Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗാർഹിക പീഡനത്തിനിരയായ സ്ത്രീകൾ പെരുവഴിയിൽ; വനിതാ ശിശു വികസന വകുപ്പിന്റെ അനാസ്ഥ കാരണം പ്രവർത്തിക്കാൻ കഴിയാതെ നിയമസഹായദാതാക്കൾ; കെട്ടികിടക്കുന്നത് ആയിരത്തിൽപ്പരം കേസുകൾ; ലീഗൽ കൗൺസിലർമാർക്ക് ഓണമടുത്തിട്ടും ശമ്പളവുമില്ല

ഗാർഹിക പീഡനത്തിനിരയായ സ്ത്രീകൾ പെരുവഴിയിൽ; വനിതാ ശിശു വികസന വകുപ്പിന്റെ അനാസ്ഥ കാരണം പ്രവർത്തിക്കാൻ കഴിയാതെ നിയമസഹായദാതാക്കൾ; കെട്ടികിടക്കുന്നത് ആയിരത്തിൽപ്പരം കേസുകൾ; ലീഗൽ കൗൺസിലർമാർക്ക് ഓണമടുത്തിട്ടും ശമ്പളവുമില്ല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : വനിതാ ശിശു വികസന വകുപ്പിന്റെ അനാസ്ഥ മൂലം ഗാർഹിക പീഡനത്തിനിരയായവർക്ക് സൗജന്യ നിയമ സഹായം കൊടുക്കുന്ന കേന്ദ്രങ്ങൾ പ്രതിസന്ധിയിലായി . സർക്കാർ ഈ വർഷം അനുമതി നൽകാത്തതിനാൽ ഈ സെന്ററുകൾക്ക് പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥയാണ് . സംസ്ഥാനത്തു ഗാർഹിക പീഡന നിരോധന നിയമം 2005 നടപ്പിലാക്കുന്നത് വനിതാ പ്രൊട്ടക്ഷൻ ഓഫീസർമാർ വഴിയും സർക്കാർ നോട്ടിഫൈ ചെയ്ത 101സന്നദ്ധ സംഘടനകൾ വഴിയുമാണ് . ശിശു വികസന ഡയറക്ടറേറ്റിന്റെ കീഴിൽ സംസ്ഥാന സാമൂഹ്യക്ഷേമ ബോർഡാണ് സർവീസ് പ്രൊവൈഡിങ് സെന്റർ ഇമ്പ്‌ളിമെന്റ് ചെയ്യുന്നത് .

സന്നദ്ധ സംഘടനകളെ സർവീസ് പ്രൊവൈഡർമാർ ആയാണ് തെരഞ്ഞെടുത്തിരിക്കുന്നത് . ഇവിടെ ഓരോ വനിതാ അഡ്വക്കേറ്റുമാരെയും അപ്പോയ്ന്റ് ചെയ്യുകയും ഇവിടെ വരുന്ന കേസുകൾ സൗജന്യമായി നിയമ സഹായം ചെയ്തു കൊടുക്കുകയും ചെയ്യുന്നു .ഓരോ വർഷവും ആറായിരത്തിൽ പരം കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്നത് . 2010 മുതൽ നടന്നു കൊണ്ടിരിക്കുന്ന ഈ പ്രോഗ്രാം സർക്കാരിന്റെ അനാസ്ഥ മൂലം നിലച്ചിരിക്കുകയാണ് . ഈ ഫിനാൻഷ്യൽ ഇയർ ആരംഭിച്ചു 4 മാസം ആയിട്ടും സർക്കാർ ഇതിന് ഈ വർഷം അനുമതി നൽകിയിട്ടില്ല .

അനുമതി നൽകാത്തതിനാൽ സർവീസ് പ്രൊവൈഡിങ് സെന്ററുകൾക്ക് കോടതിയിൽ കേസ് മുന്നോട്ട് കൊണ്ട് പോവാൻ കഴിയാത്ത സാഹചര്യമാണ് . അനുമതി ഉണ്ടെങ്കിൽ മാത്രമാണ് സർവീസ് പ്രൊവൈഡിങ് സെന്ററുകൾക്ക് കോടതിയിൽ ഡൊമസ്റ്റിക് ഇൻസിഡന്റ് റിപ്പോർട്ട് ഫയൽ ചെയ്യാൻ ഈ നിയമപ്രകാരം അവകാശമുള്ളൂ . സർക്കാർ അനുമതി നൽകാത്തതിനാൽ കോടതിയിൽ നടന്ന് കൊണ്ടിരിക്കുന്ന ഏകദേശം ആയിരത്തോളം കേസുകൾ മുന്നോട്ട് കൊണ്ട് പോകാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളത് . ഇത് മൂലം പെരുവഴിയിലായത് ഈ കേസുകളിൽ പെട്ട ഗാർഹിക പീഡനത്തിനിരയായ ആയിരത്തോളം സ്ത്രീകളാണ് .

സ്ത്രീകളുടെയും കുട്ടികളുടെയും പുതിയ വകുപ്പ് രൂപീകരിച്ചിട്ടും വകുപ്പ് മന്ത്രി പീഡനത്തിനിരയായ സ്ത്രീകളെ പെരുവഴിയിൽ ആക്കുകയാണ് . പീഡനത്തിനിരയായവർക്ക് വകുപ്പിൽ നിന്നുമുള്ള പീഡനമാണ് ഇപ്പോൾ ഏറ്റു കൊണ്ടിരിക്കുന്നത് . മാത്രവുമല്ല ഇതിനു കീഴിൽ ജോലി ചെയ്യുന്ന ലീഗൽ കൗണ്‌സിലര്മാർക്ക് സാലറിയും ഇല്ല . ശിശു വികസന വകുപ്പിന്റെ പിടിപ്പുകേടാണ് ഇതിന്റെ പിന്നിൽ . ഇത് പാസാക്കാൻ വേണ്ടി വർക്കിങ് ഗ്രൂപ്പിൽ വെച്ചെങ്കിലും സ്റ്റഡി നടത്തണം എന്ന് പറഞ്ഞു തന്ത്രപരമായി മാറ്റി വെക്കുകയാണ് ചെയ്തത് .

സ്റ്റഡി നടത്തി മാറ്റങ്ങൾ നിലവിലുള്ളതിൽ കൊണ്ട് വരാം എന്നിരിക്കെ അനുമതി കൊടുക്കാതിരിക്കുന്നത് മൂലം കുടുങ്ങിയത് സെന്ററുകളും പീഡനത്തിനിരയായ സ്ത്രീകളും ആണ് വനിതാ ശിശു വികസന ഡയറക്ടറേറ്റ് വനിതാ പ്രൊട്ടക്ഷൻ ഓഫീസർമാർ വഴി സ്റ്റഡി നടത്തി സെന്ററുകളുടെ പ്രവർത്തനം തൃപ്തികരമായിട്ടും സാമൂഹ്യ നീതി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ബിജു പ്രഭാകർ ഐ എ എസ് അനുമതി കൊടുക്കാൻ തയ്യാറാവുന്നില്ല . ഓണം അടുത്തിട്ടും അനുമതി നൽകാത്തതിനാൽ ഇത്രയും കാലം ജോലി ചെയ്ത ലീഗൽ കൗൺസിലേഴ്സ്‌ന് സാലറി നൽകാൻ കഴിയാത്ത സാഹചര്യം ആണ് സെന്ററുകൾക്കുള്ളത് .

അനുമതി ഇല്ലാത്തതിനാൽ ഇത് വരെ ജോലി ചെയ്തതിനു സ്വന്തം കീശയിൽ നിന്ന് എടുത്തു കൊടുക്കേണ്ട അവസ്ഥയാണ് .ഗാർഹിക പീഡനത്തിനിരയായ സ്ത്രീകൾ സ്ത്രീ സംരക്ഷണത്തിന്റെ ഭാഗമായി ഉണ്ടാക്കിയ വകുപ്പിന്റെ പീഡനത്തിനിരയായിട്ടും വനിതയായ മന്ത്രി ഈ പീഡനത്തിന് കൂട്ട് നിൽക്കുന്ന അവസ്ഥയാണ് ഉള്ളത് .താഴെ ക്കിടയിൽ ഉള്ളവർ എത്ര ബുദ്ധിമുട്ട് അനുഭവിച്ചോട്ടെ എന്നാണ് വകുപ്പ് നിലപാട് .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP