Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാട്ടിറച്ചി പിടികൂടിയ സംഭവം ഒതുക്കി; ഗുരുനാഥൻ മണ്ണ് ഡെപ്യൂട്ടി റേഞ്ചർ ഉൾപ്പെടെ നാലുപേർക്ക് സസ്പെൻഷൻ; ബിഎഫഒയെ സ്ഥലം മാറ്റി: നടപടി ഇറച്ചി കറിവയ്ക്കുന്നതും കണ്ട് മടങ്ങിയതിന്

കാട്ടിറച്ചി പിടികൂടിയ സംഭവം ഒതുക്കി; ഗുരുനാഥൻ മണ്ണ് ഡെപ്യൂട്ടി റേഞ്ചർ ഉൾപ്പെടെ നാലുപേർക്ക് സസ്പെൻഷൻ; ബിഎഫഒയെ സ്ഥലം മാറ്റി: നടപടി ഇറച്ചി കറിവയ്ക്കുന്നതും കണ്ട് മടങ്ങിയതിന്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: കാട്ടിറച്ചി വീട്ടിൽ സൂക്ഷിച്ച് കറിവയ്ക്കുവെന്ന വിവരം കിട്ടി സ്ഥലത്ത് ചെന്നിട്ടും തൊണ്ടി പിടികൂടുകയോ കേസ് എടുക്കാതിരിക്കുകയോ ചെയ്തതിന് വനംവകുപ്പ്്് ഡെപ്യൂട്ടി റേഞ്ചർ അടക്കം നാലു പേരെ സസ്പെൻഡ് ചെയ്തു. ബീറ്റ് ഫോറസ്റ്റ് ഓഫീസറെ സ്ഥലം മാറ്റി.

ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എസ്.അനിൽകുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വി.ജി. സജികുമാർ, ബീറ്റ്ഫോറസ്റ്റ് ഓഫീസർമാരായ ആത്മ പ്രതീഷ്, എച്ച്.ഷാജി എന്നിവരാണ് സസ്പെൻഷനിലായത്. ബീറ്റ്ഫോറസ്റ്റ് ഓഫീസർ സി.എസ്.പ്രദീപിനെ സ്ഥലം മാറ്റുകയും ചെയ്തു.
തിങ്കളാഴ്ചയാണ് കൊല്ലം സതേൺ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ നടപടി സംബന്ധിച്ച ഉത്തരവ് ഇറങ്ങിയത്. വൈകുന്നേരത്തോടെ നടപടികൾ പ്രാബല്യത്തിൽ വരികയും ചെയതു.

ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ തേക്കുതോട് തൂമ്പാക്കുളം സോജന്റെ വീട്ടിൽ കഴിഞ്ഞ മാസം 30 ന് കാട്ടിറച്ചി സൂക്ഷിച്ചിരിക്കുന്നതായുള്ള രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എസ്.അനിൽകുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വി.ജി. സജികുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ആത്മപ്രതീഷ്, എച്ച്.ഷാജി എന്നിവർ സോജന്റെ വീട്ടിലെത്തി അന്വേഷണം നടത്തിയതിൽ അവിടെ പാകം ചെയ്തു കൊണ്ടിരുന്ന ഇറച്ചി നേരിൽ കണ്ട് ബോധ്യപ്പെട്ടിട്ടും തൊണ്ടിമുതൽ കസ്റ്റഡിയിൽ എടുക്കുന്നതിനോ, സാമ്പിൾ വിദഗ്ദ പരിശോധനയ്ക്ക് അയക്കുന്നതിനോ, ഈ വിഷയത്തിൽ പ്രതികളെ അറസ്റ്റ് ചെയ്ത കേസ് രജിസ്റ്റർ ചെയ്യുകയോ ചെയ്തിട്ടില്ലന്ന് കൊല്ലം എസ്‌ഐ.പി.അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററുടെ അന്വേഷണത്തിൽ കണ്ടെത്തി.

വന്യ ജീവി സംബന്ധമായ കേസ് വളരെ ലാഘവത്തോടെയും, നിരുത്തരവാദപരമായും കൈകാര്യം ചെയ്തതത് കാരണം ഈ വിഷയത്തിൽ കേസ് രജിസ്റ്റർ ചെയ്യുന്നതിനും, തുടരന്വേഷണം നടത്തുന്നതിനും ജീവനക്കാരുടെ ഭാഗത്തുനിന്ന് ഗുരുതരമായ കൃത്യവിലോപം പ്രഥമദൃഷ്ടിയാബോധ്യപ്പെട്ടു. സ്റ്റേഷന്റെ പൂർണ്ണ ഉത്തരവാദിത്തമുള്ള ഡെപ്യൂട്ടി റെയിഞ്ചാഫീസർക്ക് വന സംരക്ഷണ പ്രവർത്തനങ്ങളിൽ അതീവ പ്രാധാന്യമുള്ള വന്യജീവി സംബന്ധമായൊരു രഹസ്യവിവരം ലഭിച്ചിട്ടും കൃത്യമായ നടപടികൾ സ്വീകരിക്കാതിരുന്നത് ഗുരുതര വീഴ്ചയാണന്നും ഉത്തരവിൽ പറയുന്നു.

അന്വേഷണ ഉദ്യോഗസ്ഥരായ നാലു പേരെ സസ്പെന്റു ചെയ്യുകയും, വിവരങ്ങൾ മേലധികാരികളെ അറിയിക്കാതിരുന്നതിനാണ് ബീറ്റ് ഫോറസ്റ്റ് ഓഫീസർ സി.എസ്.പ്രദീപിനെ സ്ഥലം മാറ്റാനുമുള്ള ഉത്തരവ് ദക്ഷിണ മേഖലാ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ സഞ്ജയൻകുമാർ നൽകിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP