Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുഴുവൻ പണവും ഇങ്ങോട്ട് പോരട്ടേ! മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള പണമൊഴുക്ക് താഴാതിരിക്കാൻ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് ദുരിതാശ്വാസ ഫണ്ട് ശേഖരിക്കുന്നതിനുള്ള അവകാശം റദ്ദ് ചെയ്ത് സർക്കാർ; പ്രാദേശികമായി പണം സ്വീകരിച്ച് പ്രതിസന്ധി പരിഹരിക്കാനുള്ള നീക്കത്തിനും തിരിച്ചടി

മുഴുവൻ പണവും ഇങ്ങോട്ട് പോരട്ടേ! മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള പണമൊഴുക്ക് താഴാതിരിക്കാൻ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് ദുരിതാശ്വാസ ഫണ്ട് ശേഖരിക്കുന്നതിനുള്ള അവകാശം റദ്ദ് ചെയ്ത് സർക്കാർ; പ്രാദേശികമായി പണം സ്വീകരിച്ച് പ്രതിസന്ധി പരിഹരിക്കാനുള്ള നീക്കത്തിനും തിരിച്ചടി

മറുനാടൻ മലയാളി ബ്യൂറോ

തിരൂർ: ദുരിതാശ്വാസ ഫണ്ടെല്ലാം മുഖ്യമന്ത്രിയുടെ ദുരിതാശാസ നിധിയിലേക്ക് മാത്രം വരുന്നതിനോടാണ് സംസ്ഥാന സർക്കാരിന് താൽപ്പര്യം. ഇതിന് വേണ്ടി വികേന്ദ്രീകൃത ഭരണ സംവിധാനത്തെ അട്ടിമറിക്കുകയാണ് സർക്കാർ. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സ്വന്തം ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് ശേഖരിക്കുന്നത് വിലക്കിയ സർക്കാർ ഉത്തരവ് ഇതിന്റെ ഭാഗമാണ്.

തങ്ങളുടെ പ്രദേശത്ത് അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്താനായിരുന്നു വർഷങ്ങൾക്ക് മുമ്പ് ഇത്തരമൊരു സംവിധാനമൊരുക്കിയത്. പലരും ഈ നിധിയിലേക്ക് വർഷങ്ങളായി പണം നൽകിവരുന്നുമുണ്ട്. ഇതിനാണ് വിലക്ക് ഏർപ്പെടുത്തുന്നത്. ഇതോടെ മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് കൂടുതൽ സഹായമെത്തും. പ്രാദേശിക പുനരുദ്ധാരണ വികസനങ്ങളിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് വലിയ പങ്കുണ്ട്. പ്രാദേശിക ഫണ്ട് ശേഖരണത്തിലൂടെ പലതും ചെയ്യാൻ അവർക്ക് കഴിയുമായിരുന്നു. ഇതാണ് സംസ്ഥാന സർക്കാർ തടസ്സപ്പെടുത്തുന്നത്. വികേന്ദ്രീക്രത ഭരണമെന്നതിന്റെ സാധ്യതകളാണ് അടയ്ക്കുന്നത്.

പ്രളയത്തെത്തുടർന്ന് പുനരധിവാസത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങുടെ ദുരിതാശ്വാസ ഫണ്ടിൽനിന്ന് സഹായങ്ങൾ നൽകാമായിരുന്നു. ഈ അടിയന്തര സഹായത്തിലേക്ക് പണംനൽകാൻ പലരും തയ്യാറാകുകയും ചിലർ ചെക്ക് നൽകുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഫണ്ട് ശേഖരിക്കുന്നത് വിലക്കി ഉത്തരവിറങ്ങിയത്. അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസിന്റെ ഈ മാസം 23-ലെ ഉത്തരവുപ്രകാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് തനത് ഫണ്ടിൽനിന്ന് തുക സംഭാവനയായി നൽകാം. ഇതിന് സർക്കാറിൽനിന്ന് പ്രത്യേക അനുമതി ആവശ്യവുമില്ല.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് സ്വന്തംനിലയിൽ തുക സമാഹരിച്ചും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനനൽകാം. എന്നാൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സ്വന്തം ദുരിതാശ്വാസ ഫണ്ടിലേക്ക് തുകകൾ സ്വീകരിക്കാൻ പാടില്ലെന്നാണ് ഉത്തരവിൽ പറയുന്നത്. അതത് പഞ്ചായത്തുകളിലെ ദുരിതാശ്വാസ പ്രവർത്തനത്തിന് ആരെങ്കിലും ഫണ്ടുനൽകിയാൽ അത് നേരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണം.

സർക്കാർ തീരുമാനിക്കുന്ന മുറയ്ക്ക് പഞ്ചായത്തുകളുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ദുരിതാശ്വാസ നിധിയിൽനിന്ന് പണം അനുവദിക്കും. ഇതിലൂടെ കേന്ദ്രീകൃത ഇടപെടൽ മാത്രമേ നടക്കൂവെന്ന് ഉറപ്പാക്കുകായണ് സർക്കാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP