Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒടുവിൽ കുട്ടി സഖാക്കളെ കസ്റ്റഡിയിലെടുത്ത് പൊലീസ് ഏമാന്മാർ; നഗരമധ്യത്തിൽ പൊലീസുകാരെ എടുത്തിട്ട് പെരുമാറിയ നാല് പേർ പിടിയിൽ; മർദ്ദിച്ചവരെല്ലാം എസ്എഫ്‌ഐ പ്രവർത്തകർ; യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാർത്ഥികളെ പിടികൂടിയത് കേസൊഴിവാക്കാനുള്ള നീക്കങ്ങളെല്ലാം പൊളിഞ്ഞതിന് ഒടുവിൽ; പ്രതികൾ കീഴടങ്ങിയത് നടയടിയും വധശ്രമം ചുമത്തലും ഒഴിവാക്കുമെന്ന ഉറപ്പിന്മേലെന്നും സൂചന

ഒടുവിൽ കുട്ടി സഖാക്കളെ കസ്റ്റഡിയിലെടുത്ത് പൊലീസ് ഏമാന്മാർ; നഗരമധ്യത്തിൽ പൊലീസുകാരെ എടുത്തിട്ട് പെരുമാറിയ നാല് പേർ പിടിയിൽ; മർദ്ദിച്ചവരെല്ലാം എസ്എഫ്‌ഐ പ്രവർത്തകർ; യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാർത്ഥികളെ പിടികൂടിയത് കേസൊഴിവാക്കാനുള്ള നീക്കങ്ങളെല്ലാം പൊളിഞ്ഞതിന് ഒടുവിൽ; പ്രതികൾ കീഴടങ്ങിയത് നടയടിയും വധശ്രമം ചുമത്തലും ഒഴിവാക്കുമെന്ന ഉറപ്പിന്മേലെന്നും സൂചന

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നഗര മധ്യത്തിൽ പൊലീസുകാരെ മർദ്ദിച്ച കേസിൽ നാല് പേർ അറസ്റ്റിൽ. എസ്എഫ്‌ഐ പ്രവർത്തകരാണ് അറസ്റ്റിലായ നാല് പേരും. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാർത്ഥികളാണ് എല്ലാവരും.സംഭവം നടക്കുമ്പോൾ സിസി ടിവി ദൃശ്യങ്ങൾ ബ്ലർ ചെയ്യാനും ശ്രമമുണ്ടായി. കൺട്രോൾ റൂമിലിരുന്ന് ഇടതു അനുഭാവിയായ പൊലീസുകാരൻ മായ്ച്ചു കളയാൻ ശ്രമിക്കുകയായിരുന്നു. ഇത് വിവാദങ്ങൾക്കും ഇടയായി. പാർട്ടി പിൻബലത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരെ മർദ്ദിച്ച നടപടി വലിയ തോതിൽ പാർട്ടിക്ക് കളങ്കമുണ്ടാക്കിയിട്ടുണ്ട്. ഉത്തരേന്ത്യൻ മോഡൽ ആക്രമണം കേരളത്തിൽ നടന്നുവെന്ന ഈആരോപണം ഇപ്പോൾ തന്നെ ശക്തമാണ്. സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടലോടെ ഉന്നത പൊലീസുകാർ കർശന നടപടികളിലേക്ക് നീങ്ങുകയായിരുന്നു.

പിടിയിലായ എല്ലാവരേയും സംരക്ഷിച്ചിരുന്നത് ഇടത്പക്ഷ അനുകൂല സംഘടനയിലെ പൊലീസുകാരാണ് എന്ന ആരോപണവും സജീവമാണ്. നേരത്തെ സിസിടിവി ദൃശ്യങ്ങൾ അവ്യക്തമാക്കിയത് എല്ലാം ഇതിന്റെ ഭാഗമാണ് എന്നാണ് വിലയിരുത്തൽ. പൊലീസിനെ മർദ്ദിച്ച് അവശരാക്കിയ ഈ എസ്എഫ്‌ഐ പ്രവർത്തകരുടെ ക്രിമിനൽ നടപടിയെഒരു കാരണവശാലും ന്യായീകരിക്കാൻ തഴിയില്ലെന്ന നിലപാടാണ് ഇടത് അനുകൂലികളായ പൊലീസുകാർ പോലും എടുത്തത്. അതോടൊപ്പം തന്നെ മർദ്ദനമേറ്റ പൊലീസുകാർ വലത്പക്ഷ അനുകൂലികളാണ് എന്നതും നിലപാട് ശക്തമാക്കുന്നതിന് കാരണമായി

ഭരണകക്ഷി നേതാക്കളുടെ സമ്മർദം കാരണം പ്രതികളുടെ വിശദാംശങ്ങൾ പോലും പൊലീസ് പുറത്തുവിടുന്നില്ല. എസ്എപി ക്യാംപിലെ പൊലീസുകാരായ വിനയചന്ദ്രൻ, ശരത്, ട്രാഫിക് പൊലീസുകാരൻ അമൽ കൃഷ്ണ എന്നിവരെയാണ് എസ്എഫ്ഐ നേതാക്കളും പ്രവർത്തകരും ക്രൂരമായി മർദിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നു. ഇതോടെയാണ് കേസെടുക്കാൻ പോലും പൊലീസ് തയ്യാറായത്. നേരത്തെ എസ് എഫ് ഐക്കാർക്ക് ഇതുമായി ബന്ധമില്ലെന്ന് നേതൃത്വം വിശദീകരിച്ചിരുന്നു. എന്നാൽ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് യൂണിവേഴ്സിറ്റി കോളേജിലെ എസ് എഫ് ഐ നേതാവിന് സംഭവവുമായി ബന്ധമുണ്ടെന്ന് വ്യക്തമായി. ഇതോടെയാണ് ജാമ്യമുള്ള കേസെടുത്ത് എല്ലാം കോപ്ലിമെന്റ്സ് ആക്കാനുള്ള ശ്രമം. ഇതിനിടെ പൊലീസുകാർക്ക് പീഡനവും തുടങ്ങി.

പൊലീസിൽ രാഷ്ട്രീയം പാടില്ലെന്നാണ് വയ്‌പ്പ്. എന്നാൽ കേരളാ പൊലീസിൽ അസോസിയേഷന്റെ പരിൽ നടക്കുന്നത് രാഷ്ട്രീയമാണ്. ഭരണത്തിൽ ഇരിക്കുന്നവർക്കൊപ്പം അസോസിയേഷന്റെ രാഷ്ട്രീയം മാറും. അതുകഴിഞ്ഞാൽ മറു വിഭാഗത്തിന് പീഡനകാലമാണ്. ഇവിടെ എസ് എഫ് ഐക്കാർ ആക്രമിച്ചത് സിപിഎമ്മുകാരല്ലാത്ത പൊലീസുകാരാണ്. അതുകൊണ്ട് തന്നെ പൊലീസ് അസോസിയേഷനും അടികിട്ടിയവരോട് താൽപ്പര്യമില്ല. ഡ്യൂട്ടി ലീവ് പോലും രണ്ട് പൊലീസുകാർക്ക് നൽകുന്നില്ലെന്നതാണ് വസ്തുത. അടികിട്ടിയ പൊലീസുകാർ ഉടൻ ജോലിക്ക് എത്തേണ്ട അവസ്ഥ. ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴും ആരും തിരിഞ്ഞു നോക്കിയില്ല. അതിനിടെ പൊലീസുകാരെ തല്ലുകയായിരുന്നില്ല. മറിച്ച് പൊലീസുകാരാണ് ബൈക്ക് യാത്രക്കാരെ തല്ലിയതെന്ന വാദം സജീവമാക്കാനും ചില പൊലീസുകാർ തന്നെ രംഗത്തുണ്ട്. അടികിട്ടിയ പ്രവർത്തകർ പ്രതിരോധിക്കുകയാണ് ചെയ്തതെന്നാണ് ഇവർ പറയുന്നത്.

ബുധനാഴ്ച വൈകിട്ട് ആറിനു പാളയം യുദ്ധസ്മാരകത്തിനു മുന്നിലാണു സംഭവം. ബൈക്കിൽ വന്ന എസ്എഫ്ഐ പ്രവർത്തകൻ സിഗ്നൽ തെറ്റിച്ച് യു ടേണിനു ശ്രമിച്ചപ്പോൾ ട്രാഫിക് പൊലീസുകാരൻ അമൽ കൃഷ്ണ തടഞ്ഞു. ഇതിനെ ചോദ്യം ചെയ്ത വിദ്യാർത്ഥി അമൽ കൃഷ്ണയുടെ യൂണിഫോമിൽ പിടിക്കുകയും മർദിക്കുകയും ചെയ്തു. റോഡിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വിനയചന്ദ്രനും ശരത്തും തടയാൻ ശ്രമിച്ചപ്പോൾ അവരെയും വിദ്യാർത്ഥി ആക്രമിച്ചു.

മൂന്നുപൊലീസുകാരും ചേർന്നു പ്രതിയെ പിടികൂടാൻ ശ്രമിച്ചപ്പോൾ ഓടിമാറി. ഉടൻ എസ്എഫ്ഐ നേതാക്കളെ ഫോണിൽ വിളിച്ച് വിവരം അറിയിച്ചു. ഉടൻ തന്നെ ഇരുപതോളം എസ്എഫ്ഐക്കാരാണു സ്ഥലത്തെത്തിയത്. അവരുമായി സംസാരിക്കാൻ പൊലീസ് തയാറായെങ്കിലും അനുവദിച്ചില്ല. അക്രമിസംഘം മൂന്ന് പൊലീസുകാരെയും വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. വഴിയാത്രക്കാരായ സ്ത്രീകൾ നിലവിളിച്ചു. അവരെ അസഭ്യം പറഞ്ഞ അക്രമികൾ ഓടിക്കൂടിയ മറ്റുള്ളവരെ ഭീഷണിപ്പെടുത്തി വിരട്ടിയോടിച്ചവെന്നാണ് ദൃക്സാക്ഷികൾ ഫറയുന്നത്.

ഗതാഗതം താറുമാറായെങ്കിലും അക്രമികൾ മടങ്ങിയില്ല. കലിയടങ്ങാതെ അക്രമിസംഘം പൊലീസുകാരെ വീണ്ടും മർദിച്ചു. കുതറിമാറിയ അമൽ കൃഷ്ണയാണ് കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ വിളിച്ചു സഹായം തേടിയത്. പൊലീസ് എത്തിയപ്പോൾ അക്രമികൾ നടുറോഡിൽ നിന്ന് അസഭ്യം പറയുകയായിരുന്നു. മർദനമേറ്റ പൊലീസുകാർക്ക് അനങ്ങാൻപോലും സാധിക്കുന്നില്ല. ഇതിനിടെ കന്റോൺമെന്റ് പൊലീസ് സംഘം നാല് അക്രമികളെ പിടികൂടി ജീപ്പിൽ കയറ്റി. ഉടൻ എസ്എഫ്ഐ നേതാക്കൾ സ്ഥലത്തെത്തി.

അവരും പൊലീസിനെ ഭീഷണിപ്പെടുത്തി. പൊലീസുകാർ ഭയത്തോടെ മാറി നിന്നപ്പോൾ നേതാക്കൾ പ്രതികളെ ജീപ്പിൽ നിന്നു പിടിച്ചിറക്കിക്കൊണ്ടുപോകുകയായിരുന്നു. മറ്റൊരു ജീപ്പിലാണു മൂന്ന് പൊലീസുകാരെയും ജനറൽ ആശുപത്രിയിലേക്കു കൊണ്ടുപോയത്. പൊലീസുകാരെ മർദിച്ചത് യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർത്ഥികളാണെന്നു പറഞ്ഞ എസ്എഫ്ഐ ജില്ല പ്രസിഡന്റ് ഷിജിത്ത്, സംഭവത്തിൽ എസ്എഫ്ഐക്കാർക്കു പങ്കില്ലെന്നു ബുധനാഴ്ച രാത്രി അറിയിച്ചിരുന്നു. പ്രതികളെല്ലാം എസ്എഫ്ഐക്കാരാണെന്നു സ്ഥിരീകരിച്ചതോടെ എസ്എഫ്ഐ നേതൃത്വം മൗനത്തിലായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP