Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇവിടെ എന്തോ സുഖമില്ലാത്തത് ഉടൻ സംഭവിക്കാൻ പോവുകയാണെന്ന് വട്ടായിൽ അച്ചൻ കൊട്ടിയൂർ പള്ളിയിലെ ധ്യാനത്തിൽ പറഞ്ഞത് സത്യമായി; മുഖ്യ സംഘാടകനായി അരങ്ങു തകർത്ത വികാരിക്ക് തന്നെ പണി കിട്ടിയപ്പോൾ നാട്ടുകാർക്ക് ആശ്വാസം

ഇവിടെ എന്തോ സുഖമില്ലാത്തത് ഉടൻ സംഭവിക്കാൻ പോവുകയാണെന്ന് വട്ടായിൽ അച്ചൻ കൊട്ടിയൂർ പള്ളിയിലെ ധ്യാനത്തിൽ പറഞ്ഞത് സത്യമായി; മുഖ്യ സംഘാടകനായി അരങ്ങു തകർത്ത വികാരിക്ക് തന്നെ പണി കിട്ടിയപ്പോൾ നാട്ടുകാർക്ക് ആശ്വാസം

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ഈ വർഷം ആദ്യം അവിടെ കൊട്ടിയൂരിൽ വട്ടായൽ അച്ചന്റെ ധ്യാനം ഉണ്ടായിരുന്നു. മുഖ്യ സംഘടകനും ഈ റോബിൻ തന്നെ. ധ്യാനത്തിനിടയിൽ് ഒരു ദിവസം വട്ടായിൽ അച്ചൻ പറഞ്ഞു.. 'ഇവിടെ എന്തോ സുഖകരം അല്ലാത്തതെന്തോ സംഭവിക്കാൻ പോകുന്നു.. അതിനു വേണ്ടി കാത്തിരിക്കുക.'.. ഇപ്പോൾ സംഭവിച്ചത് അത് തന്നെ അല്ലെ എന്നാണ് കൊട്ടിയൂർ ഇടവകക്കാർ പരസ്പരം ചോദിക്കുന്നത്. അങ്ങനെ സ്ത്രീ പീഡനത്തിൽ കൂടുങ്ങി ഇടവകയുടെ നായകൻ അഴിക്കുള്ളിലാകുന്നതും വിശ്വാസത്തിന്റെ വഴിയിലൂടെ കാണുകയാണ് കൊട്ടിയൂരിലെ ഇടവകക്കാർ.

പ്രശസ്ത വചന പ്രഘോഷകനും, അട്ടപ്പാടി സെഹിയോൻ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടറും ആണ് ഫാദർ സേവ്യർ ഖാൻ വട്ടായിൽ. അജപാലക ശുശ്രുഷകർക്കും വേണ്ടി ദിവ്യകാരുണ്യം എഴുന്നള്ളിച്ചു വച്ചു കൊണ്ട് വട്ടായിൽ അച്ചൻ നയിക്കുന്ന അഭിഷേക പ്രാർത്ഥനയും ആരാധനയും, തിരുവചന ശുശ്രുഷയും മലയാളികളായ ക്രൈസ്തവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ടതാണ്. വിദേശത്തും സ്വദേശത്തും പ്രസിദ്ധനായ വട്ടായിൽ അച്ചന്റെ ധ്യാനത്തേയും കൊട്ടിയൂരിലെ വിശ്വാസികൾ പ്രതീക്ഷയോടെയാണ് കണ്ടത്. എല്ലാം ഓടി നടന്ന് ഭംഗിയാക്കിയത് ഫാദർ റോബിൻ വടക്കുംചേരിയും. ഈ ധ്യാനത്തിനിടെയാണ് ഇവിടെ എന്തും അസുഖകരമല്ലാത്തത് സംഭവിക്കുമെന്ന് വട്ടായിൽ അച്ചൻ പറഞ്ഞത്. ഇത് കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ തന്നെ ഇടവക വികാരി പെണ്ണുകേസിൽ അകത്താവുകയും ചെയ്തു.

പള്ളിവികാരിയുെടെ തനിനിറം പുറത്തു വന്നപ്പോൾ അടക്കാനാകാത്ത രോഷമാണ് കൊട്ടിയൂരിൽ കണ്ടത്. പെൺകുട്ടി പഠിക്കുന്ന സ്‌കൂളിലെ മാനേജറാണ് ഇയാൾ. ഞായറാഴ്‌ച്ച പള്ളിയിലെ കൂർബാനക്കിടയിൽ താൻ കാനഡയിലേക്ക് പോകുകയാണെന്നും നിങ്ങളെനിക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നും പറഞ്ഞിരുന്നെന്ന് കുർബാനയിൽ പറഞ്ഞിരുന്നു അപ്പൊഴൊന്നും ഇത്തരമൊരു പ്രശ്നത്തിലകപെട്ട് മുങ്ങാനുള്ള പരിപാടി എന്ന് കരുതിയിരുന്നില്ലെന്നും നാട്ടുകാർ പറയുന്നു. എന്നാൽ വട്ടായിൽ അച്ചന്റെ പ്രവചനം തന്നെ നടന്നു. ഇയാൾ പൊലീസിന്റെ പിടിയിലുമായി. ഇതോടെ കൊട്ടിയൂർ ഇടവക രക്ഷപ്പെട്ടുവെന്നാണ് ഇവരുടെ നിലപാട്.

പീഡനത്തെത്തുടർന്ന് പ്ലസ് വൺ വിദ്യാർത്ഥിനി പ്രസവിച്ച സംഭവത്തിൽ അറസ്റ്റിലായ ഫാദർ റോബിൻ വടക്കുംചേരി കുറ്റം സമ്മതിച്ചിച്ചുണ്ട്. കൊട്ടിയൂർ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യൻ പള്ളിയിലെ വികാരിയാണ് റോബിൻ വടക്കുംചേരി. പെൺകുട്ടിയുടെ പ്രസവം രഹസ്യമാക്കിവച്ച ആശുപത്രി അധികൃതർക്കെതിരെയും വൈദികനെ രക്ഷപെടുത്താൻ ശ്രമിച്ചവർക്കെതിരെയും കേസെടുക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്. വൈദികനെ സംരക്ഷിക്കാൻ ഉന്നത ഇടപെടൽ നടക്കുന്നതായും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങൾ വിവരം പുറംലോകം അറിയാതെ പോയെങ്കിലും നാട്ടുകാരിൽ ചിലർ രഹസ്യമായി ചൈൽഡ്ലൈനിൽ വിവരം അറിയിക്കുകയായിരുന്നു. ചൈൽഡ്ലൈൻ പ്രവർത്തകർ ആശുപത്രിയിലെത്തി കുട്ടിയുമായി സംസാരിച്ചപ്പോഴാണ് വൈദികന്റെ ക്രൂരത പുറത്തുവന്നത്. ഒളിവിൽ പോയ വൈദികനെ തിങ്കളാഴ്ചയാണ് തൃശ്ശൂർ ചാലക്കുടിയിൽനിന്ന് പൊലീസ് പിടികൂടിയത്.

കുട്ടികൾക്കെതിരായ അക്രമം തടയുന്നതുമായി ബന്ധപ്പെട്ട വകുപ്പാണ് (പോക്‌സോ) ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. വിചാരണ കഴിയുന്നതിനു മുൻപ് ജാമ്യം ലഭിക്കാത്ത വകുപ്പാണിത്. തെളിവെടുപ്പിനു ശേഷം റോബിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. അറസ്റ്റിലായതോടെ ഫാദർ റോബിൻ വടക്കുംചേരിയുടെ പൊയ്മുഖമാണ് നാട്ടുകാർക്ക് മുന്നിൽ തകർന്നത്. കർക്കശക്കാരനായ വികാരിയെ ഇടവകകാർക്ക് ബഹുമാനമായിരുന്നു. ചില കാര്യങ്ങളിൽ ഫാദറിനോട് എതിർപ്പുണ്ടായിരുന്നെങ്കിലും ഈ കാർക്കശ്യം കൊണ്ട് തന്നെപുറത്ത് പറയാൻ ആരും ധൈര്യപെട്ടിരുന്നില്ല എന്ന് നാട്ടുകാർ പറയുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയാണ് ഇയാൾ നാട്ടുകാരുടെ ശ്രദ്ധ പിടിച്ചു പറ്റിയത്. റോബിൻ വടക്കുംചേരി പെൺകുട്ടികളെ നേഴ്സിങ് പഠനത്തിനും ജോലിക്കുമായി അയൽ സംസ്ഥാനങ്ങളിലും പുറം രാജ്യങ്ങളിലും കൊണ്ടു പോകാറുണ്ടായിരുന്നു. പീഡന വാർത്ത പുറത്തു വന്നതോടെ ഇതേ കുറിച്ച് കൂടുതൽ അന്വേഷണം വേണമെന്ന ആവശ്യം ഉയരുന്നുണ്ട്.

സംഭവത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ, ഡിവൈഎഫ്ഐ, എബിവിപി പ്രവർത്തകർ മാർച്ച് നടത്തിയിരുന്നു. സംഭവം നടന്ന കൊട്ടിയൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ പികെ ശ്രീമതി എംപിയും എത്തിയിരുന്നു. ഇത്തരം ഒരു സംഭവം സ്‌കൂളിൽ നടന്നിട്ടും പുറത്തറിയിക്കാതിരുന്ന അദ്ധ്യാപകർക്കു നേരെയും ആരോപണങ്ങൾ ഉയരുന്നുണ്ട്. എന്നാൽ വിഷയം അദ്ധ്യാപകരുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടായിരുന്നില്ല എന്ന് കൊട്ടിയൂർ സ്‌കൂൾ പ്രിൻസിപ്പൽ പറഞ്ഞു അതിരൂക്ഷമായ ഭാഷയിലാണ് ശ്രീമതി വിഷയത്തിൽ പ്രതിരിച്ചത്. സംഭവം നടന്ന് ഇത്രനാളായിട്ടും വിഷയം മറച്ചുവച്ചതിൽ സഭയ്ക്കും ഉത്തരവാദിത്തം ഉണ്ടെന്ന തരത്തിലുള്ള ആരോപണങ്ങളും ഉയരുന്നുണ്ട്. എന്നാൽ ഇത്തരത്തിൽ അന്വേഷണം നീളാതിരിക്കാൻ പ്രത്യേക കരുതൽ സഭയിലെ ഉന്നതർ എടുക്കുന്നുമുണ്ട്.

നേഴ്സിങ് വിദ്യാർത്ഥികളെ പുറത്തേക്ക് കൊണ്ടുപോകുന്നതും ഫാദർ റോബിനായിരുന്നു. ഫാദറിനെതിരെ പീഡനകുറ്റത്തിനെതിരെ ഗുരുതരമായ ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ ഈ റിക്രൂട്ട്മെന്റുകളെ കുറിച്ചും അന്വേഷണം ആവശ്യമാണെന്ന് നാട്ടുകാർ പറയുന്നു ക്രിസ്തുരാജ ഹോസപിറ്റലിൽ നിന്ന് പതിനാറു വയസുള്ള പെൺകുട്ടി പ്രസവിച്ചിട്ടും പൊലീസിൽ റിപ്പോർട്ട് ചെയ്യാത്തതും വിഷയം മറച്ചു പിടിക്കാൻ ശ്രമങ്ങൾ നടന്നതിന് തെളിവാണ്. ഇതെല്ലാം അന്വേഷണ പരിധിയിൽ കൊണ്ടു വരണമെന്നാണ് ആവശ്യമുയരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP