Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒന്നരക്കോടി മുടക്കി വീടു വച്ച സി.പി.എം നേതാവിന് രണ്ടുലക്ഷം രൂപയുടെ ധനസഹായം പഞ്ചായത്തു വക; പാവപ്പെട്ടവർക്കു വീടു വയ്ക്കാനുള്ള സർക്കാർ ഫണ്ടിൽ തിരിമറി; വിവരം പുറത്തായതോടെ പണം തിരിച്ചടച്ച് നടപടിയിൽ നിന്ന് ഒഴിവാകാൻ നീക്കം; കൊല്ലങ്കോട് പഞ്ചായത്തിൽ നടക്കുന്നത് ഉദ്യോഗസ്ഥ തന്നിഷ്ടമെന്ന് ആരോപണം

ഒന്നരക്കോടി മുടക്കി വീടു വച്ച സി.പി.എം നേതാവിന് രണ്ടുലക്ഷം രൂപയുടെ ധനസഹായം പഞ്ചായത്തു വക; പാവപ്പെട്ടവർക്കു വീടു വയ്ക്കാനുള്ള സർക്കാർ ഫണ്ടിൽ തിരിമറി; വിവരം പുറത്തായതോടെ പണം തിരിച്ചടച്ച് നടപടിയിൽ നിന്ന് ഒഴിവാകാൻ നീക്കം; കൊല്ലങ്കോട് പഞ്ചായത്തിൽ നടക്കുന്നത് ഉദ്യോഗസ്ഥ തന്നിഷ്ടമെന്ന് ആരോപണം

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: കിടക്കാൻ കുടിൽ പോലും ഇല്ലാത്തവരുള്ള പഞ്ചായത്തിൽ വീടുവയ്ക്കുന്നതിനുള്ള ധനസഹായം കോടീശ്വരനും. സിപിഐഎം ഭരിക്കുന്ന പഞ്ചായത്തിൽ അനർഹന് ഫണ്ട് നൽകിയതിനെതിരേ ആരോപണമുയരുന്നു. പാവപ്പെട്ടവരുടെ ഫണ്ടിൽ കൈയിട്ടു വാരിയെന്നാണ് പരാതി

ഒന്നര കോടിയോളം രൂപ മുടക്കി വീട് നിർമ്മിച്ച എ ക്ലാസ്സ് കരാറുകാരന് വീട് നിർമ്മിക്കാനാണ് രണ്ട് ലക്ഷം രൂപ പാലക്കാട് കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് സഹായം നൽകിയത്. നിർദ്ധനർക്ക് വീട് നൽകാനുള്ള 2016 -2017 ലെ പഞ്ചായത്തു പ്ലാൻ ഫണ്ടിൽ നിന്നാണ് ധനസഹായം അനുവദിച്ചു കൊടുത്തത്. കൊല്ലങ്കോട് സ്വദേശിയായ കരാറുകാരനാണ് ഗ്രാമപഞ്ചായത്ത് വഴി വിട്ട സഹായം നൽകിയത്. ഇയാളുടെ ഭാര്യ സർക്കാർ സർവ്വീസിൽ അദ്ധ്യാപികയുമാണ്.

ഗുണഭോക്താവിനെ നിശ്ചയിച്ചതും, എഗ്രിമെന്റ് വെച്ച് തുക അനുവദിച്ചു നൽകിയതും സിപിഐഎം യൂണിയൻ നേതാവ് കൂടിയായ വിഇഒ സിന്ധുവാണ്. സിപിഐഎം പ്രാദേശിക നേതാവ് കൂടിയാണ് രണ്ട് ലക്ഷം അനർഹമായി കൈപ്പറ്റിയ കരാറുകാരൻ. കോടീശ്വരന് വീട് നിർമ്മിക്കാൻ സഹായം നൽകിയതിനെതിരെ പരാതി ഉയർന്നതോടെ പണം തിരിച്ചടച്ച് കേസിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് കരാറുകാരനും തുക അനുവദിച്ച ഉദ്യോഗസ്ഥയും. ഇവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് ഇപ്പോൾ പരാതി ഉയർന്നിരിക്കുന്നത്.

പാവപ്പെട്ടവർക്ക് 600 ചതുരശ്ര അടി വിസ്തീർണമുള്ള വീട് നിർമ്മിക്കാനാണ് രണ്ട് ലക്ഷം രൂപ ധനസഹായം അനുവദിക്കാറുള്ളത്. ഉദയൻ നിർമ്മിച്ചിട്ടുള്ളത് 2000 ത്തിൽ അധികം വലിപ്പമുള്ള വീടാണ്. ഇയാൾക്ക് തുക അനുവദിക്കാൻ ഉദ്യോഗസ്ഥ തിടുക്കം കാട്ടിയതായി പരാതിയിൽ പറയുന്നുണ്ട്്.

അനർഹർക്ക് വീട് അനുവദിച്ചു കൊടുത്തതായി പലതവണ ഈ ഉദ്യോഗസ്ഥക്കെതിരെ പരാതി നൽകിയിട്ടുണ്ടെങ്കിലും രാക്ഷ്ട്രീയ സ്വാധീനത്തിൽ അന്വേഷണം നടത്താൻ മേൽ ഉദ്യോഗസ്ഥർ തയാറായിട്ടില്ല. ഉദയകുമാറിന് അനുവദിച്ച പോലെ മറ്റ് ചില സിപിഐഎം പ്രാദേശിക നേതാക്കൾക്കും ഇവർ ഇതുപോലെ തുക അനുവദിച്ചതായി പരാതിയുണ്ട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP