Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബിജെപി ഹർത്താൽ ദിനത്തിൽ റീവാല്യൂഷനെ ചൊല്ലിയുള്ള തർക്കം അവിടെ തീർന്നെന്ന് കരുതി മൂല്യനിർണ്ണയത്തിനെത്തി; അപ്രതീക്ഷിതമായി ഓടിയെത്തി അസഭ്യം പറഞ്ഞും മർദ്ദിച്ചും കലിപ്പ് തീർത്ത് 'സഖാവ് അച്ചൻ'; വൈദികന്റെ ഗുണ്ടായിസം നടന്നത് കോഴഞ്ചേരി സെന്റ് തോമസ് കോളജിലെ മലയാളം ഡിപ്പാർട്ട്മെന്റിൽ; പിണറായി ഭക്തനും സിപിഎം സഹയാത്രികനുമായ ഓർത്തഡോക്‌സ് വൈദികൻ ഫാ വാഴക്കുന്നം വീണ്ടും വിവാദത്തിൽ

ബിജെപി ഹർത്താൽ ദിനത്തിൽ റീവാല്യൂഷനെ ചൊല്ലിയുള്ള തർക്കം അവിടെ തീർന്നെന്ന് കരുതി മൂല്യനിർണ്ണയത്തിനെത്തി; അപ്രതീക്ഷിതമായി ഓടിയെത്തി അസഭ്യം പറഞ്ഞും മർദ്ദിച്ചും കലിപ്പ് തീർത്ത് 'സഖാവ് അച്ചൻ'; വൈദികന്റെ ഗുണ്ടായിസം നടന്നത് കോഴഞ്ചേരി സെന്റ് തോമസ് കോളജിലെ മലയാളം ഡിപ്പാർട്ട്മെന്റിൽ; പിണറായി ഭക്തനും സിപിഎം സഹയാത്രികനുമായ ഓർത്തഡോക്‌സ് വൈദികൻ ഫാ വാഴക്കുന്നം വീണ്ടും വിവാദത്തിൽ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: സിപിഎം ഭരണകാലത്ത് നേതാക്കൾക്കെല്ലാം ഗുണ്ടായിസം കാണിക്കാമെന്ന് അലിഖിത നിയമമുണ്ടോ? ഉണ്ടെന്നാണ് ഇന്നലെ കോഴഞ്ചേരി സെന്റ് തോമസ് കോളജിൽ നടന്ന സംഭവങ്ങൾ വ്യക്തമാക്കുന്നത്. ബിജെപി ഹർത്താൽ പ്രഖ്യാപിച്ച വെള്ളിയാഴ്ച മൂല്യനിർണയ ക്യാമ്പ് പ്രവർത്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ട കോളജ് അദ്ധ്യാപകനെ മറ്റൊരു കോളജിലെ അദ്ധ്യാപകനും വൈദികനും സർവോപരി സിപിഎമ്മിന്റെ നേതാവുമായ ഫാ മാത്യൂസ് വാഴക്കുന്നം മർദിച്ചുവെന്നാണ് പരാതി. ഹർത്താൽ ദിനത്തിൽ കോഴഞ്ചേരി സെന്റ് തോമസ് കോളജിലെ മൂല്യനിർണയ ക്യാമ്പിൽ ഉണ്ടായ തർക്കത്തിന്റെ പേരിലാണ് ഇതേ കോളജിലെ മലയാളം വിഭാഗം അദ്ധ്യാപകൻ ഡോജെയ്സൺ ജോസഫിനെ അദ്ദേഹത്തിന്റെ വകുപ്പിൽ കയറി റാന്നി സെന്റ് തോമസ് കോളജ് അദ്ധ്യാപകനായ ഫാ മാത്യൂസ് വാഴക്കുന്നം അടിച്ചത്.

കോഴഞ്ചേരി സെന്റ് തോമസ് കോളജിൽ രണ്ടാം തീയതി മുതൽ മൂല്യനിർണയം ആരംഭിച്ചിരുന്നു. എന്നാൽ ഹർത്താൽ ദിനത്തിൽ പേപ്പർ നോക്കാൻ യൂണിവേഴ്സിറ്റി അധികൃതർ അനുവദിച്ചിരുന്നില്ല. ഹർത്താൽ ദിനത്തിലെ പേപ്പർ കൂടി അടുത്ത ദിവസം നോക്കണമെന്നും ഇന്ന് പേപ്പർ നൽകാനാവില്ലെന്നും ആണ് രണ്ടാം തീയതി ജോലിക്കെത്തിയ അദ്ധ്യാപകരോട് യൂണിവേഴ്സിറ്റി അധികൃതർ പറഞ്ഞത്. ഇത് ശരിയല്ലെന്നും വന്ന അദ്ധ്യാപകർക്ക് പേപ്പർ നോക്കാൻ നൽകണമെന്നും ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. പക്ഷേ യൂണിവേഴ്സിറ്റി നിർദ്ദേശം അങ്ങനെ അല്ല എന്ന നിലപാടാണ് ക്യാമ്പ് അധികൃതർ തീരുമാനിച്ചത് അറിയിച്ചത്. ക്യാമ്പ് അധികൃതരുമായി ഇത്തരത്തിൽ സംസാരിച്ചു നിൽക്കവേ റാന്നി കോളജിലെ അദ്ധ്യാപകനായ മാത്യൂസ് വാഴക്കുന്നം ഇതിൽ ഇടപെട്ടു. ഇന്ന് വാല്യുവേഷൻ വേണ്ട എന്നായിരുന്നു അദ്ദേഹത്തിന്റെയും നിർദ്ദേശം.

ഇടതു സംഘടനാ പ്രവർത്തകനായ അദ്ദേഹത്തിന് ക്യാമ്പുമായി ബന്ധപ്പെട്ട യാതൊരു ഔദ്യോഗിക ചുമതലകളും ഇല്ലായിരുന്നു. അങ്ങനെയുള്ളയാൾ ഇത്തരം കാര്യങ്ങളിൽ ഇടപെടുന്നതിന് അനൗചിത്യം ജെയ്സൺ ജോസഫ് ചൂണ്ടിക്കാട്ടി. പിന്നീട് ക്യാമ്പ് ഓഫീസർ തന്നെ ഫോണിൽ ബന്ധപ്പെട്ട് ഹർത്താൽ ദിനത്തിലെ പേപ്പറും ഇന്നലത്തെ പേപ്പറും ഒന്നിച്ച് വാല്യു ചെയ്യേണ്ടതില്ലെന്നും താല്പര്യമുള്ളവർ മാത്രം ചെയ്താൽ
മതിയെന്നും അറിയിക്കുകയായിരുന്നു ഇതേ തുടർന്ന് പ്രശ്നം അവസാനിപ്പിച്ച് തിരികെ പോരുകയും ചെയ്തു. എന്നാൽ ഇന്നലെ വീണ്ടും മൂല്യനിർണയത്തിന് കോളേജിൽ എത്തിയ ജെയ്സനെ പ്രകോപിതനായി കയറിവന്ന മാത്യൂസ് വാഴക്കുന്നം അസഭ്യം പറയുകയും മർദിക്കുകയുമായിരുന്നു.

വൈദികൻ കൂടിയായ അദ്ധ്യാപകനിൽ നിന്നും ഇത്തരമൊരു നടപടി പ്രതീക്ഷിച്ചിരുന്നില്ലെന്നും പരാതിയിലുണ്ട്. ഇതിനെത്തുടർന്ന് ക്യാമ്പ് ഡയറക്ടർ, കോളേജ് പ്രിൻസിപ്പൽ എന്നിവർക്ക് ജെയസൺ പരാതി നൽകി. തികഞ്ഞ പിണറായി ഭക്തനും സിപിഎം സഹയാത്രികനുമാണ് ഓർത്തഡോക്സ് സഭയിലെ വൈദികനായ ഫാ മാത്യൂസ് വാഴക്കുന്നം.

റവറന്റ് ഫാദർ എന്ന് വിളിക്കുന്നതിനേക്കാൽ ഇഷ്ടം സഖാവ് ഫാദർ എന്ന വിളിക്കുന്നത്

താനൊരു സഖാവാണെന്ന് പരസ്യമായി അഭിപ്രായപ്പെടുന്ന ഫാദർ മാത്യൂസ് വാഴക്കുന്നത്ത് സോഷ്യൽ മീഡിയയുടെയും സഖാക്കളുടെയും പ്രിയങ്കരനായിരുന്നു. സൂപ്പർ പ്രസംഗം കൊണ്ട് ആളെ കൈയിലെടുക്കുന്ന അച്ചൻ തന്നെ റവറന്റ് ഫാദർ എന്ന് വിളിക്കുന്നതിനേക്കാൽ ഇഷ്ടം സഖാവ് ഫാദർ എന്ന വിളിക്കുന്നതാണെന്നും പറയുന്ന അച്ചന്റെ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. തികഞ്ഞ രാഷ്ട്രീയ പ്രസംഗമാണ് അച്ചൻ പിണറായി വിജയന്റെ നവകേരള യാത്രയിൽ നടത്തിയത്. മാർച്ച് പത്തനംതിട്ടയിൽ എത്തിയപ്പോൾ പുകസ ജില്ലാ വൈസ് പ്രസിഡന്റ് കൂടിയായ ഫാ. മാത്യൂസ് നടത്തിയ പ്രസംഗം ഏറെ ചർത്തയായിരുന്നു. ഒരു മതത്തിലായിരിക്കുമ്പോൾതന്നെ മതേതരനായിരിക്കുവാൻ കഴിയണമെന്ന സന്ദേശവും മതങ്ങളല്ല പ്രശ്‌നം വർഗീയതയാണ് പ്രശ്‌നമെന്നും ഓർമിപ്പിച്ചതു പിണറായി വിജയാണെന്നും അദ്ദേഹം പറഞ്ഞു. യേശുക്രിസ്തു പറഞ്ഞു. നിങ്ങളെന്നെ ഗുരുവെന്നു വിളിക്കരുത്, സ്‌നേഹിതൻ എന്നു വിളിക്കണമെന്ന്. സഖാവ് എന്ന വാക്കിന്റെ അർഥം സഖിത്വമുള്ളവൻ എന്നും മിത്രം എന്നും സ്‌നേഹിതൻ എന്നും ആണെങ്കിൽ ഞങ്ങൾ അച്ചന്മാരെ സ്‌നേഹിതൻ എന്നു വിളിക്കുമ്പോൾ നമ്മുടെ നാട്ടിൽ സാംസ്‌കാരികമായ ഒരു മാറ്റം സംഭവിക്കും. കാരണം, ഞങ്ങളും നിങ്ങളും തമ്മിലുള്ള അകലമില്ലാതെയാവുകയും ഏകഭാവത്തിൽ മാനുഷിക നന്മയ്ക്കു വേണ്ടി പ്രവർത്തിക്കുന്ന സാഹചര്യം ഉണ്ടാകും. കണ്ണൂരിലായിരുന്നു താൻ അഞ്ചുവർഷം. കണ്ണൂരിന്റെ സാംസ്‌കാരിക പരിസരം പരിചയപ്പെട്ടിട്ടുണ്ട്. ഓരോ ദേശത്തിനും പ്രത്യേകതകളുണ്ട്. പാറമേലാണ് സഭയെ പണിയുന്നതെന്ന് ക്രിസ്തു പറഞ്ഞിട്ടുണ്ട്.

പിണറായിയിലെ പാറപ്പുറത്താണ് നമ്മുടെ നാട്ടിലെ അടിസ്ഥാന വർഗത്തിനുവേണ്ടിയുള്ള ആദ്യത്തെ യോഗം നടന്നത്. പാറപ്പുറമെന്നു പറഞ്ഞാൽ ഉറപ്പ് എന്നാണ് അർഥം. പിണർ എന്നു പറഞ്ഞാൽ മിന്നൽ എന്നു മാത്രമല്ല, ഉറപ്പുള്ളത് എന്ന അർഥം കൂടിയുണ്ട്. കേരളത്തിന്റെ ചരിത്രത്തിൽ കഴിഞ്ഞകാലത്ത് ഒരൊറ്റ നേതാവിനെയാണ് തച്ചുതകർക്കാനുള്ള കാണുന്നത്. ഉറപ്പുള്ളതുകൊണ്ടാണ് ആ നേതാവിനെ തകർക്കാൻ ശ്രമം നടന്നത്. ഫാ. വടക്കനെന്ന പോലെ തന്നെ ഫാ. തെക്കൻ എന്നു വിളിക്കാമെന്നും അദ്ദേഹം പറഞ്ഞു. താൻ ഇടതു പക്ഷത്താണ് നിൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. ഇങ്ങനെ വളരെ വ്യത്യസ്തമായ വഴിയിലൂടെ നടക്കുന്ന ഫാദറാണ് മാത്യൂസ് വാഴക്കുന്നത്ത്. ക്രൈസ്തവരെ ഇടതുപക്ഷത്തേക്ക് അടുപ്പിക്കാൻ സിപിഎമ്മും അച്ചന്റെ പ്രസംഗം ഉപയോഗിച്ചിരുന്നു. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലും ഇത്തരം പ്രസംഗങ്ങളിലൂടെ വോട്ട് നേടാൻ സിപിഎം ശ്രമിക്കുകയും ചെയ്തു. അങ്ങനെ സിപിഎം പക്ഷത്ത് നിൽക്കുന്ന അച്ചനെതിരെയാണ് ഇപ്പോൾ സൈബർ ആക്രമണം നടക്കുന്നത്. അതുകൊണ്ട് തന്നെ പരാതി ഗൗരവത്തോടെ എടുക്കാനാണ് പൊലീസിന് ഉന്നതർ നൽകിയിരിക്കുന്ന നിർദ്ദേശം.

സാധാരണ ക്രൈസ്തവ കുടുംബങ്ങളിലുള്ള പോലെ കോൺഗ്രസ് അനുഭാവമുള്ള ഒരു കുടുംബത്തിലാണ് ഫാ. മാത്യൂസ് വാഴക്കുന്നത്തും ജനിച്ചതെങ്കിലും കോളേജ് വിദ്യാഭ്യാസകാലം മുതൽ ഒരു എസ്എഫ്‌ഐ പ്രവർത്തകനായിരുന്നു. ആ സമയത്ത് എസ്എഫ്‌ഐ പാനലിൽ ആർട്‌സ് ക്ലബ് സെക്രട്ടറിയായി മത്സരിച്ചിരുന്നു. പഴയ കാലത്തു ക്രൈസ്തവർക്ക് ഇപ്പോഴത്തെപ്പോലെയുള്ള സാമ്പത്തിക പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തൊഴിലാളി പ്രസ്ഥാനങ്ങളോട് സമരസപ്പെടാൻ അന്ന് പറ്റിയിരുന്നില്ല എന്നുള്ളതാണ് കാര്യം. അതുകൊണ്ടാവണം അന്നത്തെ ആളുകൾ കോൺഗ്രസ് അനുഭാവികൾ ആയതെന്നുവേണം കരുതാൻ. പക്ഷെ ഏതെങ്കിലും ഒരു കാഴ്ചപ്പാടിനോട് ക്രിസ്റ്റ്യാനിറ്റി പൊരുത്തപ്പെടുന്നുണ്ടെങ്കിൽ അത് ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ കാഴ്ചപ്പാടിനോടാണ് എന്നാണു ഫാ. മാത്യൂസ് വാഴക്കുന്നത്ത് വിശദീകരിച്ചിരുന്നത്.

ചെറുപ്പം മുതൽ കവിതകളും, കഥകളും എഴുതുമായിരുന്നു അച്ചൻ. ഏഴു പുസ്തകങ്ങൾ ഇതുവരെ പ്രസിദ്ധീകരിച്ചിടുണ്ട്. മുൻപ് എറണാകുളത്തു കേരള ഫിലിം അക്കാദമി എന്ന സ്ഥാപനത്തിൽ ഒരു വർഷം സിനിമ സംവിധാനം പഠിച്ചു. ദൂരദർശനു വേണ്ടി 2002 കാലഘട്ടത്തിൽ ടെലിഫിലിമുകൾ ഡയറക്റ്റ് ചെയ്തിട്ടുണ്ട്. ഇതുവരെ 180 ഓളം ക്രിസ്തിയ ഗാനങ്ങൾ എഴുതിടുണ്ട്. രണ്ടുവർഷം മുൻപ് ശബരിമല മണ്ഡല കാലത്ത് ശബരിഗിരിശൻ എന്ന അയ്യപ്പ ഭക്തിഗാന ആൽബം ഇറക്കിയിരുന്നു. പ്രണയആൽബത്തിന് വേണ്ടിയും ഗാനങ്ങൾ എഴുതി. ഇങ്ങനെ മതത്തിന് അപ്പുറത്തേക്കാണ് അച്ചന്റെ ഇടപെടലുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP