1 usd = 70.60 inr 1 gbp = 92.55 inr 1 eur = 78.44 inr 1 aed = 19.22 inr 1 sar = 18.83 inr 1 kwd = 232.64 inr

Dec / 2019
13
Friday

സമ്മാനം ലഭിച്ചെന്ന് വിശ്വസിപ്പിക്കാൻ തട്ടിപ്പുകാർ അയച്ചു കൊടുത്തത് സ്‌ക്രാച്ച് ആൻഡ് വിൻ കൂപ്പണുകൾ; സമ്മാനമായി ലഭിക്കുന്ന വാഹനങ്ങൾക്കു പകരം പണം നൽകാമെന്ന വാഗ്ദാനത്തിൽ വീഴുന്നവരിൽ നിന്നും 12,800 രൂപ വീതം വാങ്ങിയത് നികുതി എന്ന പേരിൽ; ലക്ഷങ്ങൾ ബാങ്കിലെത്തും എന്ന് വിശ്വസിപ്പിക്കാൻ തയ്യാറാക്കിയത് വ്യാജ ചെക്കും റിസർവ് ബാങ്കിന്റെ കത്തും വരെ; നാപ്ടോളിന്റെ പേരിൽ നടത്തിയ സമ്മാന തട്ടിപ്പിൽ പണം നഷ്ടമായവരിൽ മലയാളികളും

June 11, 2019 | 03:11 PM IST | Permalinkസമ്മാനം ലഭിച്ചെന്ന് വിശ്വസിപ്പിക്കാൻ തട്ടിപ്പുകാർ അയച്ചു കൊടുത്തത് സ്‌ക്രാച്ച് ആൻഡ് വിൻ കൂപ്പണുകൾ; സമ്മാനമായി ലഭിക്കുന്ന വാഹനങ്ങൾക്കു പകരം പണം നൽകാമെന്ന വാഗ്ദാനത്തിൽ വീഴുന്നവരിൽ നിന്നും 12,800 രൂപ വീതം വാങ്ങിയത് നികുതി എന്ന പേരിൽ; ലക്ഷങ്ങൾ ബാങ്കിലെത്തും എന്ന് വിശ്വസിപ്പിക്കാൻ തയ്യാറാക്കിയത് വ്യാജ ചെക്കും റിസർവ് ബാങ്കിന്റെ കത്തും വരെ; നാപ്ടോളിന്റെ പേരിൽ നടത്തിയ സമ്മാന തട്ടിപ്പിൽ പണം നഷ്ടമായവരിൽ മലയാളികളും

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: ടെലി മാർക്കറ്റിങ് കമ്പനിയായ നാപ്‌ടോളിന്റെ പേരിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ പണം നഷ്ടമായവരിൽ മലയാളികളും. വൻ തുകയുടെ സമ്മാന കൂപ്പണും ചെക്കും മുതൽ റിസർവ് ബാങ്കിന്റെ കത്തും വരെ വ്യാജമായി നിർമ്മിച്ചാണ് തട്ടിപ്പ് നടത്തിയത്. അതേസമയം തട്ടിപ്പിനിരയായവരിൽ ആരും പരാതി നൽകാൻ ഇതുവരെ തയ്യാറായിട്ടില്ല. നാപ്‌ടോളിലൂടെ സാധനം വാങ്ങിയതിന് നറുക്കെടുപ്പിൽ ടാറ്റ കാർ സമ്മാനമായി ലഭിച്ചിട്ടുണ്ടെന്ന കാട്ടി കാട്ടാക്കടയിലെ വീട്ടമ്മയുടെ പക്കൽ നിന്നും പണം തട്ടി ഒന്നര വർഷം പിന്നിടുമ്പോഴാണ് സമാനമായ തട്ടിപ്പ് വീണ്ടും തല പൊക്കുന്നത്.

നാപ്ടോൾ വഴി സാധനങ്ങൾ വാങ്ങിയവരാണ് തട്ടിപ്പിനിരയായത്. നാപ്‌ടോളിൽ നിന്നു സാധനങ്ങൾ വാങ്ങിയവർക്ക് അധികം വൈകാതെ സമ്മാന പദ്ധതിയെ കുറിച്ചുള്ള അറിയിപ്പുമായി ഫോൺകോൾ എത്തും. ഒരാഴ്ചയ്ക്കുള്ളിൽ പോസ്റ്റൽ വഴി സമ്മാനകൂപ്പണും എത്തുന്നതോടെ ഉപഭോക്താക്കൾക്ക് വിശ്വാസമാകും. തപാലിൽ വരുന്ന സ്‌ക്രാച്ച് ആൻഡ് വിൻ കൂപ്പണിൽ എന്താണോ അതാണ് ഉപഭോക്താക്കൾക്കുള്ള സമ്മാനം.

സ്‌ക്രാച്ച് ആൻഡ് വിൻ കൂപ്പൺ ചുരണ്ടിയാൽ ടാറ്റാ സഫാരി മുതൽ മാരുതി ഒമ്‌നി വരെയുള്ള സമ്മാനം ലഭിച്ചതായി കാണാം. കൂപ്പണിൽ നൽകിയിട്ടുള്ള ഹെൽപ്പ്‌ലൈൻ നമ്പരിൽ വിളിച്ചാൽ ഒരു മലയാളി ഫോണെടുക്കും. വാഹനം വാങ്ങാനുള്ള സാങ്കേതിക തടസ്സങ്ങൾ ഉപഭോക്താവിനെ ബോധ്യപ്പെടുത്തുകയും പണം കൈപ്പറ്റാനായി പ്രേരിപ്പിക്കുകയുമാണ് ഇയാളുടെ ജോലി. വാഹനം കൈപ്പറ്റുന്നതിന് വരുന്ന വൻ ചെലവ് ഒഴിവാക്കാൻ വാഹനത്തിനു പകരം പണം നൽകാമെന്ന വാഗ്ദാനമാണ് പൊതുവിൽ തട്ടിപ്പിനിരയായവർ സ്വീകരിച്ചത്.

പണം മതിയെന്ന നിലപാടിലേക്ക് ആളുകൾ എത്തുന്നതോടെയാണ് തട്ടിപ്പിന്റെ ശരിയായ തുടക്കം. ലഭിച്ച സമ്മാനത്തിന്റെ നികുതി എന്ന പേരിൽ 12,800 രൂപ അടയ്ക്കാൻ അവർ ആവശ്യപ്പെടും. പണമടച്ചാൽ ലക്ഷങ്ങൾ അക്കൗണ്ടിലെത്തുമെന്ന് ബോധ്യപ്പെടുത്താൻ തട്ടിപ്പിനിരയാകുന്ന വ്യക്തിയുടെ പേരിൽ ലഭിക്കാൻ പോകുന്ന പണം രേഖപ്പെടുത്തിയ ചെക്കും റിസർവ് ബാങ്കിന്റെ പേരിലുള്ള വ്യാജ കത്തും വാട്‌സാപ്പിൽ അയക്കും.

പണം തട്ടിയെടുത്താലും ഹെൽപ്പ്‌ലൈൻ നമ്പരിന്റെ പ്രവർത്തനം തുടരും. റിസർവ് ബാങ്കിനെ പഴിപറഞ്ഞ് കൂടുതൽ തുക ആവശ്യപ്പെടുകയാണ് പതിവ്. തട്ടിപ്പുമായി തങ്ങൾക്ക് ബന്ധമൊന്നും ഇല്ലെന്ന നിലപാടാണ് നാപ്ടോളിന്. തട്ടിപ്പിന് ഉപയോഗിക്കുന്നതു വ്യാജ ചെക്കുകളും റിസർവ് ബാങ്കിന്റെ വ്യാജ കത്തുമാണെന്ന് മാതൃഭൂമി ന്യൂസും റിപ്പോർട്ടു ചെയ്തു. അതേസമയം, നാപ്‌ടോളിന്റെ പേരിലാണ് ഈ നമ്പർ ട്രൂകോളറിൽ കിടക്കുന്നത്.

കാട്ടാക്കടയിൽ വീട്ടമ്മയെ കബളിപ്പിച്ചത് ഒന്നര വർഷം മുൻപ്

2017 ആഗസ്റ്റിൽ സമാനമായ സംഭവം അരങ്ങേറിയിരുന്നു. സ്ഥിരമായി നാപ്ടോൾ വഴി സാധനങ്ങൾ വാങ്ങിയിരുന്ന പൂവച്ചൽ ആലമുക്ക് എഴുവകുഴി എസ്എസ് ഭവനിൽ സുഷമ സമ്മാനം നൽകാം എന്ന് പറഞ്ഞ് കബളിപിക്കപ്പെട്ടത്. വാര്ഡത്ത പുറത്ത് വന്നതിന് പിന്നാലെ നാപ്‌ടോൾ അടക്കമുള്ള ഓൺലൈൻ വ്യാപാര സൈറ്റുകൾ വഴി നടക്കുന്ന തട്ടിപ്പുകളും ഏറെ ചർച്ചയായിരുന്നു.

നാപ്റ്റൊളിലൂടെ സ്ഥിരമായി സാധനങ്ങൾ വാങ്ങിയതിനു ഇതുമായി ബന്ധപ്പെട്ടുള്ള നറുക്കെടുപ്പിൽ ടാറ്റ കമ്പനിയുടെ കാർ സമ്മാനമായി ലഭിച്ചിട്ടുണ്ട് എന്ന് പറഞ്ഞ് ഇവർക്ക് +917654178003, 7654134397 എന്നാ നമ്പറിൽ നിന്നും വിളിച്ചയാൾ വിവരം നൽകിയത്. തുടർന്നു കാറിന്റെ പേപ്പറുകൾ ശെരിയാക്കുന്നതിന് ആറായിരത്തി അഞ്ഞൂറ് രൂപ അക്കൗണ്ടിൽ നിക്ഷേപിക്കണം എന്ന് ഹിന്ദിയിൽ സംസാരിച്ച ആൾ സുഷമയോട് പറഞ്ഞു. തുടർന്നു പൂവച്ചൽ എസ്‌ബിറ്റി യിൽ ജാർഘഡ് കൊക്കോ എന്ന ബ്രാഞ്ചിൽ സുശീല ഗുപ്ത 20404177233 ഐഎഫ്എസ്‌സി sbin0014318 എന്ന അക്കൗണ്ടിൽ ആറായിരത്തി അഞ്ഞൂറ് നിക്ഷേപിക്കുകയും ചെയുതു.

എന്നാൽ മണികൂറുകൾക്ക് ശേഷം പണം ലഭിച്ച ഉടനെ വീണ്ടും പതിനെട്ടായിരം രൂപ കൂടി അരമണിക്കൂറിനുള്ളിൽ അടക്കണമെന്നും കാർ പ്രത്തിരക്കുന്നതിന് നികുതി ഇനത്തിലും മറ്റു നടപടികൾക്കുമാണ് എന്നും സുഷമയെ പറഞ്ഞു വിശ്വസിപ്പിച്ചു. എന്നാൽ ഇത്രയും തുക ഉടൻ അടയ്ക്കാൻ കഴിയില്ലെന്ന് പറഞ്ഞപ്പോൾ തൽക്കാലം ഒമ്പതിനായിരം അടച്ചാലും മതി എന്ന് നിർദ്ദേശം ഉണ്ടായി . സമ്മാനമായി ലഭിക്കാൻ പോകുന്ന കാർ വേണ്ടായെങ്കിൽ അതിനു സമാനമായ തുകയായ 126000 രൂപ ആക്കൗണ്ടിൽ കമ്പനി നിക്ഷേപിക്കും എന്നും ഇവരോട് പറഞ്ഞു.

ഇതിൽ സംശയം തോന്നിയ സുഷമ തുക അടച്ചില്ല അതെ സമയം കമ്പനി ഇത്തരത്തിൽ നറുക്കെടുപ്പ് നടത്തിപ്പോയിട്ടില്ല എന്നും കമ്പനി പ്രതിനിധികളാണ് ഇതിനു പിന്നിൽ എന്നും മനസിലാക്കിയ സുഷമ കാട്ടാകട പൊലീസിൽ പരാതി നൽകുകയായിരുന്നു.

സ്പൂഫ് സൈറ്റുകൾ: ഓൺലൈൻ തട്ടിപ്പിന്റെ മറ്റൊരു മുഖം

മൂന്നു രൂപയ്ക്ക് ബ്ലൂടൂത്ത് ഇയർഫോൺ, 10 രൂപയ്ക്ക് മിക്‌സി, 11 രൂപയ്ക്ക് സ്മാർട്ട്വാച്ച് തുടങ്ങി 199 രൂപയ്ക്ക് ഒരുലക്ഷം രൂപയുടെ ക്യാമറ വരെ നീണ്ട ഓഫറുമായി ആമസോൺ സൈറ്റിന്റെ സമാനമായ സൈറ്റ് രൂപപ്പെട്ട് നടന്ന തട്ടിപ്പിന്റെ കഥ പുറത്ത് വന്നത് ഏതാനും നാൾ മുൻപാണ്. ചുളുവിലയ്ക്ക് സാധനങ്ങൾ വാങ്ങാം എന്ന് കരുതിയവർക്ക് അതിനായി ശ്രമിച്ചപ്പോഴാണ് ഇത് മറ്റ് ആളുകൾക്ക് ഫോർവാർഡ് ചെയ്താലേ കാര്യം നടക്കൂ എന്ന്ത് വ്യക്തമായത്. എന്നാൽ ഒടുവിൽ ഈ 'അഭ്യാസവും' പയറ്റി ആളുകൾ സാധനം വരാൻ കാത്തിരുന്ന വേളയിലാണ് സംഗതി സ്പൂഫ് സൈറ്റാണെന്ന് വ്യക്തമായത്.

അപകടം ഒളിപ്പിച്ചുള്ള ഡേറ്റ ചോർത്തലിന്റെ പുതിയ സ്പൂഫ് പതിപ്പാണിത്. ഇക്കാര്യം മനസ്സിലാക്കിയപ്പോഴേക്കും നേരം വൈകിയിരുന്നു. 'ആമസോൺ ബിഗ് ബില്യൺ സെയിൽ ഓഫർ' എന്ന പേരിൽ വന്ന സന്ദേശത്തിനൊപ്പം ഉത്പന്നങ്ങൾക്ക് 99 ശതമാനം വിലക്കിഴിവ് എന്നായിരുന്നു അറിയിപ്പ്.

ഇതിനൊപ്പമുള്ള ലിങ്കിൽ കയറിയാൽ ആമസോണിന്റെ പേജെന്ന് ഒറ്റനോട്ടത്തിൽ തോന്നും. ലോഗോയും അതിനോട് സാമ്യമുള്ളത്. വെബ് അഡ്രസ് മാത്രം വേറെ. എന്നാൽ, അതൊരു ബ്ലോഗായിരുന്നു. ഇങ്ങനെയൊരു ഓഫർ സംബന്ധിച്ച് ആമസോണിൽ ഒരു അറിയിപ്പുമുണ്ടായിട്ടില്ല. എന്നാൽ, ഇതുവഴി ആരുടെയും പണം പോയതായി അറിവില്ല.

സ്പൂഫ് സൈറ്റെന്ന വില്ലന്മാർ 

യൂസർ നെയിമും പാസ്വേഡുകളും ഉൾപ്പെടെയുള്ളവ ചോർത്താൻ നടക്കുന്ന തട്ടിപ്പാണിതെന്ന് സൈബർ പൊലീസ് പറയുന്നു. വെബ്സൈറ്റിന്റെ യഥാർഥ ഐ.പി. മറച്ചുവെച്ച് സ്പൂഫ് ഐ.പി. സൃഷ്ടിച്ചാണ് തട്ടിപ്പ്. ഐ.പി. അന്വേഷിച്ചാൽ അമേരിക്കയിലോ നൈജീരിയയിലോ രജിസ്റ്റർ ചെയ്തതായാണ് കാണിക്കുക. പക്ഷേ, ഇതും ശരിയായിരിക്കില്ല. സാധാരണ വെബ് വിലാസത്തിന്റെ തുടക്കത്തിൽ http എന്നു കാണുന്നുണ്ടെങ്കിൽ അത് സുരക്ഷിതമായ വെബ്‌സൈറ്റെന്നാണ് കരുതുന്നത്. എന്നാൽ, ഈ സൈറ്റിൽ വെബ് വിലാസത്തിലും തട്ടിപ്പുകാണിച്ചിട്ടുണ്ട്. 'http//' എന്നാണ് സൈറ്റ് അഡ്രസ് തുടങ്ങുന്നത്.

സുരക്ഷിത വെബ്സൈറ്റ് വിലാസത്തിനൊപ്പം കാണുന്ന 'ലോക്ക്' ചിഹ്നവും ഈ സൈറ്റിലുണ്ട്. 'ഫിഷിങ്' എന്ന പേരിൽ അറിയപ്പെടുന്ന ഡേറ്റാ ചോർത്തൽ തട്ടിപ്പാണ് ഇപ്പോൾ നടക്കുന്നതെന്ന് സൈബർ പൊലീസ് വിഭാഗം പറയുന്നു. അടുത്തിടെ പ്രമുഖ ദേശസാത്കൃത ബാങ്ക് ഒരു ഇ-കൊമേഴ്സ് സൈറ്റുമായി ധാരണയിലെത്തി. 2000 രൂപയ്ക്ക് താഴെയുള്ള ഇടപാടുകൾക്ക് 'ഒ.ടി.പി.' (വൺ ടൈം പാസ്വേഡ്) വേണ്ട എന്നതായിരുന്നു ധാരണ. ഇതിനുശേഷം ഇടപാടുകാരുടെ അക്കൗണ്ടിൽനിന്ന് രണ്ടായിരം രൂപയിൽ താഴെയുള്ള തുക പലപ്പോഴായി നഷ്ടപ്പെടാൻ തുടങ്ങി. അക്കൗണ്ട് വിവരങ്ങൾ ചോർന്നതാണ് കാരണം.

പരാതിയുമായി എത്തിയവർക്ക് പണം തിരികെ നൽകിയാണ് ബാങ്ക് തടിയൂരിയത്. ഈ മുന്നറിയിപ്പുകൾ മറക്കരുത്: സാമൂഹിക മാധ്യമങ്ങളിലൂടെ ലഭിക്കുന്ന ലിങ്കുകളിലൂടെ സൈറ്റുകളിൽ പ്രവേശിക്കാതിരിക്കുക. വാഗ്ദാനങ്ങൾ വെറും പൊള്ളയാണെന്നും പണം തട്ടാനുള്ള ശ്രമമാണെന്നും മനസിലാക്കുക. സൈറ്റിന്റെ അഡ്രസ് ശരിയാണോ എന്നും വിശ്വസനീയമാണോ എന്നും ഉറപ്പ് വരുത്തുന്നത് ഏറെ നല്ലതാണ്. വ്യക്തിഗത വിവരങ്ങൾ കൈമാറുമ്പോൾ വിശ്വസ്തമാണോ എന്ന് ഉറപ്പാക്കിയ ശേഷം മാത്രം നൽകുക.

മറുനാടന്‍ ഡെസ്‌ക്‌    
മറുനാടന്‍ ഡെസ്‌ക്‌

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ലിവിങ് ടുഗദർ ബന്ധത്തിലെ കുട്ടികളെ പൊന്നു പോലെ നോക്കുന്ന അച്ഛൻ; യഥാർത്ഥ ഭാര്യയിലെ മക്കളുടെ ഫീസ് പോലും കൊടുക്കാതെ അവഗണന; രസ്നയും ബൈജു ദേവരാജനും ഒരുമിച്ച് കഴിയുന്നത് വിവാഹം ചെയ്യാതെ; സംവിധായകന്റെ ഭാര്യയും പെൺമക്കളും കടന്ന് പോകുന്നത് കടുത്ത വേദനയിലും; മക്കളുടെ വിവാഹത്തിനും പഠനത്തിനും കോടതി പറഞ്ഞ ചെലവ് കാശ് കൊടുക്കാതെ ആഡംബര കാർ വാങ്ങിയതും വിവാദത്തിൽ; രസ്ന-ബൈജു ബന്ധം സിനിമാ-സീരിയൽ ലോകത്തെ പരസ്യമായ രഹസ്യം
മനസ്സുനിറച്ച് മാമാങ്കം; മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചലച്ചിത്രം ഒരു ഫീൽ ഗുഡ് മൂവി; മാസിനും ക്ലാസിനുമിടയിൽ തുല്യഅകലം പാലിച്ച് നിൽക്കുന്ന ഈ ചിത്രം സാധാരണ പ്രേക്ഷകരെ നിരാശരാക്കില്ല; പോരായ്മയാവുന്നത് ചിലയിടത്തെ ചത്ത സംഭാഷണങ്ങളും തിരക്കഥയിലെ ട്രാക്ക് മാറലും; തകർപ്പൻ പ്രകടനവുമായി മമ്മൂട്ടിയും ഉണ്ണി മുകുന്ദനും; മരണമാസ് ബാലതാരം മാസ്റ്റർ അച്യുതൻ; മമ്മൂട്ടിയുടെ വൺമാൻഷോ പ്രതീക്ഷിച്ചുപോകുന്ന ഫാൻസുകാർക്ക് ഒരുപക്ഷേ ഈ പടം നിരാശ സമ്മാനിക്കും
നാട്ടിൽ ഒരുനിയമവുമില്ലെന്ന മട്ടിൽ വികാരി പണിത പാരിഷ് ഹാളിനെതിരെ പഞ്ചായത്തിൽ പരാതിപ്പെട്ടത് അനിഷ്ടമുണ്ടാക്കി; മോശം പെരുമാറ്റം എറണാകുളം അതിരൂപതയിൽ റിപ്പോർട്ട് ചെയ്തപ്പോൾ അത് വളർന്ന് പകയായി; 'ഞങ്ങളുടെ വികാരിയോട് കളിച്ചാൽ കൈയും കാലും വെട്ടി കുടുംബത്തോടെ കൊന്ന് കളയുമെന്ന് ഗൂണ്ടകളുടെ കൊലവിളി'; 3500 രൂപ ഉടൻ തന്നില്ലെങ്കിൽ കാച്ചിക്കളയുമെന്നും ഭീഷണി; വാഴക്കാട് ഭാരതറാണി പള്ളി വികാരിക്കെതിരെ കേസെടുത്ത് അങ്കമാലി കോടതി
ഭർത്താവ് ഗൾഫിൽ പോയപ്പോൾ പൊന്നു അടുത്തത് അയൽക്കാരനായ ബിടെക്കുകാരനുമായി; കണ്ടുമുട്ടൽ പ്രണയത്തിനു വഴിമാറിയപ്പോൾ ഒരുമിക്കാൻ കാമുകനുമൊത്ത് ഒളിച്ചോടി; വീട്ടുകാർ പൊലീസിൽ പരാതി നൽകിയപ്പോൾ എടുത്തത് മാൻ മിസ്സിങ് കേസ്; മംഗലാപുരത്തു എടിഎമ്മിൽ നിന്ന് പണം പിൻവലിച്ചത് അറിഞ്ഞ് പൊലീസ് അങ്ങോട്ടു തിരിക്കാൻ ഒരുങ്ങിയപ്പോൾ വന്നത് പ്രവാസിയുടെ ഭാര്യയും കാമുകനും ലോഡ്ജിൽ ജീവനൊടുക്കിയെന്ന കർണ്ണാടക പൊലീസിന്റെ അറിയിപ്പ്; കിളികൊല്ലൂരിൽ നിന്നും ഒരു ദുരന്തകഥ
മുതിർന്ന കന്യാസ്ത്രീകൾ മസാജ് ചെയ്യാനായി മുറിയിലേക്ക് വിളിപ്പിക്കും; വിസമ്മതിച്ചാൽ മുടി പിടിച്ചുവലിച്ചു വേദനിപ്പിക്കും; ചാപ്ലിൻ എന്ന പുരോഹിതൻ ഭക്ഷണം കഴിച്ചാൽ ബാക്കിവന്ന ഭക്ഷണം അതേ പ്ലേറ്റിൽ കഴിക്കണം; നടക്കാൻ പോകുമ്പോൾ തോളത്ത് വെക്കുന്ന കൈ പിന്നെ ശരീരത്തിൽ ഇഴഞ്ഞു നടക്കും; എതിർത്തപ്പോൾ സന്യാസി സമൂഹം മുഴുവൻ എതിരായി; അഞ്ച് വർഷമായി മാനസികനില തകർന്ന സിസ്റ്റർ ദീപ ലണ്ടനിൽ ഏകാന്തവാസത്തിൽ; കന്യാസ്ത്രീയെ തിരികെ എത്തിക്കാനുള്ള പോരാട്ടം തുടരുമെന്ന് കുടുംബം
'നിങ്ങളിൽ പലരും ബിൽ പാസാക്കുന്നത് ആഘോഷിക്കുമ്പോൾ, വടക്കുകിഴക്കൻ ഭാഗത്തുള്ള ഞങ്ങളുടെ സഹോദരീസഹോദരന്മാരെ മറക്കരുത്; അവർ കടുത്ത ആശങ്കയിലാണ്'; സ്വന്തം നാട്ടുകാർ പ്രക്ഷോഭത്തിന് ഇറങ്ങിയതോടെ പൗരത്വ ഭേദഗതിബില്ലിനെ തള്ളി അർണബ് ഗോസ്വാമി; റിപ്പബ്ലിക് ടിവി വാർത്താമേധാവിയുടെ പ്രതികരണം ജന്മനാടായ ഗുവാഹത്തിയിൽ ബഹുജന പ്രക്ഷോഭം അക്രമാസക്തമാവുന്നു എന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ; മോദിയുടെ വിശ്വസ്തൻ എന്ന് അറിയപ്പെടുന്ന മാധ്യമപ്രവർത്തകൻ സർക്കാറിനെ തള്ളിപ്പറയുന്നത് ചരിത്രത്തിൽ ആദ്യം
പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമെങ്ങും പ്രതിഷേധം; വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ കത്തുന്നത് പ്രതിഷേധാഗ്നി; അസമിൽ മൂന്നുപേർ കൊല്ലപ്പെട്ടത് പൊലീസ് വെടിവെപ്പിൽ; മുഖ്യമന്ത്രിയുടെ വസതി ഉൾപ്പെടെ ആക്രമിക്കപ്പെട്ടു; ബിജെപി എംഎൽഎയുടെ വീടിന് തീവെച്ചു; മേഘാലയിലും ത്രിപുരയിലും ഇന്റർനെറ്റ് ഇല്ല; റെയിൽ- വ്യോമ ഗതാഗതവും സ്തംഭിച്ചു; അസമിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പത്തു ദിവസം അവധി പ്രഖ്യാപിച്ചതും അക്രമങ്ങളുടെ പശ്ചാത്തലത്തിൽ
കല്യാണം പഴേ കല്യാണമാണേലും സേവ് ദ ഡേറ്റ് വേറെ ലെവലാണ് മക്കളെ; 'കേരള പൊലീസിന്റെ 'യു' സർട്ടിഫിക്കറ്റോടു കൂടിയ മലയാളത്തിലെ ആദ്യത്തെ സേവ് ദി ഡേറ്റ് വീഡിയോ; കണ്ണടയ്ക്കാതെ മുഖം ചുളിക്കാതെ ഫാമിലി ആയിട്ട് കാണാം; 100 ശതമാനം ഫാമിലി എന്റർടൈനർ'.. ശ്രീജിത്തിന്റെയും ആതിരയുടെയും സേവ് ദ ഡേറ്റ് വ്യത്യസ്തമാകുന്നത് ഇങ്ങനെ
ലിവിങ് ടുഗദർ ബന്ധത്തിലെ കുട്ടികളെ പൊന്നു പോലെ നോക്കുന്ന അച്ഛൻ; യഥാർത്ഥ ഭാര്യയിലെ മക്കളുടെ ഫീസ് പോലും കൊടുക്കാതെ അവഗണന; രസ്നയും ബൈജു ദേവരാജനും ഒരുമിച്ച് കഴിയുന്നത് വിവാഹം ചെയ്യാതെ; സംവിധായകന്റെ ഭാര്യയും പെൺമക്കളും കടന്ന് പോകുന്നത് കടുത്ത വേദനയിലും; മക്കളുടെ വിവാഹത്തിനും പഠനത്തിനും കോടതി പറഞ്ഞ ചെലവ് കാശ് കൊടുക്കാതെ ആഡംബര കാർ വാങ്ങിയതും വിവാദത്തിൽ; രസ്ന-ബൈജു ബന്ധം സിനിമാ-സീരിയൽ ലോകത്തെ പരസ്യമായ രഹസ്യം
എന്റെ കൈകളിൽ സ്പർശിച്ച ആ വൈദികൻ നെറുകത്തും മുഖത്തും തുരുതുരാ ചുംബിച്ചു; കെട്ടിപ്പുണർന്ന് അദ്ദേഹം എന്റെ ശരീരത്തിൽ തഴുകി; ഇരച്ചു കയറിവന്ന വികാരത്തെ അടക്കാനുള്ള ഉൾവിളി എന്നിലുണ്ടായി; സ്വബോധം വീണ്ടെടുത്ത ഞാൻ അദ്ദേഹത്തെ തള്ളിമാറ്റി; വൈദികരിൽനിന്ന് ലൈംഗികാതിക്രമം ഉണ്ടായത് നാലുതവണ; പരസ്പരം താൽപ്പര്യമുള്ള വൈദികർക്കും കന്യാസ്ത്രീകൾക്കും വിവാഹം കഴിച്ച് ഒന്നിന്ന് ജീവിക്കാൻ സഭ അനുമതി കൊടുക്കണം; സിസ്റ്റർ ലൂസിയുടെ ആത്മകഥയിലുള്ളത് ഞെട്ടിക്കുന്ന യാഥാർഥ്യങ്ങൾ
2008ൽ യുവതികളുടെ മുഖത്ത് ആസിഡ് വീണ് പൊള്ളിയപ്പോൾ പ്രതിഷേധാഗ്നിയിൽ ജ്വലിച്ച് വാറങ്കൽ; പ്രതികളെ കൈവിലങ്ങ് വച്ച് 48 മണിക്കൂറിനുള്ളിൽ വെടിവച്ച് കൊന്നപ്പോൾ ചർച്ചയായത് സജ്ജനാറിന്റെ പേര്; പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ആത്മരക്ഷാർത്ഥം വെടിവച്ചെന്ന വാദം വീണ്ടും ഉയർത്തുന്നതും വാറങ്കലിലെ പഴയ പുലി; 'ദിശ'യെ കൊന്നവരുടെ ജീവൻ തെലുങ്കാന പൊലീസ് എടുക്കുമ്പോൾ സൈബരാബാദിലെ കമ്മീഷണറുടെ കസേരയിലുള്ളതും അതേ വിസി സജ്ജനാർ
ദുബായിക്കാരൻ യുവാവ് അമ്മയുടെ ചികിത്സക്കായി നാട്ടിൽ പോയപ്പോൾ ഭാര്യ മറ്റൊരാളുമായി ഒരുമിച്ച് താമസം തുടങ്ങി; ഇടയ്‌ക്കൊന്നു നാട്ടിൽ വന്ന് ഭർത്താവുമായി താമസിച്ച് ഒരു മാസം കഴിഞ്ഞ് പറഞ്ഞത് താൻ ഗർഭിണി ആയെന്ന്; ചികിത്സാ ചെലവിനെന്ന് പറഞ്ഞ് പണവും വാങ്ങി; നാട്ടിൽ നിന്ന് തിരികെ യുഎഇയിൽ എത്തി ആറു മാസമായപ്പോൾ പ്രസവിച്ചു; ചതി മനസ്സിലാക്കിയ യുവാവ് വിവാഹമോചനം ആവശ്യപ്പെട്ടപ്പോൾ ക്രെഡിറ്റ് കാർഡിൽ പണം അടക്കാത്തതിനാൽ യാത്രാവിലക്കും; ഭാര്യയുടെ വഞ്ചനക്കെതിരെ യുവാവ് പരാതിയുമായി നോർക്കയിൽ
ദിശയെ പീഡിപ്പിച്ച് അതിക്രൂരമായി കൊന്ന നാല് പേരേയും വെടിവച്ച് കൊന്ന് തെലുങ്കാന പൊലീസ്; തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ നാല് പ്രതികളേയും വെടിവച്ചു കൊന്നുവെന്ന് ഔദ്യോഗിക വിശദീകരണം; പൊലീസിനെ ആക്രമിച്ചപ്പോൾ തിരിച്ചു വെടിവച്ചുവെന്ന് അറിയിപ്പ്; ഏറ്റുമുട്ടൽ കൊലപാതകമെന്ന് പൊലീസ്; കൊലപാതകം പുനരാവിഷ്‌കരിച്ചു കൊണ്ടുള്ള തെളിവെടുപ്പിനിടെ നടന്നത് ഞെട്ടിക്കുന്ന ഏറ്റുമുട്ടൽ; ഹൈദരാബാദിലെ യുവ ഡോക്ടറെ വകവരുത്തിയവർ ഇല്ലാതാകുമ്പോൾ
പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ പഴയ പ്രണയം വീണ്ടും മൊട്ടിട്ടു; ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചപ്പോൾ തടസ്സമായത് ഭാര്യ; ആയുർവേദ ചികിൽസയുടെ പേരിൽ പേയാട് വീടെടുത്ത് ശല്യക്കാരിയെ കഴുത്തു ഞെരിച്ച് കൊന്നു; തിരുന്നൽവേലിയിൽ മൃതദഹം സംസ്‌കരിച്ച് മൊബൈൽ ഫോൺ നേത്രാവതി ട്രെയിനിൽ എറിഞ്ഞത് ഒളിച്ചോട്ടക്കഥ ശക്തമാകാൻ; പൊലീസിന്റെ സംശയം മുൻകൂർ ജാമ്യ ഹർജിയായപ്പോൾ പണി പാളി; ഉദയംപേരൂരിലെ വിദ്യയെ കൊന്നത് ഭർത്താവും കാമുകിയും; കേരളത്തെ ഞെട്ടിച്ച് പ്രേംകുമാറും സുനിതാ ബേബിയും
മധുരയിൽ നാട്ടുകാർ അടിച്ചോടിച്ചത് ഭക്തയുടെ 14കാരിയായ മകളെ കയറിപ്പിടിച്ചതിന്; തിരുവണ്ണാമലയിൽ മർദനമേറ്റത് രഹസ്യ പൂജക്കെന്ന് പറഞ്ഞ് വീട്ടമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ; ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിൽ സമ്മത പത്രം എഴുതിവാങ്ങുന്നത് പീഡന പരാതി ഒഴിവാക്കാൻ; താന്ത്രിക് സെക്‌സ് തെറാപ്പിയും കന്യകമാരെവെച്ചുള്ള നഗ്നപൂജയും അടക്കമുള്ളവക്കെതിരെ പലതവണ പ്രതികരിച്ചിട്ടും അധികൃതർ അനങ്ങിയില്ല; നിത്യാനന്ദ സർക്കാർ സപോൺസേഡ് ആൾദൈവമെന്ന് തമിഴ്‌നാട്ടിലെ അന്ധവിശ്വാസ നിർമ്മാർജന സമിതി
എന്നെയും കൊന്നു കളഞ്ഞേക്കു എന്ന് കണ്ണീരോടെ ചിന്നകേശവലുവിന്റെ ഗർഭിണിയായ ഭാര്യ; മകന്റെ മരണവാർത്ത കേട്ട് ബോധരഹിതയായി നിലംപതിച്ചത് പ്രധാനപ്രതിയായ മുഹമ്മദ് ആരിഫിന്റെ അമ്മ; പൊലീസിന്റെ ക്രൂരകൊലപാതകമെന്ന് നവീന്റെ അച്ഛനും എല്ലാ റേപ് കേസ് പ്രതികളെയും ഇതുപോലെ കൊല്ലണമെന്ന് ജൊല്ലു ശിവയുടെ പിതാവും; കുറ്റം തെളിയിക്കും മുന്നേ ശിക്ഷ വിധിച്ച് നടപ്പിലാക്കിയ തെലങ്കാന പൊലീസിന്റെ നടപടിയെ കയ്യടിക്കുന്നവർ കാണാതെ പോകുന്ന കണ്ണുനീർ പറയുന്നത് ഇങ്ങനെ
ആറു ബൈക്കുകളും ഒപ്പം ഇയോൺ കാറും നിനക്കിപ്പോൾ ഉണ്ടല്ലോ മോനേ..ഇതിന് വേണ്ടി ഇപ്പോൾ വാശി പിടിക്കണോ? അച്ഛൻ ചോദിച്ചപ്പോൾ പോരെന്ന് മകൻ; ഇത് തത്ക്കാലം നടക്കില്ല..പിന്നീട് നമുക്ക് ആലോചിക്കാമെന്ന് തറപ്പിച്ച് മറുപടി പറഞ്ഞപ്പോൾ മനസ് വല്ലാതെ നുറുങ്ങി അഖിലേഷ് അജിക്ക്; ഹാർലി ഡേവിഡ്‌സൺ ബൈക്ക് വാങ്ങി നൽകാത്ത തർക്കത്തിനൊടുവിൽ മരണത്തിലൂടെ ഏകമകൻ അച്ഛനെ തോൽപ്പിച്ചു; പോത്തൻകോടിനെ നടുക്കിയ സംഭവം ഇങ്ങനെ
'ഭർത്താവിന്റെയും, സഹോദരങ്ങളുടെയും മുന്നിൽ വച്ച് നായർ സ്ത്രീകളെ ബലാത്സംഗം ചെയ്തു; ഇസ്ലാമിലേക്ക് മാറാത്തവരെ സർപ്പക്കാവിലെ കിണറ്റിൻ കരയിൽ നിരത്തി നിർത്തി തലവെട്ടിക്കൊന്നു; ചിലരെ ജീവനോടെ തൊലിയുരിച്ചുകൊന്നു, ഗർഭിണിയായ സ്ത്രീയുടെ വയർകീറി; ശവക്കുഴി കുഴിപ്പിച്ച് വെട്ടിക്കൊന്നു; കൊള്ളയടിയും വ്യാപകം'; മലബാർ കലാപം ഹിന്ദുവംശഹത്യയോ? ഇഎംഎസ് തൊട്ടുള്ളവരും ഇടതുപക്ഷ -ലിബറൽ ചരിത്രകാരന്മാരും പറഞ്ഞതെല്ലാം അടിസ്ഥാനരഹിതം; ഡോ. മനോജ് ബ്രൈറ്റിന്റെ പഠനം വൈറലാവുമ്പോൾ
മഠങ്ങളിലെത്തുന്ന കൊച്ചുസഹോദരിമാരെ മുതിർന്ന കന്യാസ്ത്രീകൾ സ്വവർഗ ഭോഗത്തിന് ഉപയോഗിക്കാറുണ്ട്; സെമിനാരിയിൽനിന്ന് സ്വവർഗ്ഗരതിക്കു വിധേയമായി മാനസികമായി തകർന്നവരുണ്ട്; ചില മഠങ്ങളിൽ ഇളം തലമുറയിലെ കന്യാസ്ത്രീകളെ പുരോഹിതരുടെ അടുക്കലേയ്ക്കു തള്ളിവിടുന്ന സമ്പ്രദായവുമുണ്ട്; നഗ്നയാക്കി മണിക്കൂറുകളോളം ഇവരെ വൈദികർ മുന്നിൽ നിർത്തി ആസ്വദിക്കും; സന്യാസ പുരോഹിത സഭകളിലെ ലൈംഗിക അരാജകത്വങ്ങൾ വെളിപ്പെടുത്തി സിസ്റ്റർ ലൂസിയുടെ ആത്മകഥ
'സ്ത്രീ എന്ന് പറയുന്നത് പുരുഷന്റെ കൃഷിയിടം മാത്രമാണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്; തലയിൽ നിന്ന് തട്ടം ഉതിർന്നു വീണാൽ പോലും അനക്ക് മരിക്കണ്ടേ പെണ്ണെ എന്നാണ് ചോദിക്കുന്നത്; ഡ്രസ്സ് തിരഞ്ഞെടുക്കുന്നതിൽ എന്നുവേണ്ട മൂക്കുത്തി ഇടുന്നതിൽ പോലും മതം കൈകടത്തുന്നു; നൃത്തം ചെയ്തപ്പോൾ അഭിസാരികയായി മുദ്രകുത്തപ്പെട്ടു; സ്വന്തം ഉമ്മുമ്മയുടെ മയ്യത്തു കാണുന്നതിൽനിന്നു പോലും എന്നെ വിലക്കി'; താൻ എന്തുകൊണ്ട് മതം ഉപേക്ഷിച്ചുവെന്ന് വ്യക്തമാക്കി ജസ്ല മാടശ്ശേരി
ലിവിങ് ടുഗദർ ബന്ധത്തിലെ കുട്ടികളെ പൊന്നു പോലെ നോക്കുന്ന അച്ഛൻ; യഥാർത്ഥ ഭാര്യയിലെ മക്കളുടെ ഫീസ് പോലും കൊടുക്കാതെ അവഗണന; രസ്നയും ബൈജു ദേവരാജനും ഒരുമിച്ച് കഴിയുന്നത് വിവാഹം ചെയ്യാതെ; സംവിധായകന്റെ ഭാര്യയും പെൺമക്കളും കടന്ന് പോകുന്നത് കടുത്ത വേദനയിലും; മക്കളുടെ വിവാഹത്തിനും പഠനത്തിനും കോടതി പറഞ്ഞ ചെലവ് കാശ് കൊടുക്കാതെ ആഡംബര കാർ വാങ്ങിയതും വിവാദത്തിൽ; രസ്ന-ബൈജു ബന്ധം സിനിമാ-സീരിയൽ ലോകത്തെ പരസ്യമായ രഹസ്യം
നിയമോപദേശം തേടലിന് കാരണം 'കുമ്മനം രാജശേഖരൻ'; മിസോറാമിന്റെ മുൻ ഗവർണ്ണർ വികാരം ആളിക്കത്തിക്കുമെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നിർണ്ണായകമായി; നിലയ്ക്കൽ സമര നായകനോടുള്ള കളി സുരേന്ദ്രനെ തൊട്ടതു പോലെയാകില്ലെന്ന വിലയിരുത്തലും സ്വാധീനിച്ചു; നവോത്ഥാനത്തെ പിണറായി സർക്കാർ തള്ളിപ്പറയാൻ കാരണം നേതൃത്വം ഏറ്റെടുക്കാൻ ആളുണ്ടെന്ന ഭയം; തീർത്ഥാടനം സുഗമമാക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നതിന്റെ പിന്നാമ്പുറ സംസാരത്തിൽ നിറയുന്നത് കുമ്മനം ഇഫക്ട്
കിമ്മിന്റെ യുദ്ധ ഭ്രാന്തിൽ പരീക്ഷിക്കപ്പെട്ടത് ഹിരോഷിമയിൽ വീണ ബോംബിന്റെ 17 ഇരട്ടി ശക്തിയുള്ള ഹൈഡ്രജൻ ബോംബ്; ഇതുമൂലമുണ്ടായ തുടർച്ചയായ ഭൂചലനങ്ങളും മണ്ണിടിച്ചിലുകളും മരിച്ചത് നിരവധിപേർ; ഭൂമിക്കടിയിലെ ഘടനമാറിയതു മൂലം അഗ്നി പർവതം പോലും പൊട്ടാൻ ഒരുങ്ങുന്നവെന്നും ഐസ്ആർഒയുടെ പഠനം; ഇത് കൂടംകുളം നിലയത്തിനുനേരെ പോലും സൈബർ ആക്രമണം നടത്തിയതിന് മധുര പ്രതികാരവും; യുഎസിനു പോലും കഴിയാത്ത ഉത്തര കൊറിയൻ രഹസ്യങ്ങൾ കണ്ടെത്തി ഇന്ത്യ ലോകത്തെ ഞെട്ടിക്കുമ്പോൾ