Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മനുഷ്യസ്‌നേഹത്തിന്റെ പുണ്യം മലയാളികളിൽ നിറച്ച നല്ലിടയൻ; അന്യർക്കായി ജീവിക്കുക എന്ന ദൈവവചനം സഫലമാക്കി; അവയവദാനം മഹാദാനമെന്ന പ്രത്യാശാ സന്ദശം പകർന്നു; സാധാരണക്കാരിൽ സാധാരണക്കാരനായ ഫാ.ഡേവിസ് ചിറമ്മേലിന്റെ വേറിട്ട വഴി പ്രചോദനമാകുന്നത് അനേകർക്ക്; വൃക്കദാനത്തിനായി മുന്നോട്ട് വരുന്നത്‌ ബിഷപ്പുമാരടക്കമുള്ള നല്ല ഇടയന്മാർ

മനുഷ്യസ്‌നേഹത്തിന്റെ പുണ്യം മലയാളികളിൽ നിറച്ച നല്ലിടയൻ; അന്യർക്കായി ജീവിക്കുക എന്ന ദൈവവചനം സഫലമാക്കി; അവയവദാനം മഹാദാനമെന്ന പ്രത്യാശാ സന്ദശം പകർന്നു; സാധാരണക്കാരിൽ സാധാരണക്കാരനായ ഫാ.ഡേവിസ് ചിറമ്മേലിന്റെ വേറിട്ട വഴി പ്രചോദനമാകുന്നത് അനേകർക്ക്; വൃക്കദാനത്തിനായി മുന്നോട്ട് വരുന്നത്‌ ബിഷപ്പുമാരടക്കമുള്ള നല്ല ഇടയന്മാർ

അരുൺ ജയകുമാർ

അന്യർക്കായി ജീവിക്കുക എന്ന ദൈവ വചനം യാഥാർഥ്യമാക്കിയ നല്ല ഇടയനായ ഫാദർ ഡേവിസ് ചിറമേൽ മാനവസേവനത്തിന്റെ ഉദാത്ത മാതൃകയാണ് കേരളത്തിന് കാട്ടിത്തന്നത്. ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്ന കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ അവയവദാനത്തിന്റെ പുണ്യം പകർന്നത് കേരളത്തിൽ മാത്രം.ചിറമേലച്ചന്റെ കിഡ്‌നി ഫൗണ്ടെഷന്റെ പ്രവർത്തനം ഉദ്ദേശിച്ച ഫലത്തിലെത്തിയതോടെ നിരവധിപേർ വൃക്കദാനം ചെയ്യാനായി മുന്നോട്ടു വന്നു. ഇതിൽ ഒരു വലിയ വിഭാഗം വൈദികരും ഉൾപ്പെടുന്നു. ഒപ്പം കൊച്ചൗസേപ്പ് ചിറ്റിലപള്ളിയെ പോലുള്ള പ്രമുഖരും.കഴിഞ്ഞ വർഷം നാല് വൈദികരാണ് കിഡ്‌നി ഫെഡറേഷൻ വഴി വൃക്കദാനം ചെയ്തത്. ഒരുകാലത്ത് സാധാരണക്കാരന് അപ്രാപ്യമെന്ന് കരുതിയിരുന്ന വൃക്കരോഗ ചികിത്സ എന്ന അവസ്ഥയിൽ വലിയ മാറ്റമുണ്ടായിരിക്കുന്നു.

സഹജീവികളോട് കരുണ കാണിക്കണമെന്ന ആശയം പ്രചരിപ്പിക്കലാണ് പ്രധാനമായും അവയവ ദാനം ലക്ഷ്യം വെയ്ക്കുന്നത്. മനുഷ്യനോട് മനുഷ്യൻ കാണിക്കേണ്ട സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശം നൽകുക. എല്ലാ വിശ്വാസികളുടെയും സഹായം പരസ്പരം വേണമെന്നും ഫാദർ ഡേവിസ് ചിറമേൽ പറയുന്നു. പത്ത് ശതമാനം ആളുകളെയെങ്കിലും അവയവദാനത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കാൻ കിഡ്‌നി ഫെഡറേഷന് സാധിച്ചുവെന്ന് വിശ്വസിക്കുന്നു. അവയവ ദാനം എല്ലാവർക്കും പറ്റണമെന്നില്ല. ആരോഗ്യസ്ഥിതി കൂടി അതിന് അനുവദിക്കണം. എന്നാലും ഇതിനായി മുന്നോട്ടുവരുന്നവരുടെ എണ്ണം നാൾക്കുനാൾ വർദ്ധിച്ചുവരുന്നതായി ചിറമേൽ അച്ചൻ മറുനാടൻ മലയാളിയോട് പറഞ്ഞു. ചിറമേൽ അച്ചന്റെ ഫെഡറേഷനെക്കുറിച്ച് അറിഞ്ഞ് ആളുകൾ സ്വയം സന്നദ്ധരായി വരികയാണെന്നുള്ളത് പ്രത്യാശ വർദ്ധിപ്പിക്കുന്നു. ചിറമേലച്ചന്റെ പാതയിൽ ഇന്ന് 12 വൈദികരും 5 കന്യാസ്ത്രീകളും അണി ചേർന്നു കഴിഞ്ഞു.

മാർപാപ്പ കാരുണ്യ വർഷമായി 2016 പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ചരിത്രത്തിലാദ്യമായി ഒരു ബിഷപ്പ് വൃക്ക ദാനം ചെയ്യാനായി മുന്നോട്ടു വന്നത്. പാലാ രൂപതാ സഹായ മെത്രാൻ ബിഷപ്പ് ജേക്കബ് മാർ മുരിക്കനാണ് ആ മനുഷ്യ സ്‌നേഹി. ദൈവിക കാരുണ്യത്തിന്റെ ചിന്തയിലാണ് തന്റെ വൃക്കദാനം ചെയ്തതെന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു. തൃശ്ശൂർ സ്വദേശി സൂരജിനാണ് ബിഷപ്പ് വൃക്ക ദാനം ചെയ്തത്. സഹജീവികളെ സഹായിക്കുകയെന്ന മാർപാപ്പയുടെ ആഹ്വാനത്തെ തുടർന്നാണ് ബിഷപ്പ് ഈ കാരുണ്യ തീരുമാനത്തിലെത്തിയത്. ജാതിയോ മതമോ ഒന്നും നോക്കാതെയുള്ള ഈ ത്യാഗം പുതുജീവൻ നൽകിയത് ഒരു കുടുംബത്തിനാണ്.

കപ്പുച്ചിൻ സഭാംഗവും യു.കെയിലെ ചെസ്റ്റർ യൂണിവേഴ്സ്റ്റിയിൽ കൗൺസിലിംഗിൽ ഉപരിപഠനം നടത്തുന്നതുമായ കണ്ണൂർ സ്വദേശി ഫാ. ജിൻസൻ മുട്ടത്തിക്കുന്നേൽ അജ്ഞാതനായ വ്യക്തിക്കാണ് വൃക്കദാനം നിർവ്വഹിച്ചത്. ആർക്കാണ് താൻ വൃക്കദാനം നടത്തിയതെന്ന് അദ്ദേഹത്തിന് അറിയില്ല. ദൈവകൃപയും മനുഷ്യസ്‌നേഹവും മാത്രം കൽപ്പിച്ച് മാനവസേവനം നടത്തുന്നതിന് ഫാദർ ജിൻസൻ പുത്തൻ സന്ദേശമാണ് എഴുതിച്ചേർത്തത്.

ബിഷപ്പ് ജേക്കബ് മാർ മുരിക്കൻ

ഇവരുടെ ഈ പ്രവർത്തനങ്ങൾ ജനങ്ങൾക്കിടയിൽ അവയവദാനത്തിനുള്ള ഭയം ഒഴിവാക്കാനായി. ഇന്ന് നിരവധി പേർ അവയവദാനത്തിനായി മുന്നോട്ട് വരുന്നുണ്ട്. നിരവധി ഇടവകകളിലെ മുഴുവൻപേരും അവയവദാനത്തിനുള്ള സമ്മതപത്രം നൽകി കഴിഞ്ഞു. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് സഖി ജോണിന്റെ പ്രവൃത്തി

സഖിജോൺ                                                             ഫാദർ ജിൻസൻ 

വൃക്കകൾ തകരാറിലായി മരണം മാത്രം മുന്നിൽ കണ്ട് കഴിഞ്ഞിരുന്ന ഷാജുവിന്റെ മുന്നിലേക്ക് വൃക്കദാനത്തിന് സന്നദ്ധനായി എത്തിയ സഖിജോൺ ഒരു പ്രചോദനമാണ്.ദാനത്തിന്റെ ശീലം എല്ലാവരിലും വളർത്തുക, സ്‌നേഹത്തിന്റ പാതയിൽ ജാതിയും മതവും ഇല്ലാതെ മനുഷ്യൻ മാത്രം മുന്നോട്ട് പോവുക ഈ ലക്ഷ്യങ്ങളാണ് സഖി ജോണിന്റെ സ്വപ്നങ്ങളിലുണ്ടായിരുന്നത്. സന്നദ്ധപ്രവർത്തനം പണംകൊണ്ട് മാത്രമല്ല തന്റെ ശരീരം കൊണ്ടുമാകാമെന്നും തെളിയിക്കുകയാണ് സഖിജോണിന്റെ ജീവിതം.ഫാദർ ഡേവിഡ് ചിറമേലിന്റെ കിഡ്‌നി ഫെഡറേഷൻ പ്രചോദനമായി ഇതുവരെ വൃക്കദാനം ചെയ്തത് 59 പേരാണ്.ദാനത്തിന്റേയും നന്മയുടേയും സ്‌നേഹം പഠിപ്പിച്ച ഈ നല്ല ഇടയന്മാർ ലോകമാതൃകയാകുകയാണ്.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP