Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'തക്കാര'ത്തിലെ 'ചീറിപ്പാഞ്ഞ ചിക്കന്' ആഴ്‌ച്ചകളോളം പഴക്കം; മലബാർ ഭക്ഷണത്തിന്റെ രുചി വൈവിധ്യവുമായി തലസ്ഥാനത്തെത്തിയ ഹോട്ടലിൽ നിന്നു പഴകിയ ഭക്ഷണം പിടിച്ചെടുത്തു; ടൗൺ ടവറിനും വടക്കൻ കുശിനിക്കും നഗരസഭയുടെ പിടിവീണു

'തക്കാര'ത്തിലെ 'ചീറിപ്പാഞ്ഞ ചിക്കന്' ആഴ്‌ച്ചകളോളം പഴക്കം; മലബാർ ഭക്ഷണത്തിന്റെ രുചി വൈവിധ്യവുമായി തലസ്ഥാനത്തെത്തിയ ഹോട്ടലിൽ നിന്നു പഴകിയ ഭക്ഷണം പിടിച്ചെടുത്തു; ടൗൺ ടവറിനും വടക്കൻ കുശിനിക്കും നഗരസഭയുടെ പിടിവീണു

തിരുവനന്തപുരം: ചീറിപ്പാഞ്ഞ ചിക്കനും അറബിക്കടൽ ബിരിയാണിയും മട്ടൻ സായിപ്പുമുൾപ്പെടെ വിഭവങ്ങളുമായി എത്തിയ വമ്പൻ ഹോട്ടലുകൾ വിറ്റിരുന്നതു പഴകിയ ഭക്ഷണസാധനങ്ങൾ. വ്യത്യസ്തമായ പേരുകളുമായി മലബാർ വിഭവങ്ങൾ അനന്തപുരിയിൽ വിൽക്കാനെത്തിയ തക്കാരം, സ്റ്റാച്യുവിലെ വടക്കൻ കുശിനി, ഹോട്ടൽ ടൗൺ ടവർ എന്നിവിടങ്ങളിൽ നിന്ന് നഗരസഭാ അധികൃതരാണ് പഴകിയ ഭക്ഷണം പിടികൂടിയത്.

തിരുവനന്തപുരം കോർപ്പറേഷൻ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് നഗരത്തിലെ വിവിധ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചത്. നഗരത്തിലെ പ്രമുഖ ഹോട്ടലുകളാണ് ഇവ.

മലബാറിന്റെ വ്യത്യസ്ത രുചികൾ തലസ്ഥാനത്തിന് അവതരിപ്പിച്ചു വളരെ വേഗം ഭക്ഷണപ്രിയരുടെ മനസിൽ ചേക്കേറിയ ഹോട്ടലാണു തക്കാരം. വ്യത്യസ്തമായ അവതരണവും വൈവിധ്യമേറിയ പേരുകളും സാഹചര്യവുമൊക്കെ തക്കാരത്തെ ജനപ്രിയമാക്കിയിരുന്നു. എന്നാൽ, നഗരസഭ അധികൃതർ ഇവിടെ നിന്നു പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തതോടെ സോഷ്യൽ മീഡിയയിലും ഇക്കാര്യം ചർച്ചയായിക്കഴിഞ്ഞു.

'പഴകിയ ഭക്ഷണസാധനങ്ങൾ സംസ്‌കരിക്കാൻ നഗരസഭ മാർഗമൊന്നും ഏർപ്പെടുത്താത്തതിനാൽ അത് ചൂടാക്കി ചൂടാക്കി സൂക്ഷിക്കുകയായിരുന്നെന്നും സംസ്‌കരിക്കാനായി ഭക്ഷണപ്രിയന്മാർക്ക് നൽകുകയായിരുന്നെന്നുമൊക്കെ നാളെ ഏതെങ്കിലും പത്രത്തിൽ വായിച്ചാൽ അത്ഭുതപ്പെടരുത്' എന്നാണു സോഷ്യൽ മീഡിയ പരിഹസിക്കുന്നത്.

സൽക്കാരം എന്ന വാക്കിന്റെ രൂപഭേദമെന്ന നിലയിലാണു തക്കാരം എന്ന പേരു ഹോട്ടൽ സ്വീകരിച്ചത്. വ്യത്യസ്ഥമായി പുതിയൊരു സൽക്കാര പാരമ്പര്യത്തിന്റെ പാത തുറന്നിടുകയാണെന്നു പ്രഖ്യാപിച്ചാണു തക്കാരം നഗരത്തിൽ പ്രവർത്തനം തുടങ്ങിയത്. തളിപ്പറമ്പിലാണ് ആദ്യം ഹോട്ടൽ ആരംഭിച്ചത്. വിവിധ ജില്ലകളിൽ ഹോട്ടലിനു ശാഖകളുണ്ട്. തിരുവനന്തപുരത്തു രണ്ടു ശാഖകളാണുള്ളത്. വിഭവങ്ങളുടെ വ്യത്യസ്തമായ പേരുകൾ കേട്ടറിഞ്ഞ് അവ രുചിച്ച് നോക്കാൻ ഇവിടെ എത്തുന്നവരും കുറവല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP