1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Jul / 2019
18
Thursday

കോളേജിലെ എസ്എഫ്ഐക്കാരൻ; വികാരിയായ ശേഷം അയ്യപ്പ ഭക്തിഗാനം പുറത്തിറക്കി; കമ്മ്യൂണിസത്തിലെ സമത്വ ആശയത്തെ ബൈബിളിലും കണ്ടു; റവറന്റ് ഫാദർ എന്ന പ്രയോഗത്തേക്കാൾ ഇഷ്ടം സഖാവ് ഫാദർ എന്ന് വിളിക്കുന്നതും; വൈദികർക്ക് നേരേയുള്ള ലൈംഗികചൂഷണ വിവാദത്തിൽ ഇരയ്‌ക്കൊപ്പം നിന്നപ്പോൾ വിശ്വാസികളുടെ 'പൊങ്കാല'; സഭയിലെ അനീതിക്കെതിരെ പൊരുതുമെന്ന് പ്രഖ്യാപിച്ച് ഫാദർ മാത്യൂസ് വാഴക്കുന്നത്ത്; സഖാവ് അച്ചൻ വ്യത്യസ്തനാകുന്നത് ഇങ്ങനെ

July 07, 2018 | 08:05 AM IST | Permalinkകോളേജിലെ എസ്എഫ്ഐക്കാരൻ; വികാരിയായ ശേഷം അയ്യപ്പ ഭക്തിഗാനം പുറത്തിറക്കി; കമ്മ്യൂണിസത്തിലെ സമത്വ ആശയത്തെ ബൈബിളിലും കണ്ടു; റവറന്റ് ഫാദർ എന്ന പ്രയോഗത്തേക്കാൾ ഇഷ്ടം സഖാവ് ഫാദർ എന്ന് വിളിക്കുന്നതും; വൈദികർക്ക് നേരേയുള്ള ലൈംഗികചൂഷണ വിവാദത്തിൽ ഇരയ്‌ക്കൊപ്പം നിന്നപ്പോൾ വിശ്വാസികളുടെ 'പൊങ്കാല'; സഭയിലെ അനീതിക്കെതിരെ പൊരുതുമെന്ന് പ്രഖ്യാപിച്ച് ഫാദർ മാത്യൂസ് വാഴക്കുന്നത്ത്; സഖാവ് അച്ചൻ വ്യത്യസ്തനാകുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: ക്രൈസ്തവ പുരോഹിതർക്ക് പരസ്യമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കാമോ? പലർക്കും വ്യക്തമായ രാഷ്ട്രീയ നിലപാടുണ്ടെങ്കിലും ഇക്കാര്യം പരസ്യമായി പറയാൻ തയ്യാറാല്ല. പ്രത്യേകിച്ചു ഇടതുപക്ഷത്തോടാണ് പ്രേമമെങ്കിൽ. എന്നാൽ, പത്തനംതിട്ടയിലെ ഒരു ക്രൈസ്തവ പുരോഹിതൻ ഇക്കാര്യത്തിൽ നിന്നെല്ലാം വ്യത്യസ്തനാണ്. താനൊരു സഖാവാണെന്ന് പരസ്യമായി അഭിപ്രായപ്പെടുന്ന ഫാദർ മാത്യൂസ് വാഴക്കുന്നത്ത് സോഷ്യൽ മീഡിയയുടെയും സഖാക്കളുടെയും പ്രിയങ്കരനായിരുന്നു. സൂപ്പർ പ്രസംഗം കൊണ്ട് ആളെ കൈയിലെടുക്കുന്ന അച്ചൻ തന്നെ റവറന്റ് ഫാദർ എന്ന് വിളിക്കുന്നതിനേക്കാൽ ഇഷ്ടം സഖാവ് ഫാദർ എന്ന വിളിക്കുന്നതാണെന്നും പറയുന്ന അച്ചന്റെ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. ഇപ്പോൾ ഓർത്തഡോക്സ് സഭയിലെ വൈദികർക്ക് നേരേയുള്ള ലൈംഗികചൂഷണ വിവാദത്തിലും പരസ്യപ്രതികരണത്തിന് അച്ചൻ തയ്യാറായി. ഇതോടെ സോഷ്യൽ മീഡിയയിലെ താരമായ മുതിർന്ന വൈദികന് സൈബർ ആക്രമണം കൊണ്ട് ഇരിക്കപ്പൊറുതി മുട്ടുകയാണ്.

വാട്സ് ആപ്പ്, ഫേസ് ബുക്ക് എന്നിവ വഴി തന്നെയും കുടുംബത്തെയും വ്യക്തിഹത്യ നടത്തുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതായി സഭാ മാനേജിങ് കമ്മിറ്റിയംഗമായ ഫാ. മാത്യൂസ് വാഴക്കുന്നത്ത് ജില്ലാ പൊലീസ് മേധാവി ടി.നാരായണന് പരാതി നൽകി. ലൈംഗികചൂഷണ വിവാദത്തിൽ സഭാ നേതൃത്വത്തിന് യുവാവ് നൽകിയ പരാതിയും ഇരയുടെ സത്യപ്രസ്താവനയും ചോർന്നതിനെതിരേ ഇദ്ദേഹം പരസ്യമായി രംഗത്തെത്തിയിരുന്നു. ഒരു വിശ്വാസി തന്റെ ആത്മീയപിതാവിന് നൽകിയ പരാതി തെരുവിൽ വലിച്ചെറിയപ്പെട്ടത് തെറ്റാണ്. പുരോഹിതർക്ക് യോജിക്കാത്ത പ്രവർത്തനങ്ങൾ നടത്തിയവർക്കെതിരേ സഭ നടപടി സ്വീകരിക്കണമെന്നായിരുന്നു ഇദ്ദേഹം കൈക്കൊണ്ട നിലപാട്. ഇതാണ് ചിലരെ ചൊടുപ്പിച്ചിത്. ഇതോടെയാണ് വേറിട്ട വഴിയിലൂടെ നീങ്ങുന്ന ഫാ. മാത്യൂസ് വാഴക്കുന്നത്തിനെ നേരിടാൻ സൈബർ ഗുണ്ടകളെത്തിയത്.

ലൈംഗികചൂഷണവുമായി ബന്ധപ്പെട്ട് നിലയ്ക്കൽ ഭദ്രാസന മെത്രാപ്പൊലീത്തക്ക് ലഭിച്ച മറ്റൊരു പരാതി പിൻവലിക്കാൻ ബിഷപ്പ് ഇടപ്പെട്ടെന്നും ഫാ. വാഴക്കുന്നം മാധ്യമങ്ങളിലൂടെ ആരോപിച്ചിരുന്നു. ഇതേ തുടർന്നാണ് പരാതി പുനഃപരിശോധിക്കാനും വൈദികനെ സസ്പെൻഡ് ചെയ്യാനും ഭദ്രാസന നേതൃത്വം തയ്യാറായത്. തന്നെ സഭാവിരുദ്ധനായി ചിത്രീകരിക്കാനാണ് പലരുടെയും ശ്രമം. ഇവരുടെ ലക്ഷ്യം വേറെയാണ്. സഭയ്ക്ക് വിരുദ്ധമായി താനൊന്നും ചെയ്തിട്ടില്ല. സഭയുടെ പേര് ഉപയോഗിച്ച് ചിലർ തെറ്റ് കാട്ടുമ്പോൾ താനത് ചൂണ്ടിക്കാട്ടും. ഇനിയും ഈ നിലപാട് തുടരുമെന്നും ഫാ. മാത്യൂസ് വാഴക്കുന്നം പറഞ്ഞു.

റാന്നി സെന്റ് മേരിസ് കോളജ് അദ്ധ്യാപകനായ ഫാ. മാത്യൂസ് വാഴക്കുന്നത്തിന്റെ പല പ്രസംഗങ്ങളും സോഷ്യൽ മീഡിയ ചർച്ച ചെയ്തിട്ടുണ്ട്. തികഞ്ഞ രാഷ്ട്രീയ പ്രസംഗമാണ് അച്ചൻ പിണറായി വിജയന്റെ നവകേരള യാത്രയിൽ നടത്തിയത്. മാർച്ച് പത്തനംതിട്ടയിൽ എത്തിയപ്പോൾ പുകസ ജില്ലാ വൈസ് പ്രസിഡന്റ് കൂടിയായ ഫാ. മാത്യൂസ് നടത്തിയ പ്രസംഗം ഏറെ ചർത്തയായിരുന്നു. ഒരു മതത്തിലായിരിക്കുമ്പോൾതന്നെ മതേതരനായിരിക്കുവാൻ കഴിയണമെന്ന സന്ദേശവും മതങ്ങളല്ല പ്രശ്നം വർഗീയതയാണ് പ്രശ്നമെന്നും ഓർമിപ്പിച്ചതു പിണറായി വിജയാണെന്നും അദ്ദേഹം പറഞ്ഞു. യേശുക്രിസ്തു പറഞ്ഞു. നിങ്ങളെന്നെ ഗുരുവെന്നു വിളിക്കരുത്, സ്നേഹിതൻ എന്നു വിളിക്കണമെന്ന്. സഖാവ് എന്ന വാക്കിന്റെ അർഥം സഖിത്വമുള്ളവൻ എന്നും മിത്രം എന്നും സ്നേഹിതൻ എന്നും ആണെങ്കിൽ ഞങ്ങൾ അച്ചന്മാരെ സ്നേഹിതൻ എന്നു വിളിക്കുമ്പോൾ നമ്മുടെ നാട്ടിൽ സാംസ്‌കാരികമായ ഒരു മാറ്റം സംഭവിക്കും. കാരണം, ഞങ്ങളും നിങ്ങളും തമ്മിലുള്ള അകലമില്ലാതെയാവുകയും ഏകഭാവത്തിൽ മാനുഷിക നന്മയ്ക്കു വേണ്ടി പ്രവർത്തിക്കുന്ന സാഹചര്യം ഉണ്ടാകും. കണ്ണൂരിലായിരുന്നു താൻ അഞ്ചുവർഷം. കണ്ണൂരിന്റെ സാംസ്‌കാരിക പരിസരം പരിചയപ്പെട്ടിട്ടുണ്ട്. ഓരോ ദേശത്തിനും പ്രത്യേകതകളുണ്ട്. പാറമേലാണ് സഭയെ പണിയുന്നതെന്ന് ക്രിസ്തു പറഞ്ഞിട്ടുണ്ട്.

പിണറായിയിലെ പാറപ്പുറത്താണ് നമ്മുടെ നാട്ടിലെ അടിസ്ഥാന വർഗത്തിനുവേണ്ടിയുള്ള ആദ്യത്തെ യോഗം നടന്നത്. പാറപ്പുറമെന്നു പറഞ്ഞാൽ ഉറപ്പ്എന്നാണ് അർഥം. പിണർ എന്നു പറഞ്ഞാൽ മിന്നൽ എന്നു മാത്രമല്ല, ഉറപ്പുള്ളത് എന്ന അർഥം കൂടിയുണ്ട്. കേരളത്തിന്റെ ചരിത്രത്തിൽ കഴിഞ്ഞകാലത്ത് ഒരൊറ്റ നേതാവിനെയാണ് തച്ചുതകർക്കാനുള്ള കാണുന്നത്. ഉറപ്പുള്ളതുകൊണ്ടാണ് ആ നേതാവിനെ തകർക്കാൻ ശ്രമം നടന്നത്. ഫാ. വടക്കനെന്ന പോലെ തന്നെ ഫാ. തെക്കൻ എന്നു വിളിക്കാമെന്നും അദ്ദേഹം പറഞ്ഞു. താൻ ഇടതു പക്ഷത്താണ് നിൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. ഇങ്ങനെ വളരെ വ്യത്യസ്തമായ വഴിയിലൂടെ നടക്കുന്ന ഫാദറാണ് മാത്യൂസ് വാഴക്കുന്നത്ത്. ക്രൈസ്തവരെ ഇടതുപക്ഷത്തേക്ക് അടുപ്പിക്കാൻ സിപിഎമ്മും അച്ചന്റെ പ്രസംഗം ഉപയോഗിച്ചിരുന്നു. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലും ഇത്തരം പ്രസംഗങ്ങളിലൂടെ വോട്ട് നേടാൻ സിപിഎം ശ്രമിക്കുകയും ചെയ്തു. അങ്ങനെ സിപിഎം പക്ഷത്ത് നിൽക്കുന്ന അച്ചനെതിരെയാണ് ഇപ്പോൾ സൈബർ ആക്രമണം നടക്കുന്നത്. അതുകൊണ്ട് തന്നെ പരാതി ഗൗരവത്തോടെ എടുക്കാനാണ് പൊലീസിന് ഉന്നതർ നൽകിയിരിക്കുന്ന നിർദ്ദേശം.

സാധാരണ ക്രൈസ്തവ കുടുംബങ്ങളിലുള്ള പോലെ കോൺഗ്രസ് അനുഭാവമുള്ള ഒരു കുടുംബത്തിലാണ് ഫാ. മാത്യൂസ് വാഴക്കുന്നത്തും ജനിച്ചതെങ്കിലും കോളേജ് വിദ്യാഭ്യാസകാലംമുതൽ ഒരു എസ്എഫ്ഐ പ്രവർത്തകനായിരുന്നു. ആ സമയത്ത് എസ്എഫ്ഐ പാനലിൽ ആർട്സ് ക്ലബ് സെക്രട്ടറിയായി മത്സരിച്ചിരുന്നു. പഴയ കാലത്തു ക്രൈസ്തവർക്ക് ഇപ്പോഴത്തെപ്പോലെയുള്ള സാമ്പത്തിക പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തൊഴിലാളി പ്രസ്ഥാനങ്ങളോട് സമരസപ്പെടാൻ അന്ന് പറ്റിയിരുന്നില്ല എന്നുള്ളതാണ് കാര്യം. അതുകൊണ്ടാവണം അന്നത്തെ ആളുകൾ കോൺഗ്രസ് അനുഭാവികൾ ആയതെന്നുവേണം കരുതാൻ. പക്ഷെ ഏതെങ്കിലും ഒരു കാഴ്ചപ്പാടിനോട് ക്രിസ്റ്റ്യാനിറ്റി പൊരുത്തപ്പെടുന്നുണ്ടെങ്കിൽ അത് ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ കാഴ്ചപ്പാടിനോടാണ് എന്നാണു ഫാ. മാത്യൂസ് വാഴക്കുന്നത്ത് വിശദീകരിച്ചിരുന്നത്. പിന്നെ ഞാൻ ഒരു വൈദികൻ മാത്രമല്ല മലയാള ഭാഷ അദ്ധ്യാപകൻ കൂടിയാണ്. ഇടതുപക്ഷം ഭരണത്തിലുള്ള സമയങ്ങളിലാണ് കലാ-സാംസ്‌കാരിക ചർച്ചകളും സംവാദങ്ങളും നടക്കാറുള്ളതെന്നും അച്ചൻ തുറന്നു പറഞ്ഞിട്ടുണ്ട്.

'33 വയസുള്ള ക്രിസ്തുവിന്റെ പ്രായത്തിൽ സ്വാതി തിരുനാൾ ഇവിടെ ഭരിച്ചപ്പോൾ ഭരണനൈപുണ്യവും ഒപ്പം തന്നെ ഒരു സംസ്‌കാരമുള്ള സമൂഹത്തെ സൃഷ്ടിക്കാനും അദ്ദേഹത്തിനു സാധിച്ചു. ഇത് രണ്ടും ഒപ്പം കൊണ്ടുപോകണമെങ്കിൽ ഇടതുപക്ഷം ഭരിച്ചാലേ നടക്കു. കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് പ്രതിബദ്ധതയുണ്ട്. അതിൽ വിശ്വസിക്കുന്നു. പക്ഷെ പള്ളിയിലോ വിശ്വാസികളോടോ രാഷ്ട്രീയം സംസാരിക്കാറില്ല. അതിന്റെ ആവശ്യമില്ല.-ഇതായിരുന്നു അച്ചന്റെ രാഷ്ട്രീയം. ചെറുപ്പം മുതൽ കവിതകളും, കഥകളും എഴുതുമായിരുന്നു അച്ചൻ. ഏഴു പുസ്തകങ്ങൾ ഇതുവരെ പ്രസിദ്ധീകരിച്ചിടുണ്ട്. മുൻപ് എറണാകുളത്തു കേരള ഫിലിം അക്കാദമി എന്ന സ്ഥാപനത്തിൽ ഒരു വർഷം സിനിമ സംവിധാനം പഠിച്ചു. ദൂരദർശനു വേണ്ടി 2002 കാലഘട്ടത്തിൽ ടെലിഫിലിമുകൾ ഡയറക്റ്റ് ചെയ്തിട്ടുണ്ട്. ഇതുവരെ 180 ഓളം ക്രിസ്തിയ ഗാനങ്ങൾ എഴുതിടുണ്ട്. രണ്ടുവർഷം മുൻപ് ശബരിമല മണ്ഡല കാലത്ത് ശബരിഗിരിശൻ എന്ന അയ്യപ്പ ഭക്തിഗാന ആൽബം ഇറക്കിയിരുന്നു. പ്രണയആൽബത്തിന് വേണ്ടിയും ഗാനങ്ങൾ എഴുതി. ഇങ്ങനെ മതത്തിന് അപ്പുറത്തേക്കാണ് അച്ചന്റെ ഇടപെടലുകൾ.

സഖാവ് അച്ചൻ എന്ന് വിളിക്കുന്നതാണ് തനിക്ക് ഏറ്റവും ഇഷ്ടം എന്ന് സഖാവച്ചൻ തുറന്നു പറയുന്നുണ്ട് എങ്കിലും വിശ്വാസത്തിൽ രാഷ്ട്രീയം കലക്കി മലിനമാക്കാൻ കലാകാരൻ കൂടിയായ അച്ചന് ഇഷ്ടമല്ല. പുരോഗമന കലാസാഹിത്യസംഘത്തിന്റെയും ഒപ്പം അദ്ധ്യാപക സംഘടനയുടെ ഭാരവാഹിയുമാണ് ഫാദർ മാത്യൂസ് വാഴകുന്നം. റാന്നി സെന്റ് തോമസ് കോളേജിലെ മലയാളം അദ്ധ്യാപകൻ ആയി കുട്ടികളെ പഠിപ്പിപ്പിക്കുന്നതിനോടൊപ്പം ക്ലാസിക്കൽ കലകളിലെ പുരാണേതര പ്രമേയങ്ങൾ എന്ന വിഷയത്തിൽ പി.എച്ച്.ഡിയും അച്ചൻ ചെയ്യുന്നു. ഭാര്യ സാറ മാത്യൂസ് സ്‌കൂൾ അദ്ധ്യാപികയാണ്.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

Loading...

MNM Recommends

TODAYLAST WEEKLAST MONTH
എന്നാൽ പിന്നെ ഞാനും എന്ന് പറഞ്ഞ് സിനിമാതാരങ്ങളെ കണ്ട് ചാടിയിറങ്ങിയവർക്കെല്ലാം പണി കിട്ടും; കുഞ്ചാക്കോയും ജയസൂര്യയും മുതൽ മഞ്ജു വാര്യർ വരെയുള്ളവർ പ്രായമാകുമ്പോൾ എങ്ങനെ ഇരിക്കും എന്ന് കാട്ടാൻ ഉപയോഗിച്ച റഷ്യൻ ആപ്പായ ഫേയ്‌സ് ആപ്പ് നിങ്ങളുടെ മുഴുവൻ ചിത്രങ്ങളും അനുമതിയില്ലാതെ അടിച്ചുമാറ്റും; മലയാളത്തിലെ സൂപ്പർ താരങ്ങൾ മുതൽ ലോകം എമ്പാടുമുള്ളവർ ഏറ്റെടുത്ത ആപ്പിന്റെ പിന്നിലെ ഞെട്ടിക്കുന്ന ചതിക്കുഴികൾ
ഫേസ്‌ബുക്ക് കാമുകിയെ നേരിട്ടൊന്ന് കാണാൻ എടപ്പാളിലെ ലോഡ്ജിൽ മുറിയെടുത്തുകൊല്ലം സ്വദേശിയായ യുവാവും സുഹൃത്തും; കാമുകനെ കാണാൻ കാമുകി എത്തിയത് കോളേജ് യൂണിഫോമിൽ; പന്തികേട് സംശയിച്ച് പിന്തുടർന്ന നാട്ടുകാരെത്തി ചോദ്യം ചെയ്യൽ; സദാചാര പൊലീസ് ചമഞ്ഞ ചിലരുടെ വക പൊതിരെ തല്ലും; ഒടുവിൽ കാമുകന് സംഭവിച്ചത് ഇങ്ങനെ
അഭയ കൊല്ലപ്പെടാനുള്ള യഥാർഥ കാരണം ഒന്നാംപ്രതി ഫാദർ കോട്ടൂരും സിസ്റ്റർ സെഫിയും തമ്മിലുള്ള ശാരീരിക ബന്ധത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്; ബന്ധം നിഷേധിക്കാൻ ഹൈമനോ പ്ലാസ്റ്റി സർജറി നടത്തി വീണ്ടും കന്യാചർമ്മം വെച്ചു പിടിപ്പിച്ചു മൂന്നാം പ്രതിയായ കന്യാസ്ത്രീ; അഭയ കേസിൽ സിബിഐ കുറ്റപത്രത്തിൽ ലേഡി ഡോക്ടറുടെ മൊഴി സഹിതം രേഖപ്പെടുത്തിയ കന്യാചർമ്മ കഥ വീണ്ടും ചർച്ചയാകുമ്പോൾ നാണക്കേട് മാറാതെ സഭ
പൊന്നമ്മ കോലക്കേസിൽ സത്യനെ കുടുക്കിയത് 'ലോജിക്' ഇല്ലാതെ പറഞ്ഞുപോയ കള്ളം; മൃതദേഹം കണ്ടെത്തിയ ദിവസം എവിടെ പോയെന്ന ചോദ്യത്തിന് വില്ലേജാഫീസിൽ സർട്ടിഫിക്കറ്റ് വാങ്ങാനെന്ന് പറഞ്ഞത് രണ്ടാംശനി എന്നോർക്കാതെ; രണ്ടാം ശനിയാഴ്‌ച്ച എന്ത് ആധാർ കാർഡ് എന്ന പൊലീസിന്റെ മറുചോദ്യത്തോടെ മണിമണിയായി കാര്യങ്ങൾ വിവരിച്ച് പ്രതി
തുർക്കിയും ജർമനിയും ഇറ്റലിയുമടക്കം യൂറോപ്പിലെ മിക്ക രാജ്യങ്ങളിലും അമേരിക്കയുടെ 150 ആണവായുധ ശേഖരം; അറിയാതെ പുറത്തുവിട്ട ലിസ്റ്റ് കണ്ട് ഞെട്ടി ലോകം; യുദ്ധമുണ്ടായാൽ ഇടപെടാൻ അമേരിക്ക ലോകത്ത് മുഴുവൻ തങ്ങളുടെ ആയുധങ്ങൾ ഒളിപ്പിക്കുന്നുണ്ടെന്ന് വിശ്വസിക്കാതെ പലരും; ഇന്ത്യയിലും സൗദിയിലും വരെ ആയുധങ്ങളുണ്ടായേക്കാമെന്ന് ആശങ്ക
കൊലപാതക കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ശരവണഭവൻ ഹോട്ടലുടമ പി രാജഗോപാൽ അന്തരിച്ചു; ഹൃദയാഘാതത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച രാജഗോപാലിന്റെ അന്ത്യം ഇന്ന് രാവിലെ; ചായക്കടയിലെ തൂപ്പുകാരനിൽ നിന്ന് ശതകോടീശ്വരനായി വളർന്ന 'ദോശരാജാവിന്' ദാരുണാന്ത്യം; ജ്യോതിഷിയുടെ നിർദേശത്തിൽ മൂന്നാംകെട്ടിന് തുനിഞ്ഞ് കൊലയാളിയായി അഴിക്കുള്ളിലായ രാജഗോപാൽ വിടവാങ്ങുമ്പോൾ അവസാനിക്കുന്നത് ഒരു തമിഴ് വ്യവസായിയുടെ അപൂർവ്വ വിജയകഥയ്ക്ക്
കുടുബസമേതം എത്തുന്നവർക്ക് ബുഹാരി വിളമ്പുന്നത് ഈച്ച അരിച്ച ആടിന്റെ രോമം കളയാത്ത മട്ടൻ കറി; എംആർഎയിലും സം സം റസ്റ്റോറന്റിലും പഴകിയ പൊറോട്ടയും ചപ്പാത്തിയും സൂക്ഷിക്കുന്നത് മാലിന്യവും ദുർഗന്ധവും നിറഞ്ഞ സ്ഥലത്ത്; പങ്കജ് ഹോട്ടലിൽ സ്‌പെഷ്യൽ പഴകിയ ചോറും ചീഞ്ഞ മുട്ടയും എകസ്‌പൈറി കഴിഞ്ഞ ചിക്കനും; പുളിമൂട്ടിലെ ആര്യാസിലെ അടുക്കളയിൽ പക്ഷി കാഷ്ടവും പ്രാണികളും; പണം വാങ്ങി കീശ വീർപ്പിച്ചിട്ട് വയറ് കേടാക്കുന്ന മുതലാളിമാരുടെ തലയിൽ ഇടിത്തീ വീഴട്ടെ എന്ന് പ്രാകി പൊതുജനം
ആത്മഹത്യ ചെയ്ത സാജൻ പാറയിലിന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സ്ഥാപിച്ച് ആന്തൂരിൽ നഷ്ടമായ മാനം തിരിച്ചു പിടിക്കാൻ പെടാപാടുപെട്ട് സിപിഎം; പൊലീസ് അന്വേഷണത്തിൽ സാജന്റെ ഡ്രൈവറും ഭാര്യയും തമ്മിൽ 2400 തവണ ഫോണിൽ സംസാരിച്ചെന്ന് കണ്ടെത്തിയെന്ന പരോക്ഷ സൂചനയുമായി ദേശാഭിമാനി; അന്വേഷണ സംഘത്തെ ഉദ്ദരിച്ച് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത് ആന്തൂരിൽ പാർട്ടിയുടെ അടിത്തറ പുനഃസ്ഥാപിക്കാൻ; ആത്മഹത്യ പ്രേരണ ചുമത്തി സാജന്റെ ഭാര്യയെ അറസ്റ്റ് ചെയ്യാനും ആലോചനയെന്ന് റിപ്പോർട്ടുകൾ
അഭയ കൊല്ലപ്പെടാനുള്ള യഥാർഥ കാരണം ഒന്നാംപ്രതി ഫാദർ കോട്ടൂരും സിസ്റ്റർ സെഫിയും തമ്മിലുള്ള ശാരീരിക ബന്ധത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്; ബന്ധം നിഷേധിക്കാൻ ഹൈമനോ പ്ലാസ്റ്റി സർജറി നടത്തി വീണ്ടും കന്യാചർമ്മം വെച്ചു പിടിപ്പിച്ചു മൂന്നാം പ്രതിയായ കന്യാസ്ത്രീ; അഭയ കേസിൽ സിബിഐ കുറ്റപത്രത്തിൽ ലേഡി ഡോക്ടറുടെ മൊഴി സഹിതം രേഖപ്പെടുത്തിയ കന്യാചർമ്മ കഥ വീണ്ടും ചർച്ചയാകുമ്പോൾ നാണക്കേട് മാറാതെ സഭ
25000 രൂപ പേയ്മെന്റ് നടത്തിയില്ലെങ്കിൽ... എന്നെ കൊണ്ട് കടുംകൈ ചെയ്യിപ്പിക്കരുത്....; ദിലീപേട്ടനെ അറിയുമോ ആവൊ? ലൊക്കാന്റോ സൈറ്റിൽ കയറി യുവതികളെ തിരഞ്ഞപ്പോഴാണ് കിട്ടിയത് നീതു എന്ന വിളിപ്പേരുകാരിയെ; ബുക്ക് ചെയ്ത ശേഷം മുൻകൂർ പണം അടയ്ക്കുകയോ ഹോട്ടൽ മുറിയിലേക്ക് പോവുകയോ ചെയ്യാത്ത യുവാവിനെതിരെ കുപിതയായ യുവതി നടത്തിയതുകൊലവിളി; ഭീഷണിക്ക് ഉപയോഗിച്ചത് നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടന്റെ പേരും; ജീവഭയത്താൽ യുവാവ് പൊലീസിനെ സമീപിക്കുമ്പോൾ
കാസർഗോഡ് സെന്റർ വച്ചവർക്ക് എങ്ങനെ യൂണിവേഴ്‌സിറ്റി കോളേജിൽ പരീക്ഷ എഴുതുവാൻ സാധിച്ചു? അഖിലിനെ കുത്തിയതിനു പിന്നിൽ പാട്ടു പാടൽ മത്രമാണോ അതോ പി എസ് സി പരീക്ഷാ ക്രമക്കേടുകൾ ഉണ്ടോ എന്നും സംശയം; കത്തി ഈരിക്കൊടുത്തവനും കുത്തിയവനും പിടിച്ചു വച്ചവനും പൊലീസ് റാങ്ക് ലിസ്റ്റിൽ ഉള്ളവർ: പൊലീസ് നിയമന പട്ടികയെ സംശയ നിഴലിലാക്കി യൂണിവേഴ്‌സിറ്റി കോളേജ് സംഘർഷം; പി എസ് സിയ്‌ക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ; മറുനാടൻ വാർത്ത ചർച്ചയാക്കി സോഷ്യൽ മീഡിയ
'ആമേനി'ലെ ഫാദർ അബ്രഹാം ഒറ്റപ്ലാക്കനെപ്പോലെ പള്ളി പുതുക്കിപ്പണിയണമെന്ന് ഇടവക യോഗത്തിൽ വികാരി; പത്ത് വർഷം മുൻപ് ബജറ്റ് ഇട്ടത് ഏഴു കോടി രൂപ; പിരിച്ചത് ഇരുപത് കോടിയിലേറെ; പള്ളി വെഞ്ചരിച്ചത് ഓസ്ട്രിയൻ ബിഷപ്പും; മുഴുവൻ പണവും സ്‌പോൺസർ ചെയ്തത് ഓസ്ട്രിയൻ ബിഷപ്പും അവിടുത്തെ ഇടവകയുമെന്ന് കാഞ്ഞിരപ്പള്ളി മെത്രാൻ മാത്യു അറയ്ക്കലും; പ്രസംഗം കേട്ട് ഞെട്ടി വിശ്വാസികൾ; ഇടുക്കി സെന്റ് തോമസ് ഫൊറോനാ പള്ളി ഇടവകയെ ചതിച്ച തോമസ് വയലുങ്കലിനും കൂട്ടാളികളും കേസിൽ കുടുങ്ങുമ്പോൾ
വീട്ടിൽ ആരുമില്ലാത്തപ്പോൾ മുറിയിൽ അതിക്രമിച്ച് കടന്ന് ബലാൽസംഗം ചെയ്തു; കിടപ്പറയിൽ വച്ച് നഗ്നചിത്രങ്ങൾ പകർത്തി; പൊലീസിൽ പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ ഇടഞ്ഞ കൊമ്പനോട് കളിക്കരുതെന്ന് ഭീഷണി; ഭർത്താവിനെ വിളിച്ച് അറിയിക്കുമെന്ന് ബ്ലാക്ക് മെയിൽ ചെയ്ത് തട്ടിയെടുത്തത് 300 പവനോളം സ്വർണവും കണക്കില്ലാത്ത പണവും; ഗർഭിണിയായിട്ടും ക്രൂരമർദ്ദനവും; വൈക്കം സ്വദേശിക്കെതിരെ കൊച്ചി കമ്മീഷണർക്ക് പരാതിയുമായി പ്രവാസി യുവതി
ആഭ്യന്തര മന്ത്രിയുടെ മകൻ എന്ന നിലയിൽ ദുബായിൽ കഴിഞ്ഞപ്പോൾ തുടങ്ങിയ ബന്ധം; ബാർ ഡാൻസുകാരി എല്ലിന് പിടിച്ചപ്പോൾ ഒരുമിച്ച് ജീവിക്കാമെന്നേറ്റ് ചെലവിന് കൊടുത്തത് പുലിവാലായി; അവിഹിത ബന്ധത്തിൽ കുഞ്ഞ് പിറന്നത് അറിഞ്ഞ് ഡോക്ടറായ ഭാര്യ ഉപേക്ഷിച്ച് പോയിട്ടും കുലുങ്ങിയില്ല; പിണറായി അധികാരത്തിൽ എത്തിയ ശേഷം ഇടപാടുകൾ നടക്കാതെ പോയതോടെ സാമ്പത്തിക ഞെരുക്കം ബുദ്ധിമുട്ടിച്ചത് കുഴപ്പത്തിലാക്കി; വിവാദത്തിന് തുടക്കം കോടിയേരിയും ഭാര്യയും നടത്തിയ ഒത്തുതീർപ്പ് പൊളിഞ്ഞപ്പോൾ തന്നെ
കുടുബസമേതം എത്തുന്നവർക്ക് ബുഹാരി വിളമ്പുന്നത് ഈച്ച അരിച്ച ആടിന്റെ രോമം കളയാത്ത മട്ടൻ കറി; എംആർഎയിലും സം സം റസ്റ്റോറന്റിലും പഴകിയ പൊറോട്ടയും ചപ്പാത്തിയും സൂക്ഷിക്കുന്നത് മാലിന്യവും ദുർഗന്ധവും നിറഞ്ഞ സ്ഥലത്ത്; പങ്കജ് ഹോട്ടലിൽ സ്‌പെഷ്യൽ പഴകിയ ചോറും ചീഞ്ഞ മുട്ടയും എകസ്‌പൈറി കഴിഞ്ഞ ചിക്കനും; പുളിമൂട്ടിലെ ആര്യാസിലെ അടുക്കളയിൽ പക്ഷി കാഷ്ടവും പ്രാണികളും; പണം വാങ്ങി കീശ വീർപ്പിച്ചിട്ട് വയറ് കേടാക്കുന്ന മുതലാളിമാരുടെ തലയിൽ ഇടിത്തീ വീഴട്ടെ എന്ന് പ്രാകി പൊതുജനം
ബന്ധുവായ 17കാരനെ ആദ്യം ലൈംഗികമായി ഉപയോഗിച്ചത് വിരുന്നിന് വന്നപ്പോൾ; 45കാരി ആന്റിയെ കാണാൻ വിദ്യാർത്ഥി നിരന്തരം പോയി തുടങ്ങിയത് ക്ലാസുകളിൽ പോലും പോകാതെ; ആന്റിയുടെ വീട്ടിൽ നിന്ന് സ്‌കൂളിൽ പൊക്കോളാം എന്ന് പറഞ്ഞത് വീട്ടുകാർ എതിർത്തപ്പോൾ ടി.വി തല്ലിപ്പൊട്ടിച്ച് പ്രതിഷേധം; ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിങ്ങിൽ തെളിഞ്ഞത് രണ്ടു വർഷമായി നടന്നു വന്ന ലൈംഗിക ചൂഷണത്തിന്റെ കഥ
അനുവദിച്ച പ്ലാനിൽ ആകെ മാറ്റം വരുത്തിയത് ഗ്രൗണ്ട് ഫ്‌ളോറിലെ ഒരു സ്ലാബിന്റെ കാര്യത്തിൽ മാത്രം; സ്ലാബ് മുറിച്ച് മാറ്റി അപേക്ഷ നൽകിയപ്പോഴേക്കും പാർട്ടിയിലെ വിഭാഗീയത വിഷയമായി മാറി; പണി പൂർത്തിയായ ശേഷം നഗരസഭ ഓഫീസ് കയറി ഇറങ്ങിയത് അനേകം തവണ; സാധാരണ കരുണ കാട്ടാത്ത ഉദ്യോഗസ്ഥർക്ക് പോലും മനസ്സലിഞ്ഞെങ്കിലും ശ്യാമളയ്ക്ക് മാത്രം ദയ തോന്നിയില്ല; പലിശ കയറി മുടിഞ്ഞതോടെ മരണം തെരഞ്ഞെടുത്തു; ഗോവിന്ദൻ മാസ്റ്ററുടെ ഭാര്യയ്‌ക്കെതിരെ വേറെയും പരാതി
ബീഹാറിലെ ദരിദ്ര കുടുംബാംഗം നൃത്തം പഠിച്ചത് അതിജീവനത്തിന്; ദുബായിലെ സൂപ്പർ ബാർ ഡാൻസറായി ജീവിതം പച്ച പിടിക്കുമ്പോൾ മോഹന വാഗ്ദാനവുമായി കെട്ടിട നിർമ്മാണ ബിസിനസ് ചെയ്യുന്ന മലയാളി എത്തി; വിലകൂടിയ സമ്മാനവും പണവും നൽകി മനസ്സും ശരീരവും സ്വന്തമാക്കി; ദുബായിലെ വീട്ടിലെ നിത്യ സന്ദർശകയായപ്പോൾ 2010ൽ ആൺകുട്ടി ജനിച്ചു: കുട്ടിയുടെ അച്ഛനെ ഉറപ്പിക്കാൻ ഇനി ഡിഎൻഎ ടെസ്റ്റ്; ഭീഷണി ആരോപണത്തിൽ കോടിയേരിയും ഭാര്യയും കുടുങ്ങും; ബിനോയിയെ അറസ്റ്റ് ചെയ്യാൻ മഹാരാഷ്ട്രാ പൊലീസ്
നൈജീരിയയിൽ 15 കൊല്ലം പണിയെടുത്ത് നേടിയ 15 കോടിക്ക് നാട്ടിൽ പണിതത് അത്യാധുനിക കൺവെൻഷൻ സെന്റർ; മന്ത്രി ഇപിക്കും പി ജയരാജനും പരാതി നൽകിയത് ചെയർമാന്റെ വൈരാഗ്യം വളർത്തി; ഹാളിലെ കല്യാണത്തിന് വിവാഹ സർട്ടിഫിക്കറ്റ് പോലും നൽകാതെ പ്രതികാരം; പാർട്ടി ഗ്രാമത്തിൽ ഒറ്റപ്പെട്ടെന്ന തിരിച്ചറിവിൽ സ്വയം മരണം വരിച്ചത് സ്വപ്നങ്ങൾ തകർന്നതോടെ; എംവി ഗോവിന്ദന്റെ ഭാര്യയുടെ പക എടുത്തത് ഫയലിൽ ഉറങ്ങിയ ജീവിതത്തെ; സാജൻ പാറയിൽ ചുവപ്പു നാടയുടെ രക്തസാക്ഷി; ആന്തൂരിൽ പ്രതിഷേധം അതിശക്തം
ആത്മഹത്യ ചെയ്ത സാജൻ പാറയിലിന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സ്ഥാപിച്ച് ആന്തൂരിൽ നഷ്ടമായ മാനം തിരിച്ചു പിടിക്കാൻ പെടാപാടുപെട്ട് സിപിഎം; പൊലീസ് അന്വേഷണത്തിൽ സാജന്റെ ഡ്രൈവറും ഭാര്യയും തമ്മിൽ 2400 തവണ ഫോണിൽ സംസാരിച്ചെന്ന് കണ്ടെത്തിയെന്ന പരോക്ഷ സൂചനയുമായി ദേശാഭിമാനി; അന്വേഷണ സംഘത്തെ ഉദ്ദരിച്ച് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത് ആന്തൂരിൽ പാർട്ടിയുടെ അടിത്തറ പുനഃസ്ഥാപിക്കാൻ; ആത്മഹത്യ പ്രേരണ ചുമത്തി സാജന്റെ ഭാര്യയെ അറസ്റ്റ് ചെയ്യാനും ആലോചനയെന്ന് റിപ്പോർട്ടുകൾ
അനേകം വേശ്യകളെ ക്ഷണിച്ച് വരുത്തി മയക്കുമരുന്നിൽ ആറാടി സെക്സ് പാർട്ടി നടത്തി സുൽത്താന്റെ മകൻ മരണത്തിലേക്ക് നടന്ന് പോയി; ലണ്ടനിലെ ആഡംബര ബംഗ്ലാവിൽ ഷാർജ സുൽത്താന്റെ മകൻ മരണത്തിന് കീഴടങ്ങിയത് സെക്സ്-ഡ്രഗ് പാർട്ടിക്കിടയിൽ തന്നെയെന്ന് സ്ഥിരീകരിച്ച് ബ്രിട്ടീഷ് പൊലീസ്; യുഎഇയിൽ എത്തിച്ച ഷെയ്ഖ് ഖാലിദ് ബിൻ സുൽത്താൻ അൽ ഖ്വാസിമിക്ക് കണ്ണീരോടെ അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തിയത് അനേകം അറബ് രാജാക്കന്മാർ
പാർട്ടി ഫണ്ടായി ആവശ്യപ്പെട്ടത് 25,000; നൽകിയത് 10,000; കുറഞ്ഞു പോയതിന് ഭീഷണി; രാവിലെ കട തുറന്നപ്പോൾ പ്രവേശന മാർഗം അടച്ച് കാർ പാർക്ക് ചെയ്തു; ജീവനക്കാർക്ക് പോലും പ്രവേശനം നിഷേധിച്ചത് സിസിടിവിയിൽ തത്സമയം കണ്ട മുതലാളി സംസ്ഥാന നേതാക്കളെ വിളിച്ചു; ജില്ലാ സെക്രട്ടറി പാഞ്ഞെത്തി പാർക്ക് ചെയ്ത കാറുകൾ മാറ്റിച്ചും മാപ്പു പറഞ്ഞും തലയൂരി; അടൂരിലെ കല്യാൺ ജൂവലറിയെ പൂട്ടാനിറങ്ങിയ സിപിഎം പ്രാദേശിക നേതൃത്വത്തിന് കിട്ടിയത് എട്ടിന്റെ പണി