡയറക്ടർ ജോയി സദാനന്ദൻ നായർ, ലുലു കോമേഷ്യൽ മാനേജർ സ്വാദിഖ് ഖാസിം, ലുലു ഗ്രൂപ്പ് മിഡീയ കോ- ഓഡിനേറ്റർ എൻ ബി സ്വരാജ് സംബന്ധിച്ചു.

കവളപ്പാറ ഉരുൾപൊട്ടലിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ ആവശ്യമായ സ്ഥലം വാഗ്ദാനംചെയ്ത് പ്രവാസി വ്യവസായയായ ഇഖ്ബാൽ അരീക്കോടാണ് രംഗത്തുവന്നത്. ഖത്തറിലെ വ്യവസായിയായ ഇഖ്ബാൽ മലപ്പുറം അരീക്കോട്ടുകാരനാണ്. നിലമ്പൂർ ചക്കാലക്കുത്ത് കാരാടിൽ പിഡബ്ല്യുഡി റോഡിന് സമീപം ഭൂമി നൽകാനാണ് ഇദ്ദേഹം സന്നദ്ധനായത്. സുഹൃത്തായ മജീഷ്യൻ മുതുകാടുമായി ഇക്‌ബാൽ ഇക്കാര്യം സംസാരിച്ചു. ഭൂദാനത്തെ സെന്റ് ജോർജ് കത്തോലിക്ക പള്ളി ക്യാമ്പിലെ കുട്ടികൾക്ക് അതിജീവനമന്ത്രം പകരാനെത്തിയപ്പോൾ മുതുകാടാണ് ആശ്വാസ വാർത്ത അറിയിച്ചത്. സർക്കാർ പ്രതിനിധികളുമായി ആലോചിച്ച് വീടുവയ്ക്കാൻ ആവശ്യമായ ഭൂമിയുടെ വിവരം ലഭ്യമാക്കുമെന്ന് മുതുകാട് പറഞ്ഞു.അതേ സമയം പ്രളയബാധിതർക്ക് ആദ്യഘട്ട സഹായമായി 10 കോടി രൂപ നൽകുമെന്ന് ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ പ്രഖ്യാപിച്ചു. നിലമ്പൂരിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ ദുരിതാശ്വാസ പ്രവർത്തനം നടന്നുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.

ഇതിന് പുറമെ പുത്തുമലയിൽ ഉരുൾപൊട്ടലിൽ വ്യാപകമായ നാശനഷ്ടം നേരിട്ട സാഹചര്യത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് സഹായ വാഗ്ദാനവുമായി ഡി എം വിംസ് മെഡിക്കൽ കോളേജ് ചെയർമാൻ ഡോ. ആസാദ് മൂപ്പനും രംഗത്തുവന്നു. ഉരുൾപൊട്ടലിൽ വീടുകൾ തകർന്ന 20 കുടുംബങ്ങൾക്ക് സൗജന്യമായി വീട് നിർമ്മിച്ച് നൽകുമെന്ന് ആസാദ് മൂപ്പൻ പറഞ്ഞു.പുത്തുമല സന്ദർശനത്തിന് ശേഷമാണ് ഇക്കാര്യം അറിയിച്ചത്. ആസ്റ്റർ ഹോംസ് പദ്ധതിയുടെ കീഴിലാണ് വീടുകൾ നിർമ്മിച്ചു നൽകുക. കഴിഞ്ഞ പ്രളയകാലത്ത് പ്രഖ്യാപിച്ച വീടുകളുടെ നിർമ്മാണം പുരോഗമിച്ചു വരികയാണ്. 45 വീടുകളാണ് നിലവിൽ നിർമ്മിക്കുന്നത്. ഇതിനു പുറമേ 20 വീടുകൾ കൂടി നൽകും. ഡി എം വിംസ് എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ, ഡീൻ ഡോ. ആന്റണി സിൽവൻ ഡിസൂസ, സൂപ്പി കലങ്കോടൻ, ഡേ.ഷാനവാസ് എന്നിവരും ആസാദ് മൂപ്പനൊപ്പം പുത്തുമല സന്ദർശിച്ചു. സബ് കളക്ടർ എൻ.എസ്.കെ ഉമേഷ്, പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ സഹദ് എന്നിവരുമായും ആസാദ് മൂപ്പൻ ചർച്ചനടത്തി.

ഇതിന് പുറമെ പ്രളയം ദുരന്തം വിതച്ച നിലമ്പൂരിനെ പുതുക്കിപ്പണിയാൻ റീബിൾഡ് നിലമ്പൂർ പദ്ധതി വരുന്നു. പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ ഭൂമി കണ്ടെത്തുകയും വീടും പാലങ്ങളും പുനർ നിർമ്മിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.പി വി അബ്ദുൾ വഹാബ് എംപി മുഖ്യ രക്ഷാധികാരിയും പി വി അൻവർ എംഎൽഎ ചെയർമാനുമായാണ് റീബിൽഡ് നിലമ്പൂർ രൂപീകരിച്ചത്. പ്രളയത്തിൽ നിലമ്പൂർ മണ്ഡലത്തിലെ 1000 വീടുകൾ പൂർണ്ണമായും 3000 വീടുകൾ ഭാഗികമായും തകർന്നിരുന്നു. 7000- ത്തോളം വീടുകളിൽ വെള്ളം കയറി. വ്യാപാരികൾക്ക് 1000 കോടിയോളം രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നാണ് പറയുന്നത്. വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികൾ, മത-സാംസ്കാരിക-സാമുദായിക സംഘടനാ പ്രതിനിധികൾ, സന്നദ്ധ സംഘടന-ക്ലബ് ഭാരവാഹികൾ എന്നിവരാണ് പദ്ധതിയിലെ അംഗങ്ങൾ. ഒരേക്കറിനടുത്ത് ഭൂമി പല വ്യക്തികളിൽ നിന്നായി വിട്ടു കിട്ടി. ഭാരവാഹികളുടെ പേരിൽ തുടങ്ങിയ ജോയിന്റ് അക്കൗണ്ട് വഴിയാണ് ഫണ്ട് ശേഖരിക്കുന്നത്.

നിലമ്പൂരിന് താങ്ങായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്

പ്രളയം ഏറെ ബാധിച്ച നിലമ്പൂരിലെ പോത്തുകൽ ഗ്രാമപഞ്ചായത്തിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധുവിന്റെ നേതൃത്വത്തിൽ ജില്ലാപഞ്ചായത്ത്, മംഗലപുരം ഗ്രാമപഞ്ചായത്ത്, നെടുമങ്ങാട്, വാമനപുരം, ബ്ലോക്ക് പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ നിന്നുള്ള ജനപ്രതിനിധികളും സന്നദ്ധപ്രവർത്തകരും ഉദ്യോഗസ്ഥരും ചേർന്നാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. 200 ഓളം പേർ സംഘത്തിലുണ്ട്. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. ബിജു, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രൻ, മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേങ്കോട് മധു, ജില്ലാ പ്ലാനിങ് ഓഫീസർ വി എസ് ബിജു എന്നിവർ മാർഗനിർദ്ദേശങ്ങളുമായി ഒപ്പമുണ്ട്. ഇന്ന് കൂടുതൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു അറിയിച്ചു.

പ്രളയബാധിത വീടുകളിൽ സൗജന്യ സേവനം നൽകി നൈപുണ്യ കർമ്മസേന

പ്രളയ ബാധിത പ്രദേശങ്ങളിലെ വീടുകളിലെ അറ്റകുറ്റപ്പണികൾ സൗജന്യമായി നടത്തി നൈപുണ്യ കർമ്മസേനയുടെ പ്രവർത്തനം ശ്രദ്ധേയമായി. ഹരിതകേരള മിഷനും വ്യവസായ പരിശീലന വകുപ്പും സംയുക്തമായാണ് നൈപുണ്യ കർമ്മ സേനയുടെ സേവനം ലഭ്യമാക്കിയത്. ജില്ലയിലെ പ്രളയം ബാധിച്ച 756 വീടുകളിലെ വയറിങ്, പ്ലംബിങ്, ഇലക്രിക്കൽ ഉപകരണങ്ങൾ എന്നിവ സൗജന്യമായി നന്നാക്കി നൽകി.

ജില്ലയിലെ ആറ് ഗവ.ഐ.ടി.ഐ കളിൽ നിന്നും 15 സ്വകാര്യ ഐ.ടി.സികളിൽ നിന്നുമായി 65 അദ്ധ്യാപകരും 367 വയർമാൻ, പ്ലംമ്പിങ്, ഇലക്ട്രീഷ്യൻ, വെൽഡിങ്, കാർപ്പെന്ററി ട്രേഡുകളിലെ ട്രെയിനികളുമാണ് അറ്റകുറ്റപ്പണികളും ഉപകരണങ്ങളുടെ റിപ്പയർ ജോലികളും നിർവഹിച്ചത്. പ്രളയം രൂക്ഷമായി ബാധിച്ച നിലമ്പൂർ, പോത്തുകല്ല്, ചാലിയാർ, കരുളായി, മമ്പാട്, എടക്കര, ചുങ്കത്തറ, മമ്പാട്, തിരൂർ, പൊന്നാനി, അങ്ങാടിപ്പുറം, വാഴക്കാട്, വാഴയൂർ എന്നിവിടങ്ങളിലെ വീടുകൾ കേന്ദ്രീകരിച്ചാണ് സേവനത്തിനിറങ്ങിയത്. ആവശ്യമുള്ള മേഖലകളിൽ രണ്ടു ദിവസം കൂടി സേനയുടെ പ്രവർത്തനം തുടരും. പ്രവർത്തനങ്ങൾക്ക് ഹരിത കേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ പി.രാജു, ഐ.ടി.ഐ നോഡൽ ഓഫീസറായ അരീക്കോട് ഗവ. ഐ.ടി.ഐ പ്രിൻസിപ്പൽ വാസുദേവൻ, പ്രകാശ് എന്നിവർ നേതൃത്വം നൽകി.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
മദ്യം തലയ്ക്ക് പിടിച്ചപ്പോൾ കാമുകിയെ കാണാൻ മോഹം; ജനലഴികളിൽ നിന്നുള്ള സംസാരം മടുത്തപ്പോൾ അകത്തു കയറി; കാമകേളികൾ കഴിഞ്ഞപ്പോൾ അറിയാതെ ഉറങ്ങിപ്പോയി; പതിവില്ലാത്ത കൂർക്കം വലി കേട്ട് നോക്കിയ വീട്ടുകാർ ഞെട്ടി; പൊലീസെത്തി പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോൾ മറ്റൊരുവന്റെ പീഡനകഥയും പുറത്ത്: മല്ലപ്പള്ളിയിൽ പതിന്നാലുകാരിയെ പീഡിപ്പിച്ച കഥ പുറത്തായത് ഇങ്ങനെ
`എന്റെ സഹോദരിയാണ് എന്ന് ഒന്നും നോക്കാതെ ക്രൂരമായി പീഡിപ്പിക്കണം`; പണം വാങ്ങിയ ശേഷം പണി ഏൽപ്പിച്ച യുവതിയെ തന്നെ കൂട്ടബലാൽസംഗം ചെയ്ത് ഗുണ്ടകൾ; പ്രതികാരം ചെയ്യാനെത്തി ലിംഗം ഛേദിച്ച് തീയിലിട്ട് യുവതി; `കല്യാണ വീടിൽ` സംപ്രേഷണം ചെയ്തത് അതി ക്രൂരമായ പീഡന ദൃശ്യങ്ങൾ; സൺ ടിവിക്ക് രണ്ടരലക്ഷം രൂപ പിഴയിട്ട് ബ്രോഡ്കാസ്റ്റിങ് കണ്ടന്റ് കംപ്ലെയ്ന്റ്‌സ് അഥോറിറ്റി
ലണ്ടനിൽ നടന്ന ആയുധമേളക്ക് ഇന്ത്യ എത്തിയത് കയ്യും വീശി; ബോംബും തോക്കും വിമാന മോഡലുമായി പാക്കിസ്ഥാനും ഇസ്രയേലും മത്സരിച്ചു ആഘോഷമാക്കിയ മേള ഇന്ത്യയെ നാണം കെടുത്തിയെന്നു മോദിക്ക് കത്തെഴുതി യുകെ മലയാളി; പൊതുജനങ്ങൾക്ക് പ്രവേശനം ഇല്ലാത്ത മേളയെ ഇന്ത്യൻ ഉദ്യോഗസ്ഥർ സമീപിച്ചത് ലണ്ടനിൽ കറങ്ങാനുള്ള സ്വകാര്യ ടൂറെന്ന് കണ്ട്; ലണ്ടന് പുറത്തു കടക്കൂ എന്ന് മേയർ സാദിഖ് ഖാൻ
ബിനാമി ഭൂസ്വത്തുക്കളൊക്കെ മോദി കൊണ്ടുപോകുമോ? രാജ്യത്തെ മുഴുവൻ ഭൂമി ഉടമസ്ഥാവകാശവും ഡിജിറ്റലൈസ് ചെയ്യാൻ ഉറച്ച് കേന്ദ്രം; ആധാറുമായി ബന്ധിപ്പിക്കാൻ ഓരോ ഭൂമിക്കും വെവ്വേറെ നമ്പർ; ഏതുകൈമാറ്റവും ഞൊടിയിടയിൽ സർക്കാരിന്റെ കണ്ണിൽ; കണക്കിൽ പെടാത്ത ബിനാമി ഭൂസ്വത്തുക്കൾ ഒക്കെ കണ്ടുകെട്ടും: കള്ളപ്പണത്തിന് എതിരെയുള്ള യുദ്ധത്തിൽ മോദി സർക്കാരിന്റെ നിർണായകമായ ചുവടുവയ്പിൽ നടുങ്ങി കളങ്കിത നേതാക്കളും ബിസിനസുകാരും
പൊട്ടിത്തെറിക്കാതിരുന്ന ഒരു ലാൻഡ് ക്രൂയിസ് മിസൈലടക്കം പ്രദർശിപ്പിച്ച് സൗദി പ്രതിരോധ വക്താവ്; വാർത്താ സമ്മേളനത്തിൽ അമ്പരന്ന് ലോകം; ആരോംകോ ആക്രമണത്തിൽ ഇറാനെതിരെ കൃത്യമായ തെളിവുമായി സൗദി; ആക്രമണത്തിന് ഉപയോഗിച്ചത് ഇറാന്റെ ഡെൽട്ടാ വിങ് ആളില്ലാ ചെറുവിമാനങ്ങൾ; മറ്റ് ആയുധങ്ങളും ഇറാൻ വകയെന്ന് തെളിവുകൾ; അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ ഇറാൻ കടുത്ത സമ്മർദത്തിൽ; ഇനി ഏതുനിമിഷവും ഉണ്ടാകാവുന്ന യുദ്ധഭീതിയിൽ പശ്ചിമേഷ്യ
20,000 കോടി മുടക്കി പത്തുകൊല്ലമായി പണിതുകൊണ്ടിരിക്കുന്ന വമ്പൻ പദ്ധതിയുടെ ഹാർഡ് ഡിസ്‌ക് മോഷണം പോയത് നിർമ്മാണം അവസാന ഘട്ടത്തിലേക്ക് പ്രവേശിച്ചപ്പോൾ; രാജ്യസുരക്ഷയെ പോലും ബാധിക്കുന്ന അതീവ പ്രധാന്യമുള്ള മോഷണം അന്വേഷിക്കാൻ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടെ പ്രതിനിധികൾ എല്ലാം കൊച്ചിയിൽ പാഞ്ഞെത്തി; പുറത്ത് നിസ്സാരമാണെന്ന തരത്തിൽ സൂചനകൾ നൽകുമ്പോഴും പ്രതിരോധ രംഗത്തെ വമ്പൻ വീഴ്ചയായി കണ്ട് കേരളം; വിമാന വാഹിനി കപ്പലിലെ ഹാർഡ് ഡിസ്‌ക് മോഷണം നാണക്കേടായി മാറുമ്പോൾ
മെക്കാനിക്കിനെ ലൈംഗിക ബന്ധത്തിനായി യുവതി വീട്ടിലേക്ക് ക്ഷണിച്ചത് നിരവധി തവണ; താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ ശിവാനി ചിത്രീകരിച്ചത് യുവാവ് അറിയാതെ; 40 ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ പുറത്തുവിടും എന്നും ബലാത്സംഗത്തിന് കേസ് കൊടുക്കും എന്നും പറഞ്ഞതോടെ എട്ടിന്റെ പണി കൊടുത്ത് യുവാവും
രതിനിർവേദം പുറത്തു വന്നതോടെ ഹരി പോത്തനുമായി പിണങ്ങിയ എഴുപതുകളിലെ താര സുന്ദരിക്ക് ജീവിതം നൽകിയ 'വില്ലൻ'; മമ്മൂട്ടിയെ കണ്ട് പഠിക്കാതെ ലക്ഷ്യബോധമില്ലാതെ പ്രവർത്തിച്ചതു കൊണ്ടാണ് തനിക്കും രതീഷിനുമൊക്കെ തിരിച്ചടി നേരിട്ടതെന്ന് തിരിച്ചറിഞ്ഞ് വിലപിച്ച താരം; ബിസിനസ്സിലെ ചുവടുവയ്‌പ്പ് എത്തിച്ചത് കേസിലും പുലിവാലിലും; സീരിയൽ നടിയുമായുള്ള വിവാഹം തകർന്നതോടെ വീണ്ടും ജയഭാരതിയുമായി അടുക്കാൻ ആഗ്രഹിച്ച 'ഭർത്താവ്'; സത്താർ ഓർമ്മയാകുമ്പോൾ
സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പൊടുന്നനെ മുതലാളി പാന്റിന്റെ സിബ് അഴിച്ചു; വഴങ്ങാതെ നിന്നപ്പോൾ കഴുത്തിൽ ഇരുകൈകളും കൊണ്ട് അമർത്തിപ്പിടിച്ചു; കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി; പിന്നെ നടന്നത് നിർബന്ധപൂർവമുള്ള വദനസുരതം; സാമീസ് ലാബ് ഉടമ ഡോക്ടർ മജീദിനും മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജിന് എതിരെയും ലൈംഗിക പീഡനത്തിന് കോടതിയിൽ പരാതി; പരാതിക്കാരി പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ കൊച്ചിയിലെ വനിതാ നേതാവ്; ആരോപണത്തിന് പിന്നിൽ സാമ്പത്തികമെന്ന് ജേക്കബ് ജോർജ്
താൻ എന്തിനാണ് വന്നതെന്ന് നഗരസഭാ സെക്രട്ടറിയോട് ആക്രോശിച്ച് സ്വരാജ്; വിധി നടപ്പാക്കാനെന്ന മറുപടിക്ക് മുമ്പിൽ ചൂളി പോയി തൃപ്പുണിത്തുറ എംഎൽഎ; നിർമ്മാതാക്കളുടെ കള്ളക്കളികൾ ഓരോന്നായി തകരുമ്പോൾ വെട്ടിലാകുന്നത് ഇടത് നേതാവ് തന്നെ; വി എസ് പൊളിക്കുന്നത് 350 കോടിയോളം രൂപ സ്വന്തമാക്കിയ നിർമ്മാതാക്കളുടെ രാഷ്ട്രീയ പിന്തുണയോടെയുള്ള തലയൂരൽ കളി; ബിൽഡർമാക്കെതിരെ കേസ് കൊടുക്കാൻ ഉടമകളോട് നിർദ്ദേശിക്കാൻ സർക്കാരിൽ സമ്മർദ്ദം; മരട് സമരം എത്തുക ആന്റി ക്ലൈമാക്സിൽ?
പ്രവാസിയുടെ ഭാര്യയുമായുള്ള അവിഹിതം ചെലവ് കൂട്ടി; യുവതിയുമായുള്ള ബന്ധം ദൃഢമാക്കാൻ വാങ്ങി കൊടുക്കേണ്ടി വന്നത് പുതുപുത്തൻ കാർ; ഏഴാംമൈലിലെ കാമുകിയുടെ ബന്ധുക്കൾ കൈയോടി പിടികൂടി തല്ലി ചതച്ചിട്ടും പിന്മാറാതെ പ്രണയം തുടർന്നു; തളിപ്പറമ്പിലെ കൂറ്റൻ ഷോപ്പിങ് മാൾ ഉടമയ്ക്കുള്ളത് ഏക്കറു കണക്കിന് എസ്റ്റേറ്റും ഐസ്‌ക്രീം കമ്പനിയിൽ പാർട്ണർഷിപ്പും; സ്‌കെയിൽ ഉപയോഗിച്ച് കാർ ഡോറു തുറക്കാനുള്ള വിദ്യ പഠിച്ചത് യുട്യൂബിൽ നിന്നും; കോടീശ്വരനായ അബ്ദുൾ മുജീബ് ബണ്ടിചോർ ആയത് ഇങ്ങനെ
അരമണി കിലുക്കി തൃശൂരിന്റെ ഹൃദയം കയ്യിലെടുത്ത സുന്ദരി ഇവിടെയുണ്ട്; പെൺ പുലികളിൽ വൈറലായ പാർവ്വതി അറിയപ്പെടുന്ന മോഡലും നർത്തകിയും; ചെറുപ്പം മുതലുള്ള ആഗ്രഹ സഫലീകരണത്തിന് പിന്തുണ നൽകിയത് വിയ്യൂർ ദേശത്തിന്റെ പുലിക്കളി സംഘം; മൂന്ന് ദിവസത്തെ പരിശീലനം കൊണ്ട് തൃശിവപേരുറിന്റെ മനസുകീഴടക്കിയ പാർവ്വതി വി നായരുടെ കഥ
ജയഭാരതിയും മകനും സത്താറിന്റെ രണ്ടാം ഭാര്യ നസീം ബീനയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് വിലക്കി; നടൻ രോഗിയായതു മുതൽ ചികിൽസയ്ക്ക് സാമ്പത്തിക സഹായം നൽകിയത് രണ്ടാം ഭാര്യ; കരൾമാറ്റ ശസ്ത്രക്രിയക്ക് സഹായം ചോദിച്ചപ്പോൾ ജയഭാരതി തർക്കിച്ച് ഫോൺ വെച്ചു; സത്താർ പുനർവിവാഹം ചെയ്ത കാര്യം മറച്ചുവെക്കാനാണ് ചിലർ ശ്രമിച്ചതെന്ന് ഭാര്യാ സഹോദരൻ; നടൻ സത്താറിന്റെ മരണത്തെ ചൊല്ലി ബന്ധുക്കളുടെ പോര്
പ്രളയത്തിൽ തൃശൂരിനെ വെള്ളത്തിൽ മുക്കിയത് ശോഭാ സിറ്റിയുടെ പുഴയ്ക്കൽ പാടത്തെ കൈയേറ്റം; പി എൻ സി മേനോന്റെ 19 ഏക്കർ വയൽ കൈയേറ്റത്തിലെ കള്ളി വെളിച്ചത്തുകൊണ്ടു വന്നത് ഈ മിടുമിടുക്കി; കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും പിൻവാങ്ങാതെ നിയമ പോരാട്ടം ജയിച്ചിട്ടും അഞ്ച് കൊല്ലമായിട്ടും വിധി നടപ്പാക്കേണ്ടവർ തുടരുന്നത് കുറ്റകരമായ മൗനം; പ്രവാസി വ്യവസായിക്ക് പത്മശ്രീ കിട്ടാത്തതിന് പിന്നിലും അഡ്വ വിദ്യാ സംഗീതിന്റെ നീതി ബോധം; ശതകോടീശ്വരന്റെ കൈയേറ്റം തൃശൂരിനെ മുക്കി കൊല്ലുമ്പോൾ
ബിസിഎം കോളേജിലെ അദ്ധ്യാപകനായിരിക്കെ ഫാ.തോമസ് കോട്ടൂർ വിദ്യാർത്ഥിനികളുടെ കാലിൽ തുറിച്ചുനോക്കുമായിരുന്നു; പല വിദ്യാർത്ഥിനികളും ഇക്കാര്യത്തിൽ തന്നോട് പരാതി പറഞ്ഞു; അഭയ മരിച്ച ദിവസം പയസ് ടെൻത് കോൺവെന്റിലെ കിണറിന്റെ അടുത്ത് ബെഡ്ഷീറ്റ് മാറ്റി ഒരുകൂസലുമില്ലാതെ മൃതദേഹം തന്നെ കാണിച്ചത് ഫാ.ജോസ് പുതൃക്കയിൽ; കേസിനെ കുറിച്ച് തങ്ങൾ അദ്ധ്യാപകർ കോളേജിൽ സംസാരിക്കുമ്പോൾ പുതൃക്കയിൽ ഇറങ്ങിപ്പോകുമായിരുന്നു; പ്രതിഭാഗത്തെ ഞെട്ടിച്ച് പ്രൊഫ.ത്രേസ്യാമ്മയുടെ മൊഴി
അച്ചൻ ധ്യാനിക്കാൻ പോയപ്പോൾ ഒൻപതാം ക്ലാസുകാരനായ കപ്പിയാർക്ക് മൊബൈൽ കിട്ടി; വാട്സാപ്പിലെ ചാറ്റ് കണ്ടു ഞെട്ടിയ കുട്ടി സ്‌ക്രീൻ ഷോട്ടുകൾ അതിവേഗം കൂട്ടുകാർക്ക് അയച്ചു; പ്രാദേശിക ചാനലിലെ വാർത്ത ഗ്രൂപ്പുകളിൽ വൈറലായപ്പോൾ 'ധ്യാന ഗുരു' പള്ളിയുപേക്ഷിച്ച് അർദ്ധ രാത്രി ഓടി; വിവാദത്തിൽ കുടുങ്ങിയത് പ്രാർത്ഥിച്ച് ചാമ്പക്കാ വിളയിക്കുന്ന അച്ചൻ! വിവാദ നായിക സൺഡേ സ്‌കൂൾ അദ്ധ്യാപികയും; ശ്രീകണ്ഠാപുരത്തിന് സമീപമുള്ള ഒരു ഇടവകക്കാരെ ഞെട്ടിച്ച കഥ ഇങ്ങനെ
2000ൽ നാവായിക്കുളത്ത് നിക്കാഹ്; രണ്ടാം ഗർഭം അലസിപ്പിച്ചത് തന്നിഷ്ട പ്രകാരം; പുരുഷ സുഹൃത്തുക്കളുമായുള്ള ഭാര്യയുടെ സൗഹൃദം ബഹറിനിലെ ബിസിനസിനെ തകർത്തു; യുഎഇയിൽ നിഷേധിച്ചത് ഭർത്താവിന്റെ അവകാശങ്ങൾ; തിരുവനന്തപുരത്ത് നിശാ ക്ലബ്ബുകളിൽ ഉല്ലസിപ്പിച്ചപ്പോൾ തകർന്നത് തന്റെ ജീവിതം; ശ്രീറാമുമായുള്ള അപകടത്തെ കുറിച്ച് ചോദിച്ചപ്പോൾ കിട്ടിയത് അസഭ്യം; വഫായ്‌ക്കെതിരെ വിവാഹ മോചന ഹർജിയിൽ ഭർത്താവ് ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങൾ; ഏഷ്യാനെറ്റ് ന്യൂസിലെ അഭിമുഖ വാദമെല്ലാം പൊളിയുമ്പോൾ
മെക്കാനിക്കിനെ ലൈംഗിക ബന്ധത്തിനായി യുവതി വീട്ടിലേക്ക് ക്ഷണിച്ചത് നിരവധി തവണ; താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ ശിവാനി ചിത്രീകരിച്ചത് യുവാവ് അറിയാതെ; 40 ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ പുറത്തുവിടും എന്നും ബലാത്സംഗത്തിന് കേസ് കൊടുക്കും എന്നും പറഞ്ഞതോടെ എട്ടിന്റെ പണി കൊടുത്ത് യുവാവും
രതിനിർവേദം പുറത്തു വന്നതോടെ ഹരി പോത്തനുമായി പിണങ്ങിയ എഴുപതുകളിലെ താര സുന്ദരിക്ക് ജീവിതം നൽകിയ 'വില്ലൻ'; മമ്മൂട്ടിയെ കണ്ട് പഠിക്കാതെ ലക്ഷ്യബോധമില്ലാതെ പ്രവർത്തിച്ചതു കൊണ്ടാണ് തനിക്കും രതീഷിനുമൊക്കെ തിരിച്ചടി നേരിട്ടതെന്ന് തിരിച്ചറിഞ്ഞ് വിലപിച്ച താരം; ബിസിനസ്സിലെ ചുവടുവയ്‌പ്പ് എത്തിച്ചത് കേസിലും പുലിവാലിലും; സീരിയൽ നടിയുമായുള്ള വിവാഹം തകർന്നതോടെ വീണ്ടും ജയഭാരതിയുമായി അടുക്കാൻ ആഗ്രഹിച്ച 'ഭർത്താവ്'; സത്താർ ഓർമ്മയാകുമ്പോൾ
സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പൊടുന്നനെ മുതലാളി പാന്റിന്റെ സിബ് അഴിച്ചു; വഴങ്ങാതെ നിന്നപ്പോൾ കഴുത്തിൽ ഇരുകൈകളും കൊണ്ട് അമർത്തിപ്പിടിച്ചു; കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി; പിന്നെ നടന്നത് നിർബന്ധപൂർവമുള്ള വദനസുരതം; സാമീസ് ലാബ് ഉടമ ഡോക്ടർ മജീദിനും മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജിന് എതിരെയും ലൈംഗിക പീഡനത്തിന് കോടതിയിൽ പരാതി; പരാതിക്കാരി പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ കൊച്ചിയിലെ വനിതാ നേതാവ്; ആരോപണത്തിന് പിന്നിൽ സാമ്പത്തികമെന്ന് ജേക്കബ് ജോർജ്
താൻ എന്തിനാണ് വന്നതെന്ന് നഗരസഭാ സെക്രട്ടറിയോട് ആക്രോശിച്ച് സ്വരാജ്; വിധി നടപ്പാക്കാനെന്ന മറുപടിക്ക് മുമ്പിൽ ചൂളി പോയി തൃപ്പുണിത്തുറ എംഎൽഎ; നിർമ്മാതാക്കളുടെ കള്ളക്കളികൾ ഓരോന്നായി തകരുമ്പോൾ വെട്ടിലാകുന്നത് ഇടത് നേതാവ് തന്നെ; വി എസ് പൊളിക്കുന്നത് 350 കോടിയോളം രൂപ സ്വന്തമാക്കിയ നിർമ്മാതാക്കളുടെ രാഷ്ട്രീയ പിന്തുണയോടെയുള്ള തലയൂരൽ കളി; ബിൽഡർമാക്കെതിരെ കേസ് കൊടുക്കാൻ ഉടമകളോട് നിർദ്ദേശിക്കാൻ സർക്കാരിൽ സമ്മർദ്ദം; മരട് സമരം എത്തുക ആന്റി ക്ലൈമാക്സിൽ?
മോഷണ ശ്രമത്തിനിടയിൽ ജീവനക്കാർക്ക് വെടിയേറ്റ വീഡിയോയും സിഐടിയുവിന്റെ തലയിൽ; നാലുവർഷം മുൻപ് നെടുങ്കണ്ടം ബ്രാഞ്ചിൽ ബന്ദ് നടത്തിയവർ ഉണ്ടാക്കിയ അക്രമവും തൊഴിലാളി സമരത്തിന്റെ ഭാഗമാക്കി; മുത്തൂറ്റ് സ്ഥാപനങ്ങളിൽ സിസിടിവി ദൃശ്യങ്ങൾ എഡിറ്റ് ചെയ്തത് തൊഴിലാളി വിരുദ്ധമാക്കാൻ പ്രത്യേക സംഘം പ്രവർത്തിക്കുന്നു; കാള പെറ്റെന്നു കേട്ടയുടനെ കയറെടുക്കുന്ന സോഷ്യൽ മീഡിയയും; മുത്തൂറ്റിലെ ജീവനക്കാരെ ഒറ്റപ്പെടുത്താൻ മാനേജ്മെന്റും മാധ്യമങ്ങളും ചേർത്തു നടത്തുന്ന കള്ളക്കളികൾ
ഈ സ്ത്രീയുണ്ടല്ലോ... ഷാനി പ്രഭാകരൻ താങ്കളിലേക്ക് ചീറ്റിയത് ദേശീയ മാധ്യമങ്ങൾ എല്ലാം ചേർന്ന് ചീറ്റിയതതിലും അധികം വിഷമാണ്! താങ്കളെ കുറിച്ച് സ്വാഗത പ്രസംഗത്തിൽ ഇവർ നല്ലത് പറയുന്നത് കേട്ടാൽ ഞങ്ങൾക്ക് ചർദ്ദിക്കാൻ വരും! മനോരമ കോൺക്ലേവിൽ പങ്കെടുക്കാൻ മോദി എത്തുമെന്ന നിഷാ പുരുഷോത്തമന്റെ ട്വീറ്റ് പിൻവലിച്ചതിലും ആശ്വാസം കണ്ട് പരിവാറുകാർ; മനോരമ ന്യൂസിന്റെ പരിപാടിയിൽ പ്രധാനമന്ത്രി എത്തുമോ? ആർഎസ്എസ് ഉയർത്തുന്നത് അതിശക്തമായ പ്രതിഷേധം
അമ്മയുടെ ശസ്ത്രക്രിയക്കുള്ള മരുന്നുകൾ വാങ്ങാൻ വിപിൻ പണം കണ്ടെത്തിയത് മൊബൈലും മാലയും പണയം വെച്ച്; മെഡിക്കൽ സ്റ്റോറിലെത്തി ഡ്യൂപ്ലിക്കേറ്റ് ബിൽ ചോദിച്ചപ്പോൾ അറിഞ്ഞത് ബിൽ തിരികെ നൽകി പണം മറ്റൊരാൾ കൈപ്പറ്റിയെന്ന്; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കണ്ടത് 10793 രൂപ കൈപ്പറ്റുന്ന നഴ്‌സിനേയും; പാവങ്ങളുടെ ആശ്രയമായ മെഡിക്കൽ കോളേജിൽ പോലും പിച്ചച്ചട്ടിയിൽ കൈയിട്ടു വാരുന്ന പിശാചുകൾ; രണ്ട് മെയിൽ നഴ്‌സുമാർ പൊലീസ് കസ്റ്റഡിയിൽ