Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേസിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സമയം വേണം; താൽക്കാലികമായി ഭരണ ചുമതലകളിൽ നിന്ന് മാറി നിൽക്കാൻ അനുവദിക്കണം; അച്ചടക്ക നടപടിക്ക് മുമ്പേ മാർപ്പാപ്പയ്ക്ക് കത്തെഴുതി ഫ്രാങ്കോയുടെ തന്ത്രം; മുൻകൂർ ജാമ്യാപേക്ഷ നൽകാൻ ജലന്ധർ ബിഷപ്പ് നീക്കം തുടങ്ങി; ബലാത്സംഗക്കേസ് എഴുതി തള്ളാനും അപേക്ഷ നൽകുമെന്ന് സൂചന

കേസിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സമയം വേണം; താൽക്കാലികമായി ഭരണ ചുമതലകളിൽ നിന്ന് മാറി നിൽക്കാൻ അനുവദിക്കണം; അച്ചടക്ക നടപടിക്ക് മുമ്പേ മാർപ്പാപ്പയ്ക്ക് കത്തെഴുതി ഫ്രാങ്കോയുടെ തന്ത്രം; മുൻകൂർ ജാമ്യാപേക്ഷ നൽകാൻ ജലന്ധർ ബിഷപ്പ് നീക്കം തുടങ്ങി; ബലാത്സംഗക്കേസ് എഴുതി തള്ളാനും അപേക്ഷ നൽകുമെന്ന് സൂചന

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കന്യാസ്ത്രീയുടെ പീഡന പരാതിയുടെ പശ്ചാത്തലത്തിൽ താൽക്കാലികമായി സ്ഥാനങ്ങളിൽ നിന്ന് മാറിനിൽക്കാൻ അനുവധിക്കണമെന്നാവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളക്കൽ മാർ പാപ്പയ്ക്ക് കത്തയച്ചു. ജലന്ധർ രൂപത പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അന്വേഷണവുമായി സഹകരിക്കാൻ കേരളത്തിലേക്ക് യാത്ര ചെയ്യേണ്ട ആവശ്യങ്ങൾ ഉള്ളതിനാൽ മാറി നിൽക്കാൻ അനുവദിക്കണമെന്നാണ് ബിഷപ്പിന്റെ ആവശ്യം. ഭാരത സഭയ്ക്ക് കളങ്കമുണ്ടാക്കിയ ബിഷപ്പിനെ പുറത്താക്കണമെന്ന ആവശ്യം മാർപ്പാപ്പയ്ക്ക് മുമ്പിലുണ്ട്. ഇക്കാര്യത്തിൽ പോ്പ്പ് ഉടൻ തീരുമാനമെടുക്കും. ഇത് മനസ്സിലാക്കിയാണ് ജലന്ധർ ബിഷപ്പ് കത്തെഴുതിയത്.

താൽക്കാലികമായി ഭരണ ചുമതലകളിൽ നിന്ന് മാറി നിൽക്കാൻ അനുവദിക്കണം. കേസിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സമയം വേണമെന്നാണ് മാർപ്പാപ്പയോട് ബിഷപ്പ് ആവശ്യപ്പെടുന്നു. ഇതിലൂടെ തനിക്കെതിരെ ബിഷപ്പ് നടപടിയെടുത്തതല്ലെന്ന വാദം ചർച്ചയാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആരോപണമുണ്ട്. അച്ചടക്ക നടപടി ഉണ്ടായില്ലെന്നും സ്വയം മാറി നിന്നതാണെന്നും വരുത്താനാണ് നീക്കം. ഇതിന് വേണ്ടിയാണ് കത്തെഴുതിയത് എന്ന് വിശദീകരിക്കുകയാണ് രൂപതയുടെ പത്രക്കുറിപ്പും. എത്രയും പെട്ടെന്ന് പിതാവിന് തന്റെ നിരപരാധിത്വം തെളിയിക്കാൻ സാധിക്കട്ടെ. കേസിൽ പിതാവിന്റെ നിരപരാധിത്തത്തിലേക്ക് വിരൽ ചൂണ്ടുന്ന പരാമർശങ്ങൾ ഹൈക്കോടതിയിൽ നിന്നുണ്ടായ സാഹചര്യത്തിൽ കേസിൽ കൂടുതൽ ശ്രദ്ധ ചെലുത്തി നിരപരാധിത്വം തെളിയിക്കാൻ സമയം ആവശ്യമാണെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.

കത്ത് ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധിക്ക് കൈമാറിയിട്ടുണ്ടെന്നാണ് വിവരം. ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് ഫ്രാങ്കോ മുളയ്ക്കലിന് അന്വേഷണ സംഘം നോട്ടീസ് നൽകിയിട്ടുണ്ട്. നോട്ടീസ് ലഭിച്ചതിന് പിന്നാലെ തന്റെ ഭരണപരമായ ചുമതലകൾ മുതിർന്ന വൈദികർക്ക് നൽകി ബിഷപ്പ് സർക്കുലർ പുറത്തിറക്കിയിരുന്നു. കേരളത്തിലെ സംഭവവികാസങ്ങൾ മുംബൈ അതിരൂപതാ ബിഷപ്പ് ഓസ്വാൾ ഗ്രേഷ്യസ് മാർപ്പാപ്പയെ ധരിപ്പിച്ചിരുന്നു. ഇതേതുടർന്ന് വത്തിക്കാനിൽ നിന്ന് ബിഷപ്പിന് അനൗദ്യോഗിക നിർദ്ദേശങ്ങൾ ലഭിച്ചുവെന്നാണ് വിവരം. ഇതേതുടർന്നാണ് ഇത്തരമൊരു കത്ത് തയ്യാറാക്കിയതെന്നും സൂചനകളുണ്ട്.

പ്രതിഷേധം കനക്കുന്ന സാഹചര്യത്തിൽ മുൻകൂർ ജാമ്യാപേക്ഷയുമായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കോടതിയെ സമീപിക്കുമെന്നാണ് വിവരം. അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകും മുൻപ് ജാമ്യാപേക്ഷ നൽകാനാണ് നീക്കം. കൊച്ചിയിലെ ചില അഭിഭാഷകർ ജാമ്യ ഹർജി തയ്യാറാക്കിയിട്ടുണ്ടെങ്കിലും ബിഷപ്പിന്റെ സമ്മതത്തിനായി കാക്കുകയാണ്. ബുധനാഴ്ച ആണ് അന്വേഷണസംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിനായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഹാജരാകേണ്ടത്. ഫ്രാങ്കോ കേരളത്തിലെത്തിയെന്നും സൂചനയുണ്ട്. മുൻകൂർ ജാമ്യാപേക്ഷയ്ക്കൊപ്പം കേസ് ക്വാഷ് ചെയ്യാനുള്ള ഹർജിയും കൊടുക്കും. ഹൈക്കോടതിയുടെ കഴിഞ്ഞ ദിവസത്തെ പരാമർശങ്ങളാണ് ഇതിന് കാരണം. മുൻകൂർ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർക്കുമെന്നാണ് സൂചന.

അതേസമയം ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തുന്ന സമരം പത്താം ദിവസം പിന്നിട്ടു. സമരം രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്. അറസ്റ്റ് സംബന്ധിച്ച് വ്യക്തത ഇല്ലാത്ത സാഹചര്യത്തിൽ രാവിലെ 11 മുതൽ കന്യാസ്ത്രീയുടെ സഹോദരി സമരപ്പന്തലിൽ അനിശ്ചിതകാല നിരാഹാരം തുടങ്ങും. ഇവർക്ക് പിന്തുണ പ്രഖ്യാപിച്ച് പി ഗീതയും നിരാഹാരം അനുഷ്ടിക്കുന്നുണ്ട്. ബിഷപ്പിന്റെ അറസ്റ്റ് ഉണ്ടാകുംവരെ നിരാഹാരം തുടരാണ് തീരുമാനം. നിലവിൽ ജോയിന്റെ ക്രിസ്ത്യൻ കൗൺസിൽ അംഗങ്ങളായ സ്റ്റീഫൻ മാത്യു, അലോഷ്യ ജോസഫ് എന്നിവർ നിരാഹാരത്തിലാണ്, നാളെയും മറ്റന്നാളുമായി കൂടുതൽ സ്ത്രീകളും നിരാഹാരസമരത്തിലേക്ക് കടക്കും.

കന്യാസ്ത്രീയെ ബലാൽസംഗം ചെയ്‌തെന്ന കേസിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയശേഷം ചോദ്യം ചെയ്യലിനു ഹാജരാകാനാണ് ബിഷപ്പിന്റെ നീക്കം. ഇതിലൂടെ ചോദ്യം ചെയ്യലിന് ശേഷമുള്ള അറസ്റ്റ് ഒഴിവാക്കാം. ഇതിനായി ബിഷപ്പുമായി ബന്ധപ്പെട്ടവർ കൊച്ചിയിലെയും ജലന്ധറിലെയും അഭിഭാഷകരുമായി കൂടിയാലോചന നടത്തി. ഇന്നലെ ബിഷപ്പും എത്തിയെന്നാണ് സൂചന. മുൻകൂർ ജാമ്യം തേടാതെ അന്വേഷണസംഘത്തിനു മുന്നിൽ ഹാജരാകുന്നത് അപകടമാണെന്നാണു ബിഷപ്പിനു കിട്ടിയ നിയമോപദേശം. ബുധനാഴ്ച ചോദ്യം ചെയ്യലിനായി വൈക്കം ഡിവൈ.എസ്‌പി. ഓഫീസിൽ ഹാജരാകാനാണു ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനു നോട്ടീസ് നൽകിയത്. പറഞ്ഞ സമയത്തുതന്നെ ഹാജരാകുമെന്നും തന്നെ അറസ്റ്റ് ചെയ്യില്ലെന്നുമായിരുന്നു അടുപ്പക്കാരോടു ബിഷപ് പറഞ്ഞിരുന്നത്. എന്നാൽ ബിഷപ്പുമായും ജലന്ധർ രൂപതയുമായും ബന്ധപ്പെട്ട ചിലരാണു കൊച്ചിയിലെയും ജലന്ധറിലെയും മുതിർന്ന അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തിയത്.

ഹൈക്കോടതിക്കു മുന്നിൽ കന്യാസ്ത്രീകൾ സമരം തുടരുന്ന പശ്ചാത്തലത്തിൽ അറസ്റ്റ് ചെയ്യാതെ വിട്ടയച്ചാൽ അതു പൊലീസിനും സർക്കാരിനും സമ്മർദമുണ്ടാക്കും. എന്നാൽ, കോടതി ഇടപെട്ടാൽ സർക്കാരിനു തലവേദന മാറിക്കിട്ടും. സർക്കാരുമായി അടുപ്പമുള്ളവരും കോടതിയെ സമീപിക്കാൻ ബിഷപ്പിനെ ഉപദേശിക്കുന്നുണ്ട്. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ െഹെക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകാനാണ് നീക്കം. മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കുമ്പോൾ അറസ്റ്റ് ചെയ്യാൻ നിയമതടസമില്ലെങ്കിലും പൊലീസ് ഒന്നു മടിക്കും. മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമാകുംവരെ അറസ്റ്റ് പാടില്ലെന്നു കോടതിയിൽനിന്ന് ഇടക്കാല ഉത്തരവോ വാക്കാൽ പരാമർശമോ നേടിയെടുത്തശേഷം ബുധനാഴ്ച ചോദ്യം ചെയ്യലിനു ഹാജരാകുക എന്നതാണു രണ്ടാമത്തെ സാധ്യത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP