Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജയിലിൽ ടിപി കേസിലെ പ്രതികളിൽ നിന്ന് ഇടയ്ക്കിടെ മർദ്ദനമേറ്റതോടെ വാശികയറി; ജയിൽ ജീവിത രഹസ്യങ്ങൾ കുത്തിക്കുറിച്ച് ആത്മകഥയെഴുതി വികാരി റോബിൻ; ആരെങ്കിലും പ്രസിദ്ധീകരിക്കാൻ ചോദിച്ചാൽ കൊടുക്കുമെന്നും കണ്ണൂർ സെൻട്രൽ ജയിലിലുള്ള പീഡനക്കേസ് പ്രതി; ബിരിയാണിയുടെ പേരിൽ തല്ലുകിട്ടിയതോടെ സിപിഎമ്മുകാരായ നിരവധി വിവാദ തടവുകാരുള്ള ജയിലിലെ വിശേഷങ്ങൾ പുറത്തെത്തിക്കാൻ ഉറച്ച് റോബിൻ അച്ചൻ

ജയിലിൽ ടിപി കേസിലെ പ്രതികളിൽ നിന്ന് ഇടയ്ക്കിടെ മർദ്ദനമേറ്റതോടെ വാശികയറി; ജയിൽ ജീവിത രഹസ്യങ്ങൾ കുത്തിക്കുറിച്ച് ആത്മകഥയെഴുതി വികാരി റോബിൻ; ആരെങ്കിലും പ്രസിദ്ധീകരിക്കാൻ ചോദിച്ചാൽ കൊടുക്കുമെന്നും കണ്ണൂർ സെൻട്രൽ ജയിലിലുള്ള പീഡനക്കേസ് പ്രതി; ബിരിയാണിയുടെ പേരിൽ തല്ലുകിട്ടിയതോടെ സിപിഎമ്മുകാരായ നിരവധി വിവാദ തടവുകാരുള്ള ജയിലിലെ വിശേഷങ്ങൾ പുറത്തെത്തിക്കാൻ ഉറച്ച് റോബിൻ അച്ചൻ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയും പെൺകുട്ടി പ്രസവിച്ച കുഞ്ഞിനെ അനാഥാലയത്തിൽ ഒളിപ്പിക്കുകയും ചെയ്ത കേസിലെ പ്രതി ഫാ. റോബിൻ വടക്കുംചേരി ജയിലിൽ ആത്മകഥ എഴുത്ത് തുടങ്ങി. കണ്ണൂർ സെൻട്രൽ ജയിലിലെ പത്താം ബ്ലോക്കിലെ എ ഡിവിഷിനിലെ അഞ്ചാമത്തെ സെല്ലിലാണ് റോബിനെ പാർപിച്ചിരിക്കുന്നത്. പീഡനക്കേസിൽ അറസ്റ്റിലായി ജയിലിലായ റോബിന് അടുത്തിടെ ടിപി വധക്കേസ് പ്രതികളിൽ നിന്ന് മർദ്ദനമേറ്റിരുന്നു. ബിരിയാണി വേണ്ടെന്ന് പറഞ്ഞതിന് ടി പി വധക്കേസ് പ്രതികളായ തടവുകാർ വളഞ്ഞിട്ട് തല്ലിയെന്ന റിപ്പോർട്ടാണ് പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് ഫാദർ റോബിൻ കഥയെഴുത്ത് തുടങ്ങിയിരിക്കുന്നത്.

സിപിഎമ്മുകാരായ നിരവധി പ്രതികൾ തടവിലുള്ള ജയിലാണ് കണ്ണൂർ സെൻട്രൽ ജയിൽ. ഇവർക്ക് അധികൃതർ ഒത്താശ ചെയ്യുന്നതായും സുഖസൗകര്യങ്ങളും ഫോൺവിളിക്കാനുള്ള ഏർപ്പാടുമെല്ലാം നിർബാധം ചെയ്തുകൊടുക്കുന്നതായും ആക്ഷേപമുണ്ട്. അടുത്തിടെ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തിൽ ജയിലിലെ അന്തേവാസികളുടെ പങ്കും ഗൂഢാലോചനയും ഉൾപ്പെടെ ആക്ഷേപവുമായി. ജയിലിൽ നിന്ന് പരോളിൽ ഇറങ്ങിയ ടിപി വധക്കേസ് പ്രതികൾക്ക് ഷുഹൈബ് വധത്തിൽ പങ്കുണ്ടെന്ന ആരോപണവും ഉയരുന്നു. ഇതിനിടെയാണ് തടവിലുള്ള വികാരിയുടെ കഥയെഴുത്ത്. ജയിലിൽ തന്നെ തല്ലിച്ചതച്ചതോടെ താൻ കേട്ടതും അറിഞ്ഞതുമായ കാര്യങ്ങളെല്ലാം എഴുതിവച്ച് പ്രസിദ്ധീകരിക്കാനാണ റോബിൻ ഒരുങ്ങുന്നതെന്ന വിവരമാണ് ജയിലിൽ നിന്ന് പുറത്തുവരുന്നത്.

ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളിൽ നിന്ന് മർദ്ദനമേറ്റതിന് ശേഷമാണ് വൈദികൻ എഴുത്തിലേക്ക് തിരിഞ്ഞത് എന്നതിനാൽ ജയിലിലെ സിപിഎമ്മുകാരായ തടവുകാരുടെ കള്ളിവെളിച്ചത്താക്കാനും ജയിൽ അധികൃതരുമായുള്ള ഒത്തുകളി പുറത്തുകൊണ്ടുവരാനുമാണ് റോബിന്റെ എഴുത്തെന്ന രീതിയിലാണ് ഈ വിഷയം ചർച്ചയാകുന്നത്. കഴിഞ്ഞദിവസം, ഭക്ഷണത്തിന് ശേഷം സെല്ലിന്റെ മൂലയിരുന്ന കുത്തിക്കുറിക്കുന്നത് കണ്ട റോബിനോട് എന്താണെന്ന് എഴുതുന്നതെന്ന് ചോദിച്ചപ്പോൾ കഥയെന്ന് മറുപടി നൽകി. ജയിൽ ജീവിതം കഥകളാക്കി എഴുതുകയാണെന്നാണ് സൂചിപ്പിച്ചത്. പ്രസിദ്ധീകരിക്കാനാണോ എന്ന ചോദ്യത്തിന് ആരെങ്കിലും പ്രസിദ്ധീകരിക്കാൻ ചോദിച്ചാൽ കൊടുക്കും. ഇല്ലെങ്കിൽ വലിച്ചു കീറി കളയും എന്നും മറുപടി പറഞ്ഞതായാണ് വിവരം.

റോബിൻ അച്ചനെ ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾ മർദ്ദിച്ചെന്ന വിവരം കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. ജയിലിൽ വിതരണം ചെയ്ത ബിരിയാണി വേണ്ടെന്ന് പറഞ്ഞതോടെ. അതെന്താടാ തിന്നാല് എന്ന് ചോദിച്ച് മർദ്ദിക്കുകയായിരുന്നു. സുരക്ഷാ കാരണങ്ങളാലാണ് ഫാ. വടക്കുംചേരിയെ സബ് ജയിലിൽ നിന്ന് സെൻട്രൽ ജയിലിലേക്കു മാറ്റിയത്. എന്നാൽ അവിടെയും മർദ്ദനം ഉണ്ടായതോടെ ഇയാളെ ഐസൊലേഷൻ സെല്ലിലേക്ക് മാറ്റി. ഇതിന് പിന്നാലെയാണ് കഥയെഴുത്ത് തുടങ്ങിയിട്ടുള്ളത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇയാൾ അറസ്റ്റിലായത്. കിട്ടിയ അവസരത്തിലൊക്കെ അച്ചനെ ടിപികേസ് പ്രതികൾ മർദ്ദിച്ചതായ വിവരവും പുറത്തുവന്നു. വിതരണം ചെയ്ത ബിരിയാണി കഴിക്കാതിരുന്നതാണ് ടി പിയുടെ കൊലയാളി സംഘത്തെ പ്രകോപിപ്പിച്ചത്. അതെന്താടാ.. തിന്നാല് എന്ന് ചോദിച്ച് മർദ്ദിക്കുകയായിരുന്നു. പായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയും പെൺകുട്ടി പ്രസവിച്ച കുഞ്ഞിനെ അനാഥാലയത്തിൽ ഒളിപ്പിക്കുകയും ചെയ്ത കുറ്റത്തിനാണ് റോബിൻ അച്ചൻ ജയിലിലായത്. കേസിൽ ഒരു വർഷത്തോളമായി റിമാൻഡിൽ കഴിയുന്ന റോബിനെ സുരക്ഷാ കാരണങ്ങളാൽ സബ് ജയിലിൽ നിന്ന് സെൻട്രൽ ജയിലിലേക്ക് മാറ്റിയപ്പോഴാണ് ടിപി വധക്കേസ് പ്രതികൾ മർദ്ദിച്ചത്.

2017 ഫെബ്രുവരിയിലാണ് ഫാ. റോബിൻ പീഡനക്കേസിൽ അറസ്റ്റിലാകുന്നത്. കണ്ണൂർ ജില്ലയിലെ കൊട്ടിയൂരിനടുത്ത് നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ വികാരി ആയി ഇരിക്കുമ്‌ബോഴാണ് റോബിൻ പള്ളിമേടയിലെത്തിയ പതിനാറുകാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. പീഡനത്തിനിരയായ പെൺകുട്ടി പ്രസവിച്ച കുട്ടിയെ ഇയാൾ ഇടപെട്ട് അനാഥാലയത്തിലാക്കിയിരുന്നു. പീഡന സംഭവം മറച്ചുവെയ്ക്കാനും കേസ് ഒതുക്കിത്തീർക്കാനും ശ്രമിച്ചതിന് മാനന്തവാടി ബിഷപ്പ് ജോസഫ് പൊരുന്നേടത്തിനടക്കം സഭയിലെ പല ഉന്നതർക്കും നേരെ ആരോപണമുണ്ടായിരുന്നു.

സംഭവം പുറത്തു പറയാതിരിക്കാൻ ഇയാൾ പെൺകുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപയും പുതിയ വീടും വാഗ്ദാനം ചെയ്തിരുന്നു. പാവപ്പെട്ട കുടുംബങ്ങളിലെ പെൺകുട്ടികളെ വിദേശരാജ്യങ്ങളിലേക്ക് നഴ്‌സിങ് പഠനത്തിന് അയച്ചിരുന്ന ഇയാൾ അതുവഴിയും ചൂഷണം നടത്തിയതായി ആരോപണമുണ്ടായിരുന്നു. കാഞ്ഞിരപ്പള്ളി ബിഷപ്പ് മാത്യു അറയ്ക്കലിന്റെ വലംകൈ ആയിരുന്ന റോബിനായിരുന്നു സഭയുടെ ഭൂമി ഇടപാടുകളിൽ ദല്ലാളായി പ്രവർത്തിച്ചിരുന്നത്. ജീവൻ ടിവിയുടേയും ദീപിക ദിനപ്പത്രത്തിന്റെയും മാനേജിങ് ഡയറക്ടറായിരുന്നു ഇയാൾ. ടിപി വധക്കേസ് പ്രതികളായ കിർമാണി മനോജ്, ടികെ രജീഷ് തുടങ്ങിയവരാണ് ഇപ്പോൾ കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP