Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പറന്നിറങ്ങുന്നവർക്ക് വീണ്ടും പറക്കാൻ ഫ്‌ളൈ ബസ് ഒരുക്കി തച്ചങ്കരി; ഇനി എയർപ്പോർട്ടുകളിൽ ടാക്‌സി കാത്തുള്ള നിൽപ്പ് വേണ്ട; വിമാനത്താവളങ്ങളിൽ നിന്നു സമീപ നഗരങ്ങളിലേക്കു സ്മാർട്ട് ബസ് സർവീസുമായി കെഎസ്ആർടിസി; ഉദ്ഘാടനം നാളെ വൈകുന്നേരം തിരുവനന്തപുരത്ത്; കെഎസ്ആർടിസിയിൽ മറ്റൊരു തച്ചങ്കരി മോഡൽ

പറന്നിറങ്ങുന്നവർക്ക് വീണ്ടും പറക്കാൻ ഫ്‌ളൈ ബസ് ഒരുക്കി തച്ചങ്കരി; ഇനി എയർപ്പോർട്ടുകളിൽ ടാക്‌സി കാത്തുള്ള നിൽപ്പ് വേണ്ട; വിമാനത്താവളങ്ങളിൽ നിന്നു സമീപ നഗരങ്ങളിലേക്കു സ്മാർട്ട് ബസ് സർവീസുമായി കെഎസ്ആർടിസി; ഉദ്ഘാടനം നാളെ വൈകുന്നേരം തിരുവനന്തപുരത്ത്; കെഎസ്ആർടിസിയിൽ മറ്റൊരു തച്ചങ്കരി മോഡൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇലക്ട്രിക് ബസ് പരീക്ഷണത്തിനു പിന്നാലെ വിമാനത്താവളങ്ങളിൽ നിന്നു സമീപ നഗരങ്ങളിലേക്കു സ്മാർട്ട് ബസ് സർവീസുമായി കെഎസ്ആർടിസി സർവ്വീസ് തുടങ്ങു. 21 പേർക്കു യാത്ര ചെയ്യാവുന്ന ഫോഴ്സ് കമ്ബനിയുടെ എസി സ്മാർട്ട് ബസുകൾ തിരുവനന്തപുരം, കൊച്ചി ,കോഴിക്കോട്, വിമാനത്താവളങ്ങളിൽ നിന്ന് നാളെ മുതൽ സർവീസ് തുടങ്ങും. ഒരു മാസത്തെ പരീക്ഷണ സർവീസിനു ശേഷം കരാർ അടിസ്ഥാനത്തിൽ സ്ഥിരം സർവീസ് തുടങ്ങും. ഫ്‌ളൈ ബസ്സ്ുകളുടെ സംസ്ഥാനതല ഫ്‌ളാഗ് ഓഫ് നാളെ വൈകുന്നേരം 4.30 ന് എംഡി ടോമിൻ ജെ തച്ചങ്കരി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടത്തും.

വിമാനത്താവളങ്ങളിൽ വന്നിറങ്ങുന്ന യാത്രക്കാർ നഗരകേന്ദ്രങ്ങളിലേക്ക് എത്താൻ ടാക്‌സി വാഹനങ്ങളെയാണ് ആശ്രയിക്കുന്നത്. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ എത്തുന്ന യാത്രക്കാർക്ക് വിമാനത്താവളത്തിലെത്താൻ ഈ ബസുകൾ പ്രയോജനപ്പെടും. ഒരു മണിക്കൂർ ഇടവേളയിൽ സ്മാർട്ട് ബസുകളുണ്ടാകും. യാത്രാക്ലേശത്തിന് ഇതിലൂടെ പരിഹാരം കാണാൻ കഴിയും. ഫോഴ്‌സ് ട്രാവലറിന്റെ സിറ്റിബസ് എന്ന മോഡലാണ് കെ.എസ്.ആർ.ടി.സി. പരീക്ഷിക്കുന്നത്. ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം, പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം, നിരീക്ഷണ ക്യാമറകൾ എന്നീ സജ്ജീകരണങ്ങളാണ് ബസിൽ ഉള്ളത്.

കൃത്യസമയത്തുള്ള സർവീസ് ഓപ്പറേഷൻ, വെടിപ്പായും വൃത്തിയായുമുള്ള സൂക്ഷിപ്പ്,ഹൃദ്യമായ പരിചരണം,ലഗേജുകൾക്ക് ഒരു പരിധിവരെ സൗജന്യമായി കൊണ്ടുപോകുവാനുള്ള സൗകര്യം,അത്യാധുനിക ശീതീകരണം എന്നിവയാണ് ഫ്‌ളൈ ബസ്സിന്റെ പ്രത്യേകതകൾ.തിരുവനന്തപുരം എയർപോർട്ടിൽ നിന്നും ഓരോ 45 മിനിറ്റ് ഇടവേളകളിലും 24 മണിക്കൂറും ഫ്‌ളൈ ബസുകൾ ലഭ്യമാണ്.
കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും ഒരു മണിക്കൂർ ഇടവേളകളിലും നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും ഓരോ 30 മിനിറ്റ് ഇടവേളകളിലും ഫ്‌ളൈ ബസ്സുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.

കേരളത്തിലെ ഫ്‌ളൈ ബസ്സുകളുടെ മാത്രം മേൽനോട്ടത്തിനായി എക്‌സിക്യൂട്ടീവ് ഡയറക്ടർ ശ്രീ.സി. വി. രാജേന്ദ്രൻ നെ ചുമതല ഏൽപ്പിച്ചിട്ടുണ്ട്.
യാത്രക്കാരുടെ ആവശ്യങ്ങൾ അനുസരിച്ച് ഭാവിയിൽ ഫ്‌ളൈ ബസുകൾ കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും എയർപോർട്ടിൽ നിന്നും നേരിട്ട് കണക്ടിവിറ്റി സൗകര്യം ഏർപ്പെടുത്തുന്നതാണ്.വരുംകാലങ്ങളിൽ വിവിധ എയർലൈനുകളമായി സഹകരിച്ച് സിറ്റി ബസ് സ്റ്റാൻഡുകളിൽ നിന്നും ലഗേജ് അടക്കം ചെക്ക് ഇൻ സൗകര്യം ഏർപ്പെടുത്തുന്നതും പരിഗണിച്ചുവരുന്നു.

എയർപോർട്ടിൽ നിന്നുള്ള അധിക സർച്ചാർജ് ഈടാക്കാതെ സാധാരണ എ.സി. ലോ ഫ്‌ളോർ ബസ്സുകളുടെ ചാർജുകൾ മാത്രമേ ഫ്‌ളൈ ബസ്സുകളിൽ ഈടാക്കുകയുള്ളു.പുറപ്പെടുന്ന സമയങ്ങൾ എയർപോർട്ടിലും സിറ്റി/സെൻട്രൽ ബസ്സ്സ്റ്റാൻഡുകളിലും പ്രദർശിപ്പിക്കുന്നതാണ്. ഡൊമസ്റ്റിക് ഇന്റർനാഷണൽ എയർപോർട്ടുകളിലെല്ലാം അറൈവൽ/ഡിപ്പാർച്ചർ പോയിന്റുകൾ ബന്ധപ്പെടുത്തിയാണ് ഷെഡ്യൂളുകൾ ക്രമീകരിച്ചിരിക്കുന്നത്. ആദ്യം 21 സീറ്റുകളുള്ള മിനി ബസ്സുകളാണ് പ്ലാൻ ചെയ്തിരുന്നതെങ്കിലും യാത്രക്കാരുടെ ബാഹുല്യം പരിഗണിച്ച് അത് 42 സീറ്റുള്ള ബസ്സുകളാക്കി മാറ്റുകയാണുണ്ടായത്.

ഫോഴ്‌സ് മോട്ടോഴ്‌സുമായിട്ടാണ് പരീക്ഷണ ഓട്ടത്തിന് കരാർ ഒപ്പിടുന്നത്. ബസും ഡ്രൈവറും കമ്ബനി സൗജന്യമായി നൽകും. ബസിന്റെ ഇന്ധനവും കണ്ടക്ടറും കെ.എസ്.ആർ.ടി.സി.യുടേതായിരിക്കും. വിമാനത്താവളങ്ങളിൽ നിന്നും യാത്രക്കാർ ഇറങ്ങിവരുന്നതിന്റെ തൊട്ടടുത്ത് കെ.എസ്.ആർ.ടി.സി.യുടെ സ്മാർട്ട് ബസ് ഉണ്ടാകും. വിമാനങ്ങൾ എത്തിച്ചേരുന്നതിന് അനുസരിച്ച് ബസുകളുടെ സമയം ക്രമീകരിക്കും. രാത്രിയും ബസുകളുണ്ടാകും. കൃത്യമായ സർവീസുകളായിരിക്കും സ്മാർട്ട് ബസിന്റെ പ്രത്യേകത. കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിൽ വിമാനത്താവളങ്ങളിൽ നിന്നും നഗരകേന്ദ്രങ്ങളിലേക്ക് ഇത്തരം ബസുകളുണ്ട്. പദ്ധതി ലാഭകരമാണെങ്കിൽ കൂടുതൽ ബസുകൾ വാടകയ്‌ക്കെടുക്കും. മൂന്ന് ബസുകളാണ് ആദ്യഘട്ടത്തിൽ എത്തുക.

ബസുകൾ വൈകുന്നതു മൂലം വിമാനയാത്ര മുടങ്ങുന്നവർക്കു നഷ്ടപരിഹാരം നൽകും. ചാക്കയിൽ നിന്നു തിരുവനന്തപുരം നഗരത്തിലേക്കും നെടുമ്ബാശേരിയിൽ നിന്നും കൊച്ചിയിലേക്കും കരിപ്പൂര് നിന്നും കോഴിക്കോട്ടേക്കുമായിരിക്കും സർവീസുകൾ. സ്ഥിരം സർവീസ് തുടങ്ങിയാൽ ബസുകളിൽ തന്നെ വിമാനയാത്രയ്ക്കു വേണ്ട ചെക്ക് ഇൻ സൗകര്യം ഉൾപ്പെടുത്തുന്ന കാര്യം ആലോചനയിലുണ്ടെന്നു എംഡി: ടോമിൻ തച്ചങ്കരി പറഞ്ഞു. ഇതോടെ വിമാനയാത്രക്കാർക്ക് ബസ് കൂടുതൽ സൗകര്യപ്രദമാകും. വിമാനയാത്രികർ സമയത്തിന് എയർപോർട്ടിലെത്താൻ ഈ വഴി തിരിഞ്ഞെടുക്കുകയും ചെയ്യും. ഇത് കെ എസ് ആർ ടി സിക്കും ഗുണകരമായി. ഇലക്ട്രിക് ബസ് സർവ്വീസ് ഏറെ വിജയമായെന്നാണ് വിലയിരുത്തൽ. ഇതിന് പിന്നാലെയാണ് പുതിയ പദ്ധതിയുമായി തച്ചങ്കരി എത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP