Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആറ് കന്യാസ്ത്രീകളും പറഞ്ഞത് ഫ്രാങ്കോക്കെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്ന്; തെളിവുള്ള മൊബൈൽ കൊണ്ടുനടക്കാറില്ല, അത് പത്ത് പെൻഡ്രൈവുകളിലാക്കി സൂക്ഷിച്ചിട്ടുണ്ടെന്നും പറഞ്ഞു; എന്തുകൊണ്ടാണ് ഈ തെളിവുകൾ പൊലീസിന് കൊടുക്കാതെ അവർ തെരുവിൽ ഇറങ്ങിയത്? തെളിവുകൾ പൊലീസിന് കൊടുക്കാതെ മറച്ചുവെക്കുന്നത് ബിഷപ്പിനെ സഹായിക്കാനെന്ന് സംശയം: ഇരയായ കന്യാസ്ത്രീയുടെ ഇടവക വികാരി ഫാ. നിക്കോളാസ് മണിപ്പറമ്പിൽ മറുനാടനോട് പറഞ്ഞത്

ആറ് കന്യാസ്ത്രീകളും പറഞ്ഞത് ഫ്രാങ്കോക്കെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്ന്; തെളിവുള്ള മൊബൈൽ കൊണ്ടുനടക്കാറില്ല, അത് പത്ത് പെൻഡ്രൈവുകളിലാക്കി സൂക്ഷിച്ചിട്ടുണ്ടെന്നും പറഞ്ഞു; എന്തുകൊണ്ടാണ് ഈ തെളിവുകൾ പൊലീസിന് കൊടുക്കാതെ അവർ തെരുവിൽ ഇറങ്ങിയത്? തെളിവുകൾ പൊലീസിന് കൊടുക്കാതെ മറച്ചുവെക്കുന്നത് ബിഷപ്പിനെ സഹായിക്കാനെന്ന് സംശയം: ഇരയായ കന്യാസ്ത്രീയുടെ ഇടവക വികാരി ഫാ. നിക്കോളാസ് മണിപ്പറമ്പിൽ മറുനാടനോട് പറഞ്ഞത്

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലുമായി ബന്ധപ്പെട്ട പീഡനകേസ് നിർണായ ഘട്ടത്തിലാണ്. കന്യാസ്ത്രീയുടെ പരാതിയിൽ അറസ്റ്റിലാകാതിരിക്കാൻ ശ്രമിക്കുകയാണ് ബിഷപ്പ്. ഇതിന്റെ ഭാഗമായി മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചു. ഇത് കൂടാതെ തന്റെ സ്വാധീനവലയം ഉപയോഗിച്ച് അറസ്റ്റിലാകാതിരിക്കാനുള്ള ശ്രമങ്ങളും ബിഷപ്പ് ഫ്രാങ്കോ നടത്തുന്നുണ്ട്. നാളെ രാവിലെ അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജാറാകുമെന്നാണ് അദ്ദേഹം അറിയിച്ചതെങ്കിലും ഇക്കാര്യത്തിൽ ഇനിയും വ്യക്തത കൈവരാനുണ്ട്. ഇതിനിടെയാണ് കേസിൽ പരാതിക്കാരിയായ കന്യാസ്ത്രീയെയും അവരെ അനുകൂലിക്കുന്ന കന്യാസ്ത്രീകളെയും സംശയത്തിൽ നിർത്തി കോടനാട് പള്ളി ഇടവക വികാരി ഫാ. നിക്കോളാസ് മണിപ്പറമ്പിൽ മാധ്യമങ്ങളെ കണ്ടിരുന്നു.

ബിഷപ്പിനെതിരായ തെളിവുകൾ ഉണ്ടെന്ന് പറഞ്ഞ കന്യാസ്ത്രീകൾ പൊലീസ് മുമ്പാകെ ഈ തെളിവുകൾ എന്തുകൊണ്ട് നൽകുന്നില്ലെന്ന ചോദ്യമാണ് അദ്ദേഹം ഉയർത്തിയത്. ഇങ്ങനെ ചോദ്യം ഉയർത്താനുള്ള സാഹചര്യം വ്യക്തമാക്കി ഫാ. നിക്കോളാസ് മണിപ്പറമ്പിൽ മറുനാടൻ മലയാളിയോട് സംസാരിച്ചു. കേസ് വിവാദമാകും മുമ്പ് കന്യാസ്ത്രീകൾ തന്റെ അടുക്കൽ വന്ന് സംസാരിച്ചിരുന്നു എന്ന് വ്യക്തമാക്കിയ അദ്ദേഹം അന്ന് പറഞ്ഞ കാര്യങ്ങലിലെയും ഇപ്പോൾ നടക്കുന്ന കാര്യങ്ങളിലെയും വൈരുദ്ധമാണ് ചൂണ്ടിക്കാട്ടിയത്. ഫാ. നിക്കോളാസ് മണിപ്പറമ്പിൽ പറഞ്ഞത് ഇങ്ങനെ:

മീഡിയയിലും പൊലീസിലും കേസ് വരുന്നതിന് മുമ്പ് ഈ കന്യാസ്ത്രീകൾ എന്റെയടുത്ത് സംസാരിച്ചിരുന്നു. അവർ ആറുപേരും ഇവരുടെ ബന്ധുക്കളായ മൂന്നുപേരും എന്നോട് സംസാരിക്കുകയുണ്ടായി. ബിഷപ്പ് ഫ്രാങ്കോക്കെതിരേ ശക്തമായ തെളിവുകളുണ്ട് എന്നാണ് അവർ എന്നോട് പറഞ്ഞത്. അപ്പോൾ അത് കാണുകയോ കേൾക്കുകയോ വേണമെന്ന് അവർ പറഞ്ഞു. തെളിവുള്ള മൊബൈൽ കൊണ്ടുനടക്കാറില്ല, അത് പത്ത് പെൻഡ്രൈവുകളിലാക്കി സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്നും പറഞ്ഞു. തെളിവ് നഷ്ടപ്പെടുത്താതെ അത് പൊലീസിന് കൊടുക്കാനാണ് അന്ന് താൻ പറഞ്ഞു. മൂന്നുമാസം കഴിഞ്ഞിട്ടും ഈ തെളിവുകളൊന്നും പൊലീസിന് നൽകിയതായി അറിയില്ല. പൊലീസ് പറയുന്നു ഇതുവരെ തെളിവ് കിട്ടിയിട്ടില്ലെന്നും - അദ്ദേഹം പറയുന്നു.

കന്യാസ്ത്രീകൾ തെളിവുകൾ കോടതിക്കോ പൊലീസിനോ കൈമാറുകയാണ് വേണ്ടത്. ബിഷപ്പ് നാട്ടിൽവരുമ്പോൾ തന്നെ അറസ്റ്റ് ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. എത്രയും വേഗം തെളിവുകൊടുത്താൽ അതിന് സാധിക്കും. ഇത്രയും കാലം എന്തുകൊണ്ട് ഈ തെളിവുകൾ പൊലീസിന് കൊടുക്കാതെ തെരുവിലേക്ക് പോയി? എന്തുകൊണ്ട് തെളിവുകൊടുക്കാതെ തെരുവിലേക്കിറങ്ങി. ഈ തെളിവുകൾ നേരത്തെ പൊലീസിനു കൊടുത്തിരുന്നെങ്കിൽ സഭയെ ചെളിവാരിയെറിയാനും പൗരോഹിത്യത്തെ ആക്ഷേപിക്കാനും വിട്ടുകൊടുക്കേണ്ട ആവശ്യമുണ്ടാവുമായിരുന്നില്ല. അതുകൊണ്ട് ബിഷപ്പിന്റെ ഭാഗത്താണോ കന്യാസ്ത്രീമാർ?

ഞാൻ സംശയിക്കുന്നത് ഇങ്ങനെയാണ്. തെളിവുണ്ടെന്ന് പറഞ്ഞിട്ട് പൊലീസിന് കൈമാറാതെ അത് മറച്ചുവെക്കുന്നത് ബിഷപ്പിനെ സഹായിക്കാനാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇനി തെളിവില്ലെങ്കിൽ, തെളിവുണ്ടെന്ന് എന്നോട് പറഞ്ഞ കന്യാസ്ത്രീകൾ മാപ്പു പറയണം. അല്ലാതെ വെറുതേ ഈ സമരം കത്തോലിക്കാ സഭയെയും സഭയുടെ പൗരോഹിത്യത്തെയുമൊക്കെ അധിക്ഷേപിക്കാനും അപഹസിക്കാനും തെരുവിലേക്ക് എത്തിക്കുക, സഭാവിരുദ്ധരും ശത്രുക്കളുമായ ആളുകളും ഏറ്റെടുക്കുക... ഇപ്പോൾ കന്യാസ്ത്രീകൾ കഥയറിയാതെ ആട്ടം കാണുകയാണെന്നാണ് എനിക്ക് തോന്നുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP