Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പതിറ്റാണ്ടുകളായി കുളത്തിന്റെ അടിത്തട്ടുകളിൽ ജാരന്മാരെപ്പോലെ പുളച്ചുനടക്കുന്ന കൂത്താടികൾ കൂടുതൽ പ്രതിരോധശേഷി ആർജിച്ചുവരുന്നു; എറണാകുളത്തെ കൊതുകുകൾ പകരക്കാരില്ലാത്ത നായകന്മാരായി വിരാജിക്കുന്നു.... ഈശ്വരോ രക്ഷതു! ഫ്രാങ്കോ മുളയ്ക്കൽ പീഡിപ്പിച്ച കന്യാസ്ത്രീയ്ക്ക് വേണ്ടി ശബ്ദിച്ചവരെ ദൈവനാമത്തിൽ കളിയാക്കിയ വൈദികന് സ്വയം സുരക്ഷയ്ക്ക് തോക്കും; കത്തോലിക്കാ സഭയിലെ രണ്ട് വൈദികർക്ക് സിംഗിൾ ബാരൽ ബ്രീച്ച് ലോഡിങ് ഗൺ; ഫാ വർഗ്ഗീസ് വള്ളിക്കാട്ടിൽ പുതിയ വിവാദത്തിൽ

പതിറ്റാണ്ടുകളായി കുളത്തിന്റെ അടിത്തട്ടുകളിൽ ജാരന്മാരെപ്പോലെ പുളച്ചുനടക്കുന്ന കൂത്താടികൾ കൂടുതൽ പ്രതിരോധശേഷി ആർജിച്ചുവരുന്നു; എറണാകുളത്തെ കൊതുകുകൾ പകരക്കാരില്ലാത്ത നായകന്മാരായി വിരാജിക്കുന്നു.... ഈശ്വരോ രക്ഷതു! ഫ്രാങ്കോ മുളയ്ക്കൽ പീഡിപ്പിച്ച കന്യാസ്ത്രീയ്ക്ക് വേണ്ടി ശബ്ദിച്ചവരെ ദൈവനാമത്തിൽ കളിയാക്കിയ വൈദികന് സ്വയം സുരക്ഷയ്ക്ക് തോക്കും; കത്തോലിക്കാ സഭയിലെ രണ്ട് വൈദികർക്ക് സിംഗിൾ ബാരൽ ബ്രീച്ച് ലോഡിങ് ഗൺ; ഫാ വർഗ്ഗീസ് വള്ളിക്കാട്ടിൽ പുതിയ വിവാദത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരള കത്തോലിക്ക ബിഷപ്പ് കൗൺസിൽ (കെസിബിസി) ഡെപ്യൂട്ടി സെക്രട്ടറി ജനറൽ, പാസ്റ്ററൽ ഓറിയേന്റേഷൻ കൗൺസിൽ (പിഒസി) സെക്രട്ടറി, പിസിഡിറ്റി പ്രസിഡന്റ് എന്നീ ഔദ്യോഗിക ചുമതലകൾ വഹിക്കുന്ന ഫാ. വർഗീസ് വള്ളിക്കാട്ടിന് സ്വന്തമായി തോക്കുണ്ടെന്ന വാദത്തിൽ സഭയ്ക്കുള്ളിൽ വിവാദം പുകയുന്നു. സമാധാനത്തിന്റെ സന്ദേശ വാഹകരാകേണ്ട കത്തോലിക്കാ വൈദികൻ എന്തിനാണ് തോക്ക് ഉപയോഗിക്കുന്നതെന്നതാണ് ഒരു വിഭാഗം ഉയർത്തുന്ന ചോദ്യം.

സ്വയരക്ഷയ്ക്ക് നിയമാനുസൃതമായ അനുമതിയോടെ തോക്ക് കൈവശം സൂക്ഷിക്കാൻ നിയമപരമായി കഴിയും. 2018 സെപ്റ്റംബർ മാസം 18-നു തിരുവല്ല പൊലീസ് സ്റ്റേഷനിൽ ലഭിച്ച ഒരു വിവരാവകാശ രേഖയാണ് വിവാദത്തിന് കാരണമാകുന്നത്. ഇതിൽ ഫാ. വർഗീസ് വള്ളിക്കാട്ടിന് തോക്ക് ലൈസൻസ് ഉണ്ടെന്ന് വിശദീകരിക്കുന്നുണ്ട്. 2003 മുതൽ തിരുവല്ല പൊലീസ് സ്റ്റേഷനു കീഴിൽ വരുന്ന പ്രദേശങ്ങളിൽ തോക്ക് ലൈസൻസ് ഉള്ളവർ ആരൊക്കെ, പൊതു തെരഞ്ഞെടുപ്പ് സമയങ്ങളിൽ ആയുധം സറണ്ടർ ചെയ്തത് സംബന്ധിച്ചതമായി ബന്ധപ്പെട്ട രേഖകളും ആയുധ ലൈസൻസികളുടെ പേരും വിലാസവും ആയുധം സംബന്ധിച്ച വിവരങ്ങളും ചോദിച്ചുകൊണ്ട് പൗലോസ് വി ജെ നൽകിയ വിവാരാവകാശ അപേക്ഷയ്ക്ക് തിരുവല്ല പൊലീസ് നൽകിയ മറുപടിയിലാണ് തോക്ക് ലൈസൻസികളുടെ കൂട്ടത്തിൽ ഫാ. വർഗീസ് വള്ളിക്കാട്ടിന്റെ പേരുള്ളത്. ഫാ. വർഗീസിനെ കൂടാതെ ഫാ. സന്തോഷ് അഴകത്ത് എന്ന മറ്റൊരു വൈദികനും തോക്ക് ലൈസൻസിയാണ്. തിരുവല്ല മേരിഗിരി ബിഷപ്പ് കൗൺസിൽ മേൽവിലാസമണ് ഫാ. വർഗീസും ഫാ. സന്തോഷും തിരുവല്ല പൊലീസ് സ്റ്റേഷനിലെ ആംസ് ലൈസൻസ് രജിസ്റ്ററിൽ നൽകിയിരിക്കുന്നത്.

no.02/2005/III/TVLA ആണ് ഫാ. വർഗീസ് വള്ളിക്കാട്ടിന്റെ ലൈസൻസ് നമ്പർ. no.03/2005/III/TVLA എന്നതാണ് ഫാ. സന്തോഷ് അഴകത്തിന്റെ ലൈസൻസി നമ്പർ. സിംഗിൾ ബാരൽ ബ്രീച്ച് ലോഡിങ് ഗൺ (SBBL) ഇനത്തിൽപ്പെട്ട തോക്കാണ് രണ്ട് വൈദികർക്കും ഉള്ളതെന്ന് വിവരാവകാശ രേഖയിൽ പറയുന്നു. 2005 ൽ ആണ് ഇരുവരും തോക്ക് ലൈസൻസ് എടുത്തിരിക്കുന്നത്. ഈ വിവാരവാകാശ രേഖയ്ക്കു പിന്നിലും സഭയിലെ ഒരു വിഭാഗത്തിന്റെ നീക്കങ്ങളാണെന്നാണ് സൂചന. കന്യാസ്ത്രീ പീഡനക്കേസിൽ കുടുങ്ങിയ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അടുത്ത അനുയായിയാണ് ഫാ വർഗീസ് വള്ളിക്കാട്ടിൽ. തോക്ക് വിവാദത്തിൽ പരസ്യ പ്രതികരണത്തിന് ഫാ തയ്യാറുമല്ല. അത് നിങ്ങൾ അറിയേണ്ട കാര്യമില്ലെന്നും അറിയിക്കേണ്ടവരെ അറിയിച്ചോളം എന്ന മറുപടിയായിരുന്നു ഫാ. വർഗീസ് വള്ളിക്കാട്ട് ഇതിനോട് പ്രതികരിക്കുന്നത്.

ജലന്ധർ രൂപത മുൻ അധ്യക്ഷൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ കന്യാസ്ത്രീ പീഡനക്കേസിൽ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നടത്തിയ കന്യാസ്ത്രീ സമരത്തെ തള്ളിപ്പറഞ്ഞുകൊണ്ട് കെസിബിസിയുടെ പേരിൽ പ്രസ്താവന ഇറക്കിയ വ്യക്തിയാണ് ഫാ. വർഗീസ് വള്ളിക്കാട്ട്. കന്യാസ്ത്രീയുടെ പരാതിയിൽ ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരേ കേസ് എടുത്തത് വേദനാജനകമാണെന്നും വഴിവക്കിൽ സമരം ചെയ്ത് സഭയെ അവഹേളിച്ച കന്യാസ്ത്രീകളുടെയും വൈദികരുടെയും നടപടി തെറ്റാണെന്നുമായിരുന്നു ഫാ. വർഗീസിന്റെ വള്ളിക്കാട്ടിന്റെ പ്രസ്താവന. കന്യാസ്ത്രീ സമരത്തെ തള്ളിപ്പറഞ്ഞും ബിഷപ്പ് ഫ്രാങ്കോയെ പിന്തുണച്ചും ഫാ. വർഗീസ് വള്ളിക്കാട്ട് എടുത്ത നിലപാടിനെതിരെ സഭയ്ക്കുള്ളിൽ ഏറെ വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു. ഇടത് സർക്കാരിന്റെ നവോത്ഥാന മതിലിലും ഉറച്ച നിലപാട് പ്രഖ്യാപിച്ച വ്യക്തിയാണ് ഫാ. സമൂഹത്തെ ഭിന്നിപ്പിച്ചല്ല നവോത്ഥാന മൂല്യം ഉണ്ടാക്കേണ്ടതെന്നായിരുന്നു നിലപാട് പ്രഖ്യാപനം.

പ്രളയത്തിന്റെ പശ്ചാത്തലത്തിൽ നവകേരള നിർമ്മിതിയപ്പറ്റി ഗൗരവമായ ആലോചനകളും കൂട്ടായ പരിശ്രമങ്ങളും ഉണ്ടാകേണ്ട സമയത്ത് രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള വിഭാഗീയ നീക്കങ്ങൾ ഒഴിവാക്കേണ്ടതാണ്. കേരള നവോത്ഥാനത്തിന്റെ പിതൃത്വം ഏതെങ്കിലും സമുദായമോ സംഘടനകളോ അവകാശപ്പെടുന്നത് ചിത്രപരമായി ശരിയായിരിക്കില്ലെന്നും പ്രസ്താവനയിൽ പറയുന്നു. നവോത്ഥാനത്തിന്റെ പ്രചാരകരായി ചിലരെ മാത്രം ചിത്രീകരിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നും കെ.സി.ബി.സി കുറ്റപ്പെടുത്തുന്നു. നവോത്ഥാനത്തിന്റെ പ്രണേതാക്കളും പ്രചാരകരുമായി ചിലരെ മാത്രം വാഴിക്കുകയും നവോത്ഥാന മൂല്യങ്ങളുടെ അവകാശികളായി ചിലരെ മാത്രം ചിത്രീകരിക്കുകയും ചെയ്യുന്നത് താത്കാലികമായി രാഷ്ട്രീയ നേട്ടമുണ്ടാക്കുമെങ്കിലും സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നുമാണ് കെ.സി.ബി.സിയുടെ പ്രസ്താവനയിൽ പറയുന്നത്. ഇങ്ങനെ നവോത്ഥാനത്തിന് തന്റേതായ നിർവ്വചനം നൽകിയ വൈദികനാണ് തോക്ക് കേസിൽ കുടങ്ങുന്നത്.

കന്യാസ്ത്രീ നൽകിയ ബലാത്സംഗ പരാതിയിൽ ആരോപണ വിധേയനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് എറണാകുളത്ത് കന്യാസ്ത്രീകൾ നടത്തുന്ന സമരത്തിന് പിന്തുണയുമായി എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികർ എത്തിയതിനെ ചൊല്ലി വൈദികർ തമ്മിൽ സമൂഹമാധ്യമങ്ങളിൽ കൂട്ടപ്പൊരിച്ചിലാണ് സംഭവിച്ചത്. ഇതിൽ കന്യാസ്ത്രീകൾക്കെതിരെ നിലപാട് എടുത്തവരിൽ പ്രധാനിയായിരുന്നു ഫാ വള്ളിക്കാട്ടിൽ. കന്യാസ്ത്രീകളുടെ സമരം അതിരുവിട്ടതാണെന്ന് കുറ്റപ്പെടുത്തി കെ.സി.ബി.സി തള്ളിപ്പറഞ്ഞതിനു പിന്നാലെ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വൈദികർ സമരത്തിന് പിന്തുണയുമായി എത്തിയിരുന്നു. ഇതാണ് ഫാ.വർഗീസ് വള്ളിക്കാട്ടിനെ അന്ന് ചൊടിപ്പിച്ചത്.

''എറണാകുളത്തെ കൊതുകുകൾ' പരത്തുന്ന രോഗങ്ങളുടെ മാരക സ്വഭാവവും പ്രഹര ശേഷിയും അനുഭവിച്ചവർ പിന്നീട് ആരോഗ്യം വീണ്ടെടുക്കുകയോ പൂർവസ്ഥിതി പ്രാപിക്കുകയോ ചെയ്യാത്തതും, ഫലപ്രദമായ യാതൊരു പ്രതിരോധ മരുന്നുകളും കണ്ടെത്താൻ കഴിയാത്തതും ആരോഗ്യരംഗത്തു പ്രവർത്തിക്കുന്ന പരിണത പ്രജ്ഞരായ ഭിഷഗ്വരരേയും ശാസ്ത്രജ്ഞരെയും പോലും അന്ധാളിപ്പിച്ചിരിക്കുകയാണ്. മുൻപ് കേട്ടുകേൾവിയില്ലാത്ത രോഗങ്ങളാണ് ഈ കൊതുകുകൾ പരത്തുന്നതെന്നു ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു. പതിറ്റാണ്ടുകളായി കുളത്തിന്റെ അടിത്തട്ടുകളിൽ പാണ്ഡവപുരത്തെ ജാരന്മാരെപ്പോലെ പുളച്ചുനടക്കുന്ന കൂത്താടികൾ വർഷം ചെല്ലുംതോറും കൂടുതൽ പ്രതിരോധശേഷി ആർജിച്ചുവരികയാണ്... എന്നിങ്ങനെയായിരുന്നു പോകുന്നു ഫാ.വള്ളിക്കാട്ടിന്റെ പരിഹാസം. ഇത്തരത്തിലൊരു വൈദികനാണ് ഇപ്പോൾ തോക്ക് വിവാദത്തിൽ ഉൾപ്പെടുന്നത്.

ഫാ.വള്ളിക്കാട്ടിന്റെ വിവാദമായ പഴയ ലേഖനം

എറണാകുളത്തെ കൊതുകുകൾ - 2

ഓഗസ്റ്റിലെ മഴക്കെടുതിയിലും പ്രളയത്തിലും മലയാളികൾ കഷ്ടപ്പെട്ടുണ്ടാക്കിയത് പലതും കടപുഴകി ഒലിച്ചുപോയി. ഒപ്പം, തുടർച്ചയായി പെയ്ത മഴയിൽ പടുമാലിന്യം കെട്ടിക്കിടന്ന കുളങ്ങൾ പലതും നിറഞ്ഞൊഴുകി. മാരകമായ കൊതുകുകളും കൂത്താടികളും ഒഴുകിപ്പോയി. എല്ലാവരും കരുതി മഴ കഴിയുമ്പോൾ മാരക രോഗങ്ങളും പകർച്ച വ്യാധികളും കുറയുമെന്ന്. എന്നാൽ,എറണാകുളം പ്രളയഭീതിയിൽ അമർന്നെങ്കിലും,കുളം നിറയുകയോ കവിഞ്ഞൊഴുകുകയോ ചെയ്തില്ല. കൊതുകുകൾ പൂർവോപരി സുരക്ഷിതരായി, കർമ്മനിരതരായി വിരാജിക്കുന്നു...സംസ്ഥാനം വീണ്ടും പകർച്ചവ്യാധികളുടെ ഭീതിയിലാണ്.

'എറണാകുളത്തെ കൊതുകുകൾ' പരത്തുന്ന രോഗങ്ങളുടെ മാരക സ്വഭാവവും പ്രഹര ശേഷിയും അനുഭവിച്ചവർ പിന്നീട് ആരോഗ്യം വീണ്ടെടുക്കുകയോ പൂർവസ്ഥിതി പ്രാപിക്കുകയോ ചെയ്യാത്തതും, ഫലപ്രദമായ യാതൊരു പ്രതിരോധ മരുന്നുകളും കണ്ടെത്താൻ കഴിയാത്തതും ആരോഗ്യരംഗത്തു പ്രവർത്തിക്കുന്ന പരിണത പ്രജ്ഞരായ ഭിഷഗ്വരരേയും ശാസ്ത്രജ്ഞരെയും പോലും അന്ധാളിപ്പിച്ചിരിക്കുകയാണ്.

മുൻപ് കേട്ടുകേൾവിയില്ലാത്ത രോഗങ്ങളാണ് ഈ കൊതുകുകൾ പരത്തുന്നതെന്നു ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു. പതിറ്റാണ്ടുകളായി കുളത്തിന്റെ അടിത്തട്ടുകളിൽ 'പാണ്ഡവപുരത്തെ ജാരന്മാരെപ്പോലെ' പുളച്ചുനടക്കുന്ന കൂത്താടികൾ വര്ഷം ചെല്ലുംതോറും കൂടുതൽ പ്രതിരോധശേഷി ആർജിച്ചുവരികയാണ്.

മാറിവരുന്ന പരിതഃസ്ഥിതികൾക്കനുസരിച്ചു ആകർഷകമായ രൂപ ഭാവങ്ങളും വര്ണചിറകുകളും വച്ച് കൂടുതൽ പേരെ കുളക്കരയിലേക്കു ആകർഷിക്കാനും ഇവർ വിരുതരാണ്. അങ്ങനെയാണ് പറ്റിയ ഇരകളെ കണ്ടെത്തി അവരിലേക്ക് മഹാരോഗത്തിന്റെ വിത്തുകൾ പാകുന്നത്.

ഒരിക്കലെങ്കിലും കുത്തേറ്റവർ രക്ഷപ്പെട്ട ചരിത്രമില്ലാത്തതിനാലും, ഫലപ്രദമായ യാതൊരു പ്രതിരോധ മരുന്നും ഇവയ്ക്കെതിരെ കണ്ടെത്താൻ ഇതുവരെ കഴിയാത്തതിനാലും കൊതുകുനിവാരണ പ്രവർത്തകർ മിക്കവാറും ഈ മാരക ജീവികളോട് പൊരുത്തപ്പെട്ടുപോകാനുള്ള ശ്രമത്തിലാണ്. എറണാകുളത്തെ കൊതുകുകൾ അങ്ങനെ ചരിത്രത്തിൽ പകരക്കാരില്ലാത്ത നായകന്മാരായി വിരാജിക്കുന്നു.... ഈശ്വരോ രക്ഷതു!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP