Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിരലമർത്തയ ഭാഗം പൂർവസ്ഥിതിയിലായില്ലെങ്കിൽ മത്സ്യം പഴകിയതാണെന്ന് ഉറപ്പിക്കാം; മത്സ്യം ഉപ്പുവെള്ളത്തിലും നാരങ്ങാ നീരിലും നന്നായി കഴുകിയ ശേഷം പാകം ചെയ്യുക; ഫോർമാലിനും അമോണിയയും തളിച്ച മീൻ എങ്ങും സുലഭം; നിർദ്ദേശങ്ങളുമായി ഭക്ഷ്യസുരക്ഷാ വകുപ്പും

വിരലമർത്തയ ഭാഗം പൂർവസ്ഥിതിയിലായില്ലെങ്കിൽ മത്സ്യം പഴകിയതാണെന്ന് ഉറപ്പിക്കാം; മത്സ്യം ഉപ്പുവെള്ളത്തിലും നാരങ്ങാ നീരിലും നന്നായി കഴുകിയ ശേഷം പാകം ചെയ്യുക; ഫോർമാലിനും അമോണിയയും തളിച്ച മീൻ എങ്ങും സുലഭം; നിർദ്ദേശങ്ങളുമായി ഭക്ഷ്യസുരക്ഷാ വകുപ്പും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ട്രോളിങ് കാലത്ത് മീൻ പിടിത്തം കുറവാണ്. ചെറുവള്ളങ്ങളിലെ മത്സ്യബന്ധനത്തിന് മാത്രമേ അനുമതിയുള്ളൂ. ഇത് തിരിച്ചറിഞ്ഞ് ചില കള്ളക്കളികൾ നടക്കുന്നുണ്ട്. അതായത് മീൻ കേട് കൂടാതെ സൂക്ഷിക്കാൻ ഫോർമാലിൻ ഉൾപ്പെടെയുള്ള രാസവസ്തുക്കൾ തളിച്ച് മീൻ സൂക്ഷിക്കുന്ന രീതി. അത് മാസങ്ങൾക്ക് മുമ്പ് തന്നെ തുടങ്ങിയിരുന്നു. അതായത് ഇ്‌പ്പോൾ, ഈ ട്രോളിങ് കാലത്ത് വിപണയിലുള്ള മത്സ്യങ്ങൾ ഏറെയും കീടനാശിനി തളിച്ചതാണെന്ന ആശങ്കയാണുള്ളത്. ഏതായാലും പരിശോധന കർശനമാക്കാനാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ തീരുമാനം.

കേടായ മീൻ തിരിച്ചറിയാൻ ചില വഴികളും ഉണ്ട്. ദുർഗന്ധമുള്ളതോ വയറു പൊട്ടിയതോ ആയ മീൻ വാങ്ങരുത്. എന്നാൽ വയറു പൊട്ടിയ മത്തി അത്ര ചീത്തയല്ലെന്നും വിശദീകരിക്കുന്നു. ചെകിളപ്പൂക്കൾക്ക് നല്ല ചുവപ്പ് നിറമുണ്ടെങ്കിൽ മത്സ്യം ശുദ്ധവും പുതിയതുമാണ്. കണ്ണ് വെളുത്തിരിക്കുന്ന മത്സ്യം പഴകിയതാണ്. അമോണിയയുടെ രൂക്ഷ ഗന്ധമുള്ള മീൻ വാങ്ങരുത്. ഐസിലിട്ട് സൂക്ഷിച്ച മത്സ്യം മാത്രം വാങ്ങുക. വിരലമർത്തി നോക്കുക, ആ ഭാഗം പൂർവസ്ഥിതിയിലായില്ലെങ്കിൽ മത്സ്യം പഴകിയതാണെന്ന് ഉറപ്പിക്കാം. അത്തരം മത്സ്യങ്ങളിൽ അമോണിയയും ഫോർമാലിനുമൊക്കെ കാണും.

വാങ്ങുന്ന മത്സ്യം ഉപ്പുവെള്ളത്തിലും നാരങ്ങാ നീരിലും നന്നായി കഴുകിയ ശേഷം പാകം ചെയ്യുക. വീട്ടിലെ ഫ്രിജിൽ മത്സ്യം സൂക്ഷിക്കുമ്പോൾ ഐസ് കട്ടകൾ വിതറിയിടണം. ചെകിളയും തലയും ഉപയോഗിക്കരുതെന്നും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നു. മീൻ എത്ര കഴുകിയാലും കീടനാശിനി പോകില്ലെന്ന മുന്നറിയിപ്പുമുണ്ട്. ഈച്ചയെയും മറ്റു പ്രാണികളെയും അകറ്റാൻ ഉപയോഗിക്കുന്ന കീടനാശിനി മാരക വിഷമാണ്. ഇതു മനുഷ്യ ശരീരത്തിനുള്ളിൽ എത്തിയാൽ ദഹനേന്ദ്രിയങ്ങളുടെ പ്രവർത്തനം തകരാറിലാകും. പാകം ചെയ്യുന്നതിനു മുൻപു നന്നായി കഴുകി വൃത്തിയാക്കിയാലും വിഷാംശം പൂർണമായി നഷ്ടപ്പെടില്ല.

ഭക്ഷണപദാർത്ഥങ്ങളിൽ ചേർക്കുന്ന രാസവസ്തുക്കളിൽ ഏറ്റവും അപകടകാരിയാണ് ഫോർമാലിൻ. ഫോർമാലിൻ ചേർത്ത് മത്സ്യം പിന്നെ എത്ര കഴുകിവൃത്തിയാക്കിയാലും അതിലെ വിഷാംശം പോകില്ല എന്നതാണ് അതിന്റെ ഏറ്റവും വലിയ സവിശേഷത. കരളിനും കിഡ്നിക്കും നാഡീവ്യൂഹത്തിനും ഗുരുതരമായ തകരാറുകൾ ഏൽപ്പിക്കാൻ കെൽപ്പള്ള രാസവസ്തുവാണ് ഇത്. കേരളത്തിൽ ഇപ്പോൾ വിൽക്കുന്ന മീനുകളിലെല്ലാം ഇത് സജീവമാണ്.

ഫോർമാലിൻ ദിവസവും ചേർത്താൽ മത്സ്യം 18 ദിവസം വരെ ഫ്റഷായി ഇരിക്കും. ട്രോളിംങ് കാലത്തെ ഉപയോഗത്തിനായി ആഴ്ചകൾക്ക് മുമ്പേ ഫോർമാലിൻ ഇട്ട് കേസുകണക്കിന് മീൻ സൂക്ഷിക്കുന്നുവെന്ന വാർത്ത തെളിവ് സഹിതം പുറത്തു കൊണ്ടു വരുകയാണ് മറുനാടൻ. പള്ളുരുത്തി മീൻ മാർക്കറ്റിനോട് ചേർന്നാണ് ടൺ കണക്കിന് മീൻ അടച്ചമുറിയിൽ സൂക്ഷിച്ചിരിക്കുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശത്തെത്തിയ മറുനാടൻ വാർത്ത സംഘത്തിന് മീൻ സൂക്ഷിച്ചതിന്റെ ദൃശ്യങ്ങൾ വിദഗ്ധമായി ഒപ്പിയെടുക്കാനായി. ഇതിന് പിന്നാലെയാമ് വാണ്ണപ്പുറത്തെ വീഡിയോ സജീവ ചർച്ചയായത്.

വണ്ണപ്പുറത്തെ മത്സ്യവിൽപ്പന കേന്ദ്രത്തിൽ വിൽപ്പനക്കായി വച്ചിരിക്കുന്ന മത്സ്യകൂട്ടങ്ങൾക്കുമേൽ രാസവസ്തു സ്പ്രേചെയ്യുന്ന വീഡിയോ വൈറലായിരുന്നു. ഇടുക്കി ജില്ലയിലും മറ്റും മത്സ്യം കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ ഉണ്ടായതായി അടുത്തിടെ കണ്ടെത്തിയിരുന്നു. ഒരു വർഷം മുൻപു നെടുങ്കണ്ടത്ത് മത്സ്യത്തിൽ കീടനാശിനി സ്‌പ്രേ ചെയ്ത വിൽപനക്കാരനെ താക്കീതു ചെയ്തു. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാലുടൻ ഭക്ഷ്യ സുരക്ഷാ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തണമെന്ന് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. മുൻകാലങ്ങളിൽ അമോണിയ ചേർത്തായിരുന്നു മത്സ്യവില്പന. അതിലൂടെ മത്സ്യം 4 ദിവസം വരെ ഫ്റഷായി ഇരിക്കും. അതുകഴിഞ്ഞാൽ ഉപയോഗ ശൂന്യ മാകും. ഇത് തടയാൻ വൻകിട മത്സ്യ വ്യാപാരികൾ കണ്ടെത്തിയ മാർഗമാണ് മാംസള ഭാഗങ്ങളിൽ ഫോർമാലിൻ ചേർക്കൽ. ശവശരീരം കേടുകൂടാതെ സൂക്ഷിക്കുന്നതിന് ഉപയോഗിക്കുന്ന ഫോർമാലിൻ എന്ന രാസ വസ്തു ജീവനുള്ള ശരീരത്തിൽ പ്രതികൂലമായാണ് പ്രവർത്തിക്കുന്നത്.

ഇത് സ്ഥിരമായി ഒരാഴ്ച കഴിക്കുന്ന ആളിന് ക്യാൻസർ പിടിപെടും. ഇതിന്റെ ആളവനുസരിച്ച് രോഗം വരാനുള്ള കാലയളവിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമെന്നു മാത്രം. മാംസളമായ മത്സ്യങ്ങളിലാണ് കൂടുതലായി ഫോർമാലിൻ ചേർക്കുന്നത്. ഇത് ഉള്ളിൽ ചെന്നാൽ കാൻസർ കൂടാതെ ബുദ്ധിയെയും നെർവസ് സിസ്റ്റത്തെയും സാരമായി ബാധിക്കുമെന്നും വിദഗ്ദ്ധർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP