Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഏറെ പ്രതീക്ഷയോടെ ഇന്ത്യ വിക്ഷേപിച്ച ജി സാറ്റ് 6 എ പണിമുടക്കി; സമീപകാലത്തെ ഏറ്റവുംവലിയ തിരിച്ചടിയിൽ ഞെട്ടി ഐഎസ്ആർഒ; 5 ജി സാങ്കേതിക വിദ്യക്ക് ഉൾപ്പെടെ ഉപയോഗിക്കാൻ ലക്ഷ്യമിട്ട ഉപഗ്രഹത്തിൽ നിന്ന് സന്ദേശങ്ങൾ വരുന്നില്ല; വീണ്ടും പ്രവർത്തിപ്പിക്കാനാകുമോ എന്ന അവസാന ശ്രമവുമായി ശാസ്ത്രജ്ഞർ; ഗ്രൗണ്ട് സ്‌റ്റേഷനുമായി ബന്ധം നഷ്ടമായത് ഇന്നലെ

ഏറെ പ്രതീക്ഷയോടെ ഇന്ത്യ വിക്ഷേപിച്ച ജി സാറ്റ് 6 എ പണിമുടക്കി; സമീപകാലത്തെ ഏറ്റവുംവലിയ തിരിച്ചടിയിൽ ഞെട്ടി ഐഎസ്ആർഒ; 5 ജി സാങ്കേതിക വിദ്യക്ക് ഉൾപ്പെടെ ഉപയോഗിക്കാൻ ലക്ഷ്യമിട്ട ഉപഗ്രഹത്തിൽ നിന്ന് സന്ദേശങ്ങൾ വരുന്നില്ല; വീണ്ടും പ്രവർത്തിപ്പിക്കാനാകുമോ എന്ന അവസാന ശ്രമവുമായി ശാസ്ത്രജ്ഞർ; ഗ്രൗണ്ട് സ്‌റ്റേഷനുമായി ബന്ധം നഷ്ടമായത് ഇന്നലെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കഴിഞ്ഞദിവസം ഐ.എസ്.ആർ.ഒ വിക്ഷേപിച്ച പുതിയ വാർത്താവിനിമയ ഉപഗ്രഹമായ ജി സാറ്റ് 6 എ ഇന്ത്യക്ക് നഷ്ടപ്പെടുന്നു. വിക്ഷേപണം വിജയകരമായിരുന്നു എങ്കിലും ഉപഗ്രഹവുമായുള്ള വിനിമയം നഷ്ടപ്പെട്ടു എന്നാണ് ഐഎസ്ആർഓ വ്യക്തമാക്കുന്നത്. മുൻനിര ലോകരാജ്യങ്ങളെ തന്നെ ഞെട്ടിച്ചുകൊണ്ട് ഇന്ത്യൻ ബഹിരാകാശ ഗവേഷണം വൻ പുരോഗതി കൈവരിക്കുന്നതിനിടെയാണ് ഇത്തരമൊരു തിരിച്ചടി ഉണ്ടായിരിക്കുന്നത്.

മറ്റു രാജ്യങ്ങളുടെ ഉപഗ്രഹങ്ങൾ ഉൾപ്പെടെ വിക്ഷേപിച്ചുകൊണ്ട് ചെലവുകുറഞ്ഞ ഉപഗ്രഹ വിക്ഷേപണം സാധ്യമാക്കുന്നതിൽ വൻ പുരോഗതി ഇന്ത്യ കൈവരിക്കുന്നതിനിടെയാണ് ഇത്തരമൊരു തിരിച്ചടി. അതേസമയം, വിക്ഷേപണത്തിന്റെ പ്രശ്‌നമല്ല ഉപഗ്രഹത്തിന്റെ പ്രവർത്തനത്തിൽ ഉണ്ടായ പാളിച്ചയാണ് ജിസാറ്റ് 6ഉം ആയുള്ള ബന്ധം വിച്ഛേദിക്കപ്പെടാൻ കാരണമെന്നാണ് ഐഎസ്ആർഓ നൽകുന്ന സൂചനകൾ. വിക്ഷേപിച്ച് രണ്ട് ദിവസത്തിനുള്ളിൽ തന്നെ ഇത്തരമൊരു പിഴവുണ്ടായത് ഉപഗ്രഹത്തിന്റെ ഭാവി അനിശ്ചിതത്വത്തിലാക്കി.

ഉപഗ്രഹവുമായുള്ള ബന്ധം ഭൂമിയിലെ സ്‌റ്റേഷന് നഷ്ടമായെന്ന് ഐ.എസ്.ആർ.ഒ വ്യക്തമാക്കി. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാൻ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്ന് വ്യാഴാഴ്ച വൈകിട്ട് 4.56ന് ആയിരുന്നു ജി സാറ്റ് വിക്ഷേപണം. ജിഎസ്എൽവി. മാർക്ക് 2 റോക്കറ്റ് എഫ് - 08.17.46 മിനിറ്റിൽ വിക്ഷേപണം പൂർത്തിയാക്കിയിരുന്നു. ഭൂമിയുടെ 180 കിലോമീറ്റർ അടുത്തുള്ള ഭ്രമണപഥത്തിൽ ഉപഗ്രഹത്തെ എത്തിക്കുകയും ചെയ്തു. തുടർന്ന് ഉപഗ്രഹത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത ഗ്രൗണ്ട് സ്റ്റേഷൻ മാർച്ച് 30ന് രാവിലെ 9.22ന് ആദ്യ ഭ്രമണപഥം വിജയകരമായി ഉയർത്തി. ഇത്തരത്തിൽ തുടർ പ്രവർത്തനങ്ങൾ ഘട്ടംഘട്ടമായി പുരോഗമിച്ചിരുന്നു.

ആശങ്കയില്ലാതെ മുന്നോട്ടുനീങ്ങുന്നതിനിടെ ആണ് ഇപ്പോൾ പ്രതിസന്ധി നേരിട്ടതും ഉപഗ്രഹം ഭൗമ സ്റ്റേഷനിലെ സന്ദേശങ്ങളോട് പ്രതികരിക്കാതെ വന്നിരിക്കുന്നതും. ശനിയാഴ്ച രാവിലെ 10.51നായിരുന്നു രണ്ടാമത്തെ ഭ്രമണപഥം ഉയർത്താൻ നിശ്ചയിച്ചിരുന്നത്. ഉപഗ്രഹത്തിലെ ദ്രവ അപ്പോജി മോട്ടോർ ജ്വലിപ്പിച്ച് രണ്ടാമത്തെ ഭ്രമണപഥം ഉയർത്തലും വിജയകരമായി പൂർത്തിയാക്കി. ഇതിന് ശേഷം നാല് മിനിട്ട് കഴിഞ്ഞപ്പോൾ ഉപഗ്രഹത്തിൽ നിന്നുള്ള വിവരങ്ങൾ ഭൂമിയിലെ സ്‌റ്റേഷനിൽ ലഭിക്കുകയും ചെയ്തു.

പക്ഷേ, പിന്നീട് പ്രതികരണങ്ങൾ നിലച്ചു. ഈ ഘട്ടത്തിൽ ഉപഗ്രഹത്തിന് എന്തോ പിഴവുപറ്റി എന്നാണ് അനുമാനം. ഇന്നലെ നടത്തിയ ഭ്രമണപഥം ഉയർത്തലിന് ശേഷം ഒരു സിഗ്‌നലും സ്റ്റേഷനിൽ എത്തിയില്ല. തുടർന്ന് നടത്തിയ പരിശോധനയിൽ ഉപഗ്രഹത്തിന്റെ പവർ സംവിധാനത്തിന് സാരമായ തകരാർ സംഭവിച്ചതായി കണ്ടെത്തി. ഇക്കാര്യം ഔദ്യോഗികമായി ഐ.എസ്.ആർ.ഒ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, ഉപഗ്രഹവുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമം നടന്ന് വരികയാണ്.

ഭൂമിയെ വലംവയ്ക്കുന്നതിനിടെ 180 കിലോമീറ്റർ അടുത്തും 36,000 കിലോമീറ്റർ അകലെയുമായുള്ള ഭ്രമണപഥമാണ് ജി.സാറ്റ് 6 എയ്ക്ക് സഞ്ചരിക്കാൻ നിശ്ചയിച്ചിരുന്നത്. 2312 കിലോ ഭാരമുള്ള ഉപഗ്രഹത്തിന് 10 വർഷത്തെ ആയുസാണ് നിശ്ചയിച്ചിരുന്നത്. 270 കോടി ചെലവിലായിരുന്നു നിർമ്മാണവും വിക്ഷേപണവും.

ഉപഗ്രഹം പ്രവർത്തിച്ചില്ലെങ്കിൽ ഉണ്ടാകുന്നത് വലിയ തിരിച്ചടി

വാർത്താവിനിമയ രംഗത്ത് വലിയ മുന്നേറ്റമാണ് രണ്ടാമത്തെ എസ് ബാൻഡ് ഉപഗ്രഹമായ ജിസാറ്റ് 6 എയിലൂടെ ഇന്ത്യ ലക്ഷ്യമിട്ടത്. ഉപഗ്രഹാധിഷ്ഠിത മൊബൈൽ വാർത്താവിനിമയ രംഗത്തെ പുതിയ തലത്തിലേക്ക് ഉയർത്തുകയായിരുന്നു കൂടുതൽ ശേഷിയുള്ള ജിസാറ്റ് 6 എ വിക്ഷേപണത്തിലൂടെ സാധ്യമാക്കാൻ ഇരുന്നത്.

ഇന്ത്യയുടെ രണ്ടാമത്തെ എസ് ബാന്റ് ഉപഗ്രഹമാണ് ജി സാറ്റ് 6 എ. ആദ്യ ഉപഗ്രഹമായ ജി സാറ്റ് 6 ന്റെ പ്രവർത്തനങ്ങൾക്ക് കരുത്തു പകരുകയായിരുന്നു 6 എ യുടെ ലക്ഷ്യം. കൂടുതൽ വ്യക്തതയോടെയുള്ള സിഗ്നലുകൾ കൈമാറാൻ ഉപഗ്രഹത്തിന് സാധിക്കുമെന്നും സൈനിക ആവശ്യങ്ങൾക്കും ഉപയോഗിക്കുമെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു.

ആറു മീറ്റർ വിസ്തീർണമുള്ള കുട പോലെ നിവർത്താവുന്ന ആന്റിന ഉപഗ്രഹത്തിന്റെ പ്രത്യേകതയാണ്. ഗ്രൗണ്ട് ടെർമിനലിൽ നിന്നും ഉപഗ്രഹവുമായി ബന്ധം പുലർത്തുന്നതിനായി തയ്യാറാക്കിയതാണ് ആന്റിന. ജി സാറ്റ് പരമ്പരയിലെ പന്ത്രണ്ടാമത് വിക്ഷേപണമാണ് കഴിഞ്ഞ ദിവസം നടന്നത്. ജി.സാറ്റ് 6 എ പ്രവർത്തിക്കുന്നതോടെ മൊബൈൽ ഡാറ്റാ, ഇന്റർനെറ്റ് വേഗത വർദ്ധിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു. അത് പോലെ വാർത്താവിനിമയത്തിനുള്ള എസ് - ബാൻഡ് ട്രാൻസ്പോണ്ടർ ഇതിലുണ്ട്.

ഭ്രമണപഥത്തിൽ എത്തുമ്പോൾ ആറുമീറ്റർ വലിപ്പത്തിൽ കുട പോലെ വിടരുന്ന അൺഫർലബിൾ ആന്റിനയാണ് ജി സാറ്റിനുള്ളത്. ഇതുവരെ വിക്ഷേപിച്ചതിൽ ഏറ്റവും വലിയ ആന്റിന സാധാരണ ആന്റിനകളുടെ അഞ്ച് മടങ്ങ് കൂടുതൽ ശേഷി കൂടുതല്ഞ ഉള്ളതാണ്. ഇതിലെ വൈദ്യുതകാന്തിക തരംഗങ്ങളുടെ ദൈർഘ്യം 2 മുതൽ 4 ജിഗാഹെർട്സ് വരെയാണ്. സാധാരണ 4 ജി. മൊബൈൽ ഡാറ്റായ്ക്ക് ഉപയോഗിക്കുന്നത് 2.5 ജിഗാഹെർട്സ് ഉള്ള വൈദ്യുത കാന്തിക തരംഗങ്ങളാണ്. സാധാരണ വാർത്താവിനിമയ ഉപഗ്രഹങ്ങളിലെ സി - ബാൻഡ് ട്രാൻസ്പോണ്ടർ തരംഗങ്ങളുടെ ഒരു ബീം കൈകാര്യം ചെയ്യുമ്പോൾ ജിസാറ്റ് 6 എ യിലെ എസ് - ബാൻഡ് അഞ്ച് ബീം കൈകാര്യം ചെയ്യും. അതുകൊണ്ട് കൂടുതൽ സ്ഥലത്ത് കവറേജ് ലഭിക്കും. 2015 ൽ വിക്ഷേപിച്ച ജിസാറ്റ് ഉപഗ്രഹത്തിലും എസ്.ബാൻഡാണ്.

ഇത്തരത്തിൽ രാജ്യത്ത് വലിയ മുന്നേറ്റത്തിന് ലക്ഷ്യമിട്ട ഉപഗ്രഹത്തിന്റെ പ്രവർത്തനത്തിലാണ് ഇപ്പോൾ തിരിച്ചടി നേരിട്ടിരിക്കുന്നത്. ഉപഗ്രഹത്തെ വീണ്ടും പ്രവർത്തന സജ്ജമാക്കാൻ ശ്രമം നടക്കുന്നുണ്ടെങ്കിലും അക്കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ലെന്നാണ് സൂചനകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP