Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീട്ടിന്റെ ഗേറ്റിൽ സ്ഥാപിച്ചിരുന്ന എഴുത്തു പെട്ടിയിലെ കത്തിലെ ഉള്ളടക്കം പത്തു ദിവസത്തിനുള്ളിൽ മാധവൻനായരെ വധിക്കുമെന്ന്; കണ്ടെത്തിയത് ജെയ്‌ഷെ മുഹമ്മദിന്റെ പേരിലുള്ള കത്ത്; ബഹിരാകാര ശാസ്ത്രജ്ഞനെ വകവരുത്തമെന്ന് പറയുന്നതിന് കാരണം ആർഎസ്എസ് ബന്ധം; പാക് തീവ്രവാദ സംഘടനയുടെ ഭീഷണിയെ തുടർന്ന് മുൻ ഐഎസ്ആർഒ ചെയർമാന്റെ സുരക്ഷ കൂട്ടി കേന്ദ്ര സേന; കത്തിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണവുമായി പൊലീസും

വീട്ടിന്റെ ഗേറ്റിൽ സ്ഥാപിച്ചിരുന്ന എഴുത്തു പെട്ടിയിലെ കത്തിലെ ഉള്ളടക്കം പത്തു ദിവസത്തിനുള്ളിൽ മാധവൻനായരെ വധിക്കുമെന്ന്; കണ്ടെത്തിയത് ജെയ്‌ഷെ മുഹമ്മദിന്റെ പേരിലുള്ള കത്ത്; ബഹിരാകാര ശാസ്ത്രജ്ഞനെ വകവരുത്തമെന്ന് പറയുന്നതിന് കാരണം ആർഎസ്എസ് ബന്ധം; പാക് തീവ്രവാദ സംഘടനയുടെ ഭീഷണിയെ തുടർന്ന് മുൻ ഐഎസ്ആർഒ ചെയർമാന്റെ സുരക്ഷ കൂട്ടി കേന്ദ്ര സേന; കത്തിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണവുമായി പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഐഎസ്ആർഒ മുൻ ചെയർമാൻ ജി. മാധവൻനായർക്കു തീവ്രവാദ സംഘടനയായ ജയ്ഷെ മുഹമ്മദിന്റെ ഭീഷണിസന്ദേശം. കഴിഞ്ഞ ദിവസം രാത്രിയോടെ തലസ്ഥാനത്തു ശാസ്തമംഗലത്തുള്ള, മാധവൻനായരുടെ വീടിന്റെ ഗേറ്റിൽ സ്ഥാപിച്ചിരുന്ന എഴുത്തുപെട്ടിയിലാണു ഭീഷണിക്കത്ത് കണ്ടെത്തിയത്. ഈയിടെ മാധവൻ നായർ ബിജെപിയിൽ ചേർന്നിരുന്നു. സംഘപരിവാർ സംഘടനകളുമായി സഹകരിച്ചാണ് പ്രവർത്തനം. ഇതാണ് ഭീഷണികത്തിൽ ചൂണ്ടിക്കാട്ടുന്ന പ്രകോപന കാരണങ്ങൾ.

സംഭവത്തെക്കുറിച്ചു കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണമാരംഭിച്ചു. കേന്ദ്രസേനയുടെ സംരക്ഷണത്തിലാണു മാധവൻനായർ. ആർ.എസ്.എസുമായുള്ള ബന്ധത്തിന്റെ പേരിലാണു ഭീഷണി. ഭീഷണിസന്ദേശം അടങ്ങിയ കത്ത് ആരാണ് നിക്ഷേപിച്ചത് എന്നതിനെക്കുറിച്ച് ഇന്റലിജൻസ് എ.ഡി.ജി.പി: ടി.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിൽ അന്വേഷിക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിക്കും. ആരെങ്കിലും തമാശയ്ക്ക് ചെയ്തതാണോ എന്നും പരിശോധിക്കും. ഏതായാലും മാധവൻനായർക്കുള്ള സുരക്ഷ കൂട്ടിയിട്ടുണ്ട്.

പത്തു ദിവസത്തിനുള്ളിൽ മാധവൻനായരെ വധിക്കുമെന്നാണ് കത്തിലെ ഉള്ളടക്കം. വിവരമറിഞ്ഞെത്തിയ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥർ നേരിട്ടു മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തിയാണ് പ്രഥമവിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്തത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംഭവത്തെക്കുറിച്ചു റിപ്പോർട്ട് തേടിയിട്ടുണ്ട്. ഗൗരവത്തോടെ സംഭവത്തെ കാണണമെന്ന് സംസ്ഥാനത്തോട് കേന്ദ്ര സർക്കാർ നിർദ്ദേശിക്കും.

ഉപഗ്രഹവേധ മിസൈൽ പരീക്ഷണത്തിൽ ഉൾപ്പെടെ ബിജെപിയെ പിന്തുണച്ച വ്യക്തിയാണ് മാധവൻ നായർ. ഉപഗ്രഹവേധ മിസൈൽ ശേഷി 2007ൽതന്നെ ഇന്ത്യ കൈവരിച്ചതാണെന്നും എന്നാൽ അതു പരീക്ഷിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഉണ്ടായിരുന്നില്ലെന്നും. മാധവൻ നായർ വെളിപ്പെടുത്തിയിരുന്നു. കാലാവസ്ഥ നിരീക്ഷണത്തിനുള്ള ഒരു ഉപഗ്രഹം 2007ൽ ചൈന മിസൈലുപയോഗിച്ച് തകർത്ത് പരീക്ഷണം നടത്തിയിരുന്നു. അതുപോലെ ദൗത്യനിർവഹണത്തിന് ഇന്ത്യ അന്നുതന്നെ സാങ്കേതികശേഷി നേടിയിരുന്നു. ഇപ്പോൾ പ്രധാനമന്ത്രി മോദി അതു ലോകത്തിനുമുന്നിൽ പരീക്ഷിച്ചുകാണിക്കുകയായിരുന്നു -മാധവൻ നായർ പറഞ്ഞു.

മോദി സധൈര്യം രാഷ്ട്രീയ തീരുമാനമെടുത്തുവെന്നും മാധവൻ നായർ പറഞ്ഞിരുന്നു. 2003 മുതൽ 2009വരെ ഐ.എസ്.ആർ.ഒ ചെയർമാനും ബഹിരാകാശ കമീഷന്റെ മേധാവിയും ബഹിരാകാശ വകുപ്പ് സെക്രട്ടറിയുമായിരുന്നു അദ്ദേഹം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP