Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

പാതിരാത്രിയിൽ പാർട്ടിക്കാർ എത്തിയത് പ്രഭാകരൻ നായരുടെ പുരയിടത്തിലെ ലക്ഷങ്ങൾ വിലവരുന്ന മരങ്ങൾ വെട്ടാൻ; എതിർക്കാൻ ശ്രമിച്ച പഴയ സഖാവിനെയും ഭാര്യയേയും മർദ്ദിച്ച് കടപ്രയിലെ സിപിഎം നേതാക്കൾ; ട്രേഡ് യൂണിയൻ നേതാവ് പാർട്ടി വിട്ടതിന്റെ കലിപ്പിൽ സഖാക്കളുടെ വെട്ടിനിരത്തൽ സമരം

പാതിരാത്രിയിൽ പാർട്ടിക്കാർ എത്തിയത് പ്രഭാകരൻ നായരുടെ പുരയിടത്തിലെ ലക്ഷങ്ങൾ വിലവരുന്ന മരങ്ങൾ വെട്ടാൻ; എതിർക്കാൻ ശ്രമിച്ച പഴയ സഖാവിനെയും ഭാര്യയേയും മർദ്ദിച്ച് കടപ്രയിലെ സിപിഎം നേതാക്കൾ; ട്രേഡ് യൂണിയൻ നേതാവ് പാർട്ടി വിട്ടതിന്റെ കലിപ്പിൽ സഖാക്കളുടെ വെട്ടിനിരത്തൽ സമരം

മറുനാടൻ മലയാളി ബ്യൂറോ

തിരുവല്ല: പാർട്ടി വിട്ടതിന്റെ കലിപ്പ് തീർക്കാൻ റോഡ് നിർമ്മാണത്തിന്റെ പേരിൽ കുട്ടി സഖാക്കൾ ചേർന്ന് ഇരുളിന്റെ മറവിൽ വെട്ടി നിരത്തിയത് മുൻ കാല ഇടതുപക്ഷ ട്രേഡ് യൂണിയൻ നേതാവിന്റെ പുരയിടത്തിലെ ലക്ഷങ്ങൾ വിലമതിക്കുന്ന മരങ്ങൾ. മരം വെട്ടുന്നത് തടയാൻ ശ്രമിച്ച മുൻ കാല നേതാവിനും ഭാര്യയ്ക്കും നേരേ സഖാക്കളുടെ കൈയേറ്റശ്രമവും. മുൻ കാല ഇടതുപക്ഷതൊഴിലാളി യൂണിയൻ നേതാവായിരുന്ന പരുമല ഇല്ലിമല ഇടപ്പറമ്പിൽ വി കെ പ്രഭാകരൻ നായരുടെ വസ്തുവിൽ നിന്നിരുന്ന പ്ലാവും ആഞ്ഞിലിയും അടക്കം ലക്ഷങ്ങൾ വിലമതിക്കുന്ന പതിനഞ്ചോളം മരങ്ങളാണ് വെട്ടി നിരത്തപ്പെട്ടത്.

കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിബു വർഗീസും വാർഡ് മെമ്പർ അനിൽ കുമാറും അടങ്ങുന്ന പത്തംഗ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു വെട്ടി നിരത്തൽ. കഴിഞ്ഞ ആഴ്ച രാത്രി ആയിരുന്നു സംഭവം. മരങ്ങൾ മുറിക്കുന്നത് തടയാൻ ശ്രമിക്കുന്നതിടെയാണ് പ്രഭാകരൻ നായരെയും ഭാര്യ ശ്യാമളയ്ക്കും നേരേ കൈയേറ്റ ശ്രമമുണ്ടായത്. ചാലക്കുടി ഗവൺമെന്റ് ഓഫ് ഇന്ത്യാ പ്രസിലെ ഇടതുപക്ഷ ട്രേഡ് യൂണിയൻ പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നീ നിലകളിൽ ഇ ബാലാനന്ദൻ അടക്കമുള്ള നേതാക്കൾക്കൊപ്പം കാലങ്ങളായി പ്രവർത്തിച്ച വ്യക്തി കൂടിയാണ് പ്രഭാകരൻ നായർ. പിന്നീട് പ്രിന്റിങ് ആൻഡ് സ്റ്റേഷനറി ഇടതു പക്ഷ യൂണിയനായ നാഷണൽ ഫെഡറേഷന്റെ ദേശീയ ഭാരവാഹിയായും അഞ്ചു വർഷക്കാലത്തോളം പ്രവർത്തിച്ചിരുന്നു.

തുടർന്ന് നാട്ടിലെത്തിയ ശേഷവും സജീവ പാർട്ടി പ്രവർത്തകനായിരുന്നു. കഴിഞ്ഞ തദേശ തെരഞ്ഞെടുപ്പ് വേളയിൽ സി പി എം പ്രാദേശിക നേതൃത്വത്തിന്റെ പ്രവർത്തന രീതിയിലും അഴിമതിയിലും പ്രതിഷേധിച്ചാണ് പ്രഭാകരൻ നായർ സിപിഎം വിട്ടത്. പാർട്ടി വിട്ടതിന് ശേഷം പല തരത്തിലും പാർട്ടി നേതൃത്വം തന്നോട് പക പോക്കിയതായും അതിന്റെ ഭാഗമായാണ് മരങ്ങൾ വെട്ടി നശിപ്പിച്ചതെന്നുമാണ് പ്രഭാകരൻ നായർ പറയുന്നത്. അമ്പലപ്പുറം മാലി പാടത്തേക്ക് നിർമ്മിക്കുന്ന വഴിയുടെ മറവിലാണ് പുരയിടത്തിൽ നിന്നിരുന്ന വൻ മരങ്ങൾ അടക്കം വെട്ടി വീഴ്‌ത്തിയത്.

വി എസ് അച്ചുതാനന്ദൻ, കെ ആർ ഗൗരിയമ്മ, ഇ പി ചന്ദ്രാനന്ദൻ തുടങ്ങിയ ആദ്യകാല മാക്സ്സിസ്റ്റ് നേതാക്കൾക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള മുൻ കാല സി പി എം നേതാവ് ജി കേശവൻ നായരുടെ മകൻ കൂടിയാണ് പ്രഭാകരൻ നായർ. സംഭവം സംബന്ധിച്ച് പഞ്ചായത്ത് പ്രസിഡന്റ് ഷിബു വർഗീസ്, വാർഡ് മെമ്പർ അനിൽ കുമാർ എന്നിവർ ഉൾപ്പടെ ആറു പേരെ പ്രതിയാക്കി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP