Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്ഥാപനത്തിൽ ജോലിയും, കമ്പനിയുടെ ലാഭവിഹിതവും നൽകാമെന്ന് പറഞ്ഞ് പലരിൽനിന്നായി തട്ടിയെടുത്തത് ഒന്നരക്കോടി രൂപ; നാലുവർഷമായി ഒളിവിലായിരുന്ന പ്രതിയെ പിടികൂടിയത് എറണാകുളം കോലഞ്ചേരിയിൽ സമാനതട്ടിപ്പിന് കളമൊരുക്കുന്നതിനിടെ; തട്ടിപ്പിന് ഇരയായവരിൽ ചിലരെ പരാതി പറയാതിരിക്കാനായി സ്ഥാപനത്തിന്റെ ബോർഡ് അംഗങ്ങളാക്കി; പ്രതി സജീർ മുഹമ്മദിനോടൊപ്പം ഭാര്യ റജീനയും പ്രതി; സംസ്ഥാനത്ത് നിക്ഷേപതട്ടിപ്പ് തുടരുന്നു

ജംഷാദ് മലപ്പുറം

മലപ്പുറം: സ്ഥാപനത്തിൽ ജോലിയും, കമ്പനിയുടെ ലാഭവിഹിതവും നൽകാമെന്നും വിശ്വസിപ്പിച്ച് കണ്ണൂർ സ്വദേശിയുടെ 12.85 ലക്ഷം രൂപയടക്കം പലരിൽനിന്നായി 1.5 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ കേസിലെ പ്രതി പൊലീസ് പിടികൂടി. വള്ളിക്കുന്ന് ചോഴിമഠത്തിൽ പാതിരാട്ട് സി.പി. സുഷീജ് എന്ന സജീർ മുഹമ്മദ് (38) നെയാണ് പെരിന്തൽമണ്ണ എസ്‌ഐ. മഞ്ജിത്ത് ലാൽ അറസ്റ്റുചെയ്തത്.

കണ്ണൂർ തില്ലങ്കരി സ്വദേശി പി.കെ. ബിജിത്ത് നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. 2015 ജൂൺ മാസത്തിലായിരുന്നു സംഭവം. പെരിന്തൽമണ്ണ ചെറുകരയിൽ പ്രതിയുടെ നേതൃത്വത്തിൽ ടിപ്സ് ഇന്ത്യ എന്ന സ്ഥാപനം തുടങ്ങിയിരുന്നു. ഓഹരി നിക്ഷേപം നടത്തുന്നവർക്ക് ലാഭവിഹിതം വാഗ്ദാനം ചെയ്താണ് സ്ഥാപനം തുടങ്ങിയത്. ഇത്തരത്തിൽ പലരിൽ നിന്നും നിക്ഷേപം സ്വീകരിക്കുകയും ചെയ്തു.

കമ്പനിയിൽ ബിജിത്തും പണം നിക്ഷേപിച്ചു. മൂന്നുമാസം കഴിഞ്ഞിട്ടും ഇയാൾക്ക് ജോലിയോ ലാഭവിഹിതമോ നൽകിയ പണമോ കിട്ടാതായതോടെ പൊലീസിൽ പരാതി നൽകിയത്. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ പ്രതി എറണാകുളം കോലഞ്ചേരിയിലുണ്ടെന്ന വിവരത്തെ തുടർന്ന് കഴിഞ്ഞദിവസം എസ്‌ഐ. യുടെ നേതൃത്വത്തിൽ പൊലീസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു.ഭാര്യ നെയ്യാറ്റിൻകര എയ്തുകൊണ്ടകാണി അലീഫ് ഭവനിൽ റജീന(27)യെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.

ചെറുകരയിൽ പ്രതിയുടെ നേതൃത്വത്തിൽ സ്ഥാപനം തുടങ്ങിയിരുന്നു. ഓഹരി നിക്ഷേപം നടത്തുന്നവർക്ക് ലാഭവിഹിതം വാഗ്ദാനം ചെയ്താണ് സ്ഥാപനം തുടങ്ങിയത്. ഖത്തറിൽ ജോലി ചെയ്യുന്നയാളുടെ 50 ലക്ഷം രൂപയും മറ്റു രണ്ടുപേരുടെ 15 ലക്ഷവും 10 ലക്ഷവും ഉൾപ്പെടെ ഒന്നരക്കോടി രൂപയുടെ ഇടപാട് നടന്നതായാണ് പൊലീസിന് ലഭിച്ച വിവരം. തട്ടിപ്പിന് ഇരയായവരിൽ ചിലരെ പരാതി പറയാതിരിക്കാനായി സ്ഥാപനത്തിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്‌സിൽ അംഗങ്ങളാക്കിയതായും അന്വേഷണത്തിൽ കണ്ടെത്തി.

നാലു വർഷത്തോളമായി പ്രതികൾ ഒളിവിലായിരുന്നു. എറണാകുളം ജില്ലയിലെ കോലഞ്ചേരിയിൽ ബെൻ ജോൺസൺ എന്ന പേരിൽ സമാന തട്ടിപ്പിന് തയ്യാറെടുക്കുന്നതിനിടെയാണ് അറസ്റ്റ്.

സജീർ മുഹമ്മദ് എന്ന പേരിലാണ് സുഷീജ് ചെറുകരയിൽ സ്ഥാപനം നടത്തിയിരുന്നത്. പിന്നീട് ബെൻ ജോൺസൺ എന്ന പേരിൽ ഒളിച്ചു താമസിച്ചിരുന്നതിനാലാണ് പൊലീസിന് കണ്ടെത്താൻ സാധിക്കാതെ വന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP