Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ലോക്ക് ഡൗണിന്റെ മറവിൽ പഴകിയ മത്സ്യം വിൽക്കാൻ ചേർക്കുന്നത് രാസവസ്തുക്കൾ; കടമ്പനാട് പാക്കിസ്ഥാൻ മുക്ക് സംഭരണ കേന്ദ്രത്തിൽ ഫോർമാലിൻ ചേർത്ത മീൻ പിടികൂടി; ഷാഡോ പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മണ്ണടിയിൽ നിന്ന് പിടികൂടിയത് 1375 കിലോ കേരയും ചൂരയും; വിൽപ്പന നടത്തിയത് 400-500 രൂപയ്ക്ക്

ലോക്ക് ഡൗണിന്റെ മറവിൽ പഴകിയ മത്സ്യം വിൽക്കാൻ ചേർക്കുന്നത് രാസവസ്തുക്കൾ; കടമ്പനാട് പാക്കിസ്ഥാൻ മുക്ക് സംഭരണ കേന്ദ്രത്തിൽ ഫോർമാലിൻ ചേർത്ത മീൻ പിടികൂടി; ഷാഡോ പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മണ്ണടിയിൽ നിന്ന് പിടികൂടിയത് 1375 കിലോ കേരയും ചൂരയും; വിൽപ്പന നടത്തിയത് 400-500 രൂപയ്ക്ക്

ശ്രീലാൽ വാസുദേവൻ

അടൂർ: കേടാകാതിരിക്കാൻ അമോണിയയും ഫോർമാലിനും ചേർത്ത് ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 1375 കേര, ചൂര മത്സ്യം ആരോഗ്യവകുപ്പ് പ്രവർത്തകരുടെ സഹായത്തോടെ ഷാഡോ പൊലീസ് പിടികൂടി. കടമ്പനാട് പാക്കിസ്ഥാൻ മുക്കിലെ ഗോഡൗണിൽ നിന്നാണ് പഴകിയ മത്സ്യം പിടികൂടിയത്. വിഴിഞ്ഞത്തു നിന്നും ഏനാത്ത്,മണ്ണടി, കടമ്പനാട് , കല്ലുകുഴി, മാഞ്ഞാലി, തുവയൂർ, ഐവർകാല, നെല്ലിമുകൾ, പുത്തൂർ, ഏഴാംമൈൽ, പൂവറ്റൂർ, പുത്തനമ്പലം, കുന്നത്തൂർ പ്രദേശങ്ങളിൽ ചില്ലറ വിൽപ്പനയ്ക്ക് എത്തിച്ച 1375 കിലോ കേര, ചൂരയാണ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് ഷാഡോ പൊലീസ് മണ്ണടി താഴത്ത് ജങ്ഷനിൽ വച്ച്പിടികൂടി ഫുഡ് സേഫ്റ്റി അധികൃതർക്ക് കൈമാറിയത്.

മീനുകളിൽ വ്യാപക രീതിയിൽ ഫോർമാലിൻ ഉൾപ്പെടെയുള്ള മാരകമായ രാസവസ്തുക്കൾ ഉപയോഗിക്കുന്നത് കണ്ടെത്തിയതോടെയാണ് പരിശോധന കർശനമാക്കിയത്. കഴിഞ്ഞ ദിവസം നാട്ടുകാരുടെ പരാതിയിൽ ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദ്ദേശപ്രകാരം പാക്കിസ്ഥാൻ മുക്കിൽ പ്രവർത്തിക്കുന്ന മൊത്തവിതരണ കേന്ദ്രത്തിൽ കടമ്പനാട് പ്രാഥമിക ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ കെ ജി സുരേഷിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി താക്കീത് നൽകിയിരുന്നതായി പഞ്ചായത്ത് അധികൃതർ പറഞ്ഞു.

ഭക്ഷ്യസുരക്ഷാ ലൈസൻസ് ഇല്ലാതെ കച്ചവടം നടത്തിയാൽ അഞ്ചു ലക്ഷം രൂപ പിഴയീടാക്കുകയും ആറ് മാസം തടവിനും ശിക്ഷിക്കാം. പഴകിയതും വിഷം ചേർത്തതുമായ ഭക്ഷണ സാധനങ്ങൾ വിൽപ്പന നടത്തുന്നതിനെതിരെ കർശന സുരക്ഷാ പരിശോധനയാണ് നടത്തുകയെന്ന് ഫുഡ് സേഫ്ടി ഓഫീസർ പ്രശാന്ത് പറഞ്ഞു. അമോണിയ, ഫോർമാലിൻ എന്നിവയുടെ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് മത്സ്യ വാപാരികൾ പറഞ്ഞത് പഞ്ചായത്ത് പ്രസിഡന്റുമായി വാക്കേറ്റതിന് ഇടവരുത്തി. പഞ്ചായത്തിലെ മത്സ്യ മാർക്കറ്റുകളിൽ വരും ദിവസങ്ങളിൽ കർശന പരിശോധന നടത്തുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ ലൈസൻസ് ഇല്ലാതെ പഞ്ചായത്തിൽ മത്സ്യ കച്ചവടം ചെയ്യാൻ അനുവദിക്കില്ലന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

സംഭവത്തിൽ ഭക്ഷ്യസുരക്ഷാവിഭാഗം ഐവർകാല പാക്കിസ്ഥാന്മുക്ക് ഷൈൻ മൻസിൽ ബദറുദ്ദീൻ, പള്ളിവടക്കേതിൽ ഷാജിന എന്നിവരുടെ പേരിൽ കേസ് എടുത്തു. മത്സ്യം കൊണ്ടുവന്ന രണ്ട് വാഹനങ്ങൾ പഞ്ചായത്ത് പിടിച്ചെടുത്തു ഏനാത്ത് പൊലീസിന് കൈമാറി. പിടിച്ചെടുത്ത മത്സ്യങ്ങൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മറവു ചെയ്തു. ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ലീന, കെ. അനിൽകുമാർ, കടമ്പനാട് പ്രാഥമിക ആരോഗ്യ കേന്ദ്രം ഡോ: ട്രീസലിൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ.ജി സുരേഷ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ബിന്ദുകുമാരി, മഞ്ചു, ഉഷ, ഷാഡോ പൊലീസ് സബ് ഇൻസ്പെക്ടർ ആർ എസ് രഞ്ചു, ഗ്രേഡ് എസ്ഐ രാധാകൃഷ്ണൻ, എഎസ്ഐമാരായ ഹരികുമാർ, വിൽസൺ, സിപിഓ ശ്രീരാജ് ഏനാത്ത് എസ്‌ഐ വിപിൻ, വില്ലേജ് ഓഫീസർ സുരേഷ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP