Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോക്ക് ഡൗണിൽ ആരും കേരളത്തിൽ പട്ടിണി കിടക്കേണ്ടി വരില്ല; എല്ലാ കാർഡ് ഉടമകൾക്കും സൗജന്യ റേഷൻ; ബിപിഎൽ കുടുംബങ്ങൾക്ക് 15 കിലോ അരി അടക്കം ഭക്ഷ്യകിറ്റ് വീടുകളിലെത്തിക്കാൻ കേരള സർക്കാർ; തിരക്ക് ഒഴിവാക്കാൻ സാധനങ്ങൾ വീട്ടിലെത്തിക്കുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി; റേഷൻ കടകളുടെ സമയക്രമത്തിലും പുനക്രമീകരിച്ചു; നിരീക്ഷണത്തിൽ ഉള്ളവർക്ക് അവശ്യ സാധനമോ മരുന്നോ എത്തിച്ചു നൽകാൻ യുവജനക്ഷേമ ബോർഡ് കേരള വോളന്ററി യൂത്ത് ആക്ഷൻ അംഗങ്ങളും റെഡി

ലോക്ക് ഡൗണിൽ ആരും കേരളത്തിൽ പട്ടിണി കിടക്കേണ്ടി വരില്ല; എല്ലാ കാർഡ് ഉടമകൾക്കും സൗജന്യ റേഷൻ; ബിപിഎൽ കുടുംബങ്ങൾക്ക് 15 കിലോ അരി അടക്കം ഭക്ഷ്യകിറ്റ് വീടുകളിലെത്തിക്കാൻ കേരള സർക്കാർ; തിരക്ക് ഒഴിവാക്കാൻ സാധനങ്ങൾ വീട്ടിലെത്തിക്കുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി; റേഷൻ കടകളുടെ സമയക്രമത്തിലും പുനക്രമീകരിച്ചു; നിരീക്ഷണത്തിൽ ഉള്ളവർക്ക് അവശ്യ സാധനമോ മരുന്നോ എത്തിച്ചു നൽകാൻ യുവജനക്ഷേമ ബോർഡ് കേരള വോളന്ററി യൂത്ത് ആക്ഷൻ അംഗങ്ങളും റെഡി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രാജ്യം മുഴുവൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ചെങ്കിലും കേരളത്തിലെ ജനങ്ങൾ പട്ടിണി കിടക്കേണ്ടി വരില്ല. കേരളവും ലോക്ക് ഡൗണിലേക്ക് നീങ്ങിയതോടെ സഹായ ഹസ്തവുമായി സംസ്ഥാന സർക്കാർ രംഗത്തെത്തി. എല്ലാവർക്കും സൗജന്യ റേഷൻ നൽകാനാണ് സർക്കാർ തീരുമാനം. ബിപിഎൽ മുൻഗണനാ ലിസ്റ്റിലുള്ളവർക്ക് 15 കിലോ അരി അടക്കമുള്ള ആവശ്യ സാധനങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ വഴി വീടുകളിലേക്ക് നേരിട്ടെത്തിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു.

റേഷന് പുറമെ അടിയന്തിര സഹായം എന്ന നിലയിലാണ് ഭക്ഷ്യധാന്യങ്ങൾ നൽകുന്നത്. മാവേലി സ്റ്റോറുകൾ, സപ്ലൈകോ വിൽപന കേന്ദ്രങ്ങൾ എന്നിവടങ്ങളിലൂടെ അല്ലെങ്കിൽ പഞ്ചായത്ത്, മുനിസിപ്പാലിറ്റി വാർഡ് അംഗങ്ങളിലൂടെ നേരിട്ട് വീടുകളിൽ എത്തിക്കുക ഈ രണ്ട് സാധ്യതയാണ് സർക്കാർ തേടുന്നത്. റേഷൻ കടകളിലൂടെ ലഭ്യമാക്കിയാൽ ജനങ്ങൾ കൂട്ടം കൂടാൻ ഇടയുണ്ട് എന്നത് കൂടി കണക്കിലെടുത്താണ് സർക്കാർ ബദൽ മാർഗം ആലോചിക്കുന്നത് സംസ്ഥാനത്തെ പൊതുവിതരണ കേന്ദ്രങ്ങളുടെ(റേഷൻ) സമയക്രമത്തിലും ഇന്ന് ചേർന്ന മന്ത്രിസഭായോഗം മാറ്റം വരുത്തിയിട്ടുണ്ട്.

രാവിലെ 9 മണിമുതൽ ഉച്ചയ്ക്ക് ഒരു മണിവരെയും ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 5 വരെയും ആണ് റേഷൻ കടകളുടെ സമയം ക്രമീകരിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് ഒരു മണി മുതൽ 2 മണിവരെ റേഷൻ കടകൾ പ്രവർത്തിക്കില്ല. സംസ്ഥാനത്ത് ആവശ്യത്തിന് ഭക്ഷ്യധാന്യങ്ങൾ സിവിൽസപ്ലൈസിന്റെയും കൺസ്യൂമർ ഫെഡിന്റെയും ഗോഡൗണുകളിൽ ഉണ്ടെന്നാണ് വിലയിരുത്തൽ. ചരക്കു ട്രെയിനുകൾക്കും വാഹനങ്ങൾക്കും നിരോധനമില്ലാത്തതിനാൽ തന്നെ ഭക്ഷ്യക്ഷാമം നേരിടേണ്ടിവരില്ലെന്നാണ് സർക്കാർ വിലയിരുത്തൽ.

ക്ഷേമപെൻഷനുകൾ നേരത്തെ നൽകാനും ക്ഷേമപെൻഷനുകൾക്ക് അർഹതയില്ലാത്ത കുടുംബങ്ങൾക്ക് 1000 രൂപ നൽകാനും സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു അതിന് പുറമെയാണ് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യാനുള്ള തീരുമാനം. അതേസമയം ലോക്ക് ഡൗണിന്റെ ഭാഗമായി വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്തവർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും സഹായഹസ്തവുമായി കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും രംഗത്തെത്തി. കേരള വോളന്ററി യൂത്ത് ആക്ഷൻ അംഗങ്ങളും ബോർഡ് കോ ഓർഡിനേറ്റർമാരും ആണ് പുതിയ സംവിധാനം ഒരുക്കുന്നത്. വീടിനു പുറത്തിറങ്ങി അവശ്യ സാധനമോ മരുന്നോ വാങ്ങാൻ കഴിയാത്തവർക്ക് ആവശ്യാനുസരണം ഇവ വാങ്ങി നൽകാനാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്.

തിരുവനന്തപുരം സിറ്റി, ആറ്റിങ്ങൽ, നെയ്യാറ്റിൻകര, നെടുമങ്ങാട് നഗരസഭാ പരിധി എന്നിവിടങ്ങളിൽ ഈ പദ്ധതിക്ക് തുടക്കം കുറിച്ചു കഴിഞ്ഞു. ഇത് സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. താഴെ കാണുന്ന നമ്പറിൽ വിളിച്ചാൽ സർക്കാരിന്റെ സുരക്ഷാ നിർദ്ദേശങ്ങൾ പാലിച്ച് മാസ്‌കും കൈയുറയും ധരിച്ച ഒരു വോളന്റിയർ വീട്ടിലെത്തും. വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റും തുകയും ഏൽപ്പിച്ചാൽ വാങ്ങി വീട്ടിലെത്തിക്കുന്നതാണ്. ഈ സർവീസ് തികച്ചും സൗജന്യമാണ്.

അതേസമയം മദ്യം ഓൺലൈൻ വിൽക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്. സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകൾ അടച്ച സാഹചര്യത്തിലാണു സർക്കാർ ഇതിന്റെ സാധ്യതകൾ പരിശോധിക്കുന്നത്. മന്ത്രിസഭാ യോഗത്തിൽ ഇതു സംബന്ധിച്ചു തീരുമാനം കൈക്കൊള്ളുമെന്നാണു സൂചന. സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകൾ ബുധനാഴ്ച മുതൽ അടച്ചിടാൻ തീരുമാനിച്ചിരുന്നു. രാജ്യത്ത് സന്പൂർണ ലോക്കൗട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണു തീരുമാനം. ബുധനാഴ്ച ഔട്ട്‌ലെറ്റുകൾ തുറക്കേണ്ടെന്ന നിർദ്ദേശം എക്‌സൈസ് മന്ത്രി ബെവ്‌കോ എംഡി സ്പർജൻ കുമാറിനു നൽകി. ഇക്കാര്യം എംഡി മാനേജർമാരെ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP