Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കവിതയെഴുതി കൊല്ലരുതെന്ന് പരിഹസിച്ചവർതന്നെ മന്ത്രി സുധാകരന്റെ കവിതയെ ഏറ്റെടുത്തു സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നു; സുധാകരൻ പങ്കുവച്ചത് പീഡിപ്പിക്കാനെത്തുന്നവന്റെ ലിംഗം മുറിച്ച് പകരം വീട്ടുന്ന പെൺകുട്ടിയുടെ ആത്മധൈര്യം; ജീവിതത്തെ വരച്ചുകാട്ടിയ കവിത വൈകിയെങ്കിലും ജനം സ്വീകരിച്ചുവെന്ന സംതൃപ്തിയിൽ കവി

കവിതയെഴുതി കൊല്ലരുതെന്ന് പരിഹസിച്ചവർതന്നെ മന്ത്രി സുധാകരന്റെ കവിതയെ ഏറ്റെടുത്തു സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നു; സുധാകരൻ പങ്കുവച്ചത് പീഡിപ്പിക്കാനെത്തുന്നവന്റെ ലിംഗം മുറിച്ച് പകരം വീട്ടുന്ന പെൺകുട്ടിയുടെ ആത്മധൈര്യം; ജീവിതത്തെ വരച്ചുകാട്ടിയ കവിത വൈകിയെങ്കിലും ജനം സ്വീകരിച്ചുവെന്ന സംതൃപ്തിയിൽ കവി

ആലപ്പുഴ: 'സർ, അങ്ങ് ചെയ്യുന്ന കാര്യങ്ങൾ വളരെ നല്ലതാണ്. പക്ഷേ കവിതയെഴുതി കൊല്ലരുത്' ജി. സുധകാരൻ മന്ത്രിയായപ്പോഴും അതിനു മുമ്പും പലപ്പോഴായി സോഷ്യൽ മീഡിയയിൽ അടക്കം ഉയരാറുള്ള പരിഹാസമാണിത്. എന്നാൽ പീഡനം സഹിക്കവയ്യാതെ പെൺകുട്ടി സന്യാസിയുടെ ലിംഗ മുറിച്ചു മാറ്റിയതിനു പിന്നാലെ സുധാകരൻ എഴുതിയ ഒരു കവിത ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

പീഡിപ്പിക്കാനെത്തുന്നവന്റെ ലിംഗം മുറിച്ച് പകവീട്ടുന്ന പെൺകുട്ടിയുടെ ആത്മധൈര്യം പങ്കുവച്ചാണ് മന്ത്രി മൂന്നു വർഷം മുമ്പ് കവിതയെഴുതിയത്. വലിയ ആക്ഷേപത്തിനും പരിഹാസത്തിനും ഇടയാക്കിയ കവതിയായിരുന്നു ഇത്. പീഡനത്തിന് ഇരയാകുന്ന സ്ത്രീകൾ പുരുഷ ലിംഗം മുറിച്ചുമാറ്റുന്ന ഇതിവൃത്തം സാംസ്‌കാരിക കേരളത്തിന് അത്ര ഉൾക്കൊനായില്ല.

കാളിയും കൽക്കിയും എന്ന പേരിലാണ് സുധാകരന്റെ കവിത. ഒരിക്കൽ പരിഹസിച്ചവർ ഇന്ന് സുധാകരന്റെ കവിത ഏറ്റെടുത്തു പ്രചരിപ്പിക്കുകയാണ്. കഴിഞ്ഞദിവസം പെൺകുട്ടിയെയും മുഖ്യമന്ത്രി പിണറായി വിജയനെയും അഭിനന്ദിച്ച് സുധാകരൻ പുറത്തിറക്കിയ പത്രക്കുറിപ്പിൽ കവിതയുടെ കാര്യവും വ്യക്തമാക്കിയിരുന്നു.

എന്തെ മുറിച്ചില്ലവന്റെ ലിംഗം...
പെണ്ണിനെ കശാപ്പ് ചെയ്യുന്ന
നീചന്മാരെ പുതിയ കാലത്ത്
നീതിപീഠം പോലും നിഷ്‌ക്കരുണം
സ്വതന്ത്രരാക്കി വിടുമ്പോൾ

എന്തെ മുറിച്ചില്ലവന്റെ ലിംഗം
നീചവ്യൂഹങ്ങൾ നീട്ടിയ ലിംഗം
കത്തിയില്ലെ കഠാരയില്ലെ
വെട്ടരിവാളുകളില്ലെ മീന്മുറിക്കും
കത്തി കിട്ടിയില്ലെ.....................

ഇങ്ങനെ നീളുന്നു കൽക്കിയിലെ
സമകാലിക കവിതയുടെ അന്തർധാര........

അന്ന് തന്നെ പരിഹസിച്ച് പലരും രംഗത്തുവന്നിരുന്നതും സുധാകരൻ എടുത്തു പറഞ്ഞിട്ടുണ്ട്. പക്ഷെ താൻ പ്രതികരിച്ചില്ല. ഇപ്പോൾ മനസിലായി തന്റെ കവിത ഒരു ജീവതത്തെയാണ് വരച്ചുകാട്ടിയതെന്ന്. ഇന്നലെ തലസ്ഥാന നഗരിയിൽ ഒരു പെൺകുട്ടി സ്വയം പ്രതിരോധം തീർത്തപ്പോൾ ഒരു കള്ള സ്വാമിക്കൂടി പിടിക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരത്ത് പീഡന സ്വാമിയുടെ ലിംഗം മുറിച്ച് പ്രതികരിച്ച പെൺകുട്ടിയെ അഭിനന്ദിച്ച് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ രംഗത്തുവന്നത് കവിതയെ കൂടുതൽ ജനകീയമാക്കിയിരിക്കുകകയാണ്. സ്വാമിക്കെതിരെ പ്രതികരിച്ച പെൺകുട്ടിയുടെ പ്രവർത്തനം അഭിനന്ദനാർഹമാണെന്നും സുധാകരൻ പറഞ്ഞു.

ഇങ്ങനെ കേരളത്തിൽ പലസ്വാമിമാരും വീട്ടമ്മാരെ വശീകരിച്ച് അതുവഴി പ്രായമായ പെൺമക്കളെ തങ്ങളുടെ ഇംഗിതത്തിന് വിധേയമാക്കാൻ ശ്രമിക്കുന്നുണ്ട്. ഇതാണ് തിരുവനന്തപുരത്തും നടന്നത്. ഇപ്പോൾ സ്വാമിമാർക്ക് എതിരെ സി പി എം നടത്തുന്ന കാമ്പയിൽ
ശരിയെന്നു തെളിയുകയാണ്. കാളിയും കൽക്കിയും എന്ന കവിത മൂന്നുക്കൊല്ലങ്ങൾക്കു മുമ്പാണ് താൻ രചിച്ചത്.

കവിതയുടെ ഉള്ളടക്കം ഇത്തരം ക്രൂരമായ സ്ത്രീ പിഡനത്തിനെതിരെയായിരുന്നു. പെൺകുട്ടികൾ സ്വയം പ്രതികരിക്കാൻ തുടങ്ങി. ഇത്തരത്തിൽ പല സ്വാമിമാരും വീട്ടമ്മമാരെ വശീകരിച്ച് വലയിലാക്കിയിട്ടുണ്ട്. അതുവഴി പെൺകുട്ടികൾക്ക് നിലനിൽപ്പില്ലാതായി. ഇതിൽ പലതും ഇനി പുറത്തുവരാനുണ്ട്. പലരും വലയിലായതുക്കൊണ്ട് പ്രതികരിക്കാത്തത്. താൻ തലസ്ഥാനത്തെത്തിയ ഉടൻ പെൺകുട്ടിയെ ചെന്നു കാണുമെന്നും സുധാകരൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP