Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലംഘിക്കപ്പെട്ടത് ഇരയ്ക്കും സാക്ഷിക്കും സംരക്ഷണം നൽകണമെന്ന സുപ്രീംകോടതി വിധി; അട്ടിമറിച്ചത് പ്രതിയുമായി മുഖാമുഖത്തിന് പോലും അവസരമൊരുക്കരുതെന്ന കോടതി ഉത്തരവ്; ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ സമരം ചെയ്ത കന്യാസ്ത്രീകളെ സ്ഥലം മാറ്റിയ ഉത്തരവ് നിയമ വിരുദ്ധം; നിഷേധിക്കപ്പെടുന്നത് ഫെയർ ട്രയലിനുള്ള അവസരം

ലംഘിക്കപ്പെട്ടത് ഇരയ്ക്കും സാക്ഷിക്കും സംരക്ഷണം നൽകണമെന്ന സുപ്രീംകോടതി വിധി; അട്ടിമറിച്ചത് പ്രതിയുമായി മുഖാമുഖത്തിന് പോലും അവസരമൊരുക്കരുതെന്ന കോടതി ഉത്തരവ്; ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ സമരം ചെയ്ത കന്യാസ്ത്രീകളെ സ്ഥലം മാറ്റിയ ഉത്തരവ് നിയമ വിരുദ്ധം; നിഷേധിക്കപ്പെടുന്നത് ഫെയർ ട്രയലിനുള്ള അവസരം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ആവശ്യപ്പെട്ടു സമരം ചെയ്ത കന്യാസ്ത്രീകളെ സ്ഥലം മാറ്റാനുള്ള തീരുമാനം പുതിയ നിയമപ്രശ്‌നങ്ങൾക്ക് വഴി വയ്ക്കും. പീഡനക്കേസിലെ ഇരയ്ക്കും സാക്ഷികൾക്കും സുപ്രീംകോടതി അനുവദിച്ച് നൽകിയ സംരക്ഷണങ്ങൾക്ക് വിരുദ്ധമായാണ് സഭയുടെ ഇടപെടലുകൾ. ഇരയ്‌ക്കൊപ്പം നിന്ന സാക്ഷികളെ സ്ഥലം മാറ്റിയതും മറ്റും സുപ്രീംകോടതി വിധിക്ക് വിരുദ്ധമാമ്.

ഇത്തരം കേസുകളിൽ സാക്ഷികളെ സ്ഥലം മാറ്റുതെന്നാണ് സുപ്രീംകോടതിയുടെ 2018 ഡിസംബറിലെ നിർദ്ദേശം. പ്രതികളും ഇരയും മുഖമുഖം എത്തുന് നസാഹചര്യം ഉണ്ടാക്കരുതെന്നും നിർദ്ദേശിക്കുന്നു. ഇതിനെല്ലാം വിരുദ്ധമാണ് ഇപ്പോൾ സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ കന്യാസ്ത്രീകൾക്ക് സ്ഥലം മാറ്റത്തിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകാൻ കഴിയും. അതിനിടെ തങ്ങൾ ഇരയാക്കപ്പെടുന്നതായി സിസ്റ്റർ അനുപമയും കുറ്റപ്പെടുത്തിയിട്ടുണ്ട. കന്യാസ്ത്രീകളെ ഉപദ്രവിക്കുന്നതിന്റെ ഭാഗമായാണ് സ്ഥലംമാറ്റം ഉൾപ്പെടെയുള്ള നടപടികൾ. പഞ്ചാബിൽ പ്രധാന സ്ഥാനങ്ങളിലുള്ള മൂന്ന് കന്യാസ്ത്രീകളെ ദ്രോഹിക്കുന്നതിനായി മാത്രം കോട്ടയം കുറവിലങ്ങാട്ടെ കോൺവെന്റിലേക്ക് എത്തിച്ചതായും സിസ്റ്റർ അനുപമ പറഞ്ഞു.

തന്നെ പലതവണ ഒരു ബിഷപ്പ് റേപ്പ് ചെയ്തു എന്നാരോപിച്ച് അയാളുടെ കീഴിലുള്ള ഒരു കന്യാസ്ത്രീ നൽകിയ പരാതിയിൽ നിന്നാണ് എറണാകുളത്തെ കന്യാസ്ത്രീ സമരം ആരംഭിക്കുന്നത്. ഏതൊരു കേസിലും 'ഫെയർ ട്രയൽ' ഉറപ്പു വരുത്തേണ്ടത് ഭരണകൂട ബാധ്യതയാണ്. ഏറെ വിവാദം സൃഷ്ടിച്ച ഈ കേസിൽ ഇരയടക്കമുള്ള സാക്ഷികൾക്ക് സുരക്ഷിതത്വം നൽകുകയും അവരെ കേരളത്തിൽ തന്നെ സമ്മർദ്ദമില്ലാത്ത അന്തരീക്ഷത്തിൽ ജീവിക്കാൻ അനുവദിക്കുകയും ചെയ്യേണ്ടത് നിഷ്പക്ഷമായ നീതി നടപ്പാക്കലിന് ആവിശ്യമാണ്. ഇത് നടപ്പാക്കേണ്ടത് ഗവൺമെന്റാണ്. ഇതാണ് സുപ്രീംകോടതി വിധി ഉറപ്പ് നൽകുന്നത്. അതുകൊണ്ട് തന്നെ കന്യാസ്ത്രീകളുടെ സ്ഥലം മാറ്റത്തിൽ സർക്കാരും ഇടപെടേണ്ടതുണ്ട്. എന്നാൽ സഭയെ പിണക്കാൻ മടിച്ച് സർക്കാർ മൗനം പാലിക്കുകയാണ്.

കന്യാസ്ത്രീകളെ സ്ഥലംമാറ്റിയത് കേസ് ദുർബലപ്പെടുത്താനും പരാതിക്കാരിയെ നിശബ്ദമാക്കാനുമാണെന്ന് സിസ്റ്റർ അനുപമയും പറയുന്നു. പഞ്ചാബിൽനിന്നെത്തിയ മൂന്ന് കന്യാസ്ത്രീകളിൽ ഒരാൾ കുറവിലങ്ങാട്ടെ കോൺവെന്റിലെ മദർ സുപ്പീരിയറാണ്. പഞ്ചാബിൽ സമാനമായ ചുമതലയും ഒരു സ്‌കൂളിലെ പ്രിൻസിപ്പൽ സ്ഥാനവും വഹിച്ചിരുന്നയാളായിരുന്നു ഇവർ. പഞ്ചാബിൽ നിന്ന് ഒരു മുതിർന്ന കന്യാസ്ത്രി ഒക്ടോബറിലും മറ്റു രണ്ട് പേർ ഡിസംബറിലുമാണ് കോട്ടയത്ത് എത്തിയത്. യാതൊരു സാഹചര്യത്തിലും കുറവിലങ്ങാട്ടെ കോൺവെന്റ് വിട്ടുപോകില്ലെന്ന് സ്ഥലംമാറ്റപ്പെട്ട നാല് കന്യാസ്ത്രീകളും അറിയിച്ചിട്ടുണ്ട്.

എന്തിനാണ് ഞങ്ങൾ പോകുന്നത്?. ഈ പള്ളിയിലാണു ഞങ്ങൾ ഇത്രയും കാലം ജീവിച്ചത്. ഇവിടെനിന്ന് പോകണമെന്നാണ് ആവശ്യമെങ്കിൽ ചൂഷണത്തിന് ഇരയായ കന്യാസ്ത്രീയുടെ സുരക്ഷ ഉറപ്പാക്കണം. അതിന് അവർ തയാറാകില്ല. ഞങ്ങളെ തകർക്കാൻ ശ്രമിക്കുന്നവരുടെ അടുത്തേക്ക് എന്തിനാണ് പോകുന്നത്?. കേസ് അവസാനിക്കുന്നതുവരെ ഇവിടെ തുടരാനാണു താൽപര്യം സിസ്റ്റർ അനുപമ പറഞ്ഞു. ഒരുമിച്ചു താമസിക്കുക എന്നതാണ് ഞങ്ങൾക്കെല്ലാവർക്കും ആകെയുള്ള ആശ്വാസം. മറ്റുള്ളവരൊന്നും ഞങ്ങളോടു സംസാരിക്കുന്നില്ല. ഒരു ജോലികളും ഏൽപിക്കുന്നില്ല. ഭീകര സംഘങ്ങളെപ്പോലെയാണു ഞങ്ങളോടുള്ള പെരുമാറ്റമെന്നും അവർ ആരോപിച്ചു. ഇതോടെ കേസ് അട്ടിമറിക്കാനാണ് സ്ഥലം മാറ്റമെന്ന് വ്യക്തമാവുകയും ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP