Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇഷ്ടമില്ലാത്ത ചോദ്യം ഉന്നയിച്ചപ്പോൾ സുധാകരന് പത്രക്കാരോട് കലിയടങ്ങിയില്ല; നോക്കുകൂലി വാങ്ങുന്നവനെ സഹിക്കാം, പക്ഷെ പത്രക്കാരെ സഹിക്കലാണ് ബുദ്ധിമുട്ടെന്ന് മന്ത്രി; കുഴപ്പക്കാരനെ പുകഴ്‌ത്തുന്ന പത്രക്കാർ ഈ രംഗം വിട്ടുപോകണമെന്നും ആജ്ഞ: ലോകബാങ്ക് മേധാവിയെ തെറിവിളിച്ച് നാണക്കേട് ഇരന്നുവാങ്ങിയ മന്ത്രിയുടെ വാമൊഴിവഴക്കം വീണ്ടും!

ഇഷ്ടമില്ലാത്ത ചോദ്യം ഉന്നയിച്ചപ്പോൾ സുധാകരന് പത്രക്കാരോട് കലിയടങ്ങിയില്ല; നോക്കുകൂലി വാങ്ങുന്നവനെ സഹിക്കാം, പക്ഷെ പത്രക്കാരെ സഹിക്കലാണ് ബുദ്ധിമുട്ടെന്ന് മന്ത്രി; കുഴപ്പക്കാരനെ പുകഴ്‌ത്തുന്ന പത്രക്കാർ ഈ രംഗം വിട്ടുപോകണമെന്നും ആജ്ഞ: ലോകബാങ്ക് മേധാവിയെ തെറിവിളിച്ച് നാണക്കേട് ഇരന്നുവാങ്ങിയ മന്ത്രിയുടെ വാമൊഴിവഴക്കം വീണ്ടും!

ആലപ്പുഴ: നോക്കുകൂലി വാങ്ങുന്നവനെ ഒരു പക്ഷെ സഹിക്കാം പക്ഷെ പത്രക്കാരെ സഹിക്കലാണ് ബുദ്ധിമുട്ട്. നോക്കുകൂലിയെ കുറിച്ച് ഞാൻ വിവാദങ്ങളൊന്നും പറഞ്ഞില്ല. ആളിഞ്ഞ സംസ്‌ക്കാരം മാറണമെന്നു മാത്രമാണ് പറഞ്ഞത്. പക്ഷെ പത്രങ്ങൾ അത് വളച്ചൊടിച്ചു.സമൂഹത്തെ നേരെ ചെവ്വേ കൊണ്ടുപോകാൻ കഴിയാത്ത പത്രക്കാർ എന്തിനാണ് ഇവിടെ. നാണംകെട്ട പത്രക്കാർ എന്തിനീ സമൂഹത്തിന്. ആത്യന്തികമായി കുഴപ്പക്കാരനെ പുകഴ്‌ത്തുന്ന പത്രക്കാർ ഈ രംഗം വിട്ടുപോകണമെന്ന് പൊതുമരാമാത്ത് മന്ത്രി ജി സുധാകരൻ.

ആലപ്പുഴയിൽ കനിവ് പാലിയേറ്റീവ് കെയറിന്റെ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധാകരൻ. പത്രക്കാർക്ക് വേണ്ടത് ചർച്ചകളാണ്. ദിവസവും പുതിയ പുതിയ വിഷയങ്ങൾ. പക്ഷെ അത് സമൂഹത്തെ വിപരീതമായി ബാധിക്കുന്ന തരത്തിലാണ് ചിലർ പ്രചരിപ്പിക്കുന്നത്. ജനങ്ങൾ ഒന്നടങ്കം തെറ്റാണെന്ന് പറയുന്ന കാര്യങ്ങൾ അംഗീകരിക്കാത്തവൻ ഏന്ത് നേതാവാണ്. അത് തെറ്റാണെന്ന് പറഞ്ഞാൽ അയാൾ മന്ത്രിയാകാൻ യോഗ്യനല്ലെന്ന് വിളിച്ചുപറയും. പലരുമായും പത്രക്കാർക്ക് രഹസ്യ ബന്ധമുണ്ട്.

ഞാൻ ഏതെങ്കിലും വിഷയത്തിൽ സംസാരിച്ചാൽ ഉടൻ ആർക്കെതിരെയാണോ സംസാരിച്ചത് ആയാളെ വിളിച്ച് സുധാകരൻ അങ്ങനെ പറഞ്ഞു ഇങ്ങനെ പറഞ്ഞു എന്നൊക്കെ അറിയിക്കും. പിന്നീട് ആരെന്നും ഏതെന്നും നോക്കാതെ ഫ്ളാഷുകൾ പായിക്കും. രാവിലെ വന്ന് ഇങ്ങനെ തോക്കും പിടിച്ച് നിൽക്കുകയല്ലെ. മനുഷ്യനെ ഒരിഞ്ച് മുന്നോട്ടു വിടാതെ. ഇവർ മനുഷ്യനെ ആക്ഷേപിക്കാൻ മാത്രം കുന്തവും കൊണ്ടു നടക്കുകയാണ്. ഇനി റോഡ് പണി തടഞ്ഞാൽ അറസ്റ്റ് ചെയ്ത ജയിലടക്കുന്ന വകുപ്പ് പ്രയോഗിക്കുമെന്ന സൂചന നൽകിയാണ് മന്ത്രി അപവാദ പ്രചാകരകർക്ക് മറുപടി നൽകിയത്.

നിർമ്മാണ പ്രവർത്തനങ്ങൾ തടയുന്നവർക്കെതിരെ നാഷണൽ പ്രൊട്ടക്ഷൻ ആക്ട് പ്രയോഗിക്കാവുന്നതാണ്. ഇത് കഴിഞ്ഞ ആഗസ്റ്റിൽ നടപിലാക്കിയിട്ടുണ്ട്.എന്നാൽ നാട്ടുക്കാരല്ലെയെന്നോർത്ത് ഞാൻ ആരെയും പിടിച്ചിട്ടില്ല. പക്ഷെ ഇനി ചില സ്ഥലങ്ങളിൽ ഇത് ഉപയോഗിക്കേണ്ടിവരും. ജനങ്ങൾ ജയിപ്പിച്ച എന്നെയും ഐസക്കിനെയും മന്ത്രിമാരാകാൻ യോഗ്യരല്ലെന്ന് പറയുന്നത് എന്ത് പത്രധർമ്മമാണ്. ഞങ്ങൾ സീറ്റ് ഇരന്ന് വാങ്ങിയതല്ല.

പാർട്ടി ഞങ്ങളുടെ യോഗ്യത കണക്കാക്കി തന്നതാണ്. രണ്ടുപ്രാവശ്യം ഞങ്ങൾ മന്ത്രിമാരായവരല്ലെ. എന്തേ പത്രക്കാർ മറന്നു പോയോ ? പത്രം എന്ന സത്യം പത്രക്കാർ മനസിലാക്കണം. പത്രങ്ങൾ തിരുത്തണം. ടെലിവിഷൻ ഉണ്ടായാലും പത്രം വായിക്കേണ്ടതുണ്ട്. അതുക്കൊണ്ടുതന്നെ വലിയ തിരുത്തൽ അനിവാര്യമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP