Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സരിതയെ ഉമ്മൻ ചാണ്ടി സർക്കാരിനെതിരെ സി.പി.എം ആയുധമാക്കി ചുമന്നുകൊണ്ട് നടന്നത് മന്ത്രി സുധാകരൻ ഓർക്കുന്നതേയില്ല! പണ്ട് സരിതയെ കൊണ്ടുനടന്ന പത്രക്കാർ ഇപ്പോൾ പീഡന വാർത്തകൾ ആഘോഷിക്കുകയാണെന്ന് മന്ത്രി; ഐസക്കിനെതിരെയും കൈനകരി പഞ്ചായത്ത് പ്രസിഡന്റിനെതിരെയും ഒളിയമ്പുകളും

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സരിതയെ ഉമ്മൻ ചാണ്ടി സർക്കാരിനെതിരെ സി.പി.എം ആയുധമാക്കി ചുമന്നുകൊണ്ട് നടന്നത് മന്ത്രി സുധാകരൻ ഓർക്കുന്നതേയില്ല! പണ്ട് സരിതയെ കൊണ്ടുനടന്ന പത്രക്കാർ ഇപ്പോൾ പീഡന വാർത്തകൾ ആഘോഷിക്കുകയാണെന്ന് മന്ത്രി; ഐസക്കിനെതിരെയും കൈനകരി പഞ്ചായത്ത് പ്രസിഡന്റിനെതിരെയും ഒളിയമ്പുകളും

ആലപ്പുഴ : വിവാദങ്ങൾക്ക് തിരിക്കൊളുത്താൻ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് മന്ത്രി ജി സുധാകരൻ. ഇന്നലെ ആലപ്പുഴയിൽ നടന്ന ആയൂർവേദ ആശുപത്രി മാനേജ്മെന്റ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിലാണ് സുധാകരൻ മറ്റൊരു വിവാദത്തിന് മരുന്നിട്ടത്. പത്രക്കാർക്ക് ദിവസവും ഒരു പെൺവാണിഭവമെങ്കിലും കിട്ടണം. അല്ലെങ്കിൽ അവർക്ക് ഉറക്കം വരില്ലെന്നാണ് സുധാകരൻ മന്ത്രിയുടെ കണ്ടെത്തൽ.

പീഡനം കൈയിൽകിട്ടിയാൽ പിന്നെ അവർ കുറഞ്ഞത് പത്തുദിവസത്തേങ്കെലും സംഗതി ആഘോഷമാക്കും. പിന്നീട് അടുത്തത് തേടിപോകും. എല്ലാം ഹോട്ടാക്കുകയെന്നതാണ് അവരുടെ ലക്ഷ്യം. കുറച്ചുനാൾ ഇവർ സരിതയെ ചുമന്ന് നടക്കുകയായിരുന്നു. അവർ പോകുന്നിടത്തും വരുന്നിടത്തും മാധ്യമ പ്രവർത്തകർ മണിക്കൂറുകൾ കാത്തിരുന്നു. അവരുടെ വായിൽനിന്നും വിഴുന്ന മുഴുവൻ വാക്കുകളും പ്രാധാന്യത്തോടെ വാർത്തായാക്കി.

ഇപ്പോൾ സരിതയെ ആർക്കും വേണ്ടാതായി. അതേസമയം യു ഡി എഫ് സർക്കാരിനെ വൻ വിവാദത്തിലേക്ക് വലിച്ചിഴച്ച് അധികാരത്തിൽനിന്നും പുറത്താക്കാൻ സരിതയെ കരുവാക്കിയ സി പി എം നേതാവ് തന്നെയാണ് സരിതയെ പൊതുവേദിയിൽ പത്രക്കാരുടെ സൃഷ്ടിയായി ചിത്രീകരിക്കുന്നത് എന്നതും ചർച്ചയാവുകയാണ്. ഇതിന്റെ പേരിൽ സി.പി.എം സെക്രട്ടേറിയറ്റ് വളഞ്ഞ് കേരള ചരിത്രത്തിൽ ആദ്യമായി നടത്തിയ രാപ്പകൽ സമരം സരിത വിഷയത്തിലാണെന്നത് അധികാരത്തിൽ എത്തിയപ്പോൾ മനപ്പൂർവം മറന്ന മന്ത്രിക്കെതിരെ വിമർശനങ്ങളും ഉയരുന്നു.

പ്രത്യേകിച്ചും സി പി എമ്മിനെ സഹായിക്കാൻ സരിതയോട് അഭ്യർത്ഥന നടത്താൻ പോയത് സുധാകരൻ മന്ത്രിയുടെ ഉറ്റ അനുയായി ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാനാണെന്ന് ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂർ ആരോപിച്ചിരുന്നു. ഇതെല്ലാം മറന്നാണ് വീണ്ടും സരിതയെ ഉദ്ധരിച്ച് പ്രസംഗിച്ചതെന്നതും ശ്രദ്ധേയമാണ്.

അതേസമയം സി.പി.എം അധികാരത്തിൽ വന്നശേഷം പാർട്ടി നേതാക്കൾ വരെ ഉൾപ്പെടെ നിരവധി പീഡന വിവരങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇത് സർക്കാരിനും ഏറെ തലവേദനയാകുന്നു. കേരളത്തിൽ ക്രമസമാധാന നില തകരുന്നു എന്നുൾപ്പെടെ വിമർശനങ്ങൾ നേരിടുന്നതിന് എതിരെയാണ് പത്രക്കാർക്കെതിരെ തിരിയാൻ സരിത വിഷയത്തെ കൂട്ടുപിടിച്ച് മന്ത്രി ശ്രമിച്ചതെന്നത് ചർച്ചയാവുകയാണ്.

കുറച്ചുനാൾ സൂര്യനെല്ലിയായിരുന്നു. ഇപ്പോൾ അതില്ല. ഇത്ര പക്വതയില്ലാതെ മാധ്യമപ്രവർത്തകർ ചെയ്യുന്ന പ്രവൃത്തികൾ പലപ്പോഴും വിനയാകുകയാണ്. മദ്യശാലകൾ സ്ഥാപിക്കുന്ന കാര്യത്തിലും അവർ യാതൊരു വിവേകവും കാണിച്ചില്ല. ഇപ്പോൾ കാര്യങ്ങൾ മനസിലായെന്ന്
തോന്നുന്നു. തിരിച്ചെഴുതാൻ തുടങ്ങി. കുട്ടനാട്ടിൽ ഇതുവരെയും പെൺവാണിഭം നടന്നിട്ടില്ല. അതിന് അവിടുത്തെ സ്ത്രീജനങ്ങൾക്ക് സമയമില്ല. ഇതിലൊന്നും ശ്രദ്ധിക്കാനുള്ള സമയം അവർക്കില്ലാതെ പോയി. പീഡനം എന്നുപറയുമ്പോൾ സാഹചര്യങ്ങളും പരിശോധിക്കേണ്ടതുണ്ടെന്ന് മന്ത്രി പറയുന്നു.

417 ചെത്തുകാരുള്ള കുട്ടനാട്ടിലെ കൈനകരിയിൽ മദ്യശാല അനുവദിക്കില്ലെന്ന സി പി എം പഞ്ചായത്ത് പ്രസിഡന്റിന്റെ ധാർഷ്ട്യം മനസിലാകുന്നുണ്ട്. ഇവർ ഇന്ത്യൻ പ്രസിഡന്റായിരുന്നെങ്കിൽ എന്തായിരുന്നേനെ സ്ഥിതി. ആയൂർവേദ രംഗം ചില സമ്പന്നർ കൈയടിക്കിയിരിക്കുകയാണ്. സുഖചികിൽസ നടത്താനുള്ള കേന്ദ്രമാക്കി പലരും അത് മാറ്റികഴിഞ്ഞു. ഡോക്ടർമാർ അവരുടെ കെണിയിൽ വീഴരുത്... ഇത്തരത്തിൽ പ്രസംഗത്തിൽ വാചാലനാകുന്നതിനിടെ സി.പി.എം സഖാവായ പഞ്ചായത്ത് പ്രസിഡന്റിനെതിരെയും തിരുമ്മൽ ചികിത്സയ്ക്കു പോകുന്ന ആലപ്പുഴക്കാരൻ തന്നെയായ ധനമന്ത്രി തോമസ് ഐസക്കിനെതിരെയും ഒളിയമ്പുകൾ എയ്യാനും സുധാകരൻ മറന്നില്ല.

ഏറ്റവും ഒടുവിൽ ആയുർവേദ ആശുപത്രി ഉടമകളെ മന്ത്രി ഓർമിപ്പിക്കുന്നത് ഇങ്ങനെ: നിങ്ങളാരും മരുന്നുകളിൽ പ്രത്യേകിച്ച് ആൾക്കഹോൾ ചേർക്കേണ്ട. മരുന്ന് തനിയെ അത് ഉൽപാദിപ്പിച്ചുക്കൊള്ളും. ആയുർവേദത്തെ പറ്റിയുള്ള മന്ത്രിയുടെ ധാരണകളും ഇതോടെ ചർച്ചയാകുന്നു. വാക്കുകൾ കരുതലോടെ ഉപയോഗിക്കാതെ കുഴപ്പത്തിൽ ചാടിയതിന് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അന്നത്തെ പാർട്ടി സെക്രട്ടറിയായിരുന്ന ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായിയുടെ ശാസനയോടെ വായടച്ച സുധാകരൻ ഇപ്പോൾ വീണ്ടും വാചാലനായിത്തുടങ്ങുന്നതും പാർട്ടി തലത്തിലും ചർച്ചയാകുന്നുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP